« »
SGHSK NEW POSTS
« »

Wednesday, December 28, 2011

പൊതു വിജ്ഞാനം-43 ( G K )

1. ഡി.എന്‍.എയിലെ നൈട്രജന്‍ ബേസുകള്‍?
2. 'പ്രൊഗീറിയ' എന്ന ജനിതകരോഗത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ഇന്ത്യന്‍ ചലച്ചിത്രം?
3. ആരോഗ്യം എന്ന പദം അര്‍ത്ഥമാക്കുന്നത്?
4. ഒരു ഗ്രാം കൊഴുപ്പില്‍നിന്ന് ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ അളവ്?
5. ഉങഅ യിലെ നൈട്രജന്‍ ബേസായ തൈമിനു പകരം ഝങഅ യില്‍ കാണുന്ന നൈട്രജന്‍ ബേസ്?
6. 2006ലെ ഇന്ദിരാഗാന്ധി സമാധാനസമ്മാനം നേടിയ പരിസ്ഥിതി പ്രവര്‍ത്തക?
7. ഇന്ത്യന്‍ പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ്?
8. ലോക ഭൌമദിനം?
9. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ ശേഷിയുള്ള നെല്‍വിത്ത്?
10. രോഗങ്ങളെക്കുറിച്ചുള്ള പഠനം?
11. ജലത്തിലൂടെ പകരുന്ന രോഗങ്ങള്‍?
12. ക്ഷയരോഗ നിയന്ത്രണത്തിനെടുക്കുന്ന കുത്തിവയ്പ്?
13. അIഉഞ  ന് പ്രതിവിധിയായി ഉപയോഗിക്കുന്ന മരുന്ന്?
14. പ്ളേഗ് രോഗം പരത്തുന്ന ജീവി?
15. രോഗാണു ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ രോഗലക്ഷണം പ്രകടമാകുന്നതുവരെയുള്ള സമയം?
16. 'ബയോപ്സി' ടെസ്റ്റ് ഏതു രോഗനിര്‍ണയത്തിനാണ് ഉപയോഗിക്കുന്നത്?
17. അറബികള്‍ ഇന്ത്യയില്‍ പ്രചരിപ്പിച്ച വൈദ്യസമ്പ്രദായം?
18. പ്രതിരോഗ കുത്തിവയ്പിലൂടെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെട്ട രോഗം?
19. ഒരു ജലജന്യരോഗം ഏത്?
20. വൈറ്റ് പ്ളാഗ് എന്നറിയപ്പെടുന്ന രോഗം?
21. ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ ജനങ്ങള്‍ മരിക്കാന്‍ കാരണമാകുന്ന രോഗം?
22. തെങ്ങിന്റെ കൂമ്പ് ചീയല്‍ രോഗത്തിന് കാരണം?
23. നെല്ലിന്റെ ' ഇലപ്പുള്ളി' രോഗത്തിന് കാരണം?
24. ശരീരഘടനയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
25. വൃക്കകളില്‍നിന്നും രക്തം പുറത്തേക്ക് എത്തിക്കുന്ന രക്തക്കുഴല്‍?
26. ' അന്താരാഷ്ട്രതലത്തില്‍ ഹരിതവിപ്ളവം' എന്ന ആശയം നടപ്പിലാക്കിയത്?
27. ' അമേരിക്കന്‍ ബസുമതി' എന്നറിയപ്പെടുന്നത്?
28. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ ശേഷിയുള്ള നെല്‍വിത്ത്?
29. ഇന്റര്‍നാഷണല്‍ റൈസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
30. അന്തക വിത്തിന്റെ ഉപജ്ഞാതാവ്?
31. ഡോളിയെ ദയാവധത്തിന് വിധേയമാക്കിയത്?
32. ഹെപ്പറ്റൈറ്റിസ് ബി' രോഗ വൈറസിനെ കണ്ടെത്തിയ ശാസ്ത്രജ്ഞന്‍?
33. തല, വളര്‍ച്ച മുരടിച്ച് ചെറുതാകുന്ന അവസ്ഥ?
34. പേവിഷം പ്രധാനമായും ബാധിക്കുന്ന ശരീരഭാഗം?
35. 'കോക്ക്രോഗം' എന്നറിയപ്പെടുന്നത്?
36. 'ടര്‍ണേഴ്സ് സിന്‍ഡ്രോം' ബാധിച്ച ഒരാളുടെ കോശത്തില്‍ എത്ര ക്രോമസോം ഉണ്ടാകും?
37. അരോമ തെറാപ്പിക്ക് (സുഗന്ധവസ്തുക്കളുപയോഗിച്ചുള്ള ചികിത്സ) ഉപയോഗിക്കുന്ന വസ്തുക്കള്‍?
38. ആദ്യമായി ഉങഅയുടെ ക്രമീകരണം കണ്ടെത്തിയ ശാസ്ത്രജ്ഞര്‍?
39. ഇ.സി.ജി കണ്ടുപിടിച്ചത്?
40. ഞണ്ടുകളില്‍ ലിംഗപരിവര്‍ത്തനം നടത്തുന്ന ജീവി?
41. രണ്ട് ആതിഥേയരില്‍ക്കൂടി ജീവിതക്രമം പൂര്‍ത്തിയാക്കുന്ന ഒരു പരാദം?
42. മനുഷ്യ ഇന്‍സുലിന്‍ വന്‍തോതില്‍ നിര്‍മ്മിക്കുന്നതില്‍ പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്ന ബാക്ടീരിയ?
43. ജന്തുലോകത്തിലെ ഏറ്റവും വലിയ വിഭാഗം?
44. ആണ്‍ കടുവയും പെണ്‍ സിംഹവും ഇണചേര്‍ന്നുണ്ടാകുന്ന ജീവി?
45. തേനീച്ചകളെ തിന്നുന്ന ജീവികള്‍ സാധാരണയായി അറിയപ്പെടുന്നത്?

  ഉത്തരങ്ങള്‍
1) അഡിനൈന്‍, തയാമിന്‍, ഗുവാനിന്‍, സൈറ്റോസിന്‍, 2) പാ, 3) ശാരീരികവും മാനസികവും സാമൂഹികവുമായി മെച്ചപ്പെട്ട അവസ്ഥ, 4) 4 കലോറി, 5) യുറാസില്‍, 6) വങ്കാരിമതായി, 7) പ്രൊഫ. ആര്‍.  മിശ്ര, 8) ഏപ്രില്‍ 22, 9) സുവര്‍ണ സബ്മര്‍ജന്റ്സ്-1, 10) പത്തോളജി, 11) മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, കോളറ, ഡിസന്ററി, 12) ബി.സി.ജി , 13) അസിഡോതൈമിഡിന്‍, 14) എലിച്ചെള്ള്, 15) ഇന്‍കുബേഷന്‍ പിരീയഡ്, 16) കാന്‍സര്‍ രോഗം, 17) യുനാനി, 18) സ്മാള്‍പോക്സ് (വസൂരി), 19) വയറുകടി, 20) ക്ഷയം, 21) ക്ഷയം, 22) ഫംഗസ്, 23) ഫംഗസ്, 24) അനാട്ടമി, 25) വൃക്കാസിര, 26) ഡോ. നോര്‍മന്‍ ഇ. ബോര്‍ലോഗ്, 27) ടെക്സ്മതി റൈസ്, 28) സുവര്‍ണ സബ്മര്‍ജന്റസ് - I, 29) മനില, 30) മോണ്‍സാന്റോ, 31) 2003 ഫെബ്രുവരി 13, 32) ഡോ. ബി. ബ്ളംബര്‍ഗ്, 33) മൈക്രോസെഫാലി, 34) തലച്ചോറ്, 35) ക്ഷയം, 36) 45 ക്രോമസോം, 37) പൂക്കളുടെ സത്തും, സുഗന്ധതൈലങ്ങളും, 38) ഗില്‍ബര്‍ട്ട്, മാക്സം, 39) വില്യം ഐന്തോവന്‍, 40) സാക്കുലിന, 41) നാടവിര, 42) എസ്ചറേഷ്യ കോളൈ, 43) ആര്‍ത്രോപോഡ, 44) ടൈഗണ്‍, 45) എപ്പിവോറസ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites