« »
SGHSK NEW POSTS
« »

Wednesday, December 28, 2011

പൊതു വിജ്ഞാനം-37 ( G K )

1. അക്ബറുടെ കൊട്ടാരം സന്ദര്‍ശിച്ച ആദ്യത്തെ ഇംഗ്ളീഷുകാരന്‍?
2. ലണ്ടനില്‍ ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി രൂപം കൊണ്ടപ്പോള്‍ ഇന്ത്യയിലെ ഭരണാധികാരി ആയിരുന്നത്?
3. നിരക്ഷരനായ മുഗള്‍ ചക്രവര്‍ത്തി?
4. അക്ബറിന്റെ സദസ്യനായിരുന്ന പ്രസിദ്ധ സംഗീതജ്ഞന്‍?
5. അക്ബറിന്റെ സദസിലെ പ്രസിദ്ധ വിദൂഷകന്‍?
6. ലീലാവതി എന്ന കൃതി പേര്‍ഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത അക്ബറിന്റെ സദസ്യന്‍?
7. അക്ബറിന്റെ പുത്രനായ ജഹാംഗീറിന്റെ ആദ്യകാലത്തെ പേര്?
8. നീതി ചങ്ങല എന്ന ഭരണസമ്പ്രദായം നടപ്പിലാക്കിയത്?
9. ജഹാംഗീറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
10. മുഗള്‍ ഭരണത്തിന്റെ സുവര്‍ണകാലഘട്ടം എന്നറിയപ്പെടുന്നത്?
11. മുഗള്‍ ശില്പവിദ്യ ആരംഭിച്ചത്?
12. ഡല്‍ഹിയിലെ ചെങ്കോട്ട, ജുമാ മസ്ജിദ്, മോത്തി മസ്ജിദ്, താജ്മഹല്‍ എന്നിവ പണികഴിപ്പിച്ചത്?
13. ആലംഗീര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്?
14. ഷാജഹാനെ തടവിലാക്കിയത്?
15. ഹിന്ദുക്കളുടെ മേല്‍ ജസിയ വീണ്ടും ചുമത്തിയ രാജാവ്?
16. ഒമ്പതാം സിക്ക് ഗുരു തേജ് ബഹദൂറിനെ വധിച്ചത്?
17. ഒടുവിലത്തെ മുഗള്‍ ഭരണാധികാരി?
18. കനൌജ് യുദ്ധം നടന്ന വര്‍ഷം?
19. ഷെര്‍ഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത്?
20. കനൌജ് യുദ്ധത്തില്‍ ഷെര്‍ഷ പരാജയപ്പെടുത്തിയത്?
21. ശിവജിയുടെ പിതാവ്?
22. ശിവജി ഛത്രപതി എന്ന പേര് സ്വീകരിച്ചത്?
23. അഭിനവ ഭോജ എന്നവറിയപ്പെട്ടിരുന്നത്?
24. വിജയനഗരസാമ്രാജ്യം സന്ദര്‍ശിച്ച വിദേശ സഞ്ചാരികള്‍?
25. മുസ്ളിം സാമ്രാജ്യത്തില്‍നിന്ന് ഏത് ലോഹമാണ് പുറത്തേക്ക് കടത്താന്‍ വ്യാപാരികളെ അനുവദിക്കാതിരുന്നത്?
26. ഹസാര ക്ഷേത്രം, വിത്തല സ്വാമിക്ഷേത്രം എന്നിവ പണികഴിപ്പിച്ചത്?
27. ബാഹ്മിനി വംശത്തിന്റെ തലസ്ഥാനം ഗുല്‍ബര്‍ഗയില്‍ നിന്ന് ബീദാറിലേക്ക് മാറ്റിയത്?
28. ഗുരുമുഖി എന്ന ലിഖിതത്തിന്റെ ഉപജ്ഞാതാവ്?
29. അമൃത്സര്‍ എന്ന വിശുദ്ധനഗരം സ്ഥാപിച്ചത്?
30. സിക്ക് സമുദായത്തിനും ഗുരുവിനുംവേണ്ടി മരിക്കാന്‍ തയ്യാറുള്ള അംഗങ്ങളെ ചേര്‍ത്ത് ഖല്‍സ രൂപീകരിച്ചത്?
31. സിക്കുമതക്കാരുടെ ആരാധനാലയങ്ങള്‍ അറിയപ്പെടുന്നത്?
32. സൂഫിസം ആരംഭിച്ചത് എവിടെ?
33. തെക്കേ ഇന്ത്യയിലെ ശൈവസന്യാസിമാര്‍ അറിയപ്പെട്ടിരുന്നത്?
34. തെക്കേ ഇന്ത്യയിലെ വൈഷ്ണവസന്യാസിമാര്‍ അറിയപ്പെട്ടിരുന്നത്?
35. കബീറിന്റെ പഠനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഗ്രന്ഥം?
36. ബ്രിട്ടീഷുകാര്‍ ചന്ദ്രഗിരി രാജാവില്‍നിന്ന് മദ്രാസ് വിലയ്ക്കുവാങ്ങിയ വര്‍ഷം?
37. ഒന്നാംകര്‍ണാടിക് യുദ്ധത്തില്‍ ഫ്രഞ്ച് സൈന്യത്തെ നയിച്ച ഗവര്‍ണര്‍?
38. ബക്സാര്‍ യുദ്ധം അവസാനിച്ചത് ഏത് ഉടമ്പടി പ്രകാരമാണ്?
39. ദത്താവകാശ നിരോധനനിയമമുപയോഗിച്ച് പിടിച്ചെടുത്ത ആദ്യ പ്രദേശം?
40. ഇന്ത്യന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?
41. 1905 ല്‍ ബംഗാളിനെ വിഭജിച്ചത്?
42. 1911 ല്‍ ബംഗാള്‍ വിഭജനം റദ്ദ് ചെയ്ത വൈസ്രോയി?
43. മൊണ്ടേഗു - ചെംസ് ഫോര്‍ഡ് പരിഷ്കാരം നടപ്പിലാക്കിയ വര്‍ഷം?
44. ഇന്ത്യയില്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറ പാകിയ യുദ്ധം?
45. യൂറോപ്യന്മാര്‍ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ കോട്ട?

  ഉത്തരങ്ങള്‍
1) റാല്‍ഫ് ഫിച്ച്, 2) അക്ബര്‍, 3) അക്ബര്‍, 4) താന്‍സന്‍, 5) ബീര്‍ബല്‍, 6) അബുള്‍ ഫെയ്സി, 7) സലിം, 8) ജഹാംഗീര്‍, 9) ലാഹോര്‍, 10) ഷാജഹാന്റെ ഭരണകാലം, 11) ഷാജഹാന്‍, 12) ഷാജഹാന്‍, 13) ഔറംഗസീബ്, 14) ഔറംഗസീബ്, 15) ഔറംഗസീബ്, 16) ഔറംഗസീബ്, 17) ബഹദൂര്‍ഷാ II, 18) 1540 എ.ഡി, 19) സസരം (ബീഹാര്‍), 20) ഹുമയൂണിനെ, 21) ഷാജി ഭോണ്‍സ്ളേ, 22) 1674, 23) കൃഷ്ണദേവരായര്‍, 24) ഇബ്നു ബത്തൂത്ത - മൊറോക്കോ, 25) വെള്ളി, 26) കൃഷ്ണദേവരായര്‍, 27) അഹമ്മദ്ഷാ, 28) ഗുരു അംഗദ്, 29) ഗുരുരാംദാസ്, 30) ഗുരുഗോവിന്ദ് സിംഗ്, 1699, 31) ഗിരുദ്വാരകള്‍, 32) പേര്‍ഷ്യ, 33) നായനാര്‍മാര്‍, 34) ആള്‍വാര്‍, 35) ബിജക്, 36) 1639, 37) ഡ്യൂപ്ളേ, 38) അലഹബാദ് ഉടമ്പടി, 39) സത്താറാ (1848), 40) റിപ്പണ്‍പ്രഭു, 41) കഴ്സണ്‍പ്രഭു, 42) ഹാര്‍ഡിംഗ് പ്രഭു, 43) 1919, 44) പ്ളാസി യുദ്ധം, 1757, 45) ഫോര്‍ട്ട് മാനുവല്‍ (കൊച്ചി).

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites