അറിവിന്റെ ദീപശിഖയേന്തി അക്ഷരങ്ങളുടെ ലോകത്ത് അര നൂറ്റാണ്ട്
പിന്നിട്ടിരിക്കുകയാണ് കല്ലാനിക്കൽ സെന്റ് ജോർജസ് ഹൈസ്കൂൾ . 1966 ൽ
പ്രവർത്തനം ആരംഭിച്ച നമ്മുടെ സ്കൂളിന്റെ സുവർണ ജൂബിലി ഈ വർഷം
സമുചിതമായി ആഘോഷിക്കാൻ തീരു മാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
ജൂബിലിയോടനുബന്ധിച്ച് പൂർവ്വ വിദ്യാർഥി സംഗമവും പൂർവ്വ അദ്ധ്യാപക
സംഗമവും നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. 1966 മുതൽ 1980 വരെയുള്ള
കാലഘട്ടത്തിൽ പഠിച്ച പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മ മേയ് 9 നും 1981
മുതൽ 2000 വരെയുള്ള പൂർവ്വ
വിദ്യാർഥികളുടെ കൂട്ടായ്മ മേയ് 10 നും, (ഉച്ചകഴിഞ്ഞ് 2.30 ന് ) സ്കൂൾ
ഹാളിൽ കൂടുവാൻ നിശ്ചയിച്ചിരിക്കുന്നു . സ്കൂൾ മാനേജരും അദ്ധ്യാപകരും
പങ്കെടുക്കുന്ന പ്രസ്തുത യോഗത്തിലേക്ക് മേൽ പറഞ്ഞ കാലഘട്ടത്തിൽ നമ്മുടെ
സ്കൂളിൽ പഠിച്ച എല്ലാവരെയും പ്രത്യേകമായി ക്ഷണിക്കുന്നു . എല്ലാവരുടെയും
സാന്നിധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു
ഹെഡ് മാസ്റ്റർ
(സെന്റ് ജോർജസ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ, കല്ലാനിക്കൽ)
ഹെഡ് മാസ്റ്റർ
(സെന്റ് ജോർജസ് ഹയർ സെക്കണ്ടറി ഹൈസ്കൂൾ, കല്ലാനിക്കൽ)
0 comments:
Post a Comment