« »
SGHSK NEW POSTS
« »

Saturday, December 24, 2011

പൊതു വിജ്ഞാനം -33 ( G .K )

21. ഹോണോലുലു എന്ന പ്രമുഖവിനോദ സഞ്ചാരകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
2. മാഡം റ്റുസാറ്റുസറ്റ്സ് മ്യൂസിയം സ്ഥിതി ചെയ്യുന്ന നഗരം?
3. ആഗ്രയില്‍ സ്ഥിതിചെയ്യുന്ന പ്രമുഖ സ്മാരകങ്ങള്‍?
4. ഗംഗ, യമുന, സരസ്വതി എന്നീ നദികളുടെ സംഗമസ്ഥാനം?
5. കാലത്തിന്റെ കണ്ണുനീര്‍ത്തുള്ളി എന്നറിയപ്പെടുന്ന സ്മാരകം?
6. അല്‍മോറ സുഖവാസ കേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
7. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം?
8. ഓറഞ്ചുകളുടെ നഗരം എന്നറിയപ്പെടുന്നത്?
9. കൌരവരും പാണ്ഡവരും തമ്മില്‍ യുദ്ധം നടന്ന കുരുക്ഷേത്ര സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
10. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മൌസിന്‍റാം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
11. തമിഴ്നാട്ടിലെ മധുരൈ നഗരം സ്ഥിതിചെയ്യുന്ന നദീതടം?
12. കൊല്‍ക്കത്ത നഗരം സ്ഥിതിചെയ്യുന്ന നദീതീരം?
13. ക്ഷേത്രനഗരം എന്നറിയപ്പെടുന്ന ദക്ഷിണേന്ത്യന്‍ നഗരം?
14. 1727 ല്‍ മഹാരാജ സവായ് ജയസിംഹന്‍ രണ്ടാമന്‍ സ്ഥാപിച്ച ഇന്ത്യന്‍ നഗരം?
15. പൂര്‍ണമായും കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച ബൃഹദീശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ നഗരം?
16. ചരിത്രപ്രസിദ്ധങ്ങളായ പാനിപ്പത്ത് യുദ്ധങ്ങള്‍ നടന്ന പാനിപ്പത്ത് നഗരം സ്ഥിതിചെയ്യുന്ന സംസ്ഥാനം?
17. നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?
18. ഇന്ത്യയുടെ കോഹിനൂര്‍ എന്നറിയപ്പെടുന്ന സംസ്ഥാനം?
19. മുസൌറി എന്ന സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനം?
20. ഗ്രാമീണ റിപ്പബ്ളിക്കുകളുടെ കൂട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
21. ഏറ്റവും കൂടുതല്‍ ഉപ്പ് ഉത്പാദിപ്പിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
22. ഏറ്റവും വ്യവസായവത്കരിക്കപ്പെട്ട സംസ്ഥാനം?
23. ഹൈദരാബാദ് പട്ടണം ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്?
24. ജമ്മുകാശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനം?
25. മാഞ്ചസ്റ്റര്‍ ഒഫ് സൌത്ത് ഇന്ത്യ എന്നറിയപ്പെടുന്ന പട്ടണം?
26. ഇന്ത്യയില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട വെളുത്ത കടുവകളെ സംരക്ഷിച്ചിരിക്കുന്നത് എവിടെയാണ്?
27. സിംഹങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനം?
28. സരിസ്ക വനോദ്യാനം എവിടെ സ്ഥിതി ചെയ്യുന്നു?
29. നല്‍സരോവര്‍ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്?
30. ഭീതര്‍കനിക പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്?
31. നാംദപ്പാ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്?
32. രാജസ്ഥാനിലെ കടുവാ സങ്കേതം?
33. വൈ.എം.സി.എ എന്ന സംഘടന രൂപീകരിച്ചത്?
34. ചിത്രകലയില്‍ ക്യൂബിസം എന്ന രീതിയുടെ ഉപജ്ഞാതാവ് ആരാണ്?
35. കണ്‍ഫ്യൂഷിയനിസം സ്ഥാപിച്ചത് ആരാണ്?
36. സെര്‍വന്റ്സ് ഒഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകനാര്?
37. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആരാണ്?
38. ഇന്ത്യന്‍ അസോസിയേഷന്‍ രൂപീകരിച്ചത് ആരാണ്?
39. ചിന്മയാമിഷന്‍ സ്ഥാപിച്ചത് ആരാണ്?
40. റെഡ്ഷര്‍ട്ട്സ് പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍?
41. സത്യശോധക് സമാജം സ്ഥാപിച്ചത് ആര്?
42. ധര്‍മ്മസഭ സ്ഥാപിച്ചത് ആര്?
43. സലാര്‍ജംഗ് മ്യൂസിയം സ്ഥിതിചെയ്യുന്ന നഗരം?
44. നെഹ്റുവിന്റെ അന്ത്യവിശ്രമസ്ഥലം?
45. ചൈനയുടെ നാണയം?

ഉത്തരങ്ങള്‍
1) ഹവായ് ദ്വീപ്, 2) ലണ്ടന്‍, 3) ബൂലന്ദ് ദര്‍വാസ, താജ്മഹല്‍, അക്ബറിന്റെ ശവകുടീരം, 4) അലഹബാദ്, 5) താജ്മഹല്‍, 6) ഉത്തരാഖണ്ഡ്, 7) ജയ്പൂര്‍, 8) നാഗ്പൂര്‍, 9) ഹരിയാന, 10) മേഘാലയ, 11) വൈഗാ നദീതടം, 12)ഹൂഗ്ളി, 13)മധുരൈ, 14)ജയ്പൂര്‍, 15)തഞ്ചാവൂര്‍, 16)ഹരിയാന, 17)പാനിപ്പത്ത്, 18)ആന്ധ്രാപ്രദേശ്, 19)ഉത്തരാഖണ്ഡ്, 20)നാഗാലാന്റ്, 21)ഗുജറാത്ത്, 22)മഹാരാഷ്ട്ര, 23)മുസ്രി നദി, 24)ശ്രീനഗര്‍, 25)കോയമ്പത്തൂര്‍, 26)ബാന്ധവ്ഗര്‍ - മധ്യപ്രദേശ്, 27)ഗിര്‍ (ജുനഗഢ്, ഗുജറാത്ത്), 28)രാജസ്ഥാന്‍, 29)അഹമ്മദാബാദ്, 30)ഒറീസ, 31)അരുണാചല്‍പ്രദേശ്, 32)തത്തംപൂര്‍ കടുവാ സങ്കേതം, 33)ജോര്‍ജ് വില്യംസ്, 34)പാബ്ളോ പിക്കാസോ 35)കണ്‍ഫ്യൂഷ്യസ്, 36)ഗോപാലകൃഷ്ണഗോഖലെ, 37) ആചാര്യ വിനോബഭാവെ, 38) സുരേന്ദ്രനാഥ് ബാനര്‍ജി, 39) സ്വാമി ചിന്മയാനന്ദ, 40) ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍, 41) ജ്യോതിറാവു ഗോവിന്ദറാവു ഫുലെ, 42) ദേവേന്ദ്രനാഥ് ടാഗോര്‍, 43) ഹൈദരാബാദ്, 44) ശാന്തിവനം, 45) യുവാന്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites