« »
SGHSK NEW POSTS
« »

Wednesday, December 28, 2011

പൊതു വിജ്ഞാനം-39 ( G K )

1. ഗുപ്തകാലഘട്ടത്തിലെ പ്രധാന സര്‍വകലാശാലകള്‍?
2. പ്രാഗ് ജ്യോതിഷപുര എന്ന് പുരാതനകാലത്ത് അറിയപ്പെട്ടിരുന്നത്?
3. കാവ്യമീമാംസ രചിച്ചത്?
4. ഹര്‍ഷവര്‍ദ്ധനന്റെ ആസ്ഥാനകവി?
5. ബാണഭട്ടന്റെ പ്രധാന കൃതികള്‍?
6. ഹര്‍ഷവര്‍ദ്ധനന്‍ തലസ്ഥാനം കനൌജിലേക്ക് മാറ്റിയത് എന്ന്?
7. ആദിവരാഹം എന്ന ബിരുദം സ്വീകരിച്ച രാജാവ്?
8. ഒന്നാം തറൈന്‍ യുദ്ധം നടന്നത്?
9. പൃഥ്വിരാജ് വിജയ രചിച്ചത്?
10. കാഞ്ചീപുരത്തെ കൈലാസനാഥ ക്ഷേത്രം, ഐരാവതേശ്വര ക്ഷേത്രം, മഹാബലിപുരം കടല്‍ത്തീരത്തെ ക്ഷേത്രം എന്നിവ നിര്‍മ്മിച്ചത്?
11. അറബികളുടെ ആദ്യ ആക്രമണം നയിച്ചത്?
12. ഷാനാമയുടെ കര്‍ത്താവ്
13. ഗസ്നിയുടെ കൊട്ടാരത്തിലുണ്ടായിരുന്ന പണ്ഡിതന്‍?
14. മുഹമ്മദ് ഗോറി ആദ്യം ഇന്ത്യയെ ആക്രമിച്ചത്?
15. ഇന്ത്യ ഭരിച്ച ആദ്യത്തേതും ഏക മുസ്ളിമുമായ വനിത?
16. ഏറ്റവും പ്രസിദ്ധനായ അടിമവംശത്തിലെ ഭരണാധികാരി?
17. ഇന്ത്യയില്‍ ഇസ്ളാമിക രീതിയില്‍ പണികഴിപ്പിച്ച ആദ്യ മന്ദിരം?
18. തങ്ക, ജിറ്റാള്‍ എന്നീ പേരുകളില്‍ വെള്ളി, ചെമ്പ് നാണയങ്ങള്‍പുറത്തിറക്കിയത്?
19. അടിമവംശത്തിലെ അവസാന സുല്‍ത്താന്‍?
20. നളന്ദ സര്‍വകലാശാല നശിപ്പിച്ച മുസ്ളിം സൈന്യാധിപന്‍?
21. ഖില്‍ജി രാജവംശം ആരംഭിച്ചത്?
22. അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാ നായകനായിരുന്നത്?
23. ഖില്‍ജി രാജവംശത്തിന്റെ തലസ്ഥാനം?
24. മാലിക് കഫൂര്‍ ആദ്യം ആക്രമിച്ച തെക്കേ ഇന്ത്യന്‍ പ്രദേശം?
25. സൈനികര്‍ക്ക് ശമ്പളം പണമായി നല്‍കുക, ഭൂമി അളന്ന് കണക്കാക്കി ഭൂനികുതി ചുമത്തുക എന്നിവയ്ക്ക് തുടക്കം കുറിച്ചത്?
26. ആദ്യമായി ഒരു ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ച മുസ്ളിം ഭരണാധികാരി?
27. ഏറ്റവും കൂടുതല്‍ കാലം ഭരിച്ച ഖില്‍ജി സുല്‍ത്താന്‍?
28. ഹിന്ദുക്കളുടെ മേല്‍ ആദ്യമായി ജസിയ നികുതി ഏര്‍പ്പെടുത്തിയത്?
29. കനാല്‍ ജലസേചന സൌകര്യങ്ങള്‍ ഇന്ത്യയില്‍ ആരംഭിച്ച സുല്‍ത്താല്‍?
30. പൊതുജനങ്ങള്‍ക്കായി കിണറുകളും കുളങ്ങളും നിര്‍മ്മിച്ച ആദ്യ മുസ്ളിം ഭരണാധികാരി
31. ഇന്ത്യയിലാദ്യമായി ടോക്കണ്‍ കറന്‍സി ഏര്‍പ്പെടുത്തിയത്?
32. സഫര്‍നാമ എഴുതിയത്?
33. ഡല്‍ഹിയില്‍നിന്നും തലസ്ഥാനം ആഗ്രയിലേക്ക് മാറ്റിയത്?
34. ഇന്ത്യ ഭരിച്ച ആദ്യ അഫ്ഗാന്‍ വംശം എന്നറിയപ്പെടുന്നത്?
35. സെയ്ദ് വംശ സ്ഥാപകന്‍?
36. മുഗള്‍ രാജവംശം സ്ഥാപിതമായ വര്‍ഷം?
37. ബാബറുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
38. ബാബര്‍നാമ രചിച്ചിരിക്കുന്ന ഭാഷ?
39. ബാബര്‍ എന്ന വാക്കിന്റെ അര്‍ത്ഥം?
40. ഹുമയൂണ്‍ എന്ന വാക്കിനര്‍ത്ഥം?
41. പുരാനക്വിലയുടെ പണി ആരംഭിച്ചത്?
42. അക്ബര്‍ പുറത്തിറക്കിയ സ്വര്‍ണ നാണയം?
43. രാജാക്കന്മാരുടെ രാജാവ് (ഷഹന്‍ഷാ) എന്നറിയപ്പെട്ടിരുന്നത്?
44. അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
45. മാന്‍സബ്ദാരി എന്ന പേരിലുള്ള സൈനിക സമ്പ്രദായം നടപ്പില്‍ വരുത്തിയത്?

  ഉത്തരങ്ങള്‍

1) നളന്ദ, തക്ഷശില, 2) അസം, 3) മഹേന്ദ്രപാല - 1, 4) ബാണഭട്ടന്‍,5) ഹര്‍ഷചരിതം, കാദംബരി, 6) എ.ഡി 612,7) മിഹിരഭോജന്‍, 8) എ.ഡി 1191, 9) ജയാങ്കന്‍, 10) നരസിംഹന്‍ രണ്ടാമന്‍, 11) മുഹമ്മദ് ബിന്‍ കാസിം,12) ഫിര്‍ദൌസി, 13) അല്‍ബറൂണി,14) എ.ഡി 1175, 15) റസിയ സുല്‍ത്താന,16) ഗിയാസുദ്ദീന്‍ ബാല്‍ബന്‍, 17) കൂവത്ത് ഉല്‍ ഇസ്ളാം മോസ്ക്, 18) ഇല്‍ത്തുമിഷ്,19) കൈക്കോബാദ്, 20) ബക്തിയാര്‍ ഖില്‍ജി, 21) ജലാലുദ്ദീന്‍ ഖില്‍ജി, 22) മാലിക് കഫൂര്‍, 23) ഡല്‍ഹി, 24) ദേവഗിരി,25) അലാവുദ്ദീന്‍ ഖില്‍ജി, 26) അലാവുദ്ദീന്‍ ഖില്‍ജി,27) അലാവുദ്ദീന്‍ ഖില്‍ജി, 28) ഫിറോസ് ഷാ തുഗ്ളക്, 29) ഫിറോസ് ഷാ തുഗ്ളക്, 30) ഗിയാസുദ്ദീന്‍ തുഗ്ളക്,31) മുഹമ്മദ്ബിന്‍ തുഗ്ളക്, 32) ഇബന്‍ബത്തൂത്ത, 33) സിക്കന്തര്‍ ലോദി, 34) ലോദി വംശം, 35) കിസിര്‍ഖാന്‍, 36) 1526 എ.ഡി, 37) കാബൂള്‍, 38) ടര്‍ക്കിഷ്, 39) സിംഹം, 40) ഭാഗ്യവാന്‍,41) ഹുമയൂണ്‍, 42) മൊഹര്‍, 43) അക്ബര്‍, 44) സിക്കന്ദ്ര, 45) അക്ബര്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites