« »
SGHSK NEW POSTS
« »

Saturday, December 24, 2011

പൊതു വിജ്ഞാനം-26 (G.K)

1. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ പട്ടികയില്‍ സ്ഥാനം പിടിച്ച ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനം?
2. ന്യൂയോര്‍ക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി വിപണി സൂചിക?
3. കംപ്യൂട്ടറുകളിലൂടെ ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനുവേണ്ട അക്കൌണ്ട്
4. മൂന്നാം ലോക രാജ്യങ്ങളുടെ പ്രധാന സാമ്പത്തിക സംഘടനകള്‍?
5. ലോകസാമ്പത്തിക ഫോറത്തിന്റെസ്ഥിരം വേദി?
6. മാനവവികസന റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത് ഏത് സംഘടനയാണ്?
7. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജി.ഡി.പി (മൊത്ത ആഭ്യന്തര ഉത്പന്നം) ഉള്ള രാജ്യം?
8. ലോകത്തിലെ ഒന്നാമത്തെ സാമ്പത്തിക ശക്തി?
9. ലോകത്ത് സാമ്പത്തിക വളര്‍ച്ചയില്‍ ഒന്നാംസ്ഥാനത്തുള്ള രാജ്യം?
10. സാമ്പത്തിക വളര്‍ച്ചയില്‍ രണ്ടാംസ്ഥാനം കൈവരിച്ച രാജ്യം?
11. വാഹനനിര്‍മ്മാണത്തില്‍ രണ്ടാംസ്ഥാനം നേടിയ രാജ്യം?
12. ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യം?
13. ലോകത്തിലെ ഏറ്റവും ശക്തമായ കമ്പനികളില്‍ ഒന്നാമത്?
14. ഇന്ത്യയില്‍ നിലനില്‍ക്കുന്ന സമ്പദ്വ്യവസ്ഥ?
15. ഇന്ത്യയുടെ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയത്?
16. ലോകബാങ്ക് ഇന്ത്യയെ ഏത് ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്?
17. മൊത്ത ദേശീയോത്പന്നത്തില്‍ നിന്ന് മൂലധന ആസ്തികളുടെ തേയ്മാനച്ചെലവ് കുറച്ചുകിട്ടുന്നത്?
18. കേരളത്തില്‍ പ്രതിശീര്‍ഷവരുമാനം (2007-08)ല്‍ ഏറ്റവും കൂടുതലുള്ള ജില്ല?
19. പ്രതിശീര്‍ഷവരുമാനം ഏറ്റവും കുറവുള്ള ജില്ല?
20. പ്ളാനിംഗ് എന്ന ആശയം ആദ്യമായി വികസിപ്പിച്ചത്?
21. ആസൂത്രണവികസന ഡിപ്പാര്‍ട്ട്മെന്റ് ആദ്യമായി രൂപീകരിച്ച വര്‍ഷം?
22. ആസൂത്രണ കമ്മിഷന്റെ  ഉപാദ്ധ്യക്ഷന്‍?
23. പഞ്ചവത്സര പദ്ധതികള്‍ക്ക് അന്തിമാനുമതി നല്‍കുന്നത്?
24. ആസൂത്രണ കമ്മിഷന്റെ രൂപവത്കരണത്തിന് പ്രേരകമായ ഭരണഘടനാ ഭാഗം?
25. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചത്?
26. രണ്ടാം പഞ്ചവത്സര പദ്ധതിക്ക് മാതൃക നല്‍കിയത്?
27. വാര്‍ഷിക പദ്ധതികള്‍ ആവിഷ്കരിച്ചത് ഏത് പഞ്ചവത്സര പദ്ധതിയുടെ അനുബന്ധമായാണ്?
28. ഇരുപതിന പരിപാടി നടപ്പിലാക്കിയ പ്രധാനമന്ത്രി?
29. 2002-2007 കാലാവധിയില്‍ രൂപീകരിച്ച പത്താം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളര്‍ച്ചാ നിരക്ക്?
30. ഐ.ആര്‍.ഡി.പി, ട്രൈസം തുടങ്ങിയ പരിപാടികള്‍ നിലവില്‍ വന്നത്?
31. അന്താരാഷ്ട്ര ദാരിദ്യ്രപഠനകേന്ദ്രം സ്ഥാപിതമായത്?
32. ദരിദ്രര്‍ ഏറ്റവും കുറഞ്ഞ സംസ്ഥാനം?
33. ദാരിദ്യ്രം കുറഞ്ഞ മൂന്നാമത്തെ സംസ്ഥാനം?
34. ഇന്ത്യയിലെ ദാരിദ്രരേഖാ നിര്‍ണയ കമ്മിറ്റി?
35. ധനകാര്യ കമ്മിഷന്റെ കാലാവധി എത്രവര്‍ഷം?
36. ആദ്യത്തെ ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍?
37. ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ചതാര്?
38. റെയില്‍വേ ബഡ്ജറ്റ് പൊതു ബഡ്ജക്ടില്‍ നിന്ന് മാറ്റി പ്രത്യേകം തയ്യാറാക്കാന്‍ തുടങ്ങിയ വര്‍ഷം?
39. ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നറിയപ്പെടുന്നത്?
40. ജലസേചനസൌകര്യങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം?
41. കൃഷി പരാജയപ്പെട്ടാല്‍ സര്‍ക്കാരും പരാജയപ്പെടും എന്നു പറഞ്ഞതാര്?
42. വരുമാനം കൂടുതലും ചെലവ് കുറവും കാണിക്കുന്ന ബഡ്ജറ്റ് ?
43. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ വിദേശനാണയം നേടിത്തരുന്ന കാര്‍ഷിക വസ്തു?
44. ഇന്ത്യയില്‍ രണ്ടാമത് ഏറ്റവും കൂടുതല്‍ പ്രദേശത്ത് കൃഷി ചെയ്യുന്ന വിള?
45. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി ആരംഭിച്ച വര്‍ഷം?

  ഉത്തരങ്ങള്‍
1) മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്, 2) ഡോ. ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ്, 3) ഡി-മാറ്റ് അക്കൌണ്ട്, 4) ജി-15 ഉം ജി - 77 ഉം, 5) ദാവോസ്, 6) ഐക്യരാഷ്ട്ര സംഘടനാ വികസന പദ്ധതി, 7) അമേരിക്ക, 8) അമേരിക്ക, 9) ചൈന, 10) ഇന്ത്യ, 11) ചൈന. , 12) സൌദി അറേഷ്യ, 13) ജെ.പി. മോര്‍ഗന്‍ ചെയ്സ് (അമേരിക്ക), 14) മിശ്രസമ്പദ് വ്യവസ്ഥ, 15) ദാദാഭായ് നവറോജി, 16) കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളുടെ, 17) അറ്റ ദേശീയോത്പാദനം, 18) എറണാകുളം, 19) മലപ്പുറം, 20) ജോസഫ് സ്റ്റാലിന്‍, 21) 1944, 22) മൊണ്ടേക് സിംഗ് അലുവാലിയ, 23) ദേശീയ വികസന കൌണ്‍സില്‍, 24) രാഷ്ട്ര നിര്‍ദ്ദേശക തത്വങ്ങള്‍, 25) 1951 ഏപ്രില്‍ ഒന്ന്, 26) പി.സി. മഹലനോബിസ്, 27) മൂന്നാം പഞ്ചവത്സരപദ്ധതി, 28) ഇന്ദിരാഗാന്ധി (1975), 29) 8 ശതമാനം, 30) ആറാം പഞ്ചവത്സര പദ്ധതി, 31) 2002 ആഗസ്റ്റില്‍, 32) ജമ്മുകാശ്മീര്‍, 33) കേരളം, 34) ലക്കടാവാലാ കമ്മിറ്റി, 35) 5 വര്‍ഷം, 36) കെ.സി. നിയോഗി, 37) ആര്‍.കെ. ഷണ്‍മുഖം ചെട്ടി, 38) 1921, 39) കൃഷി, 40) പഞ്ചാബ്, 41) ജവ

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites