അകത്തു കത്തിയും പുറത്തും പത്തിയും
ഉള്ളില്‍ വെറുപ്പും പുറമെ സ്നേഹവും
കാണിക്കുന്ന സ്വഭാവം
അകലത്തെ
ബന്ധുവിനേക്കാള്‍ അരികത്തെ ശത്രു നല്ലത്
അപകടം വരുമ്പോള്‍ ശത്രുവായാലും അടുത്തുള്ളവനേ
കാണുള്ളൂ
അങ്ങാടിപ്പയ്യ്
ആലയില്‍ നില്‍ക്കില്ല
അലഞ്ഞുനടന്ന് ശീലമുള്ളവന്‍ അടങ്ങിനില്‍ക്കില്ല
അങ്ങാടിയില്‍
തേറ്റതിന് അമ്മയോട്
വേണ്ടവരോട് പൌരുഷം കാട്ടാതെ വീട്ടുകാരോട്
കയര്‍ക്കുക
അച്ഛന്‍
ആന കേറിയാല്‍ മകന് തഴമ്പുണ്ടാകുമോ?
യോഗ്യത നേടാതെ കുടംബമഹത്വം പറഞ്ഞു
നടക്കുത് വെറുതെയാണ്.
അച്ചിക്ക്
കൊഞ്ചുപക്ഷം, നായര്‍ക്ക് ഇഞ്ചിപക്ഷം
പരസ്പരം പൊരുത്തപ്പെടാത്ത ദമ്പതികള്‍
അഞ്ചിലറിഞ്ഞില്ലെങ്കില്‍
അമ്പതിലറിയും
ചെറിയ നഷ്ടത്തില്‍ ശ്രദ്ധിക്കാത്തവര്‍ക്ക്
വലിയ നഷ്ടം വരും
അഞ്ചു
വിരലും ഒരുപോലല്ല.
എല്ലാ മക്കളും ഒരൂപോലെയാവില്ല
അടയ്ക്ക
മടിയില്‍ വയ്ക്കാം,അടയ്ക്കാമരമായോലോ?
ചെറുപ്പത്തില്‍ കുട്ടികളെ നിയന്ത്രിക്കാം
മുതിര്‍ന്നാല്‍ ആവില്ല
അടുത്തു
നില്‍പോന്‍ മല കാണ്‍മതില്ല.
അടുപ്പമുള്ളവരുടെ ദോഷം നമുക്ക്
വലുതായി തോന്നുകയില്ല
അടിച്ചതിന്‍മേല്‍
അടിച്ചാല്‍ അമ്മിയും പറക്കും
എത്ര പ്രയാസമുള്ള കാര്യവും വീണ്ടും
വീണ്ടും ശ്രമിച്ചാല്‍ നേടാവുതേയുള്ളൂ
അടിതെറ്റിയാല്‍
ആനയും വീഴും
വലിയവനും ചുവടുപിഴച്ചാല്‍ വീഴ്ച
പറ്റും
അടിയിരിക്കുന്നിടത്തു
ചെകിടു കാണിക്കരുത്.
ആപത്തില്‍ സ്വയം ചാടരുത്
അടിസ്ഥാനമുറച്ചേ
ആരൂഢമുറക്കൂ
കെട്ടിടത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാക്കാര്യത്തിലും അടിസ്ഥാനമാണ് ഉറച്ചതാക്കേണ്ടത്
അടുക്കള പിണക്കം അടക്കിവയ്ക്കണം
കുടുംബകലഹങ്ങള്‍ അന്യരെ അറിയിക്കരുത്
അടുത്തവനെ
കെടുത്തരുത്‌്
സഹായിക്കുവരെ നശിപ്പിക്കരുത്
അടുത്താല്‍
നക്കിക്കൊല്ലും അകന്നല്‍ ഞെക്കികൊല്ലും
ഇണക്കത്തിലായാലും പിണക്കത്തിലായാലും
ഉപദ്രവിക്കുകയാണ് ദുഷ്ടന്‍മാരുടെ സ്വഭാവം
അണ്ടിയോടടുത്താലേ
മാങ്ങയുടെ പുളിയറിയൂ
ചിലരുടെ സ്വഭാവം ആദ്യം മധുരമായിത്തോന്നും
അടുക്കുമ്പോള്‍ തനിനിറം വ്യക്തമാകും
അണ്ണാന്‍
കുഞ്ഞും തന്നലായത്
ചെറിയവര്‍ക്കും എളിയ സേവനം ചെയ്യാന്‍
കഴിയും
അണ്ണാന്‍
മൂത്താലും മരം കേറ്റം മറക്കുമോ?
ചെറുപ്പത്തിലെ ശീലം പ്രായമായാലും
മാറുകയില്ല
അതിമോഹം
കുടികെടുത്തും
അത്യാഗ്രഹം നാശമുണ്ടാക്കും
അതിലാഭം
പെരും ചേതം
അമിതലാഭമോഹം വന്‍നഷ്ടമുണ്ടാക്കും
അത്താഴം
മുടക്കാന്‍ നീര്‍ക്കോലി മതി
വിഷമില്ലെങ്കിലും നീര്‍ക്കോലി കടിച്ചാല്‍
അത്താഴം കഴിക്കാന്‍ പാടില്ല. എന്നാണ് വിശ്വാസം നിസ്സാരന്‍മാര്‍ക്കും ഉപദ്രവങ്ങള്‍
വരുത്താന്‍ കഴിയുമെന്ന് അര്‍ത്ഥം
അധികമായാല്‍
അമൃതും വിഷം.
നല്ല വസ്തുവായാലും വളരെ കൂടിയാല്‍
ഉപദ്രവകാരിയാണ്
അധികം
കൂവുന്ന കോഴി അല്‍പമേ മുട്ടയിടൂ
അധികം സംസാരിക്കുന്നവര്‍ക്ക് അന്തസാരം
കുറയും
അങ്കവും
കാണാം താളിയുമൊടിക്കാം
രണ്ടു കാര്യങ്ങള്‍ ഒരുമിച്ച് സാധിക്കാം.
അപ്പം
തിന്നാല്‍ മതി കുഴിയെണ്ണണ്ട്.
കാര്യം സാധിച്ചാല്‍ മതി എങ്ങനെ സാധിച്ചു
എന്നറിയേണ്ടതില്ല
അമ്പലം
ചെറുതെങ്കിലും പ്രത്ഷ്ഠക്കു ബലം
ചെറിയവരെങ്കിലും നല്ല മനക്കരുത്തുള്ളവര്‍
അമ്മയുടെ മടിയില്‍ ഇരിക്കുകയും വേണം
അച്ഛന്റെ കൂടെ നടക്കുകയും വേണം
പ്രായോഗികമാകാത്ത ശാഠ്യം, രണ്ടില്‍ ഒന്നുമാത്രമേ സാധിക്കുകയുള്ളൂവല്ലോ
അമ്മയ്ക്കു
പ്രാണവേദന, മകള്‍ക്കു വീണവായന
ഒരാള്‍ക്കു ദു:ഖമുണ്ടാകുമ്പോള്‍
അയാളെ ആശ്വസിപ്പിക്കേണ്ടയാള്‍ സുഖിച്ചു കഴിയുക
അമ്മായി
ഉടച്ചതു മണ്‍ചട്ടി മരുമകന്‍ ഉടച്ചതു പൊന്‍ചട്ടി
അമ്മായിയമ്മപ്പോര് സൂചിപ്പിക്കു
ചൊല്ല് രണ്ടുപേരും ചെയ്യുത് ഒരേ തെറ്റാണെങ്കിലും മരുമകളുടേത് വലിയ തെറ്റായി ചിത്രീകരിക്കു
അര്‍ധം
താന്‍ അര്‍ധം ദേവലം (താന്‍ പാതി ദൈവം പാതി)
ദൈവം നല്‍കുമെന്ന് കരുതി അലസലാകരുത്
അരമന
രഹസ്യം അങ്ങാടി പ്പരസ്യം
വളരെ രഹസ്യമായി വയ്ക്കുന്ന കാര്യങ്ങള്‍
വളരെ വേഗം പരസ്യമാകുന്നു
അരി
നാഴിയേ ഉള്ളൂവെങ്കിലും അടുപ്പുകല്ല് മൂന്നുവേണം
ചെറിയ കാര്യത്തിനും വലിയ കാര്യത്തിനും
ഒരുക്കങ്ങള്‍ ഒന്നു തന്നെ
അരിമണിയൊന്നു
കൊറിക്കാനില്ല. കരിവളയിട്ടു കിലുക്കാന്‍ മോഹം
ദാരി്ദ്യ്രത്തിലാണെങ്കിലും ആഡംഭരത്തിനു
കൊതി
അരിയും
തിന്ന് ആശാരിച്ചിയേയും കടിച്ചിട്ടും പിന്നെയും നായക്ക് മുറുമുറിപ്പ്
പലദ്രോഹങ്ങളും ചോയ്ത ശേഷവും വിരോധം
കാണിക്കുന്ന ശീലം
അരിയെത്ര? പയറഞ്ഞാഴി
ചോദിച്ചതിനുള്ള ഉത്തരം പറയാതിരിക്കുക
അല്‍പന്
അര്‍ത്ഥമുണ്ടായാല്‍ അര്‍ദ്ധരാത്രിക്ക് കുടപിടിക്കും.
അല്‍പന്‍മാര്‍ ധനികരാകുമ്പോള്‍ അസ്ഥാനത്തും
ആഡംബരം കാണിക്കും
അലസന്റെ
തല പിശാചിന്റെ പണിശാല
അലസത ഉന്നതിക്ക് വിഘാതമാണ്. അതു
ദുഷ്കൃത്യങ്ങളിലേക്കു നയിക്കും
അളയില്‍
ചവിട്ടിയാല്‍ ചേരയും കടിക്കും
അക്രമം അതിരുകടാല്‍ എളിയവനും ഏറ്റുമുട്ടും
അഴകുള്ള
ചക്കയില്‍ ചുളയില്ല
പുറമേയുള്ള ഭംഗിമാത്രം അന്തസാരമില്ല
അറയിലാടിട്ടേ
അരങ്ങത്താടാവൂ.
നല്ലപോലെ പരിശീലിച്ചതേ അവതരിപ്പിക്കാവു
ആടയറിയുമോ അങ്ങാടി വാണിഭം
മൂഢനുണ്ടോ ലോകവിവരം
അഹങ്കാരം
ആയുസ്സിനെ കെടുത്തും
അഹങ്കാരം ജീവിതം തുലക്കും
ആടു
കിടന്നിടത്തു പൂട കാണും
സംഭവസ്ഥലത്ത് അതിന്റെ അടയാളം കാണും
ആദ്യേ
ചെല്ലുവന്‍ അപ്പം നേടും
ഉത്സാഹമുള്ളവന് വിജയം നിശ്ചയം
ആന
കൊടുത്താലും ആശ കൊടുക്കരുത്.
ആശിപ്പിക്കുന്നത് ആലോചിച്ചുവേണം
എര്‍ത്ഥം
ആനമെലിഞ്ഞാല്‍
തൊഴുത്തില്‍ കെട്ടുമോ?
പുറമെ സൌകര്യങ്ങള്‍ കുറഞ്ഞാലും മഹാന്‍മാര്‍
നിലവിട്ട് പെരുമാറില്ല
ആനയ്ക്ക്
തടി ഭാരം ഉറുമ്പിന് ഇമി ഭാരം
ഓരോരുത്തര്‍ക്കും അവരവരുടെ പ്രശ്നങ്ങളുണ്ട്.
ആന
വാ പൊളിക്കുന്നതുമ്പോലെ അണ്ണാന്‍ പെളിച്ചാലോ?
വലിയവര്‍ ചെയ്യുന്നതുപോലെ ചെറിയവര്‍
ചെയ്യാന്‍ തുടങ്ങിയാല്‍ അപകടം വരും
ആരാന്റമ്മക്ക്
ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല രസം
മറ്റുള്ളവര്‍ക്ക് ആപത്തു വരുമ്പോള്‍
സന്തോഷിക്കുന്ന സ്വഭാവം
അത്തിപ്പഴം
പഴുത്തപ്പോള്‍ കാക്കക്ക് വായ്പ്പുണ്ണ്
ആഗ്രഹിച്ചത് ലഭിച്ചപ്പോല്‍ ആസ്വദിക്കാന്‍
വയ്യാത്ത അവസ്ഥ
ആകെ
കുളിച്ചാല്‍ കുളിരില്ല
നാണം കെട്ടവന് എന്ത് നാണക്കേട്
ആവശ്യമാണ്
സൃഷ്ടിയുടെ മാതാവ്
ഓരോന്നും ഉണ്ടാകുത് ആവശ്യം അനുസരിച്ചാണ്
ആശാനും
അടവു തെറ്റും
പഠിച്ചവര്‍ക്കും അബദ്ധം പറ്റാവുന്നതാണ്
ആശാനക്ഷരമൊന്നു
പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്
ഗുരുവിന് ചെറിയ തെററു പറ്റിയാല്‍
ശിഷ്യന് വലിയ തെറ്റു പറ്റിയേക്കാം
ആളേറിയാല്‍ പാമ്പു ചാവില്ല
ആളുകൂടിയാല്‍ ഒന്നും നടക്കില്ല
ആറിയ
കഞ്ഞി പഴങ്കഞ്ഞി
കാലപ്പഴക്കം കൊണ്ട് ഉത്സാഹം തീരും
ആര്‍ക്കാനും
വേണ്ടി ഓക്കാനിക്കുക
ആത്മാര്‍ത്ഥതയില്ലാതെ മറ്റുള്ളവരെ
അറിയിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുക.
ആറ്റില്‍
കളഞ്ഞാളും അളന്നു കളയണം
എന്തു ചെലവാക്കിയാലും അതിന് കണക്കുവേണം
ഇടിവെട്ടിയവനെ
പാമ്പു കടിച്ചു
ആപത്തിനുമേല്‍ മറ്റൊരാപത്ത്.
ഇക്കരെ
നിന്നാല്‍ അക്കരപ്പച്ച.
ഇപ്പുറത്തു നില്‍ക്കുമ്പോള്‍ അപ്പുറത്താണ്
കൂടുതല്‍ മെച്ചം എന്ന മുഥ്യാധാരണ
ഇടിച്ചു
നേടുന്നത് ചിരിച്ചും നേടാം
നയത്തില്‍ പെരുമാറിയാലും കാര്യങ്ങള്‍
സാധിക്കാം
ഇത്തിള്‍
പിടിച്ച മരം കെടും
ചൂഷണം ചെയ്യുവര്‍ കൂട്ടുകാരെ നശിപ്പിക്കും
ഇനം
ഇനത്തില്‍ ചേരും ഇരണ്ട വെള്ളത്തില്‍ ചേരും
ചേരണ്ടവ തമ്മിലെ ചേരുകയുള്ളൂ
ഇരയിട്ടാലേ
മീന്‍ കിട്ടൂ
അല്‍പം ചെലവാക്കിയാലേ നേട്ടം ലഭിക്കൂ
ഇരിക്കാനിടം
കിട്ടിയാല്‍ കിടക്കരുത്
സഹായം ചെയ്യുവരെ ബുദ്ധമുട്ടിക്കരുത്
ഇരിക്കുന്ന
കൊമ്പിന്റെ കട മുറിക്കരുത്
തന്നെ താങ്ങുവരെ താന്‍ തന്നെ നശിപ്പിക്കരുത്.
ഇരിക്കും
മുമ്പേ കാല്‍ നീട്ടരുത്
അവസാനത്തേത് ആദ്യ ചെയ്യരുത് , ക്ഷമ വേണം.
ഇരുമ്പും
തൊഴിലും ഇരിക്കെ കെടും
ഇരുമ്പു തുരുമ്പിക്കുന്നതുപോലെ ഏത്
തൊഴിലും കുറെക്കാലം ചെയ്യാതിരുന്നാല്‍ കഴിവു നശിക്കും.
ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലക്ക് തന്നെ
കേട്.
ശക്തനെ അശക്തന്‍ എതിര്‍ത്താലും അശക്തനെ
ശക്തന്‍ എതിര്‍ത്താലും നാശം അശക്തനുതന്നെ.
ഇല്ലം
മുടക്കി ചാത്തം ഊട്ടരുത്
ധൂര്‍ത്തടിച്ച് തറവാട് കുളം തോണ്ടരുത്
ഇഷ്ടമില്ലാത്ത
അച്ചി തൊട്ടതൊക്കയും കുററം.
മാനസികമായി പൊരുത്തമില്ലാത്ത ഒരാള്‍
ചെയ്യുതെല്ലാം കുറ്റമായി തോന്നും
ഇറക്കമുണ്ടെങ്കില്‍
ഏറ്റവുമുണ്ട്
കഷ്ടകാലമുണ്ടെങ്കില്‍ നല്ല കാലവുമുണ്ട്
ഈറ്റെടുക്കാന്‍
പോയവര്‍ ഇരട്ട പെറ്റു.
പ്രസവശുശ്രൂഷക്ക് പോയവര്‍ ഇരട്ടപെറ്റാല്‍
എന്ത് ചെയ്യു? സഹായിക്കാന്‍ പോയവരെ
സഹായിക്കേണ്ട അവസ്ഥയെയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്.
കോഴി
കൂവിയാല്‍ നേരം പുലരില്ല
സമയം ആരുടേയും കൈപ്പിടിയിലൊതുങ്ങുകയില്ല.
ഒരാള്‍ വിചാരിച്ചാല്‍ എല്ലാം നടന്നു എന്ന് വരില്ല
ഉടുക്കാനില്ലാത്തോന്‍
അയയിലിടുമേ?
അത്യാവശ്യത്തിന് ഇല്ലാത്തവന് മോടി
കാണിക്കാന്‍ സാധിക്കയില്ല.
ഉണങ്ങിയതുകൊണ്ട്
എണ്ണം കുറയില്ല. വണ്ണമേ കുറയൂ
കഷ്ടപ്പെടേണ്ടി വന്നാലും സ്വന്തം
നിലക്ക് മാറ്റമുണ്ടാവില്ല
ഉണ്ട
ചോറ്റില്‍ കല്ലിടരുത്.
ഉപകാരം ചെയ്തവരെ ദ്രോഹിക്കരുത്.
ഉണ്ടവനറിയില്ല
ഉണ്ണാത്തവന്റെ വിശപ്പ്.
സുഖിക്കുവര്‍ക്ക് പാവങ്ങളുടെ ദു:ഖമറിയില്ല
ഉള്ളപ്പോള്‍
ഓണം ഇല്ലാത്തപ്പോള്‍ പട്ടിണി.
മിച്ചം വെക്കാതെ കഴിയുന്ന ശീലം
ഉണ്ണിയെക്കണ്ടാലറിയാം
ഊരിലെ പഞ്ഞം.
ഒരാളെ കാണുമ്പോള്‍ തന്നെ അയാളുടെ
ചുററുപാടുകളെക്കുറിച്ചറിയാം
ഉണ്‍മാന്‍
കൊടുത്താല്‍ അമ്മാവന്‍, ഇല്ലെങ്കില്‍ കുമ്മാവന്‍.
എന്തെങ്കിലും സഹായമുണ്ടെങ്കില്‍
മാത്രം ബഹുമാനിക്കുകയും അല്ലെങ്കില്‍ നിന്ദിക്കുകയും ചെയ്യുക.
ഉത്തരത്തിലിരിക്കുന്നത്
എടുക്കുകയും വേണം കക്ഷത്തിലിരിക്കുന്നത് പോകയുമരുത്
ഒരു നഷ്ടവും വരാതെ എല്ലാ കാര്യങ്ങളും
നേടണം എന്ന സ്വഭാവം
ഉത്തരം മുട്ടുമ്പോല്‍ കൊഞ്ഞനം കുത്തും
തോല്‍ക്കുമ്പോള്‍ തര്‍ക്കുത്തരം
പറയുകയും ദേഷ്യപ്പെടുകയും ചെയ്യുക
ഉത്സാഹമുണ്ടെങ്കില്‍
അത്താഴമുണ്ണാം
പരിശ്രമിച്ചാല്‍ കാര്യം സാധിക്കും
ഉപ്പു
തിന്നവന്‍ വെള്ളം കുടിക്കും.
തെറ്റുചെയ്തവര്‍ ശിക്ഷ അനുഭവിക്കും
ഉയരത്തില്‍
നില്‍ക്കുന്നത് ഊക്കില്‍ വീഴും്
ഉന്നതന്‍മാരുടെ അധ:പതനത്തിന് ശക്തി
കൂടും
ഉരല്
ചെന്നു മദ്ദളത്തോട്
ഇടി കൊള്ളുന്നതിന്റെ ദു:ഖം ഉരല്‍
മദ്ദളത്തോട് പറഞ്ഞിട്ട് കാര്യമുണ്ടോ? തന്റെ ദു:ഖം ഇതിലേറെ ദു:ഖിക്കുവനോട് പറഞ്ഞിട്ട് കാര്യമില്ല.
ഉള്ളതു
കൊണ്ട് ഓണം
കുറച്ചേ ഉളളുവെങ്കിലും അതില്‍ തൃപ്തിപ്പെടുക
ഉള്ളിലുള്ളത്
കണ്ണില്‍ അറിയാം
മുഖം മനസ്സിന്റെ കണ്ണാടിയാണ്.
ഉള്ളിലൊന്ന്
നാക്കിലൊന്ന് ,കൈയ്യിലൊന്ന്
ഒന്നു വിചാരിക്കുകയും മറ്റൊന്ന്
പറയുകയും മൂന്നാമതൊന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവം
ഉരുളു
കല്ലില്‍ പുരളുമോ പായല്‍?
എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങള്‍
തുരുമ്പെടുത്തു നശിക്കില്ല. കഴിവുകളും അങ്ങനെ തന്നെ
ഉറങ്ങുവനെ
ഉണര്‍ത്താം. ഉറക്കം നടിക്കുവനെ ഉണര്‍ത്താന്‍ പറ്റുമോ?
അറിയാത്തവനെ പറഞ്ഞു മനസ്സിലാക്കാം.
അറിഞ്ഞാലും അറിഞ്ഞില്ലെന്ന് നടിക്കുവനെ പറഞ്ഞു മനസ്സിലാക്കാനാവില്ല.
ഉറുമ്പും
ഓണത്തിനു കരുതും
നിസാരന്‍മാര്‍പോലും വിശേഷങ്ങള്‍ക്ക്
വേണ്ടി എന്തെങ്കിലും കരുതിവെക്കും.
ഉര്‍വ്വശീ
ശാപം ഉപകാരമായി
ചിലപ്പോള്‍ ശാപവും അനുഗ്രഹമായി മാറും.
ചില ദോഷങ്ങല്‍ ഗുണകരമായിത്തീരും.
ഊന്നു
കുലയ്ക്കില്ല വാഴയേ കുലക്കൂ.
വാഴയെ സഹായിക്കുതാണെങ്കിലും ഊന്നിന്
കുലയ്ക്കാനാവില്ല. പ്രധാനിക്ക് ചെയ്യാനാകുവ സഹായിക്ക് ചെയ്യാനാകില്ല.
ഒരേറ്റത്തിനൊരിറക്കം
ഒരുയര്‍ച്ചക്കൊരു വീഴ്ചയും ഉണ്ടാകും
എത്താത്ത മുന്തിരിങ്ങ പുളിക്കും
തനിക്ക് ലഭിക്കാത്ത വസ്തു ചീത്തയാണെ്
പുച്ഛിച്ചു പറയുക.
എന്നെക്കണ്ടാല്‍
കിണ്ണം കട്ടെന്നു തോന്നുമോ?
തെററു ചെയ്തവന്‍ പരിഭ്രമത്തോടെ മറ്റുള്ളവരോട്
ചോദിക്കുന്ന ഇത്തരം ചോദ്യം തെറ്റിനു തെളിവാണ്.
എരിയുന്ന
പുരയില്‍നിന്ന് ഊരു വാരി ലാഭം (കത്തു പുരയില്‍ നിന്ന് ഊരു കഴിക്കോല്‍ ലാഭം)
എല്ലാം നഷ്ടപ്പെടുമ്പോള്‍ കിട്ടുതെത്ര
തുച്ഛമായാലും ലാഭം തന്നെ.
എലിയുടെ
കുഞ്ഞും നെല്ല് തൊലിക്കും
ജാതിസ്വഭാവം എല്ലാവരും കാണിക്കും.
എലിയെ
തോല്‍പ്പിക്കാന്‍ ഇല്ലം ചുട്ടു
വിവേകമില്ലാത്ത പ്രവൃത്തി കൊണ്ട്
നാശമേ വരൂ. എലിയെ കൊല്ലാന്‍ തീ കൊടുത്താല്‍ വീടു കത്തും. എലി ചാടിപ്പാവുകയും ചെയ്യും
എലിക്ക്
പ്രാണവേദന. പൂച്ചക്ക് കളിവിളയാട്ടം
ഇരയെ കിട്ടിയവന് സന്തോഷം ഇരയാകേണ്ടി
വന്നവന് സങ്കടം
എല്ലാ
പുളിയും ഒരിക്കല്‍ പൂക്കും
എല്ലാററിനും അതാതിന്റെ സമയം വരും.
എല്ലാവരും
പല്ലക്കേറിയാല്‍ ചുമക്കാനാളുണ്ടാവില്ല.
എല്ലാവരും നേതാക്കന്‍മാരായാല്‍ അനുയായികളുണ്ടാവില്ല.
കാര്യം നടക്കുകയുമില്ല
എല്ലുമുറിയെ
പണിതാല്‍ പല്ലുമുറിയെ തിന്നാം.
നല്ലപോലെ അധ്വാനിച്ചാല്‍ സുഖമായി
അനുഭവിക്കാം.
കടുക്
ചോരുന്നത് കാണും. ആന ചോരുന്നത് കാണുന്നില്ല.
ചെറിയ നഷ്ടം കണ്ടുപിടിക്കുന്ന ആള്‍
വലിയ നഷ്ടം സംഭവിക്കുന്നത് അറിയുന്നില്ല.
എഴുതാപ്പുറം
വായിക്കരുത്
ഇല്ലാത്തത് ഉണ്ടെന്ന് വിചാരിക്കരുത്.
എറിഞ്ഞ്
കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാന്‍ പറ്റുകയില്ല.
എറിയുന്നതും പറയുന്നതും കരുതലോടെ
വേണം.
കെട്ടിയാല്‍
മുഴച്ചിരിക്കും.
നിര്‍ബന്ധിച്ച് ഒരു കാര്യം ചെയ്യിച്ചാല്‍
ഭംഗിയാവില്ല.
ഏട്ടിലെ
പശു പുല്ലു തിന്നുകയില്ല.
പുസ്തകത്തിലെ പശു പുല്ലു തിന്നുകയില്ലല്ലോ.
എഴുതി വയ്ക്കുതില്‍ കാര്യമില്ല. പ്രവര്‍ത്തിക്കുകയാണ് വേണ്ടത്.
0 comments:
Post a Comment