« »
SGHSK NEW POSTS
« »

സ്കൂള്‍ ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ ‍സ്ഥിതി ചെയ്യുന്നത്. 1936 ല് ഒരു പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു. ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം .
കല്ലാനിക്കല് സെന്റ് ജോര്ജ്ജ്സ് ദേവ്ലയത്തിനു സമീപം 1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു.തുടര്ന്ന് 1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.അന്നത്തെ സ്കൂള് മാനേജര് റവ.ഫാ. ജേക്കബ് മഞ്ചപ്പിള്ളിയായിരുന്നു. ബഹു. വികാരിയച്ചന്റേയും ഇടവകാംഗങ്ങളുടേയും നാട്ടുകാരുടേയും അശ്രാന്ത പരിശ്രമം കെണ്ട് ഒരു നില കെട്ടിടവും മറ്റു സജ്ജീകരണങ്ങളും പൂര്ത്തിയാക്കി.പ്രസ്തുത കെട്ടിടത്തിന്റെ ഉദ്ഘാടനം 1967 ജനുവരി 1 ന് നടത്തുകയും ചെയ്തു. പുതിയ കെട്ടിടത്തില് 8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു. ആദ്യത്തെ ഹെഡ്മാസ്റ്റര് ശ്രീ.റ്റി.റ്റി. മാത്യുവും പ്രഥമ മാനേജര് റവ.ഫാ.ജേക്കബ് മഞ്ചപ്പിള്ളിയും ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.കുട്ടികളുടെ കായിക വാസന വികസിപ്പിക്കാനുതകുന്ന വിധത്തില് അതിവിശാലമായ ഒരു കളിസ്ഥലവും
സ്കൂളിനുണ്ട്.
സ്ഥാപിതം
1968
സ്കൂള്‍ കോഡ്
29029

സ്ഥലം
 കല്ലാനിക്കല്‍
സ്കൂള്‍ വിലാസം
തെക്കുംഭാഗം പി.ഒ,
കല്ലാനിക്കല്‍
പിന്‍ കോഡ്
685 585
സ്കൂള്‍ ഫോണ്‍
0484-224905
സ്കൂള്‍ ഇമെയില്‍
29029sghs@gmail.com
സ്കൂള്‍ വെബ് സൈറ്റ്
http://sghsk.blogspot.com
വിദ്യാഭ്യാസ ജില്ല
തൊടുപുഴ
റവന്യൂ ജില്ല
ഇടുക്കി
ഉപ ജില്ല
തൊടുപുഴ
ഭരണ വിഭാഗം
സര്‍ക്കാര്‍‌
സ്കൂള്‍ വിഭാഗം
പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍
ഹൈസ്കൂള്‍
മാധ്യമം
മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം
117
പെണ്‍ കുട്ടികളുടെ എണ്ണം
210
വിദ്യാര്‍ത്ഥികളുടെ എണ്ണം
327
അദ്ധ്യാപകരുടെ എണ്ണം
14


പ്രധാന അദ്ധ്യാപകന്‍
ശ്രീ. ടി.ജെ.വര്ഗീസ്
പി.ടി.ഏ. പ്രസിഡണ്ട്
ശ്രീ. ഡാന്റി സെബാസ്ട്യന്

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites