« »
SGHSK NEW POSTS
« »

Saturday, December 24, 2011

പൊതു വിജ്ഞാനം-34( G.K )

41. പ്രസിദ്ധമായ 'ബര്‍ദോലി' സത്യഗ്രഹവുമായി ബന്ധപ്പെട്ട നേതാവ്?
2. അഖിലേന്ത്യാ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തിലെ അദ്ധ്യക്ഷന്‍?
3. ഗാന്ധിജിയെ വെടിവച്ച് കൊന്ന വ്യക്തി?
4. കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപീകരണത്തില്‍ നേതൃത്വപരമായ പങ്ക് വഹിച്ച വ്യക്തി?
5. ബംഗാളില്‍ ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ ആയിരിക്കെ ആത്മഹത്യ ചെയ്ത വ്യക്തി?
6. ജഹാംഗീര്‍ ചക്രവര്‍ത്തിയുടെ സദസ്സിലെ ബ്രിട്ടീഷ് അംബാസിഡര്‍?
7. രബീന്ദ്രനാഥ ടാഗോറിന്റെ പിതാവിന്റെ പേര്?
8. ലോകത്തിലെ ഇംഗ്ളീഷ് ഭാഷാസാഹിത്യകാരികളില്‍ ഇരുപതാം സ്ഥാനം ലഭിച്ച എഴുത്തുകാരി?
9. 'ചരിത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
10. 'ഗണിതശാസ്ത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്നത്?
11. 'മൈക്രോ ബയോളജിയുടെ പിതാവ്' എന്നറിയപ്പെടുന്നത്?
12. 'പൊളിറ്റിക്കല്‍ സയന്‍സി'ന്റെ പിതാവ് എന്നറിയപ്പെടുന്നത്?
13. 'ലോഗരിതം' ആവിഷ്കരിച്ചത്?
14. ' അച്ചടിയുടെ പിതാവ്' എന്നറിയപ്പെടുന്നത്?
15. 'സമൂഹശാസ്ത്രം' എന്ന ശാസ്ത്രശാഖയുടെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്?
16. 'സംസ്കൃത നാടകങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?
17. 'ലോകചിരിദിനം' ആയി ആചരിക്കപ്പെടുന്നത്?
18. 'റെഡ്ക്രോസ് ദിനം' ആയി ആചരിക്കപ്പെടുന്നത്?
19. കുമരകം വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല?
20. കേരളത്തിലെ ഒരേയൊരു ഓറഞ്ചു തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലം?
21. ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
22. 1498ല്‍ വാസ്കോഡഗാമ കപ്പലിറങ്ങിയ സ്ഥലം?
23. സ്വകാര്യ കമ്പനിക്കുവേണ്ടി കൃഷിഭൂമി ഏറ്റെടുക്കുന്നതിനെച്ചൊല്ലി ബംഗാളില്‍ സംഘട്ടനമുണ്ടായ സ്ഥലം?
24. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഉദ്ഘാടനം നടന്ന ഗ്രാമപഞ്ചായത്ത്?
25. കോഴിക്കോട് ജില്ലയിലെ മുതലവളര്‍ത്തല്‍ കേന്ദ്രം സ്ഥിതിചെയ്യുന്നത്?
26. ആദ്യ ലോക റബര്‍ കോണ്‍ഗ്രസ് നടന്ന സ്ഥലം?
27. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ നിക്ഷേപക ജില്ല?
28. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
29. ' ഇന്ത്യന്‍ ചക്രവാളത്തിലെ ഉദയസൂര്യന്‍' എന്നറിയപ്പെടുന്ന സംസ്ഥാനം?
30. ' ഉഷ സ്കൂള്‍ ഒഫ് അത്ലറ്റിക്സ്' എവിടെയാണ്?
31. ഈജിപ്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി സ്ഥാപിച്ചതായി കരുതപ്പെടുന്ന നഗരം?
32. യു.എസ്.എയിലെ മേരിലാന്റ് സംസ്ഥാനത്തിന്റെ തലസ്ഥാനം?
33. മെഡിറ്ററേനിയന്‍ കടലിലെ ഏതു ദ്വീപിലേക്കാണ് നെപ്പോളിയന്‍ നാടുകടത്തപ്പെട്ടത്?
34. യൂറോപ്പിലെ ഏറ്റവും പഴയ സര്‍വ്വകലാശാലയായ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല സ്ഥിതിചെയ്യുന്ന നദീതീരം?
35. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് 100 കി.മീ. അകലെ സ്ഥിതിചെയ്യുന്ന മുസ്ളീങ്ങളുടെ പുണ്യസ്ഥലം?
36. ഗ്രീനിച്ച് ദിനാങ്കരേഖ കണക്കാക്കുന്ന ഗ്രീനിച്ച് പട്ടണം സ്ഥിതിചെയ്യുന്ന നഗരം?
37. ലോകത്തിലെ ആദ്യ അംബരചുംബിയായ കെട്ടിടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന സിയേര്‍സ് ടവര്‍ സ്ഥിതിചെയ്യുന്ന നഗരം?
38. 1986 ഏപ്രില്‍ 26ന് പൊട്ടിത്തെറിച്ച ചെണോബില്‍ ആണവനിലയം സ്ഥിതിചെയ്യുന്ന രാജ്യം?
39. 'പുണ്യനഗരം' എന്നറിയപ്പെടുന്ന നഗരം?
40. ക്രിസ്ത്യാനികളുടെ പുണ്യനഗരമായി കരുതപ്പെടുന്ന ഇസ്രേലിലെ നഗരം?
41. ലോകത്തിലെ പ്രാചീന അത്ഭുതങ്ങളിലൊന്നായ 'തൂക്കുപൂന്തോട്ടം' സ്ഥിതിചെയ്യുന്ന നഗരം?
42. നാല് പ്രാവശ്യം ഏഷ്യാഡിന് ആതിഥേയത്വം വഹിച്ച ഒരേ ഒരു നഗരം?
43. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലസ്ഥാനനഗരം?
44. പ്രശസ്തമായ ഹെര്‍മിറ്റേജ് മ്യൂസിയം സ്ഥിതിചെയ്യുന്ന പട്ടണം ഏതാണ്?
45. ന്യൂയോര്‍ക്കിലെ  സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്ന പട്ടണം

  ഉത്തരങ്ങള്‍
1) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, 2) ലാലാ ലജ്പത് റായ്, 3) നാഥുറാം ഗോഡ്സെ, 4) ആചാര്യ നരേന്ദ്രദേവ്, 5) റോബര്‍ട്ട് ക്ളൈവ്, 6) തോമസ് റോ, 7) ദേവേന്ദ്രനാഥ ടാഗോര്‍,8)  അരുന്ധതിറോയ്,9) ഹെറോഡോട്ടസ്,10) പൈതഗോറസ്,11) ലൂയി പാസ്റ്റര്‍/ലുവെന്‍ ഹോക്ക്,12) അരിസ്റ്റോട്ടില്‍, 13) ജോണ്‍ നേപ്പിയര്‍,14) ജോഹന്നാസ് ഗുട്ടന്‍ബര്‍ഗ്,15) അഗസ്റ്റസ് കോംപ്റ്റ,16) കാളിദാസന്‍,17) ജനുവരി 10,18) മേയ് 8, 19) കോട്ടയം,20) നെല്ലിയാമ്പതി (പാലക്കാട്), 21) വെളിയന്തോട്ടം (നിലമ്പൂര്‍),22) കാപ്പാട് (കോഴിക്കോട്),23) നന്ദി ഗ്രാമം (കൊല്‍ക്കത്ത),24) ആന്ധ്രാപ്രദേശിലെ ബണ്ട്ലപ്പള്ളി, 25) പെരുവണ്ണാമൂഴി (കോഴിക്കോട്),26) കൊച്ചി,27) എറണാകുളം,28) ഉത്തരാഖണ്ഡ്,29) ജാര്‍ഖണ്ഡ്,30) കൊയിലാണ്ടി,31) അലക്സാണ്ട്രിയ,32) അനാപോളിസ്,33) സെന്റ് ഹെലീന,34) തേംസ് നദീതീരം,35) കര്‍ബല,36) ലണ്ടന്‍ (ഇംഗ്ളണ്ട്),37) ചിക്കാഗോ, 38) ഉക്രെയിന്‍,39) ജറുസലേം,40) നസ്രേത്ത്, 41) ബാബിലോണ്‍,42) ബാങ്കോക്ക്,43) ലാപാസ് (ബൊളീവിയ),44) ലെനിന്‍ഗ്രാഡ്,45) വാള്‍ സ്ട്രീറ്റ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites