« »
SGHSK NEW POSTS
« »

Tuesday, December 20, 2011

പൊതു വിജ്ഞാനം-17 (G. K)

1. രാസസൂര്യന്‍ എന്നറിയപ്പെടുന്ന ലോഹം?
2. സ്വര്‍ണനിറത്തിലുള്ള ലോഹസങ്കരം?
3. ലോഹങ്ങളുടെ പ്രധാന ഉറവിടം?
4. ബേസിക് ഫ്ളക്സാണ്...?
5. ഇലക്ട്രിക് ബള്‍ബുകളില്‍ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹമൂലകം?
6. സോഡിയം സൂക്ഷിച്ചിരിക്കുന്നത് ......... ലാണ്?
7. മൃദുലോഹത്തിന് ഉദാഹരണം?
8. ഏറ്റവും കാഠിന്യമുള്ള ലോഹം?
9. വൈദ്യുതിയുടെയും താപത്തിന്റെയും ഏറ്റവും നല്ല ചാലകം?
10. ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍ എന്നറിയപ്പെടുന്നത്?
11. ആല്‍ക്കലി ലോഹങ്ങള്‍ എന്നറിയപ്പെടുന്നത്?
12. അദ്ഭുതലോഹം?
13. മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം?
14. വാഹനങ്ങളില്‍നിന്ന് പുറത്തുവിടുന്ന പുകയിലടങ്ങിയിരിക്കുന്ന ലോഹം?
15. അന്തരീക്ഷവുമായി കുറച്ചുമാത്രം പ്രതിപ്രവര്‍ത്തിക്കുന്ന ലോഹം?
16. പ്രകൃതിയില്‍നിന്ന് ശുദ്ധരൂപത്തില്‍ ലഭിക്കുന്ന ലോഹം?
17. കുലീന ലോഹങ്ങള്‍ എന്ന് വിളിക്കപ്പെടുന്നത്?
18. വിമാനനിര്‍മ്മാണത്തിനുപയോഗിക്കുന്ന ലോഹം?
19. ദ്രവരൂപത്തിലുള്ള ലോഹം?
20. ജന്തുക്കളുടെ രക്തത്തില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ലോഹധാതു?
21. വിദ്യുത്രോധക പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിക്കാനുള്ള ആസ്ബസ്റ്റോസോ, മൈക്കയോ അടങ്ങിയിട്ടുള്ള പദാര്‍ത്ഥങ്ങളുടെ വ്യാപാരനാമം?
22. നാണയം, പാത്രം, പ്രതിമ, ആഭരണം തുടങ്ങിയവ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ലോഹസങ്കരം?
23. വളരെ ഉയര്‍ന്ന അളവില്‍ ടിന്‍ അടങ്ങിയിരിക്കുന്ന ഓട് അറിയപ്പെടുന്നത്?
24. ലിഗ്നൈറ്റില്‍ അടങ്ങിയിട്ടുള്ള കാര്‍ബണിന്റെ ശതമാനം?
25. ഏറ്റവും കൂടുതല്‍ ശതമാനം കാര്‍ബണ്‍ അടങ്ങിയിട്ടുള്ള കല്‍ക്കരി രൂപമാണ്?
26. ഹരിത ഇന്ധനം?
27. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?
28. ആപ്പിള്‍, സ്ട്രോബറി, മാങ്ങ എന്നിവയിലടങ്ങിയിരിക്കുന്ന ആസിഡ്?
29. സ്റ്റോറേജ് ബാറ്ററികളില്‍ ഉപയോഗിക്കുന്ന അമ്ളം?
30. മാര്‍ഷല്‍ ഗ്യാസ് എന്നറിയപ്പെടുന്നത്?
31. കാര്‍ബണ്‍ഡൈയോക്സൈഡ് ജലത്തില്‍ ലയിച്ചുകിട്ടുന്ന ലായനി?
32. ഏറ്റവും ദ്രവണാങ്കം കൂടിയ ലോഹം?
33. 0.05 ശതമാനം മുതല്‍ 0.2 വരെ കാര്‍ബണ്‍ അടങ്ങിയ ഇരുമ്പ്?
34. ജലത്തിന്റെ തിളനില?
35. സോപ്പ് എളുപ്പത്തില്‍ പതയാത്ത ജലം?
36. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വാതകം?
37. അമിനോ ആസിഡുകളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന മൂലകങ്ങള്‍?
38. ആസ്പിരിന്റെ രാസനാമം?
39. കൃത്രിമമായി നിര്‍മ്മിച്ച പട്ടുനൂല്‍?
40. പുകയിലയില്‍ അടങ്ങിയിരിക്കുന്ന വിഷം?
41. പാല്‍ ഒരു ........... ആണ്?
42. വുഡ്സ്പിരിറ്റ് എന്നറിയപ്പെടുന്നത്?
43. വന്‍ വ്യാവസായിക നഗരങ്ങളില്‍ പുകയും മൂടല്‍മഞ്ഞും ചേര്‍ന്നുണ്ടാകുന്ന മിശ്രിതത്തെ ......... എന്ന് വിളിക്കുന്നു
44. പ്രകാശത്തിന്റെ തരംഗസ്വഭാവം കണ്ടുപിടിച്ചത് ആര്?
45. ഹൈഡ്രജന്‍ കണ്ടുപിടിച്ചതാര്?

ഉത്തരങ്ങള്‍
1) മഗ്നീഷ്യം, 2) റോള്‍ഡ്ഗോള്‍ഡ്, 3) ലിത്തോസ്ഫിയര്‍, 4) ചുണ്ണാമ്പുകല്ല്, 5) ടങ്സ്റ്റണ്‍, 6) മണ്ണെണ്ണയില്‍, 7) പൊട്ടാസ്യം, സോഡിയം, 8) ക്രോമിയം, 9) വെള്ളി (സില്‍വര്‍), 10) ബെറിലിയം, മഗ്നീഷ്യം, കാത്സ്യം, സ്ട്രോണ്‍ഷ്യം, ബേരിയം, റേഡിയം, 11) ലിഥിയം, സോഡിയം, പൊട്ടാസ്യം, റുബീഡിയം, സീസിയം, ഫ്രാന്‍സിയം, 12) ടൈറ്റാനിയം, 13) ചെമ്പ് (കോപ്പര്‍), 14) ലെഡ് (കാരീയം), 15) ടിന്‍ (ഈയം / വെളുത്തീയം), 16) പ്ളാറ്റിനം, 17) പ്ളാറ്റിനം, സ്വര്‍ണം, സില്‍വര്‍, 18) ടൈറ്റാനിയം, 19) മെര്‍ക്കുറി (രസം), 20) പൊട്ടാസ്യം (ഒന്നാമത്) സോഡിയം (രണ്ടാമത്), 21) സിലൂനൈറ്റ്, 22) അലുമിനിയം ബ്രോണ്‍സ്, 23) വെള്ളോട്, 24) 38 ശതമാനം, 25) ആന്ത്രസൈറ്റ്, 26) ഹൈഡ്രജന്‍, 27) അസറ്റിക് ആസിഡ്, 28) മാലിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ്, 29) സള്‍ഫ്യൂറിക് ആസിഡ്, 30) മീഥേന്‍, 31) കാര്‍ബോണിക് ആസിഡ്, 32) ടങ്സ്റ്റണ്‍, 33) മൈല്‍ഡ് സ്റ്റീല്‍, 34) 100 ഡിഗ്രി സെല്‍ഷ്യസ്, 35) കഠിനജലം, 36) ക്ളോറിന്‍, 37) കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്സിജന്‍, 38) അസറ്റൈല്‍ സാലിസിലിക് ആസിഡ്, 39) റയോണ്‍, 40) നിക്കോട്ടിന്‍, 41) എമല്‍ഷന്‍, 42) മെഥനോള്‍, 43) സ്മോഗ്, 44) മാക്സ് പ്ളാങ്ക്, 45) കാവന്‍ഡിഷ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites