« »
SGHSK NEW POSTS
« »

Saturday, December 24, 2011

പൊതു വിജ്ഞാനം-28 ( G.K )

1. ഇരവിക്കുട്ടിപ്പിള്ളപ്പോര് ഉള്‍പ്പെടുന്ന നാടന്‍ പാട്ടിന്റെ ഭാഗം?
2. കഥകളിയുടെ ആധികാരിക ഗ്രന്ഥം?
3. കണ്ണന്‍, പെരുവണ്ണാന്‍ ഏതു രംഗത്തെ കലാകാരനായിരുന്നു?
4. മൃദംഗവാദനത്തില്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച മലയാളി?
5. കുഞ്ചന്‍നമ്പ്യാര്‍ ജനിച്ച സ്ഥലം?
6. കേരളനടനം എന്ന കലാരൂപം ആവിഷ്കരിച്ചതാരാണ്?
7. കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മനാട്?
8. നെയ്യാറ്റിന്‍കര വാസുദേവന്‍ ഏതുരംഗത്താണ് പ്രശസ്തന്‍?
9. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം സ്ഥിതിചെയ്യുന്നതെവിടെ?
10. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളുള്ളത് എവിടെയാണ്?
11. കേരളത്തിലെ പ്രമുഖമായ പരമ്പരാഗത വ്യവസായമേതാണ്?
12. 'ടാനിന്‍' ഏതു വ്യവസായത്തില്‍ നിന്നും ലഭിക്കുന്ന ഒരു പ്രധാന ഉത്പന്നമാണ്?
13. കേരളത്തിലെ അറിയപ്പെടുന്ന തടിവ്യവസായ കേന്ദ്രമേതാണ്?
14. കേരളസ്റ്റേറ്റ് കാഷ്യു ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം?
15. കേരള സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
16. കേരളാ സ്റ്റേറ്റ് വെയര്‍ ഹൌസിംഗ് കോര്‍പ്പറേഷന്റെ ആസ്ഥാനം?
17. ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ആസ്ഥാനം എവിടെയാണ്?
18. കേരള സ്റ്റേറ്റ് വുഡ് ഇന്‍ഡസ്ട്രീസിന്റെ ആസ്ഥാനം എവിടെയാണ്?
19. കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത സര്‍ക്കാര്‍ ഓഫീസ്?
20. മലബാര്‍ സിമന്റ്സ് സ്ഥിതിചെയ്യുന്നതെവിടെ?
21. ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സിന്റെ ആസ്ഥാനമെവിടെ?
22. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാര്‍ക്ക് സ്ഥിതിചെയ്യുന്നതെവിടെ?
23. മന്നം ഷുഗര്‍ മില്‍സ് എവിടെ സ്ഥിതിചെയ്യുന്നു?
24. കേരളത്തിലെ ആദ്യത്തെ തടിമില്ല് തുടങ്ങിയത് എവിടെ?
25. കേരളത്തില്‍ ഏറ്റവുമധികം ഫാക്ടറി തൊഴിലാളികള്‍ ഉള്ള ജില്ല?
26. ഏറ്റവും കൂടുതല്‍ കൈത്തറി വ്യവസായമുള്ള ജില്ല?
27. 'ദക്ഷിണകാശി' എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
28. 'ദക്ഷിണ മൂകാംബിക' എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
29. ചുറ്റമ്പലമില്ലാത്ത ഓച്ചിറ പരബ്രഹ്മക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?
30. പോര്‍ട്ടുഗീസുകാര്‍ ആദ്യമായി ഇന്ത്യയില്‍ പണിത പള്ളി?
31. കൊട്ടിയൂര്‍ക്ഷേത്രം ഏതു ജില്ലയിലാണ്?
32. 'സ്ത്രീകളുടെ ശബരിമല' എന്നറിയപ്പെടുന്ന ക്ഷേത്രം ഏതാണ്?
33. ആര്‍ത്തുങ്കല്‍ പള്ളി ഏതു ജില്ലയിലാണ്?
34. മംഗളാദേവിക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?
35. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നല്‍കിയ ക്ഷേത്രം ഏതാണ്?
36. മ്യൂറല്‍ പഗോഡ എന്നറിയപ്പെടുന്നത്?
37. ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്ന സ്ഥലം?
38. മലയാളത്തിലെ ആദ്യത്തെ ത്രീഡി സിനിമ ഏത്?
39. മലയാളത്തിലെ ആദ്യത്തെ കളര്‍ സിനിമ ഏത്?
40. മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം ഏത്?
41. പി.ജെ. ആന്റണിക്ക് സ്വര്‍ണമെഡല്‍ നേടിക്കൊടുത്ത ചിത്രം ഏത്?
42. ചെമ്മീന്റെ സംവിധായകന്‍ ആരാണ്?
43. മലയാളത്തിലെ ആദ്യത്തെ സിനിമാ സ്കോപ്പ് ചലച്ചിത്രം?
44. 'മരണസിംഹാസനം' എന്ന ചലച്ചിത്രത്തിന്റെ സംവിധായകന്‍?
45. മലയാളത്തിലെ ആദ്യത്തെ നിയോറിയലിസ്റ്റിക് ചിത്രം?

ഉത്തരങ്ങള്‍
1) തെക്കന്‍പാട്ട്, 2) ഹസ്തലക്ഷണ ദീപിക, 3) തെയ്യം, 4) കുഴല്‍മന്ദം രാമകൃഷ്ണന്‍, 5) ലക്കിടി (പാലക്കാട്), 6) ഗുരുഗോപിനാഥ്, 7) കായംകുളം, 8) സംഗീതം, 9) ഇരിങ്ങാലക്കുട (തൃശൂര്‍), 10) എറണാകുളത്ത്, 11) കയര്‍ വ്യവസായം, 12) കശുഅണ്ടി വ്യവസായം, 13) കല്ലായി (കോഴിക്കോട്), 14) കൊല്ലം, 15) പുനലൂര്‍ (കൊല്ലം), 16) എറണാകുളം, 17) പെരുമ്പാവൂര്‍ (എറണാകുളം), 18) കോഴിക്കോട്, 19) ഐ.ടി മിഷന്‍, 20) വാളയാര്‍ (പാലക്കാട്), 21) ആലുവ (എറണാകുളം), 22) തിരുവനന്തപുരം, 23) പന്തളം (പത്തനംതിട്ട), 24) തൃശൂര്‍ (1965), 25) കൊല്ലം, 26) കണ്ണൂര്‍, 27) തിരുനെല്ലി ക്ഷേത്രം (വയനാട്), 28) പനച്ചിക്കാട് സരസ്വതി ക്ഷേത്രം (കോട്ടയം), 29) കൊല്ലം, 30) സെന്റ് ഫ്രാന്‍സിസ് പള്ളി (എറണാകുളം), 31) കണ്ണൂര്‍, 32) ആറ്റുകാല്‍ ഭഗവതിക്ഷേത്രം, 33) ആലപ്പുഴ, 34) കുമളി (ഇടുക്കി), 35) പത്മനാഭസ്വാമിക്ഷേത്രം, 36) പത്മനാഭസ്വാമി ക്ഷേത്രം, 37) ആലുവ, 38) മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, 39) കണ്ടംബെച്ച കോട്ട്, 40) ബാലന്‍, 41) നിര്‍മ്മാല്യം, 42) രാമു കാര്യാട്ട്, 43) തച്ചോളി അമ്പു, 44) മുരളിനായര്‍, 45) ന്യൂസ്പേപ്പര്‍ ബോയ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites