« »
SGHSK NEW POSTS
« »

Wednesday, December 28, 2011

പൊതു വിജ്ഞാനം- 36 ( G K )

1. ശിലകളുടെ ഘടന, രൂപീകരണം എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ?
2. വന്‍കര വിസ്ഥാപന സിദ്ധാന്തം എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്?
3. വന്‍കരകളുടെ സ്ഥാനം ഭൌമോപരിതലത്തില്‍ ആപേക്ഷികമായി മാറിക്കൊണ്ടിരിക്കുന്നു എന്നഭിപ്രായപ്പെടുന്ന സിദ്ധാന്തം?
4. മാതൃഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡമേത്?
5. ലൌറീഷ്യ, ഗോണ്ട്വാനാലാന്‍ഡ് എന്നീ ഭൂഖണ്ഡങ്ങളെ വേര്‍തിരിച്ചിരുന്ന സമുദ്രം?
6. ഫലകചലന സിദ്ധാന്തമനുസരിച്ച് വന്‍കരകളെയും സമുദ്രങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭൌമഭാഗം ഏത്?
7. ഭൂമിയുടെ ഉള്ളറയെ എത്രയായി തിരിച്ചിരിക്കുന്നു?
8. വന്‍കര ഭാഗങ്ങളില്‍ ഭൂവല്‍ക്കത്തിന്റെ കനം?
9. മാന്റിലിന്റെ ഉപരിഭാഗത്തില്‍ കാണപ്പെടുന്ന മൂലകം?
10. അലുമിനിയം, സിലിക്കണ്‍ എന്നിവകൊണ്ട് നിര്‍മ്മിതമായ ഭൂവല്‍ക്കത്തിന്റെ മുകള്‍ഭാഗത്തിനു  പറയുന്ന പേര്?
11. ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന ലോഹം?
12. ഭൂവല്‍ക്കത്തിന്റെ ശരാശരി സാന്ദ്രത എത്രയാണ്?
13. ഭൂവല്‍ക്കത്തിന്റെ അതിര്‍വരമ്പിന് പറയുന്ന പേരെന്താണ്?
14. നിക്കലിന്റെയും ഇരുമ്പിന്റെയും മിശ്രിതമായ അകക്കാമ്പിന്റെ മറ്റൊരു  പേര്?
15. അസ്തനോസ്ഫിയറിന് താഴെ 150 കി.മീ. കനത്തില്‍ കാണപ്പെടുന്ന പ്രതലം?
16. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം?
17. ഭൂമിയുടെ സഞ്ചാരപഥത്തിന്റെ ആകൃതി?
18. ഭൂമി സ്വന്തം അച്ചുതണ്ടില്‍ ഭ്രമണം ചെയ്യുമ്പോള്‍ത്തന്നെ സൂര്യനെയും ചുറ്റുന്നു. ഈ പ്രക്രിയ?
19. ഭൂമി ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ ഏകദേശം എത്ര കിലോമീറ്റര്‍ സഞ്ചരിക്കുന്നു?
20. ഉത്തരാര്‍ദ്ധഗോളത്തില്‍ സൂര്യന് അടുത്തെത്തുമ്പോള്‍ അനുഭവപ്പെടുന്ന ഋതു?
21. സൂര്യരശ്മികള്‍ ഉത്തരായനരേഖയില്‍ ലംബമായി പതിക്കുന്ന അയനാന്തം ഏത്?
22. ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള പകല്‍ അനുഭവപ്പെടുന്ന അയനാന്തം?
23. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരത്തിന് പറയുന്ന പേര്?
24. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ഏറ്റവും കൂടിയ അകലത്തെ വിളിക്കുന്ന പേര്?
25. സൂര്യരശ്മികള്‍ ദക്ഷിണായന രേഖയില്‍ ലംബമായി പതിക്കുന്ന അയനാന്തം?
26. ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രി അനുഭവപ്പെടുന്ന അയനാന്തം?
27. ഭൂഗോളത്തെ എത്ര താപീയ മേഖലകളായി തിരിച്ചിരിക്കുന്നു?
28. ശൈത്യമേഖലയില്‍ എപ്പോഴും തണുപ്പ് നിലനില്‍ക്കുന്നതിനുള്ള കാരണം എന്ത്?
29. ഭൂമധ്യരേഖയുടെ ചുറ്റളവ്?
30. ഭൂമധ്യരേഖയ്ക്ക് സമാന്തരമായുള്ള വൃത്തരേഖ?
31. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കുഭാഗത്തുകൂടി കടന്നുപോകുന്ന അക്ഷാംശരേഖയേത്?
32. ഒരു ഡിഗ്രി അക്ഷാംശരേഖയ്ക്ക് തുല്യമായ കിലോമീറ്റര്‍?
33. അന്റാര്‍ട്ടിക്ക് വൃത്തം കടന്നുപോകുന്ന ഭൂഖണ്ഡമേത്?
34. ഭൂമിയിലെ ആകെ സമയമേഖലകള്‍?
35. ഒരു രാജ്യത്തിന്റെ അംഗീകൃതസമയം ഇംഗ്ളണ്ടിലെ ഗ്രീനിച്ച് എന്ന സ്ഥലത്തെ അടിസ്ഥാനപ്പെടുത്തി തീരുമാനിക്കുന്നതാണ്...?
36. ഒരു മനുഷ്യന്‍ പടിഞ്ഞാറുനിന്നും കിഴക്കോട്ട് ദിനാന്തരേഖ കടക്കുമ്പോള്‍ നഷ്ടപ്പെടുന്നത്?
37. ഉത്ഭവത്തിന്റെ അടിസ്ഥാനത്തില്‍ ശിലകളെ എത്രയായി തിരിക്കാം?
38. കടുപ്പമുള്ളതും ഉറപ്പുള്ളതും ഫോസിലുകളില്ലാത്തതുമായ ഒരിനം ശില?
39.  ഇന്ത്യയില്‍ കറുത്ത പരുത്തിമണ്ണ് രൂപംകൊണ്ടത് ഡക്കാണ്‍ട്രാപ്പ് മേഖലയിലെ ഏതു ശിലയുടെ അപക്ഷയം കൊണ്ടാണ്?
40. അപരദന (ഡെന്യൂഡേഷന്‍) പ്രക്രിയയിലെ മുഖ്യ പങ്കാളികളായ പ്രകൃതി ശക്തികള്‍?
41. സമുദ്രജീവികളുടെ അസ്ഥികൂടങ്ങള്‍, പുറന്തോടുകള്‍ എന്നിവയില്‍ നിന്നും രൂപംകൊള്ളുന്ന കല്ല്?
42. രാസപ്രക്രിയയിലൂടെ രൂപംകൊള്ളുന്ന ശിലകള്‍ക്കുദാഹരണം?
43. ഭൂരൂപങ്ങള്‍ക്ക് തേയ്മാനവും രൂപഭേദവും വരുത്തുന്ന ചലനങ്ങള്‍?
44. ഭൂകമ്പങ്ങളെ എത്രയായി തരംതിരിച്ചിരിക്കുന്നു?
45. ഭൌമാന്തര്‍ഭാഗത്തെ മര്‍ദ്ദം കൂടുന്നതുവഴി ഭൂവല്‍ക്കത്തിലെ ദുര്‍ബല ഭാഗങ്ങളില്‍ക്കൂടി ശിലാദ്രവ്യമായ മാഗ്മ പുറത്തുവരുന്നതാണ് ...?

  ഉത്തരങ്ങള്‍
1) ശിലാരൂപീകരണ ശാസ്ത്രം, 2) എ.എസ്. പെല്ലിഗ്രിനി, 3) വന്‍കര വിസ്ഥാപന സിദ്ധാന്തം, 4) പാന്‍ജിയ, 5) തെഥിസ്, 6) ശിലാ മണ്ഡലം, 7) മൂന്ന്, 8) 60 കി.മീ., 9) സിലിക്കേറ്റ്, 10) സിയാല്‍, 11) അലുമിനിയം, 12) മൂന്ന്, 13) മോഹോറോ വിസിക്ക് വിച്ഛിന്നത, 14) നിഫെ, 15) മെസോസ്ഫിയര്‍, 16) ഹൈഡ്രജന്‍, 17) അണ്ഡാകൃതി, 18) പരിക്രമണം, 19) 938 ദശലക്ഷം കിലോമീറ്റര്‍, 20) ഗ്രീഷ്മം, വേനല്‍ക്കാലം, 21) കര്‍ക്കടക അയനാന്തം, 22) കര്‍ക്കടക അയനാന്തം, 23) പെരിജി, 24) അപ്പോജി, 25) മകര അയനാന്തം, 26) മകര  അയനാന്തം, 27) മൂന്ന്, 28) സൂര്യരശ്മി ചരിഞ്ഞ് പതിക്കുന്നത്, 29) 40070 കി.മീ., 30) അക്ഷാംശരേഖ, 31) ഉത്തരായനരേഖ, 32) 111, 33) അന്റാര്‍ട്ടിക്ക, 34) 24, 35) ഗ്രീന്‍വിച്ച് മീന്‍ടൈം, 36) ഒരു ദിവസം, 37) മൂന്ന്, 38) ആഗ്നേയശില, 39) ബസാള്‍ട്ട്, 40) കാറ്റ്, ഒഴുക്കുള്ളവെള്ളം, ഹിമാനികള്‍, 41) ചുണ്ണാമ്പുകല്ല്, 42) ജിപ്സം, കല്ലുപ്പ്, 43) ബാഹ്യജന്യചലനങ്ങള്‍, 44) രണ്ട്, 45) അഗ്നിപര്‍വ്വത സ്ഫോടനം.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites