« »
SGHSK NEW POSTS
« »

Saturday, December 24, 2011

പൊതു വിജ്ഞാനം- 31 ( G. K )

1. ഇന്ത്യയില്‍ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി മെയില്‍ സര്‍വീസ് നിലവില്‍ വന്ന വര്‍ഷം?
2. ഇന്ത്യയില്‍ പോസ്റ്റല്‍ സംവിധാനം നിലവില്‍ വന്നത്?
3. ലോകത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങളുടെ തപാല്‍ സ്റ്റാമ്പുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള ഇന്ത്യക്കാരന്‍?
4. ആദ്യമായി ഇന്ത്യന്‍ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ്?
5. ഓട്ടോമാറ്റിക് മെയില്‍ പ്രോസസിംഗ് സെന്ററുകള്‍ മുംബയ്, ചെന്നൈ എന്നിവിടങ്ങളില്‍ ആരംഭിച്ചത്?
6. തപാലുരുപ്പടികള്‍ തൊട്ടടുത്ത പ്രവൃത്തിദിവസം തന്നെ എത്തിക്കുന്ന പദ്ധതി?
7. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യകേരളീയ വനിത?
8.  ഇന്ത്യയ്ക്ക് പുറത്തുള്ള ഏക ഇന്ത്യന്‍ പോസ്റ്റാഫീസ്?
9. നാഷണല്‍ ഫിലാറ്റെലിക് മ്യൂസിയം എവിടെയാണ്?
10. ആദ്യത്തെ ടെലിഗ്രാഫ് ലൈന്‍ സ്ഥാപിതമായ വര്‍ഷം?
11. വിദേശ് സഞ്ചാര്‍ നിഗം ലിമിറ്റഡ് (വി. എസ്. എന്‍. എല്‍) നിലവില്‍വന്നത്?
12. ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്ഥാപിതമായത് എന്ന്? എവിടെ?
13. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ടെലിഫോണ്‍ സര്‍വീസ് ഏത്?
14. സ്വകാര്യമേഖലയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍?
15. ബൊട്ടാണിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ നിലവില്‍ വന്ന വര്‍ഷം?
16. ദേശീയ പരിസ്ഥിതി സംരക്ഷണ വികസന നയം നിലവില്‍ വന്ന വര്‍ഷം?
17. പ്രിവന്‍ഷന്‍ ഒഫ് ക്രൂവല്‍റ്റി ടു അനിമല്‍സ് ആക്ട് ആദ്യമായി നിലവില്‍വന്ന വര്‍ഷം?
18.  ഇന്ത്യയിലെ ആദ്യത്തെ ദേശീയോദ്യാനം?
19.  ഏറ്റവും കൂടുതല്‍ വനപ്രദേശമുള്ള സംസ്ഥാനം?
20. വനഭൂമി ഏറ്റവും കുറവുള്ള സംസ്ഥാനം?
21. വനമേഖല കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?
22. നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ആസ്ഥാനം?
23. കര്‍ണാടകത്തിലെ സാല്‍കാനി ഗ്രാമത്തില്‍ മരം മുറിക്കുന്നതിനെതിരെ രൂപം കൊണ്ട പ്രസ്ഥാനം?
24. ജനിതക മാറ്റം വരുത്തിയ ബി.ടി വഴുതന വിത്തുകള്‍ നിര്‍മ്മിച്ചത് ഏത് കമ്പനിയാണ്?
25. പന്നിപ്പനിക്ക് കാരണമായ വൈറസ്?
26. നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ ആസ്ഥാനം?
27.  ശാന്തിനികേതന്‍ എന്ന ആശ്രമം സ്ഥാപിച്ചത് ആരാണ്?
28. കര്‍ണാടിക് സംഗീതത്തിലെ ത്രിരത്നങ്ങള്‍?
29. സംഗീതജ്ഞരുടെ സംഗീതഞ്ജന്‍ എന്ന ബഹുമതിപ്പട്ടമുള്ള കര്‍ണാടക സംഗീതജ്ഞന്‍?
30.  ആദ്യമായി സിംഫണി ചിട്ടപ്പെടുത്തിയ ഇന്ത്യന്‍ സംഗീതജ്ഞന്‍?
31. ഭരതനാട്യം ഏത് സംസ്ഥാനത്തിന്റെ തനത് നൃത്തരൂപമാണ്?
32.  ചലിക്കുന്ന ശില്പം എന്നറിയപ്പെടുന്ന നൃത്തരൂപം?
33. ഉത്തരേന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട നൃത്തരൂപം?
34. ലോകപൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപം?
35. കേരളത്തില്‍ ഉത്ഭവിച്ച നൃത്തരൂപം?
36. രാമനാട്ടം കഥകളിയായി രൂപപ്പെട്ടത് ആരുടെ കാലത്താണ്?
37. കഥകളിയില്‍ ഉപയോഗിക്കുന്ന വാദ്യങ്ങള്‍?
38. ഇന്ത്യന്‍ ഭാഷയുടെ രണ്ട് ശാഖകള്‍ ഏതെല്ലാം?
39. ഇന്ത്യയുടെ ഔദ്യോഗികഭാഷ?
40. ഏറ്റവും കൂടുതല്‍ ഭാഷകള്‍ സംസാരിക്കപ്പെടുന്ന രാജ്യം?
41. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സംസാരിക്കപ്പെടുന്ന ഭാഷ?
42.ഗുരുമുഖി ലിപി ഏത് ഭാഷയുടേതാണ്?
43. ഭാരതത്തിലെ ഏറ്റവും പ്രാചീന ലിപി?
44. ഇന്ത്യാ ഗവണ്‍മെന്റ് ആദ്യമായി ക്ളാസിക്കല്‍ ഭാഷാപദവി നല്‍കിയ ഭാഷ?
45. ക്ളാസിക്കല്‍ ഭാഷാപദവി ലഭിച്ച മറ്റു ഭാഷകള്‍?

  ഉത്തരങ്ങള്‍
1) 1986, 2) 1766, 3) ഗാന്ധിജി, 4) എബ്രഹാം ലിങ്കണ്‍, 5) 1990, 6) സ്പീഡ് പോസ്റ്റ് ഗോള്‍ഡ് പദ്ധതി, 7) സിസ്റ്റര്‍ അല്‍ഫോണ്‍സ, 8) അന്റാര്‍ട്ടിക്ക, 9) ന്യൂഡല്‍ഹി, 10) 1851, 11) 2002, ഫെബ്രുവരി 13, 12) 1948, ആസ്ഥാനം ബാംഗ്ളൂര്‍, 13) എയര്‍ടെല്‍, 14) സത്യം കമ്പ്യൂട്ടേഴ്സ്, 15) 1890, കൊല്‍ക്കത്ത, 16) 1992, 17) 1960, 18) ജിം കോര്‍ബറ്റ് ദേശീയോദ്യാനം,നൈനിറ്റാള്‍, 19) മധ്യപ്രദേശ്, 20) പഞ്ചാബ്, 21) ദാമന്‍ദിയു, 22) ന്യൂഡല്‍ഹി, 23) അപ്പിക്കോ, 24) മൊണ്‍സാന്റോ മഹികോ, 25) എച്ച1. എന്‍1, 26) ന്യൂഡല്‍ഹി, 27) രവീന്ദ്രനാഥ ടാഗൂര്‍, 28) ത്യാഗരാജസ്വാമികള്‍, ശ്യാമശാസ്ത്രി, മുത്തുസ്വാമി ദീക്ഷിതര്‍, 29) എം.ഡി. രാമനാഥന്‍, 30) ഇളയരാജ, 31) തമിഴ്നാട്, 32) ഒഡീസി, 33) കഥക്, 34) കൂടിയാട്ടം, 35) മോഹിനിയാട്ടം, 36) കോട്ടയത്ത് തമ്പുരാന്റെ കാലത്ത്, 37) ചെണ്ട, മദ്ദളം, ചേങ്ങില, ഇലത്താളം എന്നിവ, 38) ആര്യഭാഷ, ദ്രാവിഡഭാഷ, 39) ഹിന്ദി, 40) ഇന്ത്യ, 41) ഹിന്ദി, 42) പഞ്ചാബി, 43) ബ്രഹ്മി, 44) തമിഴ്, 45) സംസ്കൃതം, കന്നഡ, തെലുങ്ക്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites