« »
SGHSK NEW POSTS
« »

Wednesday, December 21, 2011

പൊതു വിജ്ഞാനം- 19 ( G..K)

 1. നോബല്‍ സമ്മാനം കരസ്ഥമാക്കിയ ആദ്യ വനിത?
2. 1954ല്‍ രസതന്ത്രത്തിനും 1962ല്‍ സമാധാനത്തിനും നോബല്‍ സമ്മാനം ലഭിച്ച ശാസ്ത്രപ്രതിഭ?
3. നോബല്‍ സമ്മാന പുരസ്കാരം ആദ്യമായി നേടിയ ഇംഗ്ളീഷ് എഴുത്തുകാരന്‍?
4. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യ അമേരിക്കന്‍ പ്രസിഡന്റ്?
5. നോബല്‍സമ്മാനം നേടുന്ന ഒരേ ഒരു പാകിസ്ഥാനി ശാസ്ത്രജ്ഞന്‍?
6. നോബല്‍സമ്മാനം (1958) നിരസിച്ച റഷ്യന്‍ സാഹിത്യകാരന്‍?
7. ഏറ്റവും കൂടുതല്‍ പ്രാവശ്യം സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചിട്ടുള്ളത് ഏത് ഭാഷയ്ക്കാണ്?
8. നോബല്‍ മ്യൂസിയം സ്ഥിതിചെയ്യുന്നത്?
9. നോബല്‍സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരന്‍?
10. സി.വി. രാമന് ഊര്‍ജ്ജതന്ത്രത്തിനുള്ള നോബല്‍സമ്മാനം ലഭിച്ച വര്‍ഷം?
11. വൈദ്യശാസ്ത്രത്തിന് നോബല്‍സമ്മാനം നേടിയ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍?
12. ഊര്‍ജ്ജതന്ത്രത്തിനുള്ള നോബല്‍സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യന്‍ വംശജനായ ശാസ്ത്രജ്ഞന്‍?
13. സാമ്പത്തികശാസ്ത്രത്തിനുള്ള നോബല്‍സമ്മാനം നേടിയ ഇന്ത്യാക്കാരന്‍?
14. 2001ല്‍ സാഹിത്യത്തിനുള്ള നോബല്‍സമ്മാനം ലഭിച്ച സാഹിത്യകാരന്‍?
15. ജേര്‍ണലിസം, സാഹിത്യരചന, സംഗീതം, മനേജ്മെന്റ് എന്നീ മേഖലകളിലെ മികച്ച സംഭാവനകള്‍ക്ക് യു.എസ്. എയില്‍ നല്‍കപ്പെടുന്ന പുരസ്കാരം.
16. ആരുടെ പേരിലാണ് മാഗ്സസെ അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്?
17. ഏറ്റവും കൂടുതല്‍ മാഗ്സസെ പുരസ്കാരം ലഭിച്ച രാജ്യം?
18. ബുക്കര്‍ സമ്മാനം നല്‍കിത്തുടങ്ങിയ വര്‍ഷം?
19. ബുക്കര്‍ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യന്‍ വംശജന്‍?
20. 'ബുക്കറുകളുടെ ബുക്കര്‍' എന്ന സമ്മാനം നേടിയ കൃതി?
21. രണ്ടുതവണ ബുക്കര്‍ സമ്മാനം നേടിയ ആദ്യ വ്യക്തി?
22. 'ബദല്‍ നോബല്‍ സമ്മാനം' എന്നറിയപ്പെടുന്ന സമ്മാനം?
23. റൈറ്റ് ലൈവ്ലിഹുഡ് സമ്മാനം നേടിയ കേരളീയ സംഘടന?
24. ഏറ്റവും കൂടുതല്‍ പ്രാവശ്യം ഓസ്കാര്‍ അവാര്‍ഡ് നേടിയത്?
25. ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ വംശജ?
26. ഓസ്കാര്‍ അവാര്‍ഡ് നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ആദ്യമായി മുന്നോട്ടുവച്ച നടന്‍?
27. മികച്ച സംവിധായകനുള്ള ഓസ്കാര്‍ അവാര്‍ഡ് ഏറ്റവും കൂടുതല്‍ തവണ നേടിയ വ്യക്തി?
28. ഓസ്കാര്‍ അവാര്‍ഡ് ലഭിച്ച ആദ്യ മലയാളി?
29. വിശ്വസുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?
30. ആദ്യ വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
31. ലോകസുന്ദരി മത്സരം പട്ടം നേടിയ ആദ്യത്തെ കറുത്ത വര്‍ഗക്കാരി?
32. ലോകസുന്ദരി മത്സരത്തിന് വേദിയായ ഇന്ത്യന്‍ നഗരം?
33. കലിംഗപുരസ്കാരം ഏതു മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്നു?
34. ഗാന്ധി സമാധാന പുരസ്കാരം ഏര്‍പ്പെടുത്തപ്പെട്ടത്?
35. ഗ്രാമിയില്‍ ഒരേവര്‍ഷം ഇരട്ടവിജയം നേടുന്ന ആദ്യ ഇന്ത്യക്കാരന്‍?
36. ജവഹര്‍ലാല്‍ നെഹ്റു അവാര്‍ഡ് ആദ്യം ലഭിച്ചത്?
37. മതങ്ങളുടെ പുരോഗതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കിവരുന്ന സമ്മാനം?
38. ടെമ്പിള്‍ടണ്‍ പുരസ്കാരം ആരംഭിച്ച വര്‍ഷം?
39. ഗണിതശാസ്ത്രത്തിനു നല്‍കുന്ന സമ്മാനം?
40. ഫ്രഞ്ച് സര്‍ക്കാര്‍ കലാരംഗത്ത് നല്‍കിവരുന്ന ഉന്നത ബഹുമതി?'
41. ഷെവലിയര്‍ പുരസ്കാരം ലഭിച്ച ഇന്ത്യക്കാരന്‍?
42. ഷെവലിയര്‍ പുരസ്കാരം ലഭിച്ച ഇന്ത്യന്‍ നര്‍ത്തകി?
43. ജപ്പാനിലെ അസാഹി ഗ്ളാസ് ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്?
44. ഫ്രഞ്ച് സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ 'ലീജിയണ്‍ ഒഫ് ഓണര്‍' ലഭിച്ച ഇന്ത്യക്കാരന്‍?
45. ഫ്രഞ്ച് സര്‍ക്കാരിന്റെ രണ്ടാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ' ഓഫീസര്‍ ഒഫ് ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ്' ലഭിച്ചത്?

  ഉത്തരങ്ങള്‍
1) മാഡം ക്യൂറി, 2) ലിനസ് പോളിങ്, 3) റുഡ്യാര്‍ഡ് കിപ്ളിംഗ്, 4) തിയോഡോര്‍  റൂസ്വെല്‍റ്റ്, 5) അബ്ദുസ്സലാം (ഭൌതികശാസ്ത്രം 1979), 6) ബോറിസ് പാസ്റ്റര്‍നാക്ക്, 7) ഫ്രഞ്ച്, 8) സ്റ്റോക്ക്ഹോമിലെ ഓള്‍ഡ് ടൌണില്‍, 9) രവീന്ദ്രനാഥ ടാഗോര്‍, 10) 1930, 11) ഹര്‍ഗോവിന്ദ് ഖൊരാന, 12) എസ്. ചന്ദ്രശേഖര്‍, 13) അമര്‍ത്യാസെന്‍, 14) വി.എസ്. നയ്പോള്‍, 15) പുലിറ്റ്സര്‍ പ്രൈസ്, 16) രമണ്‍ മാഗ്സസെ, 17) ഇന്ത്യ (47 പേര്‍ക്ക്), 18) 1968, 19) വി.എസ്. നയ്പോള്‍, 20) മിഡ്നൈറ്റ്സ് ചില്‍ഡ്രന്‍, 21) ജെ.എം. കുറ്റ്സെ (1983, 1999), 22) റൈറ്റ് ലൈവ്ലിഹുഡ് സമ്മാനം, 23) കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, 24) വാള്‍ട്ട് ഡിസ്നി (32 തവണ), 25) ഭാനു അത്തയ്യ, 26) കോണ്‍റാഡ് നഗന്‍, 27) ജോണ്‍ ഫോര്‍ഡ് (4 തവണ), 28) റസൂല്‍ പൂക്കുട്ടി (2008, ശബ്ദമിശ്രണം), 29) സുസ്മിതാ സെന്‍ (1994), 30) അര്‍മി കുസേല (ഫിന്‍ലാന്റ്), 31) അഗ്ബാനി ദാരെഗോ, 32) ബാംഗ്ളൂര്‍ (1996), 33) ശാസ്ത്രരംഗം, 34) 1994 ഒക്ടോബര്‍ 2, 35) എ.ആര്‍. റഹ്മാന്‍, 36) യുതാണ്ട് (ബര്‍മ്മ), 37) ടെമ്പിള്‍ടണ്‍ പുരസ്കാരം, 38) 1972, 39) എബേല്‍ സമ്മാനം, 40) ഷെവലിയര്‍ പുരസ്കാരം, 41) ശിവാജി ഗണേശന്‍, 42) അലമേല്‍ വള്ളി (ഭരതനാട്യം), 43) ബ്ളൂ പ്ളാനറ്റ് അവാര്‍ഡ്, 44) സത്യജിത് റേ, 45) മഹാശ്വേതാ ദേവി.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites