« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label ടെക്നോളജി. Show all posts
Showing posts with label ടെക്നോളജി. Show all posts

Tuesday, October 23, 2012

എസി വാങ്ങുമ്പോള്‍ അതിന്റെ കപ്പാസിറ്റി, ഊര്‍ജക്ഷമത, കണ്‍ട്രോളുകള്‍ തുടങ്ങിയവ മനസിലാക്കിയിരിക്കണം.


എസി ഇല്ലാത്ത വീടുകള്‍ ഇന്ന് ചുരുക്കമാണ്. എയര്‍ കണ്ടീഷണര്‍ വാങ്ങും മുമ്പ് അവയുടെ ഉപയോഗത്തെ കുറിച്ചും പരിപാലനത്തെ കുറിച്ചും അറിയാം.

* എസി വാങ്ങുമ്പോള്‍ അതിന്റെ കപ്പാസിറ്റി, ഊര്‍ജക്ഷമത, സൌകര്യപ്രദമായ രീതിയിലുള്ള കണ്‍ട്രോളുകള്‍ ഇവ ചോദിച്ചു മനസിലാക്കിയിരിക്കണം.

* 0.75 ടണ്‍ മുതല്‍ 2.5 ടണ്‍ വരെ കപ്പാസിറ്റിയുള്ള എസികളാണ് ഇന്നു വീടുകളില്‍ ഉപയോഗിക്കുന്നത്.

* ഡ്രോപ്പ് വാട്ടര്‍ തടസ്സമില്ലാതെ പുറത്തേക്ക് ഒഴുകുന്ന തരത്തില്‍ ചരിവു നല്‍കി വേണം എസി പിടിപ്പിക്കാന്‍.

* എസിയുടെ ഔട്ട്ഡോര്‍ സൂര്യപ്രകാശം നേരിട്ടു പതിക്കാത്തിടത്തു വയ്ക്കണം. കിഴക്കും വടക്കും ദിശകളില്‍ വയ്ക്കുന്നതാണ് നല്ലത്.

* എസിയില്‍ നിന്നു വരുന്ന കാറ്റ് കട്ടിലിനു നേര്‍ക്കും വാതിലിനു നേര്‍ക്കും വരാത്ത വിധമാകണം യൂണിറ്റ് പിടിപ്പിക്കാന്‍.

* രണ്ടു മാസം കൂടുമ്പോള്‍ എസിയുടെ ഫില്‍ട്ടര്‍ വൃത്തിയാക്കണം.

* ഫില്‍ട്ടറില്‍ ബ്ളോക്കോ ഗ്യാസ് ലീക്കോ ഉണ്ടായാല്‍ കുളിങ്ങ് കുറയും. ഇങ്ങനെയുണ്ടായാല്‍ അത് ഉടന്‍ പരിഹരിക്കണം.

* സ്പ്ളിറ്റ് എസികളില്‍ ഔട്ട് ഡോര്‍ യൂണിറ്റ് വയ്ക്കുന്നത് അറ്റകുറ്റപ്പണികള്‍ എളുപ്പാന്‍ ചെയ്യാന്‍ കഴിയുന്ന വിധമാകണം.

* എസി തകരാറിലായാല്‍ വൈദ്യുതി ചെലവ് കൂടാം. എസി പിടിപ്പിച്ച ശേഷമുള്ള വൈദ്യുതി ബില്ല് ഇടയ്ക്കിടെ താരതമ്യം ചെയ്യുന്നത് നല്ലതാണ്.

* എസിയുടെ കപ്പാസിറ്റി അമിതമായി കൂട്ടുകയും കുറയ്ക്കുകയും ചെയ്യരുത്.

* രാത്രി മുഴുവന്‍ എസി ഉപയോഗിക്കുന്നുണ്െടങ്കില്‍ സ്ളീപ് മോഡില്‍ ഇടുക. ഇത് വൈദ്യുതി അമിതമായി പാഴുകുന്നത് തടയും.

മലിനജലത്തില്‍ നിന്ന് വൈദ്യുതി

ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യവും വൈദ്യുതി പ്രതിസന്ധിയുമാണ്  ഇന്ന് രാജ്യങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജനസംഖ്യാ വിസ്‌ഫോടനവും വ്യവസായങ്ങളുടെ വളര്‍ച്ചയുമെല്ലാം ജലമലിനീകരണത്തില്‍ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. മലിനജലത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററുകളുമായി വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുന്നത് പെന്‍സില്‍വാനിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്. മാര്‍ച്ച് ആദ്യവാരത്തില്‍ സയന്‍സ് ജേര്‍ണലില്‍ സംഘത്തിന്റെ ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുണ്ട്. മലിനജലത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന്‍ കഴിയുന്ന ജനറേറ്ററിന്റെ ഒരു പ്രോട്ടോടൈപ്പും ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വികസ്വര രാജ്യങ്ങള്‍ക്ക് ചെലവു കുറഞ്ഞ രീതിയില്‍ വൈദ്യുതോല്പാദനം നടത്തുന്നതിന് അഭികാമ്യമാണ് പുതിയ സമ്പ്രദായം. വൈദ്യുതോല്പാദനത്തോടൊപ്പം ജലശുദ്ധീകരണം കൂടി നടക്കുമെന്നതുകൊണ്ട് ശുദ്ധജല ലഭ്യതയും ഉറപ്പുവരുത്താന്‍ ഈ രീതികൊണ്ട് കഴിയും.
മലിനജലത്തെ ശുദ്ധീകരിച്ച് പുനരുപയോഗക്ഷമമാക്കുന്നതിന് സാമ്പത്തികവും സാങ്കേതികവുമായ നിരവധി കടമ്പകളുണ്ട്. പൊതുവെ വൈദ്യുതി ഉപയോഗിച്ചാണ് മലിനജലത്തെ വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിക്കുന്നത്. എന്നാല്‍ ജനസംഖ്യ കൂടുതലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇത് വളരെ വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. ഇതിനെല്ലാം പരിഹാരമാവുകയാണ് പുതിയ കണ്ടെത്തല്‍.
റിവേഴ്‌സ് ഇലക്‌ട്രോ ഡയാലിസിസ് എന്നു വിളിക്കുന്ന ഈ പ്രക്രിയയില്‍ അര്‍ധതാര്യ സ്തരങ്ങള്‍കൊണ്ട് വേര്‍തിരിച്ചിരിക്കുന്ന നിരവധി അറകളില്‍ ശുദ്ധജലവും ഉപ്പുവെള്ളവും ഇടവിട്ടിടവിട്ട് നിറയ്ക്കുകയും അതേത്തുടര്‍ന്ന് അവയ്ക്കിടയിലുണ്ടാകുന്ന രാസവൈദ്യുത ചാര്‍ജ് സംഭരിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ രീതിയ്ക്ക് നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായി വന്നു. ഒന്നാമത്തേത് ഇത്തരം പവര്‍ പ്ലാന്റുകള്‍ സമുദ്രതീരങ്ങളില്‍ മാത്രമേ പ്രയോജനപ്പെടുകയുള്ളൂ എന്നതാണ്. സമുദ്രസാമിപ്യമില്ലാത്ത സ്ഥലങ്ങളില്‍ ഇത്തരം വൈദ്യുത നിലയങ്ങള്‍ പ്രയോജനപ്പെടില്ല. മറ്റൊരു പരിമിതി ഇവ പ്രവര്‍ത്തിക്കാനാവശ്യമായ ശുദ്ധജലഉപ്പുവെള്ള അറകളുടെയും അവയെ പരസ്പരം വേര്‍തിരിക്കാനാവശ്യമായ സ്തരങ്ങളുടെയും ഭീമമായ എണ്ണമാണ്.
റിവേഴ്‌സ് ഇലക്‌ട്രോഡയാലിസിസ് നേരിട്ടുകൊണ്ടിരിക്കുന്ന എല്ലാ പരിമിതികള്‍ക്കും പരിഹാരവുമായാണ് പെന്‍ സ്‌റ്റേറ്റ് ടീം രംഗത്തെത്തിയിരിക്കുന്നത്. ബ്രൂസ് ഇ ലോഗന്റെ നേതൃത്വത്തിലുള്ള സംഘം അവതരിപ്പിക്കുന്ന മൈക്രോബയല്‍ ഇന്ധന ഷെല്ലുകള്‍ ജൈവ പദാര്‍ത്ഥങ്ങളുപയോഗിച്ചാണ് മലിനജലത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. ഉപ്പുവെള്ളത്തിനു പകരം മലിനജലത്തില്‍ അമോണിയം ബൈ കാര്‍ബണേറ്റ് ലായനി ഉപയോഗിച്ച് ലവണനില വര്‍ദ്ധിപ്പിച്ചാണ് ഈ പവര്‍ പ്ലാന്റില്‍ ഉപയോഗിക്കുന്നത്. കടല്‍ സാമിപ്യമില്ലാത്ത പ്രദേശങ്ങളിലും ഈ പവര്‍ പ്ലാന്റുകള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. അമോണിയം ബൈകാര്‍ബണേറ്റിന്റെ പുനരുപയോഗ സാധ്യത അധികസാമ്പത്തിക ബാധ്യതയില്ലാതെ വൈദ്യുതോല്പാദനവും ജലശുദ്ധീകരണവും ഒരേ സമയത്തു നടത്താന്‍ സഹായിക്കുമെന്നത് വികസ്വര രാജ്യങ്ങള്‍ക്ക് വളരെ ഗുണകരമായിരിക്കും.

“ബിറ്റ്‌ടോറന്റ്’ പോലുള്ള സര്‍വീസുകള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

“ബിറ്റ്‌ടോറന്റ്’ പോലുള്ള സര്‍വീസുകള്‍ ഉപയോഗിച്ച് അനധികൃതമായി ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക നിങ്ങള്‍ നിരീക്ഷണത്തിലാണ്. ബ്രിട്ടീഷ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.ബിറ്റ്‌ടോറന്റ് ഫയല്‍ഷെയറിങ് സോഫ്ട്‌വേറിന്റെ മാതൃകയില്‍ ഒരെണ്ണം സ്വന്തംനിലയ്ക്ക് സൃഷ്ടിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ബിറ്റ്‌ടോറന്റിന്റെ മാതൃകയില്‍ ഒട്ടേറെ യൂസര്‍മാര്‍ക്ക് ഒരേസമയം ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ അവര്‍ അവസരമൊരുക്കി.നിയമവിരുദ്ധമായി ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്കൊപ്പം, ആളറിയാതെ നിരീക്ഷകര്‍ക്കും ലോഗ് ചെയ്യാം.
ആരാണ് ഡൗണ്‍ലോഡ് ചെയ്യുന്നത്, ആരാണ് നിരീക്ഷണം നടത്തുന്നത് എന്നകാര്യം വേര്‍തിരിച്ചറിയുക അസാധ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.നിരീക്ഷിക്കപ്പെടാന്‍ നിങ്ങള്‍ വന്‍തോതില്‍ ഡൗണ്‍ലോഡ് നടത്തണമെന്നില്ലെന്ന്, ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ.ടോം ചോതിയ പറയുന്നു.
ഒരു സിനിമ മാത്രം ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ പോലും നിരീക്ഷിക്കപ്പെടാം.ഡൗണ്‍ലോഡ് ചെയ്യുന്നത് ടോപ്പ് 100 പട്ടികയിലുള്ള ഫയലുകളാണെങ്കില്‍, മണിക്കൂറിനുള്ളില്‍ നിങ്ങള്‍ നിരീക്ഷിക്കപ്പെടും, അത് റിക്കോര്‍ഡ് ചെയ്യപ്പെടും. പത്ത് വ്യത്യസ്ത കമ്പനികള്‍ നിരീക്ഷണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഡൗണ്‍ലോഡ് ചെയ്ത സിനിമയ്‌ക്കോ മ്യൂസിക്കിനോ നഷ്ടപരിഹാരമാവശ്യപ്പെട്ട് നിര്‍മാതാക്കള്‍ക്ക് വേണമെങ്കില്‍ നിങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പോലും ഇത് അവസരമൊരുക്കുന്നു.ബിര്‍മിന്‍ഗാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ മൂന്നുവര്‍ഷം നീണ്ട പഠനത്തിലാണ്, ഡൗണ്‍ലോഡിങിലെ ചതിക്കുഴികളെക്കുറിച്ചഅ് വ്യക്തത ലഭിച്ചത്.
ഫയല്‍ ഷെയറിങുമായി ബന്ധപ്പെട്ട നിരീക്ഷണത്തിന്റെ തോത് തങ്ങളെ അത്ഭുതപ്പെടുത്തിയതായി ഗവേഷകര്‍ പറഞ്ഞു.ബിറ്റ്‌ടോറന്റ്  ഉപയോഗിച്ച് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന്റെ ലോഗുകള്‍ മൂന്നു മണിക്കൂറിനുള്ളില്‍ കൈക്കലാക്കാന്‍ നിരീക്ഷണകമ്പനികള്‍ക്ക് സാധിക്കുമെന്ന് ഗവേഷകരെ ഉദ്ധരിച്ച് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. പകര്‍പ്പവകാശം കൈവശമുള്ളവര്‍ക്ക്, നിയമവിരുദ്ധ ഡൗണ്‍ലോഡുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇങ്ങനെ ലഭിക്കുന്ന ഡേറ്റ ഉപയോഗിക്കാനാവും.

ഭൂമിക്കും സൂര്യനുമിടയിലുള്ള അകലം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല.

ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് എന്താണെന്ന് ചോദിച്ചാല്‍ അത് ഭൂമിക്കും സൂര്യനുമിടയിലുള്ള അകലമെന്ന് അവ്യക്തമായ ഒരു ഉത്തരം ഇനിയില്ല. മറിച്ച് അതു കൃത്യം 1,49,59,78,70,700 മീറ്ററാണ്. ഒരിഞ്ച് കൂടുതലുമില്ല, കുറവുമില്ല.
ആസ്‌ട്രോണിക്കല്‍ യൂണിറ്റ് പുനര്‍നിര്‍വചിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? ഭൂമിയ്‌ക്കോ അതിലെ ജീവനോ ഇതുകൊണ്ടൊരു മാറ്റവുമുണ്ടാകില്ല. പതിവുപോലെ ഭൂമി സൂര്യനുചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കും. ഋതുക്കള്‍ മാറിമാറി വരികയും ചെയ്യും. എന്നാല്‍ ജ്യോതിശാസ്ത്രജ്ഞര്‍ സംഭവങ്ങള്‍ ഇങ്ങനെയല്ല കാണുന്നത്. സൗരയൂഥത്തിലെ അളവുകള്‍ ഇനി അണുവിട വ്യത്യാസമില്ലാതെ അവതരിപ്പിക്കുന്നതിന് കഴിയും. ജേ്യാതിശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ത്ഥശങ്കയില്ലാതെ ആസ്‌ട്രോണമിക്കല്‍ യൂണിറ്റെന്താണെന്ന് പഠിക്കുന്നതിനും കഴിയും.
സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരം ദീര്‍ഘവൃത്ത പഥത്തിലാണ് (Elliptical Orbit). സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരവേഗതയാകട്ടെ, സെക്കന്റില്‍ 30 കിലോമീറ്ററും ! ഒരു വെടിയുണ്ടയുടെ പത്തിരട്ടി വേഗത!! അതിനര്‍ഥം ഭൂമിയും സൂര്യനും തമ്മിലുള്ള അകലം നിരന്തരം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുമെന്നാണ്. ഇങ്ങനെ വ്യത്യാസപ്പെടുന്നതുകൊണ്ടാണ് ഭൂമിയില്‍ ഋതുഭേദങ്ങള്‍ അനുഭവപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍ ആസ്‌ട്രോണമിക്കല്‍ യൂണിറ്റിനെ ഭൂമിയും സൂര്യനും തമ്മിലുള്ള അകലമെന്ന് സാമാന്യമായി നിര്‍വചിക്കുന്നതില്‍ കാര്യമില്ല. സൂര്യനും ഭൂമി്ക്കുമിടയിലുള്ള ഏതകലമാണെന്ന് വ്യക്തമാക്കണം. ഭൂമി സൂര്യന് സമീപമെത്തുന്ന സ്ഥാനവും (Perihelion), ഏറ്റവും അകലെയായിരിക്കുന്ന സ്ഥാനവും (Uphelion) തമ്മില്‍ ലക്ഷക്കണക്കിന് കിലോമീറ്ററുകളുടെ വ്യത്യാസമുള്ളപ്പോള്‍ ഇത്തരമൊരു മാനദണ്ഡം സൗരയൂഥത്തിലെ ദൂരങ്ങള്‍ അളക്കാന്‍ ഉപയോഗിക്കുന്നത് അതിന്റെ കൃത്യതയ്ക്ക് ഭംഗം വരുത്തും. ഈ പരിമിതിയാണ് ഇപ്പോള്‍ ജ്യോതിശാസ്ത്രജ്ഞര്‍ മറി കടന്നിരിക്കുന്നത്.ബി.സി.മൂന്നാം നൂറ്റാണ്ടില്‍ ആര്‍ക്കിമെഡിസ് ആണ് ആദ്യമായി ഈ അകലം കണ്ടെത്താന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലില്‍ അത് 5000 ഭൗമവ്യാസത്തിന് തുല്യമായിരുന്നു. പിന്നീട് അരിസ്റ്റാര്‍ക്കസും, ഹിപ്പാര്‍ക്കസും, ടോളമിയുമെല്ലാം ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് നിര്‍വചിച്ചിട്ടുണ്ടെങ്കിലും ആധുനിക നിര്‍വചനത്തോട് അല്പമെങ്കിലും അടുത്തു നില്‍ക്കുന്നത് ആര്‍ക്കിമെഡിസിന്റെ നിര്‍വചനമാണ്.  ആധുനിക കാലഘട്ടത്തില്‍ ഗണിത സങ്കേതങ്ങളുപയോഗിച്ച് ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് കൃത്യമായി അളന്നത് 1672ല്‍ പ്രശസ്ത ഇറ്റാലിയന്‍ ജ്യോതിശാസ്ത്രജ്ഞനായ ജിയോവാനി കസീനി ആണ്. അദ്ദേഹവും സഹപ്രവര്‍ത്തകനായ ഴാങ് റിഷറും ചേര്‍ന്ന് ലംബന (Parallax) രീതി ഉപയോഗിച്ചാണ് ഈ ദൂരം കണ്ടെത്തിയത്. ഒരു നഭോഗോളത്തെ ഭൂമിയിലുള്ള രണ്ടു വ്യത്യസ്ത സ്ഥാനങ്ങളില്‍ നിന്നുകൊണ്ട് ഒരേസമയം നിരീക്ഷിക്കുമ്പോള്‍ അത് സൃഷ്ടിക്കുന്ന കോണീയ വിഭേദനം (Angular Difference) കണക്കുകൂട്ടി ആ നഭോഗോളത്തിലേക്കുള്ള ദൂരം അളക്കുന്ന രീതിയാണിത്. കസീനി പാരീസില്‍ നിന്നും റിഷര്‍ തെക്കേ അമേരിക്കയിലെ ഫ്രഞ്ച് ഗയാനയില്‍ നിന്നും ഒരേസമയം ചൊവ്വാഗ്രഹത്തെ നിരീക്ഷിക്കുകയും അവ തമ്മിലുള്ള കോണീയ വിഭേദനം കണക്കുകൂട്ടി ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം കണ്ടുപിടിക്കുകയും ചെയ്തു. ഇതിനു സ്വീകരിച്ച അതേ തന്ത്രവും ഗണിത അനുപാതങ്ങളുപയോഗിച്ചുതന്നെയാണ് സൂര്യനിലേക്കുള്ള ദൂരവും അവര്‍ കണ്ടെത്തിയത്. ശൂന്യതയിലൂടെ സഞ്ചരിക്കുന്ന പ്രകാശം ഒരു സെക്കന്റില്‍ സഞ്ചരിക്കുന്ന ദൂരത്തിന്റെ 1/29,97,92,458 ഭാഗമാണ് ഒരു മീറ്റര്‍. ഈ അളവ് ആപേക്ഷികമായി വ്യത്യാസപ്പെടില്ല. കാരണം ഏത് “റെഫറന്‍സ് ഫ്രെയിമിലും’ പ്രകാശ പ്രവേഗം സ്ഥിരമായിരിക്കും. അങ്ങനെ വരുമ്പോള്‍ സൗരയൂഥത്തിലെ ഏതു സ്ഥാനത്തുനിന്നുമുള്ള നിരീക്ഷകന് ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് ഒന്നുതന്നെയായിരിക്കും.
പ്രകാശവേഗതപോലെതന്നെ ഒരു സ്ഥിരസംഖ്യയായിരിക്കുമെന്നര്‍ത്ഥം!ആസ്‌ട്രോണമിക്കല്‍ യൂണിറ്റ് പുനര്‍നിര്‍ണയിക്കുന്നതുകൊണ്ട് ചില്ലറ കുഴപ്പങ്ങളൊക്കെയുണ്ടാകുമെന്നാണ് ചില ജ്യോതിശാസ്ത്രജ്ഞരുടെ വാദം. മുന്‍കൂട്ടി തയ്യാറാക്കിയ ചില കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ തകരാറിലാകുമെന്ന് ഒരുകൂട്ടര്‍ പറയുമ്പോള്‍ മറ്റു ചിലര്‍ക്ക് പഴയ മാതൃകയോടുള്ള വൈകാരിക സമീപനമാണ് തലവേദനയുണ്ടാക്കുന്നത്.

ഫേസ്ബുക്കിലെ അംഗസംഖ്യ 100 കോടി കവിഞ്ഞു.

ലോകത്തിലെ ഒന്നാം നമ്പര്‍ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിലെ അംഗസംഖ്യ 100 കോടി കവിഞ്ഞു. ഫേസ്ബുക്ക് സ്ഥാപകനും സി ഇ ഒയുമായ സൂക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. മൊബൈല്‍ ഉപയോഗിച്ച് ഫേസ്ബുക്കില്‍ ലോഗ്ഇന്‍ ചെയ്യുന്നവരാണ് എണ്ണത്തില്‍ കൂടുതല്‍. 600 മില്യണ്‍ പേരാണ് മൊബൈല്‍ വഴി ഫേസ്ബുക്കില്‍ കയറുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് വടക്കേ അമേരിക്കക്കാരാണ്.
യുവ ജനതയാണ് ഫേസ്ബുക്കിന്റെ ഉപയോക്താക്കളില്‍ ഏറിയ പങ്കും. ശരാശരി പ്രായം 22 വയസു മാത്രം. അമേരിക്കക്കു പുറമെ ബ്രസീന്‍, ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവരില്‍ സിംഹഭാഗവും. ഫേസ്ബുക്കില്‍ അംഗത്വമുള്ളവരുടെ സൗഹൃദങ്ങളും കാലത്തിനൊത്തം വളരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതുവഴി കൂടുതല്‍ പേരിലേക്ക് ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് എത്തപ്പെടുന്നു.
ഓഹരി വിപണിയിലേക്കുള്ള പ്രവേശനം വന്‍ തിരിച്ചടിയായ സമയത്തു തന്നെയാണ് 100 കോടിയിലേറെ അംഗസംഖ്യയുമായി ഫേസ്ബുക്ക് കുതിക്കുന്നതെന്നത് സൂക്കര്‍ബര്‍ഗിനും സംഘത്തിനും അത്മവിശ്വാസം പകരുന്ന ഘടകമാണ്. 100 കോടി ആളുകളെ പരസ്പരം ബന്ധിപ്പിക്കാന്‍ കഴിയുക എന്നത് ഒരു ബഹുമതിയാണെന്നും തന്‍റെ ജീവിതത്തെ ഏറ്റവും ധന്യമാക്കുന്നത് ഈ ഘടകമാണെന്നും സൂക്കര്‍ബര്‍ഗ് കുറിച്ചു. 2004ല്‍ ഹവാര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിതാവായിരിക്കെ രൂപം നല്‍കിയ പുതുമയാര്‍ന്ന ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റ് ഇന്ന് ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോള്‍ സൂക്കര്‍ബര്‍ഗിന് ഇത് ഒരു സ്വപ്ന സാഫല്യമാണ്. ഫേസ്ബുക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഒരു അഭിമുഖത്തില്‍ തുറന്നു സമ്മതിച്ച സൂക്കര്‍ബര്‍ഗ് നാളെകള്‍ തങ്ങളുടേതാക്കാനുള്ള ഇച്ഛാശക്തി തനിക്കും കൂട്ടാളികള്‍ക്കുമുണ്ടെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കി.

പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സൈബര്‍ സുരക്ഷയ്ക്ക് ഭീഷണി

പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധ സേനകളിലെ സൈബര്‍ സുരക്ഷയ്ക്ക് ഭീഷണിയെന്ന് കരസേന. എളുപ്പത്തില്‍ വിവരങ്ങള്‍ സംഭരിച്ച് കൈമാറുന്നതിന് പെന്‍െ്രെഡവുകള്‍ ഉപയോഗിക്കുന്നത് സേനയില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത്തരം അനധികൃത ഉപയോഗമാണ് സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട് മൂന്ന് സേനകളിലുണ്ടാകുന്ന 70 ശതമാനം സുരക്ഷാവീഴ്ചയ്ക്കും കാരണം.
ചൈനയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന പെന്‍െ്രെഡവുകള്‍ സൈബര്‍സുരക്ഷാ സംവിധാനത്തിന് കടുത്ത ഭീഷണിയാണെന്നും സൈനിക ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രശ്‌നം പരിഹരിക്കുന്നതിനായി കരസേനയില്‍ സൈബര്‍സുരക്ഷയ്ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെപടുവിച്ചുകഴിഞ്ഞു. പെന്‍െ്രെഡവുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കൈമാറരുതെന്ന് വ്യോമസേനയും നിര്‍ദേശിച്ചിട്ടുണ്ട്.
വ്യക്തികളുടെ കമ്പ്യൂട്ടറില്‍ ഔദ്യോഗിക വിവരങ്ങള്‍ ശേഖരിച്ചുവെക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാ ഉദ്യോഗസ്ഥരും അവരുടെ കൈവശമുള്ള ഐ.ടി. ഉപകരണങ്ങളുടെ വിവരം മേലധികാരികള്‍ക്ക് നല്‍കണം. ഈ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ സൈനിക വിചാരണ ഉള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്നും വ്യോമസേനാ ആസ്ഥാനത്തുനിന്നുള്ള ഉത്തരവില്‍ പറയുന്നു

പാസ്‌വേര്‍ഡിനു പകരം വെറുതെ കൈ വീശി കാണിച്ചാല്‍


നിങ്ങളുടെ  പാസ്‌വേര്‍ഡ് മറന്നുപോവുന്നുവെങ്കില്‍ ഇനി പേടിക്കേണ്ട കാര്യമില്ല. പാസ്‌വേര്‍ഡിനു പകരം വെറുതെ ഒന്ന് കൈ വീശി കാണിച്ചാല്‍ മെയിലിലേക്ക്, കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കാവുന്നത് ഒന്നു സങ്കല്‍പിച്ചു നോക്കൂ. അത്തരമൊരു ആശയം വികസിപ്പിച്ചെടുക്കുകയാണ് പ്രശസ്ത കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഇന്റല്‍. ഒരു ബയോമെട്രിക് സെന്‍ഡറും അതിനോടു യോജിച്ചു പ്രവര്‍ത്തിക്കുന്ന പാം വെയിന്‍ റീഡിംഗ് സോഫ്റ്റ്‌വെയറുമടങ്ങുന്ന ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ വിവിധങ്ങളായ പാസ്‌വേര്‍ഡുകളെ കുറിച്ച് നമുക്ക് മറക്കാം. കമ്പ്യൂട്ടറിനു മുന്നില്‍ കൈ വീശി കാണിക്കുമ്പോള്‍ കൈരേഖകളെ കൃത്യമായി തിരിച്ചറിയാന്‍ ഈ സോഫ്റ്റ്‌വെയറിനു കഴിയും. ഓരോരുത്തര്‍ക്കും മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായ കൈരേഖകളായിരിക്കുന്നതുകൊണ്ട് സുരക്ഷ പ്രശ്‌നങ്ങളെക്കുറിച്ചും ആശങ്ക വേണ്ട.ഇപ്പോള്‍ ചില ലാപ്‌ടോപ്പുകളില്‍ ഉപയോഗിച്ചു വരുന്ന ഫിംഗര്‍പ്രിന്റ് സ്കാനര്‍ ടെക്‌നോളജിയേക്കാള്‍ കൃത്യതയേറിയതാണ് പാം വെയിന്‍ റീഡിംഗ് ടെക്‌നോളജി എന്നാണ് ഇന്റലിന്റെ അവകാശവാദം. അധികം വൈകാതെ തന്നെ ഈ ടെക്‌നോളജി പൂര്‍ണമായി വികസിപ്പിച്ചെടുക്കാനാവുമെന്നാണ് ഇന്റലിന്റെ പ്രതീക്ഷ.

ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ തിരിച്ചെടുക്കാം.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ പലപ്പോഴും അബദ്ധത്തില്‍ നമുക്ക് ആവശ്യമുള്ള  ചില ഫയലുകള്‍ കൂടെ  ഡിലീറ്റ് ചെയ്തു കളഞ്ഞെന്ന്  വരാം. സ്വാഭാവികം മാത്രം. പെന്‍െ്രെഡവുകളിലും മെമ്മറി കാര്‍ഡുകളിലും ഉള്ള വിവരങ്ങളും ഇങ്ങനെ നഷ്ടപ്പെട്ടു പോയേക്കാം.പോയ ബുദ്ധി ആന  പിടിച്ചാല്‍ തിരിച്ചു കിട്ടുമോ എന്ന തരത്തിലുള്ള  വിഷാദവുമായൊന്നും  ഇരിക്കേണ്ട കാര്യമില്ല . പോംവഴികള്‍ ഇല്ലാത്ത എന്ത് പ്രശ്‌നമാണുള്ളത്.
റികോവ എന്ന പേരില്‍ ഒരു സോഫ്റ്റ് വെയര്‍ ഉണ്ട്. ഡിലീറ്റ് ചെയ്തു പോയ ഫയലുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് അതിലൂടെ തിരിച്ചെടുക്കാം. 32  ബിറ്റിലും 64 ബിറ്റിലും ഈ സോഫ്റ്റ് വെയര്‍ ലഭ്യമാണ്. Recuva  software  ഇവിടെ നിന്ന്  ഡൌണ്‍ലോഡ്  ചെയ്യാം 

Monday, October 22, 2012

ഗൂഗിളിന്റെ ജിമെയില്‍ സെര്‍വീസില്‍ നിന്നും എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലെക്കും ഇനി സൗജന്യമായി എസ്എംഎസ്

ലോകത്തിലെ ഏറ്റവും വലിയ ഇമെയില്‍ സേവനമായ ഗൂഗിളിന്റെ ജിമെയില്‍ സെര്‍വീസില്‍ നിന്നും എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലെക്കും  ഇനി സൗജന്യമായി എസ്എംഎസ് അയക്കാം. ജിമെയില്‍ അക്കൗണ്ടുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകും. ഈ സേവനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് ജി മെയില്‍ വഴി മൊബൈലുകളിലേക്ക് എസ്.എം.എസ് അയക്കാന്‍ സാധിക്കും. എസ്എംഎസ് ലഭിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ മറുപടി അയക്കാന്‍ സാധിക്കുകയും അത് ജി മെയില്‍ ചാറ്റില്‍ ലഭിക്കുകയും ചെയ്യും. ജി മെയിലില്‍ ചാറ്റ് ചെയ്യുന്നതു പോലെ തന്നെ മെസേജുകള്‍ ചാറ്റ് ബോക്‌സില്‍ ശേഖരിക്കപ്പെടുകയും ചെയ്യും.കഴിഞ്ഞ മാര്‍ച്ചിലാണ് ഗൂഗിള്‍ ജിമെയില്‍ വഴി എസ്.എം.എസ് സേവനം ആരംഭിച്ചത്. എന്നാല്‍ എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്കിലും ഈ സേവനം ലഭ്യമല്ലായിരുന്നു.ഇപ്പോള്‍   ഗൂഗിള്‍ എല്ലാ നെറ്റ്‌വര്‍ക്കിലും ഈ സേവനം ലഭ്യമാക്കിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ ഒരുദിവസത്തില്‍ 50 സൗജന്യ എസ്.എം.എസാണ് അയക്കാന്‍ കഴിയുക. മൊബൈലില്‍ നിന്ന് ജിമെയിലേക്ക് തിരിച്ച് മെസേജ് ലഭിക്കുന്നതിനനുസരിച്ച് സൗജന്യ എസ്.എം.എസുകളുടെ എണ്ണം വര്‍ദ്ധിക്കും. അക്കൗണ്ടിലേക്ക് വരുന്ന ഓരോ മെസേജിനും അഞ്ച് എന്ന നിരക്കിലാണ് സൗജന്യ എസ്.എം.എസുകളുടെ എണ്ണം വര്‍ദ്ധിക്കുക.എസ്.എം.എസ് പരിധി അവസാനിച്ചാല്‍ 24 മണിക്കൂറിനു ശേഷം എസ്.എം.എസ് അക്കൗണ്ട് വര്‍ദ്ധിക്കും.

Monday, September 03, 2012

യൂട്യൂബില്‍ വീഡിയോകളില്‍ നിന്ന് നിങ്ങളുടെ മുഖം മറയ്ക്കാന്‍ഒരു സുവര്‍ണ്ണാവസരം.

യൂട്യൂബില്‍ അപ് ലോഡ് ചെയ്യുന്ന വീഡിയോകളില്‍ നിന്ന് നിങ്ങളുടെ മുഖം മറയ്ക്കാന്‍ ഇപ്പോഴിതാ ഒരു സുവര്‍ണ്ണാവസരം.  സെന്‍സിറ്റീവായ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന വീഡിയോകളില്‍ നിന്നും ആളുകളുടെ മുഖം മറയ്ക്കാന്‍  ഉപകരിക്കുന്ന സംവിധാനം ഓണ്‍ലൈന്‍ ലോകത്തില്‍ നെറ്റിസണ്‍ ജേണലിസത്തില്‍ പുതിയ വാതായനങ്ങള്‍ തുറക്കുന്നു.യൂട്യൂബിന്റെ നാഥനായ ഗൂഗിള്‍ ഇന്‍ങ്കാണ് പുതിയ ടൂള്‍ പുറത്തിറക്കിയിരിക്കുന്നത്.
കേവലം വിനോദത്തിലുപരി അറിവുകള്‍ പകര്‍ന്നു നല്‍കുന്ന വീഡിയോകള്‍ക്കും അതുപോലെ സിറ്റിസണ്‍ ജേണലിസത്തിനും ആളുകള്‍ വ്യാപകമായി യൂട്യൂബിനെ ആശ്രയിക്കുന്നുണ്ട്. സിറിയയില്‍ നടന്നുകൊണ്ടിരിക്കുന്ന അഭ്യന്തരകലാപങ്ങളുടെ ഭീതിദമുഖം പുറംലോകത്തെ അറിയിച്ചത് യൂട്യൂബ് വീഡിയോകളാണ്.  അനീതിക്കെതിരെ നടക്കുന്ന പോരാട്ടങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് യൂട്യൂബില്‍ ലോകത്തിന്റെ വീഡിയോ ലൈബ്രറി എന്നറിയപ്പെടുന്ന യൂട്യൂബില്‍ ദിനംപ്രതി ലക്ഷക്കണക്കിന് പേരാണ് വീഡിയോ കാണാനായി കയറുന്നത്.

സൗരോര്‍ജത്തെ വൈദ്യുതിയാക്കാന്‍ വീടിനു പെയിന്റടി വിദ്യ !

വീടിനു നിറം നല്‍കുന്ന പെയിന്റ് ഭാവിയില്‍ വൈദ്യുതിയും നല്‍കുമെന്നാണ് ഓസ്‌ട്രേലിയയിലെ ഗവേഷക വിദ്യാര്‍ഥിയുടെ അവകാശവാദം. അവര്‍ കണ്ടെത്തിയ പെയിന്റിന്റെ ബലത്തിലാണ് ഈ വെളിപ്പെടുത്തല്‍. കെട്ടിടങ്ങള്‍ക്കു മുകളിലും മറ്റും ഉറപ്പിച്ചിരുന്ന വലിയ ലോഹ ഫ്രെയിമിലുള്ള പരമ്പരാഗത സോളാര്‍ പാനലുകളുടെ കഥകഴിച്ചേക്കാവുന്നതാണ് കണ്ടെത്തല്‍. സൗരോര്‍ജ ഉല്‍പാദന രംഗത്തെ ചെലവുകുറയ്ക്കാനും കണ്ടെത്തല്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.
കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (സിഎസ്‌ഐആര്‍ഒ) സഹായത്തോടെ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ പിച്ച്ഡി വിദ്യാര്‍ഥിയായ ബ്രന്റന്‍ മക്‌ഡോണാള്‍ഡ് നടത്തിയ ഗവേഷണത്തിലാണ് ഫലം കണ്ടിരിക്കുന്നത്.  നാനോക്രിസ്റ്റലുകളാല്‍ നിര്‍മിച്ച കുഞ്ഞു സോളാര്‍ പാനലുകളാണ് ഈ പെയിന്റിന്റെ ഊര്‍ജോല്‍പാദന രഹസ്യം.  ലോഹം, പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങി ഏതുതരം പ്രതലത്തിലും പെയിന്റടിക്കാം. അപ്പോള്‍പ്പിന്നെ മേല്‍ക്കൂരയില്‍ നിന്നു മാത്രമല്ല,  ഇത്തരം പെയിന്റടിച്ചാല്‍ ജനലും വാതിലും ചുവരുമെല്ലാം വൈദ്യുതി വരുന്ന വഴികളായി മാറും.ലോഹ ഫ്രെയിമുകളും സിലിക്കണ്‍ അടിസ്ഥാനമായ പാനലുകളും ഉള്‍പ്പെട്ട പരമ്പരാഗത സോളാര്‍ പാനല്‍ സംവിധാനത്തേക്കള്‍ ഏറെ ചെലവുകുറഞ്ഞും ഫലപ്രദമായും സൗരോര്‍ജത്തെ വൈദ്യുതിയാക്കാന്‍ പെയിന്റടി വിദ്യകൊണ്ടു കഴിയുമെന്നാണ് മക്‌ഡോണാള്‍ഡിന്റെ അവകാശവാദം. ഇപ്പോള്‍ മാര്‍ക്കറ്റിലുള്ള സോളാര്‍ സെല്ലുകളുടെ മൂന്നിലൊന്ന് വിലയില്‍ ഇവ ലഭ്യമാക്കാനാവുമെന്നാണു പ്രതീക്ഷ. അഞ്ചു വര്‍ഷത്തിനകം മാര്‍ക്കറ്റില്‍ ഇവയെ എത്തിക്കാനാവുമെന്നും മക്‌ഡോണാള്‍ഡ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് സൗരോര്‍ജ പാനലിന്റെ സവിശേഷതകള്‍ നല്‍കാന്‍ ഓസ്‌ട്രേലിയയിലെ സൗരോര്‍ജ ഉപകരണ നിര്‍മാതാക്കളായ ഡെസോള്‍ ടാറ്റാ സ്റ്റീലുമായി ചേര്‍ന്നൊരു പദ്ധതിക്കും തുടക്കമായിക്കഴിഞ്ഞു.  ഊര്‍ജ പര്യാപ്തതയുള്ള വീടുകളുടെ പിറവിക്ക് ഈ നീക്കവും സുപ്രധാന വഴിത്തിരിവായേക്

വീഡിയോ കോണിന്റെ ഡ്യുവല്‍ സിം ടച്ച്‌സ്ക്രീന്‍ ഫോണ്‍ വെറും 2800 രൂപ !

വീഡിയോ കോണിന്റെ ഡ്യുവല്‍ സിം ടച്ച്‌സ്ക്രീന്‍ ഫോണ്‍ നിങ്ങള്‍ക്ക്് സ്വന്തമാക്കണോ, അത്തരത്തില്‍ ഒരു ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍ എങ്കില്‍ ഇതാ നിങ്ങളെ കാത്ത് ഒരു സുവര്‍ണാവസരം. പുതിയ മോഡല്‍ സ്വന്തമാക്കാന്‍ നിങ്ങളുടെ കയ്യില്‍ അധികം പണമൊന്നും വേണ്ട വെറും 2800 രൂപ മതി.എന്താ ഞെട്ടിയോ..ഈ കേള്‍ക്കുന്നത് സത്യം തന്നെയാണ്. വെറും 2800 രൂപമാത്രമാണ് വിഡിയോകോണിന്റെ ഡ്യുവല്‍ സിം ടച്ച് സ്ക്രീന്‍ മോഡലിന്.ഇപ്പോള്‍ ഇത്തരത്തില്‍ ഒരു മോഡല്‍ അവതരിപ്പിച്ചുകൊണ്ട്് വീഡിയോകോണ്‍ സൃഷ്ടിക്കുകയാണ്.   സ്മാര്‍ട്‌ഫോണുകളിലെ മിക്കവാറും സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു എന്നതാണ് v1570 എന്ന വീഡിയോകോണ്‍ മോഡലിന്റെ പ്രത്യേകത. ആന്‍ഡ്രോയിഡ് ഒ.എസ്. ഇല്ലെന്ന കുറവേ ഇതിനുള്ളൂ.
മൂന്നിഞ്ച് വിസ്താരമുള്ള റെസിസ്റ്റീവ് ടച്ച്‌സ്ക്രീനാണ്  v1570 യിലുള്ളത്. ഫോണിന്റെ സ്ക്രീന്‍ റിസൊല്യൂഷന്‍ 240 ഗുണം 320 പിക്‌സല്‍സ്. വീഡിയോ റെക്കോഡിങ്ങോടുകൂടിയ 1.3 മെഗാപിക്‌സല്‍ ക്യാമറ, മള്‍ട്ടിഷോട്ട് ക്യാമറ ആപ്ലിക്കേഷന്‍, എട്ട് ജി.ബി. വരെ വര്‍ദ്ധിപ്പിക്കാവുന്ന എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ജി.പി.എസ്., ജി.പി.ആര്‍.എസ്., ബ്ലൂടൂത്ത്, മൈക്രോ യു.എസ്.ബി. പോര്‍ട്ട് എന്നീ സംവിധാനങ്ങള്‍ വീഡിയോകോണ്‍ v1570 യിലുണ്ട്. ഏതാണ്ട് എല്ലാതരത്തിലുമുളള ഓഡിയോവീഡിയോ ഫോര്‍മാറ്റുകള്‍ ഫോണിലെ മീഡിയ പ്ലെയറില്‍ പ്രവര്‍ത്തിപ്പിക്കാം. ആക്‌സിലറോമീറ്റര്‍, റെക്കോഡിങ്ങോടു കൂടിയ എഫ്.എം. റേഡിയോ, മൊബൈല്‍ ട്രാക്കര്‍, എസ്.എം.എസ്. ബ്ലാക്ക്‌ലിസ്റ്റ്, ഡ്യുവല്‍ എല്‍.ഇ.ഡി. ടോര്‍ച്ച് 3.5 എം.എം. ഓഡിയോ ജാക്ക് എന്നിവയും ഈ ഫോണിലുണ്ട്.
സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, യാഹൂ മെസഞ്ചര്‍, നിംബസ് തുടങ്ങിയവയുടെ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ പ്രീലോഡഡായി ഈ ഫോണില്‍ ലഭിക്കും. ആഗ്രി ബേഡ്‌സ്, പുഷ്‌ബോക്‌സ്, ടോം കാറ്റ് തുടങ്ങിയ ഗെയിമുകളുമുണ്ടിതില്‍. ഫോണിനൊപ്പം സൗജന്യമായി ലഭിക്കുന്ന 4 ജി.ബി. മൈക്രോ എസ്.ഡി. കാര്‍ഡില്‍ 20 പുത്തന്‍ ബോളിവുഡ് സിനിമകളും പാട്ടുകളും വീഡിയോകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. ഏഴു മണിക്കൂര്‍ സംസാരസമയവും 300 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയും ഉറപ്പുതരുന്ന 1200 എം.എ.എച്ച്. ബാറ്ററിയാണ് ഈ ഫോണിലുള്ളത്.
ത്രിജി ഇല്ല, സെക്കന്‍ഡറി ക്യാമറ ഇല്ല, ക്യാമറയ്ക്ക് സൂമും ഫഌഷുമില്ല, ഡിസ്‌പ്ലേയ്ക്ക് അത്ര മേന്‍മയില്ല എന്നതൊക്കെയാണ് വീഡിയോകോണ്‍ ് v1570 യുടെ പോരായ്മകള്‍. പക്ഷേ, കൊടുക്കുന്ന വിലയ്ക്ക് ആനുപാതികമായ മൂല്യം ഉറപ്പുനല്‍കുന്ന ഫോണ്‍ തന്നെയാണിതെന്ന് പറയാതെ വയ്യ.
ഇന്ത്യയില്‍ നിന്ന് തുടങ്ങി ലോകം മുഴുവന്‍ വ്യാപിച്ച ബഹുരാഷ്ട്രകമ്പനിയാണ് വീഡിയോകോണ്‍. ഡല്‍ഹിയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് ചൈന, പോളണ്ട്, ഇറ്റലി, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഉല്പാദനപ്ലാന്റുകളുണ്ട്. പിക്ച്ചര്‍ട്യൂബ് നിര്‍മാണക്കമ്പനികളില്‍ ലോകത്തെ മൂന്നാംസ്ഥാനക്കാരാണ് വീഡിയോകോണ്‍.
2009 മുതലാണ് വീഡിയോകോണ്‍ മൊബൈല്‍ഫോണ്‍ നിര്‍മാണവും വിപണനവും ആരംഭിച്ചത്. വിലകൂടിയ സ്മാര്‍ട്‌ഫോണുകളേക്കാള്‍ മൂവായിരം രൂപ റേഞ്ചിലുള്ള ബേസിക് മോഡലുകളിറക്കാനായിരുന്നു കമ്പനിക്ക് തുടക്കം മുതലേ താത്പര്യം. ഇതേ വിലനിലവാരത്തില്‍ കച്ചവടം നടത്തുന്ന കാര്‍ബണ്‍, മൈക്രോമാക്‌സ് പോലുള്ള കമ്പനികളുടെ വന്‍വളര്‍ച്ച കണ്ടറിഞ്ഞുകൊണ്ടാകാം വീഡിയോകോണ്‍ ഈ തീരുമാനമെടുത്തത്. v7400, v7500 എന്ന പേരുകളില്‍ രണ്ട് ആന്‍ഡ്രോയിഡ് ഫോണുകളും വീഡിയോകോണ്‍ അവതരിപ്പിച്ചിരുന്നു. വിലക്കുറവ് കൊണ്ടാണ് ഈ ഫോണുകളും ആകര്‍ഷകമായത്

ഫെയ്‌സ്ബുക്കിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍!

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫെയ്‌സ്ബുക്ക് അതിന്റെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇതിനായി തയ്‌വാനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ എച്ച്.ടി.സിയുമായി സഹകരിക്കുന്ന ഫെയ്‌സ്ബുക്ക്, 2013 മധ്യത്തോടെ ഫോണ്‍ പുറത്തിറക്കുമെന്നാണ് സൂചന.ഈ വര്‍ഷം അവസാനത്തോടെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ആയിരുന്നുവത്രേ ഫെയ്‌സ്ബുക്കിന്റെ ഉദ്ദേശം. എന്നാല്‍, എച്ച്.ടി.സിക്ക് മറ്റ് ഉത്പന്നങ്ങള്‍ക്കുകൂടി സമയം കണ്ടെത്തേണ്ടി വന്നതിനാല്‍ അത് നീട്ടുകയായിരുന്നുവെന്ന്, ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.സ്മാര്‍ട്ട്‌ഫോണിനായി പരിഷ്ക്കരിച്ച ഒരു ഓപ്പറേറ്റിങ് സിസ്റ്റവും (ഒ.എസ്) ഫെയ്‌സ്ബുക്ക് വികസിപ്പിക്കുന്നുണ്ടത്രേ. മാത്രമല്ല, ഫെയ്‌സ്ബുക്കിന്റെ ഐഫോണ്‍ ആപ്ലിക്കേഷന്‍ പരിഷ്ക്കരിക്കാനായി ആപ്പിള്‍ വിട്ടുപോന്ന പ്രോഗ്രാമര്‍മാരുടെ ഒരു ടീമിനെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. മൊബൈലാണ് ഭാവിയെന്ന ബോധ്യത്തില്‍ നിന്നാണ് ഫെയ്‌സ്ബുക്കിന്റെ നീക്കമെന്ന് വ്യക്തം. ഫെയ്‌സ്ബുക്കിലെ 90 കോടി അംഗങ്ങളില്‍ പകുതിയിലേറെയും സൈറ്റിലെത്തുന്നത് ഇപ്പോള്‍ മൊബൈല്‍ വഴിയാണ്. മാത്രമല്ല, ഫെയ്‌സ്ബുക്കിന് കഴിഞ്ഞ വര്‍ഷം ലഭിച്ച പരസ്യവരുമാനത്തില്‍ 315 കോടി ഡോളര്‍ വന്നതും ഫോണുകളിലെ പരസ്യങ്ങളില്‍ നിന്നാണ്. ഈ പശ്ചാത്തലത്തിലാണ് സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ തന്നെ രംഗത്തെത്തിക്കാനും, അതുവഴി മൊബൈല്‍ വിപ്ലവത്തിന്റെ ഗുണം പരമാവധി മുതലാക്കാനും ഫെയ്‌സ്ബുക്ക് ശ്രമിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു

റേഡിയേഷന്‍ അളക്കുന്ന മൊബൈല്‍ ഫോണ്‍ ?

മൊബൈല്‍ ഫോണിലുള്ള റേഡിയേഷഷനും അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും നമുക്ക് മുന്നില്‍ പരിഹാരിക്കാനാകാത്ത ഒരു പ്രശ്‌നമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഓരോ മൊബൈല്‍ കമ്പനിയും തങ്ങള്‍ പുറത്തിറക്കുന്ന പുതിയ മൊബൈല്‍ സീരീസുകളുടെ അത്യാധുനിക ഫിച്ചേഴ്‌സുകള്‍ അക്കമിട്ടു നിരത്തുമ്പോള്‍ അവയില്‍ നിന്നുണ്ടാകുന്ന റേഡിയേഷന്റെ അളവ് മന:പൂര്‍വ്വം വിസ്മരിക്കാറാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാനിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റേഴ്‌സായ സോഫ്റ്റ്ബാങ്ക്.പുറംതള്ളുന്ന റേഡിയേഷന്റെ അളവ് കിറുകൃത്യമായി അളന്നു കുറിച്ച് നല്‍കുന്ന മൊബൈല്‍ ഫോണ്‍ രംഗത്തിറക്കിയാണ് ഇവര്‍ ഏവര്‍ക്കും മാതൃകയാകുന്നത്. മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചിരിക്കുന്ന സെന്‍സര്‍ ഉപയോഗിച്ചാണ് റേഡിയേഷന്റെ അളവ് രേഖപ്പെടുത്തുന്നത്. വരുന്ന ജൂലൈയില്‍ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തിറങ്ങുന്ന ഈ പുതിയ ഫോണുകള്‍ക്ക് ഗാമവികിരണവും അളന്നുപറയാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാദം.കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ നടന്ന ടെക് ഫെയര്‍ ഷോയില്‍ ജപ്പാനിലെ പ്രമുഖ മൊബൈല്‍ ഓപ്പറേറ്ററായ എന്‍ ടി ടി ഡൊക്കോമൊ സമാനപ്രത്യേകതകളുള്ള മൊബൈല്‍ഫോണിന്റെ മാത്യക അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ ഫോണ്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നതിനുള്ള നീക്കങ്ങള്‍ ഡൊക്കോമൊയുടെ ഭാഗത്ത് നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഫുക്കുഷിമ ആണവദുരന്തത്തെ തുടര്‍ന്ന് റേഡിയേഷന്‍ അളക്കുന്ന ഉപകരണങ്ങള്‍ നിര്‍മ്മിക്കണമെന്ന് പൊതുജനങ്ങളില്‍ നിന്നും നിരന്തരം ആവശ്യമുയര്‍ന്നിരുന്നു. ജപ്പാന്‍ ടെക് ലോകം ഇതിനായുള്ള നിരന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

യൂട്യൂബിന് ഏഴു വയസ്സ് !

ലോകമെങ്ങുമുള്ള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പ്രിയ വീഡിയോ ഷെയറിങ് വെബ്‌സൈറ്റ് യൂട്യൂബിന് ഏഴു വയസ്സ് തികഞ്ഞു. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ഈ വെബ്‌സൈറ്റില്‍ ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നതും ആസ്വദിക്കുന്നതും. ഏതൊരു ഏഴു വയസ്സുകാരനെയും പോലെ യൂട്യൂബും അതിദ്രുതം വളരുകയാണെന്ന് അധികൃതര്‍ പിറന്നാള്‍ ദിനത്തില്‍ ബ്ലോഗില്‍ കുറിച്ചിട്ടു. ഇന്ന് ഓരോ മിനിറ്റിലും 72 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന വീഡിയോകള്‍ അപ്‌ലോഡ് ചെയ്യപ്പെട്ടു.
ലോകത്തിന്റെ പല കോണുകളിലുമുള്ള 800 മില്യന്‍ യുട്യുബ് ഉപയോക്താക്കള്‍ക്കും നന്ദി പറയുന്നു. യുട്യൂബ്, സബ്‌സ്ക്രിപ്ഷന്‍ 50 ശതമാനം വര്‍ധിച്ചത് പ്രയാണം ശരിയായ ദിശയില്‍ തന്നെയാണെന്നതിന് തെളിവാണ് യുട്യുബ് അധികൃതര്‍ പറഞ്ഞു. 2005ലാണ് യുട്യൂബിന്റെ പിറവി. സ്റ്റീവ് ചെന്‍, ചാഡ് ഹര്‍ലി, ജോഡ് കരിം എന്നിവരായിരുന്നു ഉപജ്ഞാതാക്കള്‍. അതിവേഗം ജനപ്രിയമായ യുട്യുബിനെ 2006ല്‍ 1.65 ബില്യന്‍ ഡോളറിന് ഗൂഗ്ള്‍ ഏറ്റെടുക്കുകയായിരുന്നു. കാലിഫോര്‍ണിയയിലെ സാന്‍ ബ്രുണോയിലാണ് ഹെഡ് ക്വാര്‍ട്ടേഴ്‌സ്.
2008ല്‍ അമേരിക്കന്‍ മീഡിയാ കമ്പനി എം.ജി.എം, ലയണ്‍സ് ഗേറ്റ് എന്റര്‍ടെയ്ന്‍മെന്റ്, സി.ബി.എസ് എന്നിവരുമായി സഹകരിച്ച് സിനിമകളും ടിവി സീരിയലുകളും പ്രദര്‍ശിപ്പിച്ച് തുടങ്ങിയതോടെ സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ അഭുതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്‍, സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ അപ്‌ലോഡ് ചെയ്യുന്ന വീഡിയോകള്‍ തന്നെയാണ് യുട്യൂബിനെ സമ്പന്നമാക്കുന്നത്. ഓരോ മിനിറ്റിലും മൂന്നു ദിവസം ദൈര്‍ഘ്യമുള്ളത്ര വീഡിയോകളാണ് ഇപ്പോള്‍ ഉപയോക്താക്കള്‍ അപ്‌ലോഡ് ചെയ്തുകൊണ്ടിരിക്കുന്നത്.

വിന്‍ഡോസ് 8 , 2250 രൂപയ്ക്ക് ..!!

വിന്‍ഡോസിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ വിന്‍ഡോസ് 8 2250 രൂപയ്ക്ക് കൈപ്പിടിയിലൊതുക്കാം. ഒക്‌ടോബര്‍ 26 ന് ലോക വിപണിയില്‍ ഇത് ലഭ്യമായി തുടങ്ങും. മൂന്നു വ്യത്യസ്ത പതിപ്പുകളായാണ് വിന്‍ഡോസ് 8 പുറത്തിറങ്ങുന്നത്. വിന്‍ഡോസ്8, വിന്‍ഡോസ്8 പ്രോ, വിന്‍ഡോസ് ഞഠഎന്നിവയാണവ. ഇതില്‍ വിന്‍ഡോസ് പ്രോസസ്സറില്‍ അധിഷ്ഠിതമായ ടാബ്‌ലറ്റ്, നെറ്റ്ബുക്കുകള്‍ക്കുവേണ്ടി മാത്രം രൂപകല്‍പന ചെയ്തതാണ്. അതുകൊണ്ടു തന്നെ പൊതുവിപണിയില്‍ ടാബ്‌ലറ്റുകള്‍ക്കൊപ്പം മാത്രമേ അവ ലഭിക്കുകയുള്ളൂ. എന്നാല്‍ വിന്‍ഡോസ്8, വിന്‍ഡോസ്8 പ്രോ എന്നിവ പൊതുവിപണിയില്‍ ലഭ്യമാകും. ഈ രണ്ടു പതിപ്പുകളിലും വ്യത്യസ്തമായ കളറുകളിലും ലോഗോകളിലുമായിട്ടാണ് രൂപകല്‍പന. മെട്രോ ഡക എന്ന പേരിലാണ് ഈ ഇന്റര്‍ഫേസ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണക്കാര്‍ക്കിടയില്‍ ആപ്പിള്‍ മാക്കിന്റോഷ് നേടുന്ന വര്‍ദ്ധിച്ച പ്രചരണത്തിനിടയില്‍ തങ്ങളുടെ അപ്രമാദിത്യം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുവാനുള്ള എല്ലാ സജ്ജീകരണവും വിന്‍ഡോസ് 8ല്‍ ഒരുക്കിയിട്ടുണ്ടെന്നാണ് മൈക്രോസോഫ്റ്റ് അധികൃതര്‍ പറയുന്നത്. ഇതാദ്യമായാണ് മൈക്രോസോഫ്റ്റ് മൊബൈല്‍, ഡെസ്ക്‌ടോപ്പ്, ടാബ്‌ലറ്റ്, വിവിധ വിനോദ ഉപകരണങ്ങള്‍ എന്നിവയ്ക്കു വേണ്ടി സംയുക്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം അവതരിപ്പിക്കുന്നത്. നേരത്തെ അറിയിച്ചിരുന്നത് പ്രകാരം ഒക്‌ടോബര്‍ 26നു തന്നെ വിപണിയില്‍ ലഭ്യമാകും. കൂടാതെ ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം, വിന്‍ഡോസിന്റെ മുന്‍ പതിപ്പുകളായ തജ , വിസ്റ്റ, സെവന്‍ എന്നിവയുടെ ഒറിജിനല്‍ലൈസന്‍സ് കൈവശമുള്ളവര്‍ക്ക് വെറും 39.99 ഡോളറിന് (ഏകദേശം 2250 രൂപ)അപ്‌ഗ്രേഡ് ചെയ്യാം എന്നതാണ്. കൂടാതെ 2012 ജൂണ്‍ മുതല്‍ 2013 ജനുവരി 31 വരെ പുതുതായി വാങ്ങുന്ന വിന്‍ഡോസ്7, പിസി, ലാപ്‌ടോപ്പുകള്‍ക്കും 699 രൂപയ്ക്ക് വിന്‍ഡോസ്8 ലേക്ക് മാറാവുന്നതാണ്.

കണ്ണടകളുടെ ആവശ്യമില്ലാതെ തന്നെ ത്രിമാന ചിത്രങ്ങള്‍..

ത്രിഡി ചിത്രങ്ങള്‍ ഇനി കാണാന്‍ കണ്ണടകളുടെ ആവശ്യമില്ല. കാരണം കണ്ണടകളുടെ ആവശ്യമില്ലാതെ തന്നെ ത്രിമാന ചിത്രങ്ങള്‍ കാണിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് ജര്‍മ്മനിയിലെ ഗവേഷകര്‍. പുതിയ സാങ്കേതിക വിദ്യപ്രകാരം ത്രിമാന ചിത്രങ്ങളെ ഏത് കോണില്‍ നിന്നും കാണാന്‍ സാധിക്കും. ഒരേ സമയം അഞ്ച് മുതല്‍ പത്ത് വരെ ആളുകള്‍ക്ക് ചിത്രം ആസ്വദിക്കാം. ബെര്‍ലിനിലെ ഹെനിറിച്ച് ഹെര്‍ട്‌സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഗവേഷകരാണ് ത്രിമാനചിത്രങ്ങളുടെ പുതിയ അവതരണത്തിന് പിന്നില്‍. നിലവില്‍ ത്രിമാന ചിത്രങ്ങള്‍ ലഭ്യമാക്കുന്നത് ബ്ലൂ റേയിലാണ്. രണ്ട് ഇമേജുകള്‍ ഉപയോഗിച്ച് രണ്ട് കണ്ണുകള്‍ക്കും വ്യത്യസ്ത വീക്ഷണം പ്രദാനം ചെയ്താണ് ത്രിമാനദൃശ്യങ്ങള്‍ ബ്ലൂ റേയിലൂടെ ലഭ്യമാക്കുന്നത്. പുതിയ സാങ്കേതിവിദ്യ ബ്ലൂ റേയിലുള്ള ത്രിമാനചിത്രങ്ങളെ നേരിട്ട് ത്രിമാന ഡിസ്‌പ്ലേയില്‍ പ്രദര്‍ശിപ്പിക്കാവുന്ന തരത്തില്‍ മാറ്റും. ഇതിനായുള്ള സോഫ്റ്റ് വെയര്‍ വികസിപ്പിച്ചു കഴിഞ്ഞു. ഈ സോഫ്റ്റ്‌വെയര്‍ ഇനി ഹാര്‍ഡ് വെയറുമായി സന്നിവേശിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. അടുത്ത വര്‍ഷത്തോടെ മാത്രമേ വാണിജ്യാടിസ്ഥാനത്തില്‍ പുതിയ ത്രിമാന ടെക്‌നോളജി രംഗത്തെത്തുകയുള്ളൂ.

Friday, January 06, 2012

പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യു ന്‍ കഴിയും

ഇന്നത്തെ ന്യൂസ് പേപ്പര്‍ നാളത്തെ വേസ്റ്റ് പേപ്പര്‍ എന്നാണ് പറയുക. എന്നാല്‍ കാര്യങ്ങള്‍ ഇപ്പോള്‍ മാറ്റി പറയാന്‍  സമയമായി എന്നാണ് തോന്നുന്നത്. കാരണം പഴയ പത്രക്കടലാസ് ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന കാര്യം ഉടന്‍ നടപ്പിലാകും എന്നാണ് സൂചനകള്‍. സോണി അവതരിപ്പിച്ച പുതിയ ബാറ്ററി സങ്കേതം യാഥാര്‍ഥ്യമായാല്‍ പഴയ കടലാസില്‍ നിന്ന് ഊര്‍ജം ഉത്പാദിപ്പിക്കാന്‍ നമുക്ക് കഴിയും.
കഴിഞ്ഞയാഴ്ച ടോക്യോയില്‍ നടന്ന ഇക്കോപ്രോഡക്ട്‌സ് എക്‌സിബിഷനിലാണ് സോണി കമ്പനി പുതിയ ബയോ ബാറ്ററിയുടെ പ്രാഥമികരൂപം അവതരിപ്പിച്ചത്. പേപ്പര്‍ കഷണങ്ങളെ ഷുഗറായി പരിവര്‍ത്തനം ചെയ്ത് അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ഈ സങ്കേതത്തില്‍ ചെയ്യുന്നത്.
ഇത്തരം ബയോ ബാറ്ററികള്‍ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളായിരിക്കുമെന്ന് പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം പറഞ്ഞു. കാരണം ഒരു തരത്തിലും പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന രാസവസ്തുക്കളോ ലോഹങ്ങളോ ഈ സങ്കേതത്തില്‍ ഉള്‍പ്പെട്ടിട്ടില്ല.
സെല്ലുലോസ് നാരുകള്‍ ലയിച്ചുണ്ടായ രാസാഗ്‌നി യില്‍ കുതിര്‍ത്ത കടലാസ് കഷണമോ, കാര്‍ഡ്‌ബോര്‍ഡ് കഷണമോ ഒരു ഫാനുമായി ഘടിപ്പിച്ചാണ് സോണി സംഘം ബയോബാറ്ററി പ്രവര്‍ത്തിപ്പിച്ച് കാട്ടിയത്. രാസാഗ്‌നിയില്‍ കുതിര്‍ന്ന കടലാസുമായി ബന്ധിപ്പിച്ചപ്പോള്‍ ഒരു ചെറുഫാന്‍ കറങ്ങാന്‍ തുടങ്ങി.
രാസാഗ്‌നിയില്‍ കുതിരുമ്പോള്‍ കടലാസ് ദ്രവിക്കാനാരംഭിക്കുകയും അതിന് ഗ്ലൂക്കോസ് ഷുഗറായി പരിവര്‍ത്തനം സംഭവിക്കുകയും ചെയ്യും. അത് അന്തരീക്്ഷവായുവിലെ ഓക്‌സിജനുമായി സംയോജിക്കുമ്പോള്‍, രാസാഗ്‌നിയുടെ സഹായത്തോടെ ഇലക്ട്രോണുകളും ഹൈഡ്രജന്‍ അയോണുകളുമുണ്ടാകും. അങ്ങനെ സ്വതന്ത്രമാകുന്ന ഇലക്ട്രോണുകളാണ് വൈദ്യുതപ്രവാഹത്തിന് കാരണമാവുക. പഴച്ചാര്‍ ഉപയോഗിച്ച് വാക്ക്മാന്‍ മ്യൂസിക് പ്ലെയര്‍ ചാര്‍ജ്‌ചെയ്യാന്‍ സോണി ഗവേഷകര്‍ മുമ്പ് ശ്രമിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ ബയോബാറ്ററി സങ്കേതത്തില്‍ അവര്‍ എത്തിയത്.

Sunday, October 16, 2011

നെറ്റില്‍ വെബ് പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍ മാര്‍ഗങ്ങള്‍

നെറ്റില്‍ അത്യാവശ്യമെന്ന് തോന്നുന്ന വെബ് പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍ മാര്‍ഗങ്ങള്‍ പലതുണ്ട്. ബ്രൗസറില്‍ സാധാരണ നമ്മള്‍ പേജിന്റെ ലിങ്ക് ബുക്ക്മാര്‍ക്ക് ചെയ്തുവെക്കുകയോ കമ്പ്യൂട്ടറില്‍ വെബ് പേജ് അതുപോലെ സേവ് ചെയ്ത് വെക്കുകയോ ആണ് പതിവ്. ടെക്സ്റ്റ് മാത്രം മതിയെങ്കില്‍ സ്വന്തം ഈമെയിലിലേക്ക് ഫോര്‍വേഡ് ചെയ്യുകയോ അല്ലെങ്കില്‍ പേജ്് കോപ്പി ചെയ്ത് ഗൂഗിള്‍ ഡോക്‌സിലോ മറ്റോ ടെക്സ്റ്റ് ഫയലായി സൂക്ഷിച്ചുവെക്കുകയോ ചെയ്യാം. എന്നാല്‍, വെബ് പേജിലെ ഗ്രാഫിക്‌സും ഇമേജുകളും സ്ലൈഡുകളും ലിങ്കുകളുമെല്ലാം ഇന്റര്‍നെറ്റില്‍ അതേപോലെ സൂക്ഷിക്കണമെങ്കില്‍ എന്തുചെയ്യും.

വിവരങ്ങള്‍ സൂക്ഷിക്കാനും ആവശ്യത്തിന് ഉപയോഗിക്കാനും സൗകര്യമൊരുക്കിയ ക്ലൗഡ് കമ്പ്യൂട്ടറിന്റെ കാലത്ത് ഇത്തരം സേവനങ്ങള്‍ നല്‍കുന്ന നിരവധി വെബ്‌സൈറ്റുകളുണ്ട്. എന്നാല്‍, bo.lt ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ചിലര്‍ വെബ്‌പേജുകള്‍ സൂക്ഷിക്കുക മാത്രം ചെയ്യുന്നവരാണ്, ചിലര്‍ പേജുകള്‍ പിഡിഎഫ് ഫോര്‍മാറ്റില്‍ നമുക്ക് ഇമെയില്‍ ചെയ്തു തന്നെന്നു വരും. ഇന്റര്‍നെറ്റില്‍ നമുക്ക് സൗജന്യമായി നല്‍കുന്ന സ്ഥലത്ത് വെബ്‌പേജുകള്‍ നട്ടും ബോള്‍ട്ടുമിട്ട് ഉറപ്പിച്ചുവെക്കുന്ന സേവനമാണ് ബോള്‍ട്ട് (BO.LT). വേണമെങ്കില്‍ ബോള്‍ട്ട് അഴിച്ചു മാറ്റി അവ എഡിറ്റുചെയ്ത് വീണ്ടും സൂക്ഷിച്ചുവെക്കാം.

bo.lt എന്ന വെബ്‌സൈറ്റ് തുറന്നാല്‍ ഈ പരിപാടി വളരെ എളുപ്പമാണെന്ന് മനസ്സിലാകും. വലതുഭാഗത്ത് മുകളില്‍ കാണുന്ന ലിങ്കില്‍ പോയി രജിസ്റ്റര്‍ ചെയ്താല്‍ എല്ലാ കാലത്തും ഉപയോഗിക്കാനായി വെബ്‌പേജുകള്‍ സൂക്ഷിച്ചുവെക്കാന്‍ സ്വന്തമായി ഒരു ഡൊമെയിന്‍ കിട്ടും. techchillies.bo.lt ഇതുപോലെ.

താത്കാലിക ആവശ്യത്തിനാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമില്ല. ഹോംപേജില്‍ കാണുന്ന സ്ഥലത്ത് സൂക്ഷിക്കേണ്ട വെബ് പേജിന്റെ ലിങ്ക് പേസ്റ്റു ചെയ്ത് copy it എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആ പേജ് ബോള്‍ട്ടിലെത്തും. ഇനിയെന്തൊക്കെ ചെയ്യണമെന്ന് നമുക്ക് തീരുമാനിക്കാം. ഫെയ്‌സ്ബുക്കില്‍ പബ്ലിഷ് ചെയ്യണമെങ്കില്‍ അതിനും ട്വീറ്റു ചെയ്യണമെങ്കില്‍ അതിനും ഇമെയില്‍ ചെയ്യണമെങ്കില്‍ അതിനും ഹോം പേജില്‍ തന്നെ സൗകര്യമുണ്ട്. പേജിന്റെ നേരിട്ടുള്ള ലിങ്കിനു പകരം bo.lt ലുള്ള ലിങ്കായിരിക്കും ഇവിടെ ഷെയര്‍ ചെയ്യുക.

നമ്മള്‍ സൂക്ഷിക്കുന്ന പേജുകളുടെ 'തമ്പ്‌നെയില്‍' ഹോംപേജില്‍ തന്നെ അടുക്കിവെച്ചിട്ടുണ്ടാകും. അതിന്റെ വലതുഭാഗത്ത് മോര്‍ ഓപ്ഷന്‍സില്‍ ക്ലിക്കു ചെയ്താല്‍ എഡിറ്റ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും വേണ്ടെങ്കില്‍ ഡിലീറ്റ് ചെയ്യാനുമുള്ള സൗകര്യമുണ്ട്. വെബ്‌പേജിലെ ആവശ്യമില്ലാത്ത ചിത്രങ്ങളോ ടെക്‌സ്റ്റോ ഒഴിവാക്കി നമുക്ക് സൂക്ഷിച്ചുവെക്കാം. ഏതെങ്കിലും പേജിന്റെ ലിങ്കില്‍ ഫയല്‍നെയിം വരുന്ന ഭാഗം നമുക്ക് എഡിറ്റ് ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
കടപ്പാട് . മാതൃഭുമി ഓണ്‍ലൈന്‍  

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites