« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label പഴഞ്ചൊല്ലുകള്‍. Show all posts
Showing posts with label പഴഞ്ചൊല്ലുകള്‍. Show all posts

Tuesday, September 27, 2011

ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ?

അകത്തു കത്തിയും പുറത്തും പത്തിയും
ഉള്ളില്‍ വെറുപ്പും പുറമെ സ്നേഹവും കാണിക്കുന്ന സ്വഭാവം
            അകലത്തെ ബന്ധുവിനേക്കാള്‍ അരികത്തെ ശത്രു നല്ലത്‌
അപകടം വരുമ്പോള്‍ ശത്രുവായാലും അടുത്തുള്ളവനേ കാണുള്ളൂ
            അങ്ങാടിപ്പയ്യ്‌ ആലയില്‍ നില്‍ക്കില്ല
അലഞ്ഞുനടന്ന്‌ ശീലമുള്ളവന്‍ അടങ്ങിനില്‍ക്കില്ല
            അങ്ങാടിയില്‍ തേറ്റതിന്‌ അമ്മയോട്‌
വേണ്ടവരോട്‌ പൌരുഷം കാട്ടാതെ വീട്ടുകാരോട്‌ കയര്‍ക്കുക
            അച്ഛന്‍ ആന കേറിയാല്‍ മകന്‌ തഴമ്പുണ്ടാകുമോ?
യോഗ്യത നേടാതെ കുടംബമഹത്വം പറഞ്ഞു നടക്കുത്‌ വെറുതെയാണ്‌.
            അച്ചിക്ക്‌ കൊഞ്ചുപക്ഷം, നായര്‍ക്ക്‌ ഇഞ്ചിപക്ഷം
പരസ്പരം പൊരുത്തപ്പെടാത്ത ദമ്പതികള്‍
            അഞ്ചിലറിഞ്ഞില്ലെങ്കില്‍ അമ്പതിലറിയും
ചെറിയ നഷ്ടത്തില്‍ ശ്രദ്ധിക്കാത്തവര്‍ക്ക്‌ വലിയ നഷ്ടം വരും
            അഞ്ചു വിരലും ഒരുപോലല്ല.
എല്ലാ മക്കളും ഒരൂപോലെയാവില്ല
            അടയ്ക്ക മടിയില്‍ വയ്ക്കാം,അടയ്ക്കാമരമായോലോ?
ചെറുപ്പത്തില്‍ കുട്ടികളെ നിയന്ത്രിക്കാം മുതിര്‍ന്നാല്‍ ആവില്ല
            അടുത്തു നില്‍പോന്‍ മല കാണ്‍മതില്ല.
അടുപ്പമുള്ളവരുടെ ദോഷം നമുക്ക്‌ വലുതായി തോന്നുകയില്ല
            അടിച്ചതിന്‍മേല്‍ അടിച്ചാല്‍ അമ്മിയും പറക്കും
എത്ര പ്രയാസമുള്ള കാര്യവും വീണ്ടും വീണ്ടും ശ്രമിച്ചാല്‍ നേടാവുതേയുള്ളൂ
            അടിതെറ്റിയാല്‍ ആനയും വീഴും
വലിയവനും ചുവടുപിഴച്ചാല്‍ വീഴ്ച പറ്റും
            അടിയിരിക്കുന്നിടത്തു ചെകിടു കാണിക്കരുത്‌.
ആപത്തില്‍ സ്വയം ചാടരുത്‌
            അടിസ്ഥാനമുറച്ചേ ആരൂഢമുറക്കൂ
കെട്ടിടത്തിന്റെ കാര്യത്തില്‍ മാത്രമല്ല, എല്ലാക്കാര്യത്തിലും അടിസ്ഥാനമാണ്‌ ഉറച്ചതാക്കേണ്ടത്‌
അടുക്കള പിണക്കം അടക്കിവയ്ക്കണം
കുടുംബകലഹങ്ങള്‍ അന്യരെ അറിയിക്കരുത്‌
            അടുത്തവനെ കെടുത്തരുത്‌്‌
സഹായിക്കുവരെ നശിപ്പിക്കരുത്‌
            അടുത്താല്‍ നക്കിക്കൊല്ലും അകന്നല്‍ ഞെക്കികൊല്ലും
ഇണക്കത്തിലായാലും പിണക്കത്തിലായാലും ഉപദ്രവിക്കുകയാണ്‌ ദുഷ്ടന്‍മാരുടെ സ്വഭാവം
            അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയൂ
ചിലരുടെ സ്വഭാവം ആദ്യം മധുരമായിത്തോന്നും അടുക്കുമ്പോള്‍ തനിനിറം വ്യക്തമാകും
            അണ്ണാന്‍ കുഞ്ഞും തന്നലായത്‌
ചെറിയവര്‍ക്കും എളിയ സേവനം ചെയ്യാന്‍ കഴിയും
            അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ?
ചെറുപ്പത്തിലെ ശീലം പ്രായമായാലും മാറുകയില്ല
            അതിമോഹം കുടികെടുത്തും
അത്യാഗ്രഹം നാശമുണ്ടാക്കും
            അതിലാഭം പെരും ചേതം
അമിതലാഭമോഹം വന്‍നഷ്ടമുണ്ടാക്കും
            അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി
വിഷമില്ലെങ്കിലും നീര്‍ക്കോലി കടിച്ചാല്‍ അത്താഴം കഴിക്കാന്‍ പാടില്ല. എന്നാണ്‌ വിശ്വാസം നിസ്സാരന്‍മാര്‍ക്കും ഉപദ്രവങ്ങള്‍ വരുത്താന്‍ കഴിയുമെന്ന് അര്‍ത്ഥം
            അധികമായാല്‍ അമൃതും വിഷം.
നല്ല വസ്തുവായാലും വളരെ കൂടിയാല്‍ ഉപദ്രവകാരിയാണ്‌
            അധികം കൂവുന്ന കോഴി അല്‍പമേ മുട്ടയിടൂ
അധികം സംസാരിക്കുന്നവര്‍ക്ക്‌ അന്തസാരം കുറയും
            അങ്കവും കാണാം താളിയുമൊടിക്കാം
രണ്ടു കാര്യങ്ങള്‍ ഒരുമിച്ച്‌ സാധിക്കാം.
            അപ്പം തിന്നാല്‍ മതി കുഴിയെണ്ണണ്ട്‌.
കാര്യം സാധിച്ചാല്‍ മതി എങ്ങനെ സാധിച്ചു എന്നറിയേണ്ടതില്ല
            അമ്പലം ചെറുതെങ്കിലും പ്രത്ഷ്ഠക്കു ബലം
ചെറിയവരെങ്കിലും നല്ല മനക്കരുത്തുള്ളവര്‍
അമ്മയുടെ മടിയില്‍ ഇരിക്കുകയും വേണം അച്ഛന്റെ കൂടെ നടക്കുകയും വേണം
പ്രായോഗികമാകാത്ത ശാഠ്യം, രണ്ടില്‍ ഒന്നുമാത്രമേ സാധിക്കുകയുള്ളൂവല്ലോ
            അമ്മയ്ക്കു പ്രാണവേദന, മകള്‍ക്കു വീണവായന
ഒരാള്‍ക്കു ദു:ഖമുണ്ടാകുമ്പോള്‍ അയാളെ ആശ്വസിപ്പിക്കേണ്ടയാള്‍ സുഖിച്ചു കഴിയുക
            അമ്മായി ഉടച്ചതു മണ്‍ചട്ടി മരുമകന്‍ ഉടച്ചതു പൊന്‍ചട്ടി
അമ്മായിയമ്മപ്പോര്‌ സൂചിപ്പിക്കു ചൊല്ല്‌ രണ്ടുപേരും ചെയ്യുത്‌ ഒരേ തെറ്റാണെങ്കിലും മരുമകളുടേത്‌ വലിയ തെറ്റായി ചിത്രീകരിക്കു
            അര്‍ധം താന്‍ അര്‍ധം ദേവലം (താന്‍ പാതി ദൈവം പാതി)
ദൈവം നല്‍കുമെന്ന്‌ കരുതി അലസലാകരുത്‌
            അരമന രഹസ്യം അങ്ങാടി പ്പരസ്യം
വളരെ രഹസ്യമായി വയ്ക്കുന്ന കാര്യങ്ങള്‍ വളരെ വേഗം പരസ്യമാകുന്നു
            അരി നാഴിയേ ഉള്ളൂവെങ്കിലും അടുപ്പുകല്ല്‌ മൂന്നുവേണം
ചെറിയ കാര്യത്തിനും വലിയ കാര്യത്തിനും ഒരുക്കങ്ങള്‍ ഒന്നു തന്നെ
            അരിമണിയൊന്നു കൊറിക്കാനില്ല. കരിവളയിട്ടു കിലുക്കാന്‍ മോഹം
ദാരി്ദ്യ്രത്തിലാണെങ്കിലും ആഡംഭരത്തിനു കൊതി
            അരിയും തിന്ന്‌ ആശാരിച്ചിയേയും കടിച്ചിട്ടും പിന്നെയും നായക്ക്‌ മുറുമുറിപ്പ്‌
പലദ്രോഹങ്ങളും ചോയ്ത ശേഷവും വിരോധം കാണിക്കുന്ന ശീലം
            അരിയെത്ര? പയറഞ്ഞാഴി
ചോദിച്ചതിനുള്ള ഉത്തരം പറയാതിരിക്കുക
            അല്‍പന്‌ അര്‍ത്ഥമുണ്ടായാല്‍ അര്‍ദ്ധരാത്രിക്ക്‌ കുടപിടിക്കും.
അല്‍പന്‍മാര്‍ ധനികരാകുമ്പോള്‍ അസ്ഥാനത്തും ആഡംബരം കാണിക്കും
            അലസന്റെ തല പിശാചിന്റെ പണിശാല
അലസത ഉന്നതിക്ക്‌ വിഘാതമാണ്‌. അതു ദുഷ്കൃത്യങ്ങളിലേക്കു നയിക്കും
            അളയില്‍ ചവിട്ടിയാല്‍ ചേരയും കടിക്കും
അക്രമം അതിരുകടാല്‍ എളിയവനും ഏറ്റുമുട്ടും
            അഴകുള്ള ചക്കയില്‍ ചുളയില്ല
പുറമേയുള്ള ഭംഗിമാത്രം അന്തസാരമില്ല
            അറയിലാടിട്ടേ അരങ്ങത്താടാവൂ.
നല്ലപോലെ പരിശീലിച്ചതേ അവതരിപ്പിക്കാവു
            ആടയറിയുമോ അങ്ങാടി വാണിഭം
മൂഢനുണ്ടോ ലോകവിവരം
            അഹങ്കാരം ആയുസ്സിനെ കെടുത്തും
അഹങ്കാരം ജീവിതം തുലക്കും
            ആടു കിടന്നിടത്തു പൂട കാണും
സംഭവസ്ഥലത്ത്‌ അതിന്റെ അടയാളം കാണും
            ആദ്യേ ചെല്ലുവന്‍ അപ്പം നേടും
ഉത്സാഹമുള്ളവന്‌ വിജയം നിശ്ചയം
            ആന കൊടുത്താലും ആശ കൊടുക്കരുത്‌.
ആശിപ്പിക്കുന്നത്‌ ആലോചിച്ചുവേണം എര്‍ത്ഥം
            ആനമെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടുമോ?
പുറമെ സൌകര്യങ്ങള്‍ കുറഞ്ഞാലും മഹാന്‍മാര്‍ നിലവിട്ട്‌ പെരുമാറില്ല
            ആനയ്ക്ക്‌ തടി ഭാരം ഉറുമ്പിന്‌ ഇമി ഭാരം
ഓരോരുത്തര്‍ക്കും അവരവരുടെ പ്രശ്നങ്ങളുണ്ട്‌.
            ആന വാ പൊളിക്കുന്നതുമ്പോലെ അണ്ണാന്‍ പെളിച്ചാലോ?
വലിയവര്‍ ചെയ്യുന്നതുപോലെ ചെറിയവര്‍ ചെയ്യാന്‍ തുടങ്ങിയാല്‍ അപകടം വരും
            ആരാന്റമ്മക്ക്‌ ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല രസം
മറ്റുള്ളവര്‍ക്ക്‌ ആപത്തു വരുമ്പോള്‍ സന്തോഷിക്കുന്ന സ്വഭാവം
            അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കക്ക്‌ വായ്പ്പുണ്ണ്‌
ആഗ്രഹിച്ചത്‌ ലഭിച്ചപ്പോല്‍ ആസ്വദിക്കാന്‍ വയ്യാത്ത അവസ്ഥ
            ആകെ കുളിച്ചാല്‍ കുളിരില്ല
നാണം കെട്ടവന്‌ എന്ത്‌ നാണക്കേട്‌
            ആവശ്യമാണ്‌ സൃഷ്ടിയുടെ മാതാവ്‌
ഓരോന്നും ഉണ്ടാകുത്‌ ആവശ്യം അനുസരിച്ചാണ്‌
            ആശാനും അടവു തെറ്റും
പഠിച്ചവര്‍ക്കും അബദ്ധം പറ്റാവുന്നതാണ്‌
            ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന്‌
ഗുരുവിന്‌ ചെറിയ തെററു പറ്റിയാല്‍ ശിഷ്യന്‌ വലിയ തെറ്റു പറ്റിയേക്കാം
            ആളേറിയാല്‍ പാമ്പു ചാവില്ല
ആളുകൂടിയാല്‍ ഒന്നും നടക്കില്ല
            ആറിയ കഞ്ഞി പഴങ്കഞ്ഞി
കാലപ്പഴക്കം കൊണ്ട്‌ ഉത്സാഹം തീരും
            ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക
ആത്മാര്‍ത്ഥതയില്ലാതെ മറ്റുള്ളവരെ അറിയിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുക.
            ആറ്റില്‍ കളഞ്ഞാളും അളന്നു കളയണം
എന്തു ചെലവാക്കിയാലും അതിന്‌ കണക്കുവേണം
            ഇടിവെട്ടിയവനെ പാമ്പു കടിച്ചു
ആപത്തിനുമേല്‍ മറ്റൊരാപത്ത്‌.
            ഇക്കരെ നിന്നാല്‍ അക്കരപ്പച്ച.
ഇപ്പുറത്തു നില്‍ക്കുമ്പോള്‍ അപ്പുറത്താണ്‌ കൂടുതല്‍ മെച്ചം എന്ന മുഥ്യാധാരണ
            ഇടിച്ചു നേടുന്നത്‌ ചിരിച്ചും നേടാം
നയത്തില്‍ പെരുമാറിയാലും കാര്യങ്ങള്‍ സാധിക്കാം
            ഇത്തിള്‍ പിടിച്ച മരം കെടും
ചൂഷണം ചെയ്യുവര്‍ കൂട്ടുകാരെ നശിപ്പിക്കും
            ഇനം ഇനത്തില്‍ ചേരും ഇരണ്ട വെള്ളത്തില്‍ ചേരും
ചേരണ്ടവ തമ്മിലെ ചേരുകയുള്ളൂ
            ഇരയിട്ടാലേ മീന്‍ കിട്ടൂ
അല്‍പം ചെലവാക്കിയാലേ നേട്ടം ലഭിക്കൂ
            ഇരിക്കാനിടം കിട്ടിയാല്‍ കിടക്കരുത്‌
സഹായം ചെയ്യുവരെ ബുദ്ധമുട്ടിക്കരുത്‌
            ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കരുത്‌
തന്നെ താങ്ങുവരെ താന്‍ തന്നെ നശിപ്പിക്കരുത്‌.
            ഇരിക്കും മുമ്പേ കാല്‍ നീട്ടരുത്‌
അവസാനത്തേത്‌ ആദ്യ ചെയ്യരുത്‌ , ക്ഷമ വേണം.
            ഇരുമ്പും തൊഴിലും ഇരിക്കെ കെടും
ഇരുമ്പു തുരുമ്പിക്കുന്നതുപോലെ ഏത്‌ തൊഴിലും കുറെക്കാലം ചെയ്യാതിരുന്നാല്‍ കഴിവു നശിക്കും.
            ഇല മുള്ളില്‍ വീണാലും മുള്ള്‌ ഇലയില്‍ വീണാലും ഇലക്ക്‌ തന്നെ കേട്‌.
ശക്തനെ അശക്തന്‍ എതിര്‍ത്താലും അശക്തനെ ശക്തന്‍ എതിര്‍ത്താലും നാശം അശക്തനുതന്നെ.
            ഇല്ലം മുടക്കി ചാത്തം ഊട്ടരുത്‌
ധൂര്‍ത്തടിച്ച്‌ തറവാട്‌ കുളം തോണ്ടരുത്‌
            ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കയും കുററം.
മാനസികമായി പൊരുത്തമില്ലാത്ത ഒരാള്‍ ചെയ്യുതെല്ലാം കുറ്റമായി തോന്നും
            ഇറക്കമുണ്ടെങ്കില്‍ ഏറ്റവുമുണ്ട്‌
കഷ്ടകാലമുണ്ടെങ്കില്‍ നല്ല കാലവുമുണ്ട്‌
            ഈറ്റെടുക്കാന്‍ പോയവര്‍ ഇരട്ട പെറ്റു.
പ്രസവശുശ്രൂഷക്ക്‌ പോയവര്‍ ഇരട്ടപെറ്റാല്‍ എന്ത്‌ ചെയ്യു? സഹായിക്കാന്‍ പോയവരെ സഹായിക്കേണ്ട അവസ്ഥയെയാണ്‌ ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്‌.
            കോഴി കൂവിയാല്‍ നേരം പുലരില്ല
സമയം ആരുടേയും കൈപ്പിടിയിലൊതുങ്ങുകയില്ല. ഒരാള്‍ വിചാരിച്ചാല്‍ എല്ലാം നടന്നു എന്ന് വരില്ല
            ഉടുക്കാനില്ലാത്തോന്‍ അയയിലിടുമേ?
അത്യാവശ്യത്തിന്‌ ഇല്ലാത്തവന്‌ മോടി കാണിക്കാന്‍ സാധിക്കയില്ല.
            ഉണങ്ങിയതുകൊണ്ട്‌ എണ്ണം കുറയില്ല. വണ്ണമേ കുറയൂ
കഷ്ടപ്പെടേണ്ടി വന്നാലും സ്വന്തം നിലക്ക്‌ മാറ്റമുണ്ടാവില്ല
            ഉണ്ട ചോറ്റില്‍ കല്ലിടരുത്‌.
ഉപകാരം ചെയ്തവരെ ദ്രോഹിക്കരുത്‌.
            ഉണ്ടവനറിയില്ല ഉണ്ണാത്തവന്റെ വിശപ്പ്‌.
സുഖിക്കുവര്‍ക്ക്‌ പാവങ്ങളുടെ ദു:ഖമറിയില്ല
            ഉള്ളപ്പോള്‍ ഓണം ഇല്ലാത്തപ്പോള്‍ പട്ടിണി.
മിച്ചം വെക്കാതെ കഴിയുന്ന ശീലം
            ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം.
ഒരാളെ കാണുമ്പോള്‍ തന്നെ അയാളുടെ ചുററുപാടുകളെക്കുറിച്ചറിയാം
            ഉണ്‍മാന്‍ കൊടുത്താല്‍ അമ്മാവന്‍, ഇല്ലെങ്കില്‍ കുമ്മാവന്‍.
എന്തെങ്കിലും സഹായമുണ്ടെങ്കില്‍ മാത്രം ബഹുമാനിക്കുകയും അല്ലെങ്കില്‍ നിന്ദിക്കുകയും ചെയ്യുക.
            ഉത്തരത്തിലിരിക്കുന്നത്‌ എടുക്കുകയും വേണം കക്ഷത്തിലിരിക്കുന്നത്‌ പോകയുമരുത്‌
ഒരു നഷ്ടവും വരാതെ എല്ലാ കാര്യങ്ങളും നേടണം എന്ന സ്വഭാവം
            ഉത്തരം മുട്ടുമ്പോല്‍ കൊഞ്ഞനം കുത്തും
തോല്‍ക്കുമ്പോള്‍ തര്‍ക്കുത്തരം പറയുകയും ദേഷ്യപ്പെടുകയും ചെയ്യുക
            ഉത്സാഹമുണ്ടെങ്കില്‍ അത്താഴമുണ്ണാം
പരിശ്രമിച്ചാല്‍ കാര്യം സാധിക്കും
            ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും.
തെറ്റുചെയ്തവര്‍ ശിക്ഷ അനുഭവിക്കും
            ഉയരത്തില്‍ നില്‍ക്കുന്നത്‌ ഊക്കില്‍ വീഴും്‌
ഉന്നതന്‍മാരുടെ അധ:പതനത്തിന്‌ ശക്തി കൂടും
            ഉരല്‌ ചെന്നു മദ്ദളത്തോട്‌
ഇടി കൊള്ളുന്നതിന്റെ ദു:ഖം ഉരല്‍ മദ്ദളത്തോട്‌ പറഞ്ഞിട്ട്‌ കാര്യമുണ്ടോ? തന്റെ ദു:ഖം ഇതിലേറെ ദു:ഖിക്കുവനോട്‌ പറഞ്ഞിട്ട്‌ കാര്യമില്ല.
            ഉള്ളതു കൊണ്ട്‌ ഓണം
കുറച്ചേ ഉളളുവെങ്കിലും അതില്‍ തൃപ്തിപ്പെടുക
            ഉള്ളിലുള്ളത്‌ കണ്ണില്‍ അറിയാം
മുഖം മനസ്സിന്റെ കണ്ണാടിയാണ്‌.
            ഉള്ളിലൊന്ന്‌ നാക്കിലൊന്ന്‌ ,കൈയ്യിലൊന്ന്‌
ഒന്നു വിചാരിക്കുകയും മറ്റൊന്ന്‌ പറയുകയും മൂന്നാമതൊന്ന്‌ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവം
            ഉരുളു കല്ലില്‍ പുരളുമോ പായല്‍?
എപ്പോഴും ഉപയോഗിക്കുന്ന സാധനങ്ങള്‍ തുരുമ്പെടുത്തു നശിക്കില്ല. കഴിവുകളും അങ്ങനെ തന്നെ
            ഉറങ്ങുവനെ ഉണര്‍ത്താം. ഉറക്കം നടിക്കുവനെ ഉണര്‍ത്താന്‍ പറ്റുമോ?
അറിയാത്തവനെ പറഞ്ഞു മനസ്സിലാക്കാം. അറിഞ്ഞാലും അറിഞ്ഞില്ലെന്ന്‌ നടിക്കുവനെ പറഞ്ഞു മനസ്സിലാക്കാനാവില്ല.
            ഉറുമ്പും ഓണത്തിനു കരുതും
നിസാരന്‍മാര്‍പോലും വിശേഷങ്ങള്‍ക്ക്‌ വേണ്ടി എന്തെങ്കിലും കരുതിവെക്കും.
            ഉര്‍വ്വശീ ശാപം ഉപകാരമായി
ചിലപ്പോള്‍ ശാപവും അനുഗ്രഹമായി മാറും. ചില ദോഷങ്ങല്‍ ഗുണകരമായിത്തീരും.
            ഊന്നു കുലയ്ക്കില്ല വാഴയേ കുലക്കൂ.
വാഴയെ സഹായിക്കുതാണെങ്കിലും ഊന്നിന്‌ കുലയ്ക്കാനാവില്ല. പ്രധാനിക്ക്‌ ചെയ്യാനാകുവ സഹായിക്ക്‌ ചെയ്യാനാകില്ല.
            ഒരേറ്റത്തിനൊരിറക്കം ‌
ഒരുയര്‍ച്ചക്കൊരു വീഴ്ചയും ഉണ്ടാകും
എത്താത്ത മുന്തിരിങ്ങ പുളിക്കും
തനിക്ക്‌ ലഭിക്കാത്ത വസ്തു ചീത്തയാണെ്‌ പുച്ഛിച്ചു പറയുക.
            എന്നെക്കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ?
തെററു ചെയ്തവന്‍ പരിഭ്രമത്തോടെ മറ്റുള്ളവരോട്‌ ചോദിക്കുന്ന ഇത്തരം ചോദ്യം തെറ്റിനു തെളിവാണ്‌.
            എരിയുന്ന പുരയില്‍നിന്ന്‌ ഊരു വാരി ലാഭം (കത്തു പുരയില്‍ നിന്ന്‌ ഊരു കഴിക്കോല്‍ ലാഭം)
എല്ലാം നഷ്ടപ്പെടുമ്പോള്‍ കിട്ടുതെത്ര തുച്ഛമായാലും ലാഭം തന്നെ.
            എലിയുടെ കുഞ്ഞും നെല്ല്‌ തൊലിക്കും
ജാതിസ്വഭാവം എല്ലാവരും കാണിക്കും.
            എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുട്ടു
വിവേകമില്ലാത്ത പ്രവൃത്തി കൊണ്ട്‌ നാശമേ വരൂ. എലിയെ കൊല്ലാന്‍ തീ കൊടുത്താല്‍ വീടു കത്തും. എലി ചാടിപ്പാവുകയും ചെയ്യും
            എലിക്ക്‌ പ്രാണവേദന. പൂച്ചക്ക്‌ കളിവിളയാട്ടം
ഇരയെ കിട്ടിയവന്‌ സന്തോഷം ഇരയാകേണ്ടി വന്നവന്‌ സങ്കടം
            എല്ലാ പുളിയും ഒരിക്കല്‍ പൂക്കും
എല്ലാററിനും അതാതിന്റെ സമയം വരും.
            എല്ലാവരും പല്ലക്കേറിയാല്‍ ചുമക്കാനാളുണ്ടാവില്ല.
എല്ലാവരും നേതാക്കന്‍മാരായാല്‍ അനുയായികളുണ്ടാവില്ല. കാര്യം നടക്കുകയുമില്ല
            എല്ലുമുറിയെ പണിതാല്‍ പല്ലുമുറിയെ തിന്നാം.
നല്ലപോലെ അധ്വാനിച്ചാല്‍ സുഖമായി അനുഭവിക്കാം.
            കടുക്‌ ചോരുന്നത്‌ കാണും. ആന ചോരുന്നത്‌ കാണുന്നില്ല.
ചെറിയ നഷ്ടം കണ്ടുപിടിക്കുന്ന ആള്‍ വലിയ നഷ്ടം സംഭവിക്കുന്നത്‌ അറിയുന്നില്ല.
            എഴുതാപ്പുറം വായിക്കരുത്‌
ഇല്ലാത്തത്‌ ഉണ്ടെന്ന്‌ വിചാരിക്കരുത്‌.
            എറിഞ്ഞ്‌ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാന്‍ പറ്റുകയില്ല.
എറിയുന്നതും പറയുന്നതും കരുതലോടെ വേണം.
            കെട്ടിയാല്‍ മുഴച്ചിരിക്കും.
നിര്‍ബന്ധിച്ച്‌ ഒരു കാര്യം ചെയ്യിച്ചാല്‍ ഭംഗിയാവില്ല.
            ഏട്ടിലെ പശു പുല്ലു തിന്നുകയില്ല.
പുസ്തകത്തിലെ പശു പുല്ലു തിന്നുകയില്ലല്ലോ. എഴുതി വയ്ക്കുതില്‍ കാര്യമില്ല. പ്രവര്‍ത്തിക്കുകയാണ്‌ വേണ്ടത്‌.

Friday, July 15, 2011

1000പഴഞ്ചൊല്ലുകള്‍ (ഭാഗം -1)


പൂര്‍വികരുടെ നാവില്‍നിന്നു ഉപദേശമായും സാമാന്യതത്വമായും വസ്തു സ്ഥിതി കഥനമായും വാര്‍ന്നു വീണ പഴഞ്ചൊല്ലുകള്‍ വാമൊഴിയിലൂടെ സാധാരണക്കാരന്റെ ജീവിതത്തിലേക്കിറങ്ങി വന്നവയാണ്.
സരസവും സാരവത്തുമായ രീതിയില്‍ തത്വചിന്തകളാവിഷ്ക്കരിക്കുന്ന പഴഞ്ചൊല്ലുകളുടെ ഉത്ഭവം പ്രാചീന സാമുദായിക സ്ഥിതികളാണ്.
 'അ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
  • അണ്ണാന്‍ കുഞ്ഞും തന്നാലയത്
  • അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട്‌ പിന്നേം നായക്ക്‌ മുറുമുറുപ്പ്
  • അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല.
  • അടിതെറ്റിയാല്‍ ആനയും വീഴും
  • അച്ഛന്‍ ആനപ്പുറത്ത് കയറിയാല്‍ മകന് തഴമ്പുണ്ടാകുമോ
  • അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ
  • അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
  • അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകള്‍ക്ക് വളപ്പിലും പാടില്ല
  • അമ്മയോളം സ്ഥായി മക്കള്‍ക്കുണ്ടെങ്കില്‍ പേരാറ്റിലെ വെള്ളം മേല്പോട്ട്
  • അമ്മയില്ലെങ്കില്‍ ഐശ്വര്യമില്ല
  • അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
  • അമ്മായി ഉടച്ചത്‌ മണ്‍ച്ചട്ടി ,മരുമകള്‍ ഉടച്ചത്‌ പൊന്‍ച്ചട്ടി
  • അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായര്‍ക്ക്‌ കൊഞ്ച്‌ പക്ഷം
  • അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
  • അമ്മയും മകളും പെണ്ണു തന്നെ
  • അമ്മ മതില്‍ ചാടിയാല്‍ മകള്‍ ഗോപുരം ചാടും
  • അമ്മയ്ക്കു പ്രസവവേദന മകള്‍ക്കു വീണവായന
  • അരിമണിയൊന്ന് കൊറിക്കനില്ല കരിവളയിട്ട്‌ കില്ലുക്കാന്‍ മോഹം
  • അടുക്കളപ്പെണ്ണിനു അഴകു വേണമോ?
  • അടുക്കള പിണക്കം അടക്കി വയ്ക്കണം
  • അത്തം പത്തോണം
  • അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
  • അത്തം വെളുത്താല്‍ ഓണം കറുക്കും
  • അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
  • അത്തം പത്തിനു പൊന്നോണം
  • അകലെ കൊള്ളാത്തവന്‍ അടുത്തും കൊള്ളില്ല.
  • അകലെ പോകുന്നവനെ അരികത്തു വിളിച്ചാല്‍ അരയ്ക്കാത്തുട്ട് ചേതം.
  • അഗ്രഹാരത്തില്‍ പിറന്നാലും നായ് വേദമോതില്ല
  • അഞ്ചിലേ വളയാത്തത് അമ്പതില്‍ വളയുമോ?
  • അടച്ചവായിലീച്ച കയറുകയില്ല
  • അടികൊണ്ടാലും അമ്പലത്തില്‍ കിടക്കണം.
  • അടിച്ചതിന്മേല്‍ അടിച്ചാല്‍ അമ്മിയും പൊളിയും
  • അടിമേലടിച്ചാല്‍ അമ്മിയും പൊടിയും
  • അടിതെറ്റിയാല്‍ ആനയും വീഴും
  • അമ്മയ്ക്കു പ്രാണവേദന മകള്‍ക്കു വീണവായന
  • അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.
  • അങ്ങാടിയില്‍ തോറ്റതിനു അമ്മയൊട്
  • അങ്ങാടിപ്പയ്യു്‌ ആലയില്‍ നില്കില്ല
  • അരമന രഹസ്യം അങ്ങാടി പാട്ട്
  • അളക്കുന്ന നാഴിക്കു്‌ അരിവില അറിയാമോ
  • അരചനില്ലാ നാട് നരകം
  • അരിയെത്ര ? പയറഞ്ഞാഴി
  • അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍
  • അട്ടയെപ്പിടിച്ചു മെത്തയില്‍ കിടത്തിയ പോലെ
  • അയലത്തെല്ലാം തേങ്ങയുടയ്ക്കുന്നു, ഞാനൊരു ചിരട്ടയെങ്കിലും‌ ഉടയ്ക്കണ്ടേ?
  • അണ്ണാങ്കുഞ്ഞും തന്നാലായതു്
  • അമ്പലം ചെറുതാണെങ്കിലും പ്രതിഷ്ഠയ്ക്ക് ബലം
  • അപ്പത്തില്‍ കല്ലും മുറ്റത്തില്‍ ഇടപാടും
  • അരയില്‍ പുണ്ണും അടുത്തു കടവും
  • അല്പജ്ഞനേക്കാള്‍ നല്ലത് അജ്ഞന്‍

'ആ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
  • ആലിന്‍പഴം പഴുത്തപ്പോള്‍ കാക്കയ്ക്ക് വായപ്പുണ്ണ്
  • ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാമോ
  • ആളുകൂടിയാള്‍ പാമ്പ് ചാവില്ല
  • ആന വായില്‍ അമ്പഴങ്ങ
  • ആന വാ പൊളിക്കുന്നത് കണ്‍ടിട്ട് അണ്ണാന്‍ വാ പൊളിച്ചാല്‍ കാര്യമില്ല
  • ആടറിയുമോ അങ്ങാടിവാണിഭം
  • ആഴത്തില്‍ ഉഴുതു അകലെ നടണം
  • ആരാന്റമ്മക്ക് ഭ്രാന്തായാല്‍ കാണാന്‍ നല്ല ചേല്.
  • ആറ്റില്‍ കളഞ്ഞാലും അളന്ന് കളയണം
  • ആനയെ വയ്ക്കേണ്ടിടത്തു പൂവെങ്കിലും വയ്ക്കണം
  • ആളു ചെറുതു കോളു വലുതു
  • ആശാനു കൊടുക്കാത്തതു വൈദ്യര്‍ക്കു കൊടുക്കാം

ഇ-ഈ

'ഇ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
  • ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെകില്‍ അവിടെ പട്ടി കയറി ഇരിക്കും
  • ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
  • ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
'ഈ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

ഉ-ഊ-ഋ

'ഉ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
  • ഉടുതുണി തന്നെ പാമ്പായാലോ?
  • ഉണ്ട ചോറിനു നന്ദി കാട്ടണം
  • ഉണ്ട ചോറില്‍ കല്ലിടരുതു
  • ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
  • ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം
  • ഉണ്ണിപിറന്നാലും ഓണം വന്നാലും കേളനു കഞ്ഞി കുമ്പിളില്‍ തന്നെ
  • ഉപ്പോളം പോരുമോ ഉപ്പിലിട്ടത്?
  • ഉത്രാടമുച്ച കഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം
  • ഉള്ളതുകൊണ്ടു ഓണം പോലെ
  • ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
  • ഉള്ളിക്കു പാലൊഴിച്ചാല്‍ ഉള്‍നാറ്റം പോകുമോ
  • ഉറക്കത്തിനു പായ് വേണ്ട
  • ഉറുമ്പു ഓണം കരുതും പോലെ
'ഊ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
'ഋ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

എ-ഏ-ഐ

'എ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
  • എലിയെ പേടിച്ച് ഇല്ലം ചുട്ടു
  • എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
  • എന്നെച്ചൊറി ഞാന്‍ നിന്നെച്ചൊറിയാം
  • എടുത്തു നടന്നവരെ മറക്കരുതു
  • എലിക്കു തിണ്ടാട്ടം പൂച്ചയ്ക്കു കൊണ്ടാട്ടം
  • എളുപ്പം പറയാം എളുപ്പം ചെയ്യാന്‍ മേലാ
  • എല്ലാരും‌ തേങ്ങ ഉടയ്ക്കുമ്പോള്‍ ഞാനൊരു ചിരട്ടയെങ്കിലും ഉടയ്ക്കണ്ടേ?
  • എല്ലായിടത്തും ജ്ഞാനി; രാജാവു് രാജ്യത്തില്‍ മാത്രം രാജാവു്
  • എല്ലാറ്റിലും നല്ലതു വിദ്യയാം
'ഏ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
  • ഏച്ച് കെട്ടിയാല്‍ മുഴച്ചിരിക്കും
  • ഏറെ കിഴക്കോട്ടു പോയാല്‍ കല്ലും മുള്ളും ചവിട്ടും
'ഐ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
  • ഐകമത്യം മഹാബലം

ഒ-ഓ-ഔ-അം-അഃ

'ഒ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
  • ഒരു വെടിക്കു രണ്ടു പക്ഷി
  • ഒന്നെ ഒള്ളുവെങ്കിലും ഉലക്കയ്ക്കടിച്ച് വളര്‍ത്തണം
  • ഒന്നുകില്‍ ആശാന്റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്
  • ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം
'ഓ' വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
  • ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുന്‍പെ
  • ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
  • ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം?
  • ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
  • ഓണത്തേക്കാള്‍ വലിയ വാവില്ല
  • ഓണം കഴിഞ്ഞാല്‍ ഓലപ്പുര ഓട്ടപ്പുര
  • ഓണം കേറാമൂല
  • ഓണം പോലെയാണോ തിരുവാതിര?
  • ഓണം മുഴക്കോലുപോലെ
  • ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളില്‍ തന്നെ കഞ്ഞി
  • ഓണം വരാനൊരു മൂലം വേണം
  • ഓന്തിനു വേലി സാക്ഷി വേലിക്കു്‌ ഓന്തു സാക്ഷി

Thursday, July 14, 2011

1000പഴഞ്ചൊല്ലുകള്‍ (ഭാഗം- 4)


കറിയൊക്കെ കൊള്ളാം പക്ഷെ വിളമ്പിയത് കോളാമ്പീലായിപ്പോയി
കൊൻടോടത്തും ഉണ്ടോടത്തും ഇരിക്കരുത്
ചാത്തപ്പനെത്ത് മഅശറ
ചിന്ത ചിത വിരിക്കും
ചെറിയ പാമ്പായാലും വല്യ കൊണ്ട് തല്ലേണം
ചെർമ്മം വയനാട്ടീ പോയ പോലെ
തല പോയ തെങ്ങിനെന്ത് കാറ്റും പെശറും
തീകൊള്ളി കൊണ്ട് ഏറ് കിട്ടിയ പൂച്ചക്ക് മിന്നാമിനുങിനെ കണ്ടാൽ പേടി
നഞ്ചെന്നിനാ നന്നാഴി
നീർക്കോലിക്കുട്ടിക്ക് നീന്തക്കം പഠിപ്പിക്കല്ലെ
പള്ളിയിലിരുന്നാൽ പള്ളേല്‌ പോകൂല
പള്ളീലെ കാര്യം അല്ലാഹ്ക്കറിയാം
പള്ളീ പോയി പറഞ്ഞാമതി
പാലം കടക്കുവോളം നാരായണ പാലം കടന്നാൽ കൂരായണ
ബസറയിലേക്ക് ഈത്തപ്പഴം കയറ്റല്ലേ
പെണ്ണൊക്കെ കൊള്ളാം പക്ഷെ പെങ്ങളായിപ്പോയി
മരത്തിൽ കാണുമ്പോ ഞാൻ അത് മാനത്ത് കണ്ടിരിക്കും
മാമ്പൂ കണ്ടും മക്കളെ കണ്ടും മോഹിക്കരുത്
മൂന്നാമത്തെ ഹജ്ജിനു പോയപ്പോൾ കൊണ്ടുവന്ന പാത്രം
മൊല്ലാക്ക നിന്ന് പാത്ത്യാ കുട്ട്യാള് നടന്ന് പാത്തും
മൊല്ലാക്കാക്ക് ഓത്ത് പഠിപ്പിക്കല്ലെ..
സമ്പത്ത് കാലത്ത് തൈ പത്ത് നട്ടാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം
ഓണച്ചൊല്ലുകൾ
അഞ്ചോണം പിന്ചോണം
അത്തം പത്തിനു പൊന്നോണം
അത്തം പത്തോണം
അത്തം വെളുത്താൽ ഓണം കറുക്കും
അത്തപ്പത്തോണം വന്നടുത്തെടോ നായരേ,ചോതി പുഴുങ്ങാനും നെല്ലു തായോ
അവിട്ടക്കട്ട ചവിട്ടി പൊട്ടിക്കണം
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി
ഉത്രാടമുച്ച കഴിഞ്ഞാൽ അച്ചിമാർക്കൊക്കെയും വെപ്രാളം
ഉറുമ്പു ഓണം കരുതും പോലെ
ഉള്ളതുകൊണ്ടു ഓണം പോലെ
ഓണം കഴിഞ്ഞാൽ ഓലപ്പുര ഓട്ടപ്പുര
ഓണം കേറാമൂല
ഓണം പോലെയാണോ തിരുവാതിര?
ഓണം മുഴക്കോലുപോലെ
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരനു കുമ്പിളിൽ തന്നെ കഞ്ഞി
ഓണം വരാനൊരു മൂലം വേണം
ഓണത്തപ്പാ കുടവയറാ എന്നു തീരും തിരുവോണം
ഓണത്തിനടയ്ക്കാണോ പുട്ടു കച്ചോടം?
ഓണത്തിനല്ലയൊ ഓണപ്പുടവ
ഓണത്തേക്കാൾ വലിയ വാവില്ല
ഓണമുണ്ട വയറേ ചൂള പാടുകയുള്ളൂ
കാണം വിറ്റും ഓണമുണ്ണണം
തിരുവോണം തിരുതകൃതി
തിരുവോണത്തിനില്ലാത്തതു തിരുവാതിരയ്ക്കു്‌
കൃഷിച്ചൊല്ലുകൾ
ഉടമയുടെ കണ്ണ് ഒന്നാംതരം വളം.
കതിരിൽ വളം വച്ചിട്ടു കാര്യമില്ല !
അടയ്ക്കയായാൽ മടിയിൽ വയ്ക്കാം അടയ്ക്കാമരമായാലോ
അടുത്തുനട്ടാൽ അഴക്, അകലത്തിൽ നട്ടാൽ വിളവ്
ആരിയൻ വിതച്ചാ നവര കൊയ്യാമോ
ആഴത്തിൽ ഉഴുതു അകലത്തിൽ നടണം
ആഴത്തിൽ ഉഴുത് അകലത്തിൽ വിതയ്ക്കുക
ഇടവംതൊട്ട് തുലാത്തോളം കുട കൂടാതിറങ്ങൊല്ല
ഇല്ലംനിറ വല്ലം നിറ പെട്ടി നിറ പത്തായം നിറ
ഉരിയരിക്കാരനു എന്നും ഉരിയരി തന്നെ
ഉഴവിൽ തന്നെ കള തീർക്കണം
എളിയവരും ഏത്തവാഴയും ചവിട്ടും തോറും തഴയ്ക്കും
എള്ളിന് ഉഴവ് ഏഴരച്ചാൽ
ഒക്കത്തു വിത്തുണ്ടെങ്കിൽ തക്കത്തിൽ കൃഷിയിറക്കാം
ഒരു വിള വിതച്ചാൽ പലവിത്തു വിളയില്ല
കണ്ണീരിൽ വിളഞ്ഞ വിദ്യയും വെണ്ണീരിൽ വിളഞ്ഞ നെല്ലും
കണ്ടം വിറ്റു കാളയെ വാങ്ങുമോ
കന്നിയിൽ കരുതല പിടയും (കരുതല എന്നത് ഒരിനം മത്സ്യമാണ്)
കന്നൻ വാഴയുടെ ചുവട്ടിൽ പൂവൻ വാഴ കിളിർക്കുമൊ
കന്നില്ലാത്തവന് കണ്ണില്ല
കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
കർക്കടകത്തിൽ പത്തില കഴിക്കണം
കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌
കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കല്ലാടും മുറ്റത്ത് നെല്ലാടില്ല
കളപറിക്കാത്ത വയലിൽ വിള കാണില്ല
കളപറിച്ചാൽ കളം നിറയും
കാറ്റുള്ളപ്പോൾ തൂറ്റണം
കാർത്തിക കഴിഞ്ഞാൽ മഴയില്ല
കാലം നോക്കി കൃഷി
കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
കുംഭത്തിൽ കുടമുരുളും
കുംഭത്തിൽ കുടമെടുത്തു നന
കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
കൂര വിതച്ചാൽ പൊക്കാളിയാവില്ല
കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
കൃഷി വർഷം പോലെ
ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
ചോതികഴിഞ്ഞാൽ ചോദ്യമില്ല
ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
ഞാറായാൽ ചോറായി
തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം
തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
തേവുന്നവൻ തന്നെ തിരിക്കണം
തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്
തൊഴുതുണ്ണരുത്, ഉഴുതുണ്ണുക
ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
നട്ടാലേ നേട്ടമുള്ളൂ
നല്ല തെങ്ങിനു നാല്പതു‍ മടൽ
നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
നവര വിതച്ചാൽ തുവര കായ്ക്കുമോ
പടുമുളയ്ക്ക് വളം വേണ്ട
പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
പതിരില്ലാത്ത കതിരില്ല
പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം
മണ്ണറിഞ്ഞു വിത്തു്‌
മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി
മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
മരമറിഞ്ഞ് കൊടിയിടണം
മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?
മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു
മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.
മുൻവിള പൊൻവിള
മുണ്ടകൻ മുങ്ങണം
മുളയിലറിയാം വിള
മുളയിലേ നുള്ളണമെന്നല്ലേ
മുള്ളു നട്ടവൻ സൂക്ഷിക്കണം
മേടം തെറ്റിയാൽ മോടൻ തെറ്റി
വയലിൽ വിളഞ്ഞാലേ വയറ്റിൽ പോകൂ
വയലു വറ്റി കക്ക വാരാനിരുന്നാലോ
വരമ്പു ചാരി നട്ടാൽ ചുവരു ചാരിയുണ്ണാം
വളമേറിയാൽ കൂമ്പടയ്ക്കും
വളമിടുക, വരമ്പിടുക, വാരം കൊടുക്കുക, വഴിമാറുക
വർഷം പോലെ കൃഷി
വിതച്ചതു കൊയ്യും
വിത്തുഗുണം പത്തുഗുണം
വിത്തുള്ളടത്തു പേരു
വിത്താഴം ചെന്നാൽ പത്തായം നിറയും
വിത്തിനൊത്ത വിള
വിത്തെടുത്തുണ്ണരുതു്
വിത്തുവിറ്റുണ്ണരുത്
വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്‌
വിളഞ്ഞാൽ കതിർ വളയും
വിളയുന്ന വിത്തു മുളയിലറിയാം
വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
വേലിതന്നെ വിളവുതിന്നുക
സമ്പത്തുകാലത്തു തൈ പത്തുവച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം
കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും

1000പഴഞ്ചൊല്ലുകള്‍ (ഭാഗം- 3)


അകത്തുള്ളത് മുഖത്ത് വിളങ്ങും - മനസ്സിലുള്ളത് മുഖത്ത് പ്രകാശിക്കും
അകലത്തെ ബന്ധുവിനേക്കാള്‍ അരികത്തെ ശത്രു നല്ലു - പെട്ടെന്നുള്ള വിഷമ ഘട്ടത്തില്‍ സഹായിക്കാന്‍ അകലത്തെ ബന്ധുവിനാവില്ല . അതിനുതകുന്നത് ശത്രുവായാല്‍ പോലും അടുത്തുള്ളവനാണ് .
അക്കരെനിന്നാല്‍ ഇക്കരെപ്പച്ച ഇക്കരെ നിന്നാല്‍ അക്കരെപ്പച്ച – ഒരു സ്ഥിതിയിലായിരിക്കുമ്പോള്‍ മറ്റൊന്നാണ് നല്ലതെന്ന് തോന്നും . അത് കൈ വരിക്കുമ്പോഴാകട്ടെ ആദ്യത്തേതാണ് മെച്ചമെന്ന് തോന്നും .
അങ്ങാടിയില്‍ തോറ്റതിനമ്മയോട് - വേണ്ടിടത്ത് വേണ്ടവണ്ണം പ്രവര്‍ത്തിക്കാതെ അനവസരത്തില്‍ ആസ്ഥാനത്തുള്ള പ്രയോഗം
അച്ഛന്‍ ആനക്കാരനായാല്‍ മകന് തഴമ്പ് വരുമോ - പരിശീലനം കൊണ്ട് ഉണ്ടാകുന്ന സ്വഭാവം പിന്‍ഗാമികളെ ബാധിക്കുമോ ?
അടിസ്ഥാനമുറച്ചേ ആരൂഡമുരക്കൂ - ഗൃഹത്തില്‍ അടിത്തരക്കുറപ്പുണ്ടെങ്കിലെ മേല്‍പ്പുരയിലെ ഉത്തരം ഉറയ്ക്കൂ
അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ ? - ശീലിച്ചു വന്ന സ്വഭാവം പ്രായം ചെന്നാലും മാറില്ല
അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി - നീര്‍ക്കോലിക്ക് വിഷമില്ലെങ്കിലും അത് കടിച്ചാല്‍ അത്താഴം മുടങ്ങും നിസ്സാരന്മാര്‍ക്കും ചെറിയ തടസ്സങ്ങള്‍ വരുത്തി വെക്കാന്‍ സാധിക്കും
ആകെ മുങ്ങിയാല്‍ കുളിരില്ല – പ്രവൃത്തിക്ക് മുന്പ് വരും വരായികളോര്‍ത്ത് സംശയിച്ചാല്‍ അത് ചെയ്തു തീര്‍ക്കാനാവില്ല .കര്‍മ്മ സന്നിദ്ധനായി ഇറങ്ങുന്നവന് മാര്‍ഗ്ഗവിഘ്നങ്ങള്‍ നിഷ്പ്രയാസം നേരിടാം
ആടറിയുമോ അങ്ങാടി വാണിഭം - നിസ്സാരന്മാര്‍ക്ക് മഹല്‍ക്കാര്യങ്ങളെക്കുറിച്ച് എന്തറിയാം ?
ആധിയോളം വലിയ വ്യാധിയില്ല – മനോവിഷമം ദേഹാസ്വാസ്ഥ്യമുണ്ടാക്കും
ആനകൊടുത്താലും ആശ കൊടുക്കരുത് - മനസ്സില്‍ ആശ ജനിപ്പിച്ചാല്‍ അത് സാധിച്ചു കൊടുക്കണം .അതിനു കഴിവില്ലെങ്കില്‍ ആശിപ്പിക്കരുത്
ഇടി വെട്ടിയവനെ പാമ്പു കടിച്ചു - ആപത്തിന് മേല്‍ ആപത്ത്
ഇഷ്ടടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം - കുറ്റാരോപണം നിസ്സാര കുറ്റവും വലുതാക്കി കാണിക്കും .
ഇറക്കമുണ്ടെങ്കില്‍ ഏറ്റവുമുണ്ട് - ദു:ഖമുണ്ടെങ്കില്‍ സൌഖ്യവുമുണ്ട് .
ഉണ്ട അച്ചിക്കേ ഉണ്മാദമുള്ളു - ആഹാരം കഴിച്ചവര്‍ക്ക് അതിന്റെ ഫലമനുഭവപ്പെടും.
ഉണ്ട ചോറ്റില്‍ കല്ലിടരുത് - ഉപകരിച്ചവനെ ദ്രോഹിക്കരുത് .
ഉണ്ണിയുണ്ടായിട്ടുവേണ്ടേ ഉപനയിക്കുവാന്‍ - വസ്തുവുണ്ടായിട്ടുവേണ്ടേ അതിന്റെ വിവിധാംശങ്ങളെ കുറിച്ച് ചിന്തിക്കാന്‍ .ഇല്ലാത്ത വസ്തുക്കളെക്കുറിച്ച് ചിന്തിച്ച് സമയം കളയുന്നതിന്റെ വ്യര്‍ത്ഥത .
ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും - പരമാര്‍ത്ഥം പറഞ്ഞാല്‍ ആരും ആദ്യം ഗൌനിക്കുകയില്ല
എടുത്തു ചാടിയ പൂച്ച എലിയെ ഗൗനിക്കില്ല – ധൃതിയുണ്ടായാല്‍ കാര്യം നടക്കില്ല .
ഏഴയെക്കണ്ടാല്‍ മൊഴ തുപ്പും - തന്നില്‍ നിസ്സാരന്മാരോട് ആരും അവജ്ഞാപൂര്‍വ്വം പെരുമാറും .
കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ - ആകാത്ത കാര്യം ചെയ്യാന്‍ തുനിയരുത് .
കാക്കാന്‍ പഠിച്ചവന്‍ നിക്കാനും പഠിക്കണം - കര്‍മ്മം ചെയ്യാന്‍ തുനിഞ്ഞിറങ്ങുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകള്‍ നേരിടുവാനും അറിഞ്ഞിരിക്കണം .
കണ്ടറിയാത്തവന്‍ കൊണ്ടറിയും - കാണുമ്പോഴറിയാഞ്ഞാല്‍ അനുഭവിക്കുമ്പോഴറിയാം .
കള്ളന് ചൂട്ടു പിടിക്കരുത് - ദുഷ്ടന്മാരെ സഹായിക്കരുത്, അവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കരുത് .
കാക്ക കുളിച്ചാല്‍ കൊക്കാകുമോ ? - നികൃഷ്ടന്മാര്‍ നന്നാകാന്‍ ശ്രമിച്ചാലും ശ്രേഷ്ഠന്‍മാരാകുമോ ? ദുഷ്ടന്മാര്‍ സല്‍കര്‍മ്മം ചെയ്താലും നിഷ്പ്രയോജനമായിരിക്കുമെന്ന് സാരം.
കുനിയന്‍ മദിച്ചാല്‍ മുട്ടോളം - നിസ്സാരന്മാരുടെ മുന്നേറ്റത്തിനോരതിരുണ്ട്
കോലമോത്തിലെങ്കിലും ശീലമാക്കണം - ആകാരം നന്നായിലെങ്കിലും സ്വഭാവം നന്നാവണം. ബാഹ്യ സൗന്ദര്യത്തെക്കാള്‍ സ്വഭാവത്തിന്റെ മഹത്വം ധ്വനീ .
ചക്കിന് വച്ചത് കൊക്കിനു കൊണ്ടു - ഒരാളെ കരുതി പ്രവര്‍ത്തിച്ചു മറ്റൊരാള്‍ക്കേറ്റു .
തനിക്കുന്ണ്ടെങ്കിലെ തനിക്കുതകു - സ്വന്തം ആളുകളുന്ടെങ്കിലെ തനിക്കുപകരിക്കൂ .
തന്റെ ഒരു മുറം വച്ചിട്ട് ആരാന്റെ അര മുറം പറയരുത് - തന്റെ വലിയ രോഷം മറച്ചുവച്ചിട്ട് അന്യന്റെ നിസ്സാര ദോഷമെടുത്ത് പറയരുത് .
തലയിലെഴുത്ത് തലോടിയാല്‍ പോകുമോ - വിധിച്ചത് അതേ പടി നടക്കും .അതിനു പ്രതിവിധികളോന്നുമില്ല .
താനിരിക്കേണ്ടിടത്ത് താനിരിക്കാഞ്ഞാല്‍ താനിരിക്കേണ്ടിടത്ത് നായിരിക്കും .തന്റെ സ്ഥാനത്ത് താനിരുന്നില്ലെങ്കില്‍ അവിടെ അനര്‍ഹാന്മാര്‍ കയറിയിരിക്കും .സ്വന്തം നില വിട്ടു പ്രവര്‍ത്തിക്കരുതെന്ന് സാരം.
ദുഷ്ടുള്ളിടത്തെ അട്ട കടിക്കൂ - നികൃഷ്ട സ്ഥാനങ്ങളെ ദുഷ്ടന്മാരെ ആകര്‍ഷിക്കൂ .
പശു ചത്തു , മോരിലെ പുളിയും പോയി - ആള്‍ നശിച്ചു , ആളെ പറ്റിയുള്ള സ്മരണയും നശിച്ചു .
പുഴ കഴിഞ്ഞാല്‍ തുഴ കളയാം - ആവശ്യം കഴിഞ്ഞാല്‍ സഹായികളെ വിസ്മരിക്കുന്ന പ്രകൃതം.
മിന്നുന്നതെല്ലാം പൊന്നല്ല – പൊന്നല്ലാത്തതും മിന്നും .
നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറണം - പ്രവര്‍ത്തിയാരംഭിച്ചാല്‍ മുഴുമിക്കണം .
നാടോടുമ്പോള്‍ നടുവേ - കാലത്തിനും ദേശത്തിനും അനുസരിച്ച് ജീവിക്കണം .
മുള്ളിനു നേരെ ഉരക്കരുത് - ബലവാന്മരോടെതിര്‍ക്കുമ്പോള്‍ സൂക്ഷിക്കണം .അത് സ്വന്തം നാശത്തിനെ വഴി തെളിയൂ .
വണ്ടിക്കാളയ്ക്ക് പുല്ലില്ല ; പിന്നെയാണ് തെണ്ടിക്കാളയ്ക്ക് - ഉപകരിക്കുന്നവര്‍ക്ക് നല്‍കാന്‍ വസ്തുവില്ല .പിന്നെയാണ് ഒരുപകാരവുമില്ലാതെ ഉപദ്രവിക്കാന്‍ വരുന്നവര്‍ക്ക് .
വമ്പനോട് പഴുത് നല്ലൂ - വമ്പന്മാരോട് പെരുമാറുന്നത് തക്കം പോലെയും സന്ദര്‍ഭാനുസൃതമായും വേണം .ഇല്ലെങ്കില്‍ അവരോളം ശക്തിയില്ലാത്ത നാം കുഴപ്പത്തിലാകും .
വല്ലഭനു പുല്ലുമായുധം - സമര്‍ത്ഥന്‍മാര്‍ക്ക് നിസ്സാര ഉപാധികളും വന്‍കാര്യ സാധ്യത്തിനുതകും.
വിരല്‍ കൊടുത്താല്‍ കൈ വിഴുങ്ങും - അല്പം സൗജന്യമനുവദിച്ചാല്‍ ആകെ ആക്രമിച്ചെടുക്കും.
വിളഞ്ഞ കണ്ടത്തിലേക്ക് വെള്ളം തിരിക്കണ്ട – അറിവുള്ളവരെ പറഞ്ഞു മനസ്സിലാക്കണ്ട .
വീഴുന്ന ചുവരിന് ഒരു കൈ താങ്ങ് - ചുവരു വീഴുമ്പോള്‍ കൈ കൊണ്ട് താങ്ങുക സാധ്യമല്ല. ഘോരമായ ആപത്ത് വരുമ്പോള്‍ നിസ്സാര പ്രതിവിധി കൊണ്ട് തടുക്കാനാവില്ലെന്ന് സാരം
സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കരുത് - ആരംഭത്തില്‍ നിസ്സാരമായ പ്രതിവിധി കൊണ്ട് പരിഹരിക്കപ്പെടാവുന്ന ദോഷങ്ങള്‍ പിന്നീട് വന്‍ ശ്രമം നടത്തിയാലും പരിഹരിക്കപ്പെടുകയില്ല .അത്തരം സ്ഥിതി വരുത്തി വയ്ക്കരുത് .
ഉള്ളം കൈയ്യില്‍ നിന്ന് രോമം പറിക്കാമോ ? - അസാധ്യവും വ്യര്‍ത്ഥവുമായ കാര്യം .
ഒന്നു ചീയുന്നത് മറ്റൊന്നിന് വളം - ഒരു വസ്തുവിനുണ്ടാകുന്ന ദോഷം മറ്റൊന്നിന് ഗുണമായിത്തീരും .
ഒരു നാഴിക വഴി ഒച്ചിന് ഒമ്പതുകാതം - നിസ്സാരന്മാര്‍ക്കു ലഘു കാര്യങ്ങളും ദുഷ്ക്കരമായി തോന്നാം
ജീവികളുമായി ബന്ധപ്പെട്ടവ
അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല.
അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
അടിതെറ്റിയാൽ ആനയും വീഴും
അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?
അണ്ണാൻ കുഞ്ഞും തന്നാലായത്
അണ്ണാ മൂത്താലും മരം കേറ്റം മറക്കുമോ
അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
അരിയെറിഞ്ഞാൽ ആയിരം കാക്ക
ആടറിയുമോ അങ്ങാടിവാണിഭം
ആടു കിടന്നിടത്ത് പൂട പോലുമില്ല
ആന കൊടുത്താലും ആശ കൊടുക്കരുത്
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
ആന വായിൽ അമ്പഴങ്ങ
ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്
ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
ആളുകൂടിയാൽ പാമ്പ് ചാവില്ല
ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും
ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
എലിയെ പേടിച്ച് ഇല്ലം ചുടുക
ഒരു വെടിക്കു രണ്ടു പക്ഷി
ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും
കുരക്കുന്ന പട്ടി കടിക്കില്ല
കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ
കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം
കാക്ക കുളിച്ചാൽ കൊക്കാകുമോ
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും .
കൊക്കെത്ര കുളം കണ്ടതാ
ഗതികെട്ടാൽ പുലി പുല്ലും തിന്നും
ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും
ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി
ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും
തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും
ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ
നടുക്കടലിലും നായ നക്കിയേ കുടിക്കൂ
നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം (കാഷ്ടം)ഇടും
നിത്യഭ്യാസി ആനയെ എടുക്കും
നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട
പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം
പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
പശു കിഴടായാലും പാലിൻറെ രുചിയറിയുമോ
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.
പാണനു് ആന മൂധേവി
പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം
പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
പണത്തിനു മീതെ പരുന്തും പറക്കില്ല
പൂച്ചയ്ക്കാര് മണികെട്ടും
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ.
പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
മിണ്ടാപ്പൂച്ച കലമുടക്കും
മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട
മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു
വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത്
വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്
വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
തിരിഞ്ഞു കളിയും മാടിക്കെട്ടും
സ്ത്രീ-പഴഞ്ചൊല്ലുകളിൽ
അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായർക്ക്‌ കൊഞ്ച്‌ പക്ഷം
അടുക്കള പിണക്കം അടക്കി വയ്ക്കണം
അടുക്കളപ്പെണ്ണിനു അഴകു വേണമോ?
അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും
അമ്മയും മകളും പെണ്ണു തന്നെ
അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന
അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്
അമ്മായി ഉടച്ചത്‌ മൺച്ചട്ടി ,മരുമകൾ ഉടച്ചത്‌ പൊൻച്ചട്ടി
അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല
അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട്‌ കില്ലുക്കാൻ മോഹം
അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
ഇല്ലത്തു പെൺപെറ്റപോലെ
നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
നാരി നനിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
നാരീശാപം ഇളക്കിക്കൂട
നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
പുത്തനച്ചി പുരപ്പുറം തൂക്കും
പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്‌
പെൺകാര്യം വൻകാര്യം
പെൺചിത്തിര പൊൻചിത്തിര
പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി
പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി
പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു
പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
പെണ്ണിനു പെൺ തന്നെ സ്ത്രീധനം
പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല
പെൺപട പടയല്ല്ല,മൺചിറ ചിറയല്ല
പെൺപിറന്ന വീടു പോലെ
പെൺബുദ്ധി പിൻബുദ്ധി
പെറ്റവൾക്കറിയാം പിള്ളവരുത്തം
മകം പിറന്ന മങ്ക
മുടിയാൻകാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
വേലക്കള്ളിക്കു പിള്ളസാക്ഷി
വീക്ക് ഭർത്താവിന്‌ പോക്ക് ഭാര്യ
സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
മലബാർ പഴഞ്ചൊല്ലുകൾ
അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം
അനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെ
ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല
ഇരുന്നീട്ട് വേണം കാൽ നീട്ടാൻ
ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പെ
ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി

1000പഴഞ്ചൊല്ലുകള്‍ (ഭാഗം- 2)


'ക','ഖ','ഗ','ഘ','ങ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

കക്ഷത്തിലുള്ളത് പോകാനും പാടില്ല ഉത്തരത്തിലേത് ഏടുക്കുകയും വേണം
കടമില്ലാത്ത കഞ്ഞി ഉത്തമം
കടമൊഴിഞ്ഞാല്‍ ഭയമൊഴിഞ്ഞു
കടമൊരു ധനമല്ല
കടത്തിനു തുല്യം രോഗമില്ല
കടം അപകടം സ്നേഹത്തിനു വികടം
കടം വാങ്ങി ഉണ്ടാല്‍ മാനം വാടി വീഴാം
കടം വാങ്ങി കൂര വച്ചാല്‍ കൂര വിറ്റു കടം തീര്‍ക്കാം
കണ്ടിക്കണക്കിനു വാക്കിനേക്കാള്‍ കഴഞ്ചിനു കര്‍മ്മം നന്നു
കണ്ടം വിറ്റു കാളയെ വാങ്ങുമോ
കണ്ണീരില്‍ വിളഞ്ഞ വിദ്യയും വെണ്ണീരില്‍ വിളഞ്ഞ നെല്ലും
കള്ളന്‍ കപ്പലില്‍ തന്നെ
കരയുന്ന കുഞ്ഞിനേ പാലുള്ളൂ
കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിന്‍ രുചിയറിയുമോ
കലത്തിനറിയാമോ കര്‍പ്പൂരത്തിന്റെ ഗന്ധം
കറിയുടെ സ്വാദു്‌ തവിയറിയില്ല
കര്‍ക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
കര്‍ക്കിടക ഞാറ്റില്‍ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാല്‍ മറക്കരുതു്‌
കാക്ക കുളിച്ചാല്‍ കൊക്കാകുമോ
കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്
കാണം വിറ്റും ഓണം കൊള്ളണം
കാണം വിറ്റും ഓണം ഉണ്ണണം
കാന്താരിമുളകെന്തിനാ അധികം
കാലത്തേ വിതച്ചാല്‍ നേരത്തേ കൊയ്യാം
കാലം നോക്കി കൃഷി
കാര്‍ത്തിക കഴിഞ്ഞാല്‍ മഴയില്ല
കാഞ്ഞിരക്കുരു പാലിലിട്ടാലും കയ്പു തീരില്ല
കാട്ടിലെ തടി തേവരുടെ ആന, വലിയെടാ വലി
കാറ്റുള്ളപ്പോള്‍ തൂറ്റണം
കുടല്‍ കാഞ്ഞാല്‍ കുതിരവയ്ക്കോലും തിന്നും
കുടിക്കുന്ന വെള്ളത്തില്‍ കോലിട്ടളക്കരുതു
കുന്തം പോയാല്‍ കുടത്തിലും തപ്പണം
കുന്നാണെങ്കിലും കുഴിച്ചാല്‍ കുഴിയും
കുരക്കുന്ന പട്ടി കടിക്കില്ല
കുരുത്തക്കേടു് കുന്നിക്കുരുവോളം മതി
കുളിപ്പിച്ചാലും പന്നി ചേറ്റില്‍
കുറുക്കന്‍ ചത്താലും കണ്ണ് കോഴിക്കൂട്ടില്
കുംഭത്തില്‍ മഴ പെയ്താല്‍ കുപ്പയിലും മാണിക്യം , മീനത്തില്‍ മഴ പെയ്താല്‍ മീനിനും ഇരയില്ല
കുശവനും പൂണൂലുണ്ട്
കുറുന്തോട്ടിക്കു വാതം വന്നാലോ
കൂര വിതച്ചാല്‍ പൊക്കാളിയാവില്ല
കേറിയിരുന്നുണ്ട പന്തലില്‍ ഇറങ്ങിയിരുന്നുണ്ണരുതു
കൊച്ചി കണ്ടവനച്ചി വേണ്ടാ
കൊല്ലം കണ്ടവനില്ലം വേണ്ടാ
ഗതികെട്ടാല്‍ ചാമയെങ്കിലും ചെമ്മൂര്യ
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും
ഗരുഡന്‍ ആകാശത്തില്‍ പറക്കും, ഈച്ച അങ്കണത്തില്‍ പറക്കും
ച-ഞ
'ച','ഛ','ജ','ഝ','ഞ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
ചക്കിക്കൊത്ത ചങ്കരന്‍
ചങ്ങലയ്ക്കു ഭ്രാന്തു പിടിച്ചാലോ?
ചങ്ങാതി നന്നെങ്കില്‍ കണ്ണാടി വേണ്ട
ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാ
ചട്ടുവമറിയുമോ കറിയുടെ രസം
ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ചാണകം ചാരിയാല്‍ ചാണകം മണക്കും
ചാണകക്കുഴിയും പെരുങ്കടലും തുല്യമോ?
ചാണകവറളിയെ ചന്ദ്രബിംബമാക്കരുത്
ചുട്ട ചട്ടി അറിയുമോ അപ്പത്തിന്റെ സ്വാദു്
ചൊട്ടയിലെ ശീലം ചുടല വരെ
ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം പിന്നെയും തുള്ളിയാല്‍ ചട്ടീല്
ചൊല്ലും പല്ലും പതുക്കെ മതി
ചോറു തന്ന കൈയ്ക്കു കടിക്കരുത്
ജാത്യാലുള്ളതു തൂത്താല്‍ പോകുമോ
ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാല്‍ ബലം തന്നെ

'പ','ഫ','ബ','ഭ','മ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:

പട പേടിച്ച് പന്തളത്ത് പോയപ്പോള്‍ അവിടെ പന്തം കൊളുത്തി പട
പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ?
പട്ടിക്കു രോമം കിളിര്‍ത്തിട്ട് അമ്പട്ടനെന്ത് കാര്യം
പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
പണം വയ്ക്കേണ്ട ദിക്കില്‍ പൂവെങ്കിലും വച്ച് കാര്യം നടത്തണം
പതിരില്ലാത്ത കതിരില്ല
പയ്യെ തിന്നാല്‍ പനയും തിന്നാം
പയ്യെത്തിന്നാല്‍ പനയും തിന്നാം
പല തോടു ആറായിപ്പെരുകും
പലതുള്ളിപ്പെരുവെള്ളം
പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
പഴഞ്ചൊല്ലില്‍ പതിരില്ല
പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കേണ്ട
പറച്ചില്‍ നിര്‍ത്തി പയറ്റി നോക്കണം
പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്‌ക്കുന്നില്ല
പാണനു് ആന മൂധേവി.
പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം
പാമ്പിനു തല്ലുകൊള്ളാന്‍ വാലു പെണ്ണിനു തല്ലു കൊള്ളാന്‍ നാവു്‌
പാദം പാദം വച്ചാല്‍ കാതം കാതം പോകാം
പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല
പാലം കടക്കുവോളം നാരായണ, പാലം കടന്നാലോ കൂരായണ
പിത്തള മിനുക്കിയാല്‍ പൊന്നാവില്ല
പുകഞ്ഞ കൊള്ളി പുറത്ത്
പുത്തനച്ചി പുരപ്പുറം തൂക്കും
പുര കത്തുമ്പോള്‍ വാഴവെട്ടുക
പൂച്ചയ്ക്കാര് മണികെട്ടും
പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
പൂട്ടുമുറിച്ചവനു്‌ ഈട്ടിയറുത്തവന്‍ സാക്ഷി
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
പെണ്‍കാര്യം വന്‍കാര്യം
പെണ്‍ചിത്തിര പൊന്‍ചിത്തിര
പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി
പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി
പെണ്‍പട പടയല്ല്ല,മണ്‍ചിറ ചിറയല്ല
പെണ്‍പിറന്ന വീടു പോലെ
പെണ്‍ബുദ്ധി പിന്‍ബുദ്ധി
പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു
പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം‍
പെണ്ണിനു പെണ്‍ തന്നെ സ്ത്രീധനം
പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല
പെറ്റവള്‍ക്കറിയാം പിള്ളവരുത്തം
പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്
പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം
പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?
മകം പിറന്ന മങ്ക
മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്‌
മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
മണ്ണറിഞ്ഞു വിത്തു്‌
മണ്‍വെട്ടി തണുപ്പറിയുമോ
മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
മിന്നുന്നതെല്ലാം പൊന്നല്ല
മുടിയാന്‍കാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
മുന്‍വിള പൊന്‍വിള
മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം
മുളയിലേ നുള്ളണമെന്നല്ലേ
മുളയിലറിയാം വിള
മുള്ളു നട്ടവന്‍ സൂക്ഷിക്കണം
മുറിവൈദ്യം ആപത്ത്
മൂത്തോരുടെ വാക്കും മുതുനെല്ലിക്കയും ആദ്യം കയ്ക്കും പിന്നെ മധുരിക്കും
മൂത്തവര്‍ ചൊല്ലും വാക്കും മുതുനെല്ലിയ്‌ക്കയും മുമ്പേ കയ്‌ക്കും പിന്നെ മധൂരിയ്‌ക്കും
മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം
മെല്ലെനെ ഒഴുകും വെള്ളം കല്ലിനെ കുഴിയെ ചെല്ലും
മേടം തെറ്റിയാല്‍ മോടന്‍ തെറ്റി
മോങ്ങാനിരുന്ന പട്ടിയുടെ തലയില്‍ തേങ്ങ വീണു
ത-ന

'ത','ഥ','ദ','ധ','ന' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
തന്നോളം വളര്‍ന്നാല്‍ തനിക്കൊപ്പം
താന്‍ പാതി ദൈവം പാതി
താഴ്ന്ന നിലത്തേ നീരോടൂ
തിന വിതച്ചാല്‍ തിന കൊയ്യും, വിന വിതച്ചാല്‍ വിന കൊയ്യും
തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാല്‍ ഓണം കഴിഞ്ഞേ ഇറങ്ങൂ
തീയില്ലാതെ പുകയില്ല
തീയില്‍ കുരുത്തത് വെയിലത്തു വാടുമൊ?
തീവെട്ടിക്കാരനു കണ്ണു കണ്ടുകൂടാ
തെളിച്ച വഴിയെ നടന്നിലെങ്കില്‍ നടന്ന വഴിയെ തെളിക്കുക
തേടിയ വള്ളി കാലില്‍ ചുറ്റി
തേനൊഴിച്ചു വളര്‍ത്തിയാലും കാഞ്ഞിരം കയ്ക്കും
ധനം നില്പതു നെല്ലില്‍, ഭയം നില്പതു തല്ലില്‍
നഞ്ചെന്തിനു നാനാഴി
നട്ടാലേ നേട്ടമുള്ളൂ
നല്ല തെങ്ങിനു നാല്പതു‍ മടല്‍
നല്ല വിത്തോടു കള്ളവിത്തു വിതച്ചാല്‍ നല്ല വിത്തും കള്ളവിത്താകും
നവര വിതച്ചാല്‍ തുവര കായ്ക്കുമോ
നാ(നായ) നാ ആയിരുന്നാല്‍ പുലി കാട്ടം(കാഷ്ടം) ഇടും
നാക്കു നീണ്ടവനു കുറിയ കൈ
നാടു മറന്നാലും മൂടു മറക്കാമോ?
നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
നാരി നടിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
നാരീശാപം ഇളക്കിക്കൂട
നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
നിത്യഭ്യാസി ആനയെ എടുക്കും
നിറകുടം തുളുമ്പില്ല
നീയെന്റെ പുറം ചൊറിയ് ഞാന്‍ നിന്റെ പുറം ചൊറിയാം
താന്‍ പെറ്റ മക്കളും തന്നോളമായാല്‍ താനെന്നു വിളിക്കണം
യ-റ
'യ','ര','ല','വ','ശ','ഷ','സ','ഹ','ള','ഴ','റ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
വന്ന വഴി മറക്കരുത്
വയലു വറ്റി കക്ക വാരാനിരുന്നാലോ
വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്ന്‌
വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
വര്‍ഷം പോലെ കൃഷി
വല്ലഭനു പുല്ലും വില്ല്
വളമേറിയാല്‍ കൂമ്പടയ്ക്കും
വാക്കു കൊണ്ടു കോട്ട കെട്ടുക
വാക്കു കൊണ്ടു വയറു നിറയുകയില്ല
വാദി പ്രതി ആയി
വിതച്ചതു കൊയ്യും
വിത്താഴം ചെന്നാല്‍ പത്തായം നിറയും
വിത്തുള്ളടത്തു പേരു
വിത്തെടുത്തുണ്ണരുതു്
വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
വിശപ്പിനു രുചിയില്ല
വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം
വിളയുന്ന വിത്തു മുളയിലറിയാം
വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക്‌ കൊട്ടി പേടിപ്പിക്കുന്നത്‌
വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത്
വെട്ടില്‍ വീഴ്ത്തിയാല്‍ വന്‍മരവും വീഴും
വേട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
ശത്രുവിന്റെ ശത്രു മിത്രം
ശേഷിയില്ലെങ്കിലും ശേമുഷി വേണം
സമ്പത്ത് കാലത്ത് തൈപത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്തു തിന്നാം
സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites