« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1936-ല് പ്രൈമറി സ്കൂളായി ഈ വിദ്യാലയം ആരംഭിച്ചു..

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1956-ല് അത് അപ്പര്പ്രൈമറി സ്കൂളാക്കുകയും ചെയ്തു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

8-ാം സ്റ്റാന്ഡേര്ട് മൂന്ന് ഡിവിഷനുകിലായി 103 കുട്ടികളോടെ പ്രവര്ത്തനം ആരംഭിച്ചു.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

2 ഏക്കറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

രണ്ടു കെട്ടിടത്തിലായി 9 ക്ലാസ് മുറികളും, വിശാലമായ ഒരു ലൈബ്രറിയും,മനോഹരമായ ഒരു കന്പ്യൂട്ടറ് റൂമും, സുസജ്ജമായ ഒരു സയന്സ് ലാബും ഉണ്ട്.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

ഇടവെട്ടി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് ഈ വിദ്യാലയം.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തൊടുപുഴയില്‍നിന്നും 5കി.മി.കിഴക്ക് കാരിക്കോട് വഴി അഞ്ചിരി-ആനക്കയം ബസ്റൂട്ടില് കല്ലാനിക്കല്‍ കത്തോലിക്ക പള്ളിക്ക് സമീപം മെയിന്‍ റോഡില്‍ നിന്നും 200 മീറ്റെര്‍ ദൂരെ

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

കോതമംഗലം രൂപതാ കോര്‍പറേറ്റ്‌ വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ പ്രവൃത്തിക്കുന്ന ഈ സ്കുളിന്റെ രക്ഷാധികാരി ബിഷപ് മാര്‍.ജോര്‍ജ് പുന്നക്കോട്ടില്‍ ആണ്.വിദ്യാഭ്യാസ സെക്രട്ടറി റവ.ഫാ. കുര്യാക്കോസ് കൊടകല്ലില്‍.

സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍ കല്ലാനിക്കല്

1964-ല്‍ ഇത്‌ ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1967-ല്‍ 46 ആണ്‍കുട്ടികളും 10 പെണ്‍കുട്ടികളുമടക്കം 56 പേര്‍ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി

Showing posts with label ആയുര്‍വ്വേദം. Show all posts
Showing posts with label ആയുര്‍വ്വേദം. Show all posts

Tuesday, October 23, 2012

വണ്ണം കുറയ്ക്കാന്‍ ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍

* തീ പൊള്ളല്‍ മൂലമുള്ള നീറ്റല്‍ ഇല്ലാതാക്കാന്‍ തേന്‍ പുരട്ടുക. ടൂത്ത്പേസ്റ് പുരട്ടുന്നതും നല്ലതാണ്.

* തേള്‍, പഴുതാര തുടങ്ങിയവ കടിച്ചാല്‍ പുതിനയില ആവിക്കൊള്ളിച്ചാല്‍ നീറ്റലിന് ശമനം കിട്ടും.

* ശ്വാസംമുട്ടല്‍ മാറാന്‍ ഒരു പാത്രത്തില്‍ കുറച്ച് തേനൊഴിച്ച് അതിന്റെ ഗന്ധം മൂക്കിലേക്ക് വലിച്ച് കയറ്റുക. ആസ്തമയ്ക്കും ഇത് ഉത്തമമാണ്.

* മുഖക്കുരുവിന്റെ കലകള്‍ മായുന്നതിന് പുതിനയിലയുടെ നീര് തേച്ചാല്‍ മതി.

* ചുമയോ തൊണ്ടയടപ്പോ ഉണ്ടാകുമ്പോള്‍ ചൂടുവെള്ളത്തില്‍ പുതിനയിലും അത്തിപ്പഴവുമിട്ട് തിളപ്പിച്ച് തൊണ്ടയില്‍ കൊള്ളിച്ച് കഴിച്ചാല്‍ ആശ്വാസം കിട്ടും.

* വണ്ണം കുറയ്ക്കാന്‍ ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഭക്ഷണത്തിന് മുമ്പ് രണ്ടു നേരം കഴിക്കുക. വണ്ണം കുറയും.

* സുഖനിദ്രയ്ക്കായി കിടക്കാന്‍ നേരം ഒരു ഗ്ളാസ് ചൂടുപാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.

Monday, September 03, 2012

അമിത കൊളസ്‌ട്രോള്‍ കൊണ്ടുള്ള ദോഷങ്ങള്‍

കംപ്യൂട്ടര്‍ യുഗത്തിലാണ് നാമിന്ന് ജീവിക്കുന്നത്. കമ്പ്യൂട്ടറിനു മുന്നില്‍ വിരലുകള്‍ മാത്രം ചലിപ്പിച്ചു കൊണ്ട് പത്തും പതിനെട്ടും മണിക്കൂര്‍ കഴിച്ചു കൂട്ടുന്നതിന് ഇന്ന് ആര്‍ക്കും ഒരു മടിയുമില്ല. ഇതുകൊണ്ട് നമ്മുടെ ശരീരത്തിന് ആവശ്യമായ മിതമായ വ്യായമം പോലും ഇന്ന് പലര്‍ക്കും ലഭിക്കുന്നില്ല. ആഹാര കാര്യത്തില്‍ðഭൂരിപക്ഷം ആളുകള്‍ക്കും യാതൊരു നിയന്ത്രണവുമില്ല.  ഹൃദ്രോഗം, പ്രമേഹം, രക്താതി സമ്മര്‍ദ്ദം, വര്‍ധിച്ച കൊളസ്‌ട്രോള്‍, ദുര്‍മേദസ്, ശേഷിക്കുറവ്, വിഷാദ രോഗം എന്നിങ്ങനെ രോഗങ്ങളുടെ വലിയൊരു ശൃംഖലതന്നെയുണ്ടാക്കുന്നു.  കൊളസ്‌ട്രോള്‍ കൂടുതലുള്ള എല്ലാവര്‍ക്കും പൊണ്ണത്തടി ഉണ്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ പൊണ്ണത്തടിയുള്ളവരില്‍ ബഹുഭൂരിപക്ഷവും ശരീരത്തില്‍ കൊളസ്‌ട്രോള്‍ ആവശ്യത്തില്‍ കൂടുതലായിരിക്കും.
കൊളസ്‌ട്രോളിന്റെ ധര്‍മ്മങ്ങള്‍
ശീരത്തിനാവശ്യമായ ഊര്‍ജം നല്‍കുക, ശരീരത്തിലെ താപനില സന്തുലിതാവസ്ഥയില്‍ നിറുത്തുക, ആന്തരാവയവങ്ങളെ പുറമേ നിന്നുള്ള ക്ഷതങ്ങളിð നിന്നും സംരക്ഷിക്കുക, ജീവകം ഏ, ഡി, ഇ, കെ എന്നിവയുടെ ആഗീരണത്തെ സുഗമമാക്കുക എന്നിവയാണ് കൊളസ്‌ട്രോളിന്റെ പ്രധാന ധര്‍മ്മങ്ങള്‍.
കൊളസ്‌ട്രോള്‍ ഉണ്ടാകുന്ന വിധം
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കൊളസ്‌ട്രോള്‍ രണ്ടു വിധത്തിലാണ് ഉണ്ടാകുന്നത്. ഒന്ന് നാം നിത്യേന കഴിക്കുന്ന ആഹാരത്തില്‍ നിന്നും, രണ്ടാമത് കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്നതില്‍ നിന്നും. പ്രധാനമായും സസ്യേതര ഭക്ഷണത്തില്‍ കൂടിയാണ് നമുക്ക് ആവശ്യമായ കൊളസ്‌ട്രോളിð കൂടുതല്‍ ഭാഗവും ലഭിക്കുന്നത്. മുട്ട (പ്രത്യേകിച്ചും മഞ്ഞക്കരു) വെണ്ണ, മാംസം (പ്രത്യേകിച്ചും മട്ടണ്‍, ബീഫ്) ഇവയില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണ്.
ഭക്ഷണത്തിലൂടെ ചെറുകുടലില്‍ എത്തുന്ന കൊഴുപ്പ് ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി ട്രൈഗ്ലിസറൈഡുകള്‍, കൊളസ്‌ട്രോള്‍, ഫാറ്റി ആസിഡുകള്‍ എന്നീ ഘടകങ്ങളുമായി വേര്‍തിരിയുന്നു.രക്തത്തിലുള്ള മറ്റ് കൊഴുപ്പുകളെപ്പോലെ തന്നെ കൊളസ്‌ട്രോളും വെള്ളത്തില്‍ ലയിക്കാത്തവ ആയതിനാല്‍ നേരിട്ട് ആഗീരണം ചെയ്യപ്പെടുന്നില്ലñ. ചില പ്രോട്ടീനുകളുടെ സഹായം കൂടി ഇവയുടെ ആഗീരണത്തിന് ആവശ്യമാണ്. ശരീരത്തില്‍ എത്തുന്ന കൊഴുപ്പിന്റെ പകുതി ഭാഗത്തോളം മാത്രമാണ് ഇപ്രകാരം ആഗീരണം ചെയ്യപ്പെടുന്നത്. ബാക്കി പകുതി ഭാഗം വിസര്‍ജിക്കപ്പെടുന്നു.
രക്തത്തില്‍ എത്തിച്ചേര്‍ന്നതിനു ശേഷവും ഈ കൊഴുപ്പുകള്‍ വീണ്ടും ചില എന്‍സൈമുകളുടെ പ്രവര്‍ത്തനഫലമായി വീണ്ടും വിഘടിക്കപ്പെടുന്നു. ഇതില്‍ ട്രൈഗ്ലിസറൈഡുകളെ പേശികളും മറ്റു ചില കോശങ്ങളും സംഭരിക്കുന്നു. കൊളസ്‌ട്രോള്‍ നേരിട്ട് കരളിലെത്തുകയും ശരീരത്തിന്റെ വിവധ പ്രവൃത്തികള്‍ക്കായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. മിച്ചം വരുന്ന കൊളസ്‌ട്രോളിനെ പിത്തരസവുമായി കൂട്ടിച്ചേര്‍ത്ത് തിരികെ കുടലില്‍ðഎത്തിച്ചതിനു ശേഷം മലത്തിലൂടെ പുറം തള്ളുന്നു.
ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന കൊഴുപ്പുകള്‍
കരളിലെ കോശങ്ങളിലാണ് പ്രധാനമായും കൊഴുപ്പ് നിര്‍മ്മിക്കപ്പെടുന്നത്. നാം കഴിക്കുന്നó ആഹാരത്തിലെ അന്നജം, മാംസ്യം, കൊഴുപ്പ് ഇവയുടെ ഉപാപചയ പ്രവര്‍ത്തനത്തില്‍ നിന്നും ഉണ്ടാകുന്ന ഒരു ഘടകത്തില്‍ðനിന്നുമാണ് ശരീരകോശങ്ങള്‍ കൊളസ്‌ട്രോളിനെ നിര്‍മ്മിച്ചെടുക്കുന്നത്. ഭക്ഷണത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടിയാല്‍ രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുകയും കരളിലെ കൊളസ്‌ട്രോളിന്റെ ഉത്പാദനം കുറയുകയും ചെയ്യും.
കരളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന കൊളസ്‌ട്രോളിനെ രക്തത്തിലൂടെ വിവിധ അവയവങ്ങളിലും കോശങ്ങളിലും എത്തിക്കുന്നത് കൊളസ്‌ട്രോളിലെ (ലോ ഡെന്‍സിറ്റി ലൈപ്പോ പ്രോട്ടീന്‍സ്) ആണ് കോശങ്ങളിലെത്തിച്ചേരുന്ന കൊളസ്‌ട്രോള്‍ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കപ്പെടുന്നു. രക്തത്തിലെ എð. ഡി. എð കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതാണ് രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കാന്‍ കാരണമായിത്തീരുന്നത്.
രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തി രക്തക്കുഴലുകളില്‍ രക്തം കട്ടപിടിക്കുന്നത് തടയുവാന്‍ സഹായിക്കുന്ന എച്ച്. ഡി. എð (ഹൈ ഡെന്‍സിറ്റി ലൈപ്പോ പ്രോട്ടീന്‍) എന്ന ഒരു വിഭാഗവും കൊളസ്‌ട്രോളിലുണ്ട്. ശരീരത്തിലെ കൊളസ്‌ട്രോളിലെ ഇരുപതു മുതല്‍ മുപ്പത് ശതമാനം വരെ ഇതായിരിക്കും. കരളിലും കുടലിന്റെ ഭിത്തിയിലുള്ള കോശങ്ങളിലുമാണ് ഇവ ഉത്പാദിപ്പിക്കപ്പെടുന്നത്. ശരീരകോശങ്ങളിലും കലകളിലും രക്തക്കുഴലിലും എല്ലാം അളവില്‍ കൂടുതലായി കാണുന്ന കൊളസ്‌ട്രോളിനെ സ്വീകരിച്ച് കരളിലെത്തിക്കുകയും അവിടെ നിന്നും പിത്തരസത്തോടൊപ്പം കലര്‍ത്തി കുടലിലെത്തിച്ച് വിസര്‍ജിക്കുന്നതിന് സഹായിക്കുകയും ചെയ്യുക എന്നതാണ് എച്ച. ഡി. എñത്തിന്റെ പ്രധാന ധര്‍മ്മം. ഇത്രയുമൊക്കെ ഉപയോഗം ചെയ്യുന്നവയായതുകൊണ്ട് ഇവ നല്ല കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്നു.
കൊളസ്‌ട്രോള്‍ പ്രവര്‍ത്തിക്കുന്ന വിധം
ശരീരത്തില്‍ കൊഴുപ്പിന്റെ പചനത്തിലും ആഗീരണത്തിലും വരുന്നó അനുപാകതകളാണ് കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിന് കാരണമാകുന്നത്. ശരിയായ രീതിയിലല്ലാത്ത ആഹാര വിഹാരങ്ങള്‍, പൂരിതകൊഴുപ്പുകള്‍, മധുരം എന്നിവ കൂടുതലുള്ള കഫ വര്‍ധകമായ ആഹാരം, അസമയത്തുള്ളതും കൂടുതലുമായ ഉറക്കം, വ്യായമക്കുറവ്, സസ്യേതര വിഭവങ്ങളില്‍ നിന്നും ലഭിക്കുന്ന കൊഴുപ്പുകളുടെ ഉപയോഗം എന്നിവ രക്തത്തില്‍ കൊളസ്‌ട്രോള്‍ കൂടാന്‍ പ്രധാന കാരണമായിത്തീരുന്നു.
അമിത കൊളസ്‌ട്രോള്‍ കൊണ്ടുള്ള ദോഷങ്ങള്‍
രക്തത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വളരെക്കാലം കൂടുതലായി നിന്നാല്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗം കട്ടിയാവുകയും, ഉള്ളിലെ വ്യാസം കുറയുന്നതുമൂലം രക്തസാരം കുറയുകയും ചെയ്യുന്നു.
ഹൃദയപേശികള്‍ക്ക് രക്തം എത്തിക്കുന്ന രക്തക്കുഴലുകളിലാണ് ഇപ്രകാരം സംഭവിക്കുന്നതെങ്കില്‍ ഹൃദയകോശങ്ങള്‍ മൃതപ്രായമാകുകയും ഹൃദയസ്തംഭനത്തനു കാരണമായിത്തീരുകയും ചെയ്യുന്നു.
കൊളസ്‌ട്രോള്‍ കൂടുതലുള്ളവരില്‍ പുകവലിയും പ്രമേഹവും രക്ത സമ്മര്‍ദ്ദവും ഹൃദ്രോഗസാധ്യത വര്‍ധിപ്പിക്കുന്നു. തലച്ചോറിലേക്കുള്ള രക്തക്കുഴലിലാണ് തടസ്സം നേരിടുന്നതെങ്കില്‍ ഓര്‍മ്മക്കുറവ്,  മന്ദത, തലകറക്കം, ബോധക്കേട് എന്നിവയുണ്ടാകുന്നു. അമിത രക്ത സമ്മര്‍ദ്ദം മൂലം രക്തക്കുഴലുകള്‍ പൊട്ടുകയും, ചിലപ്പോള്‍ മരണം വരെ സംഭവിക്കുകയും ചെയ്യാം. രക്തക്കുഴലുകള്‍ അടയുകയോ, പൊട്ടുകയോ ചെയ്യുóതിന്റെ ഫലമായി പക്ഷാഘാതം (ശരീരത്തിന്റെ ഒരു വശം തളരുക) ഉണ്ടാവാം. കൈകള്‍ ഉയര്‍ത്താന്‍ കഴിയാതെ വരുക, ചിലപ്പോള്‍ ശരീരം മുഴുവനായും തളര്‍ന്നു പോകുക, മുഖം ഒരു വശത്തേയ്ക്ക് കോടിപ്പോകുക, നടക്കുമ്പോഴും കയറ്റം കയറുമ്പോഴും കിതപ്പ്, എല്ലാ പ്രവര്‍ത്തികളിലും ഉത്സാഹക്കുറവ്,  എന്നിവയും അമിത കൊളസ്‌ട്രോള്‍ കൊണ്ട് ഉണ്ടാവുന്ന രോഗങ്ങളാണ്.
കൊളസ്‌ട്രോള്‍ നിയന്ത്രണം
കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് പ്രധാനമായും രണ്ട് മാര്‍ഗങ്ങളാണ് ആയുര്‍വേദം അനുശാസിക്കുóത്. ഔഷധ സേവയും ഔഷധ ചൂര്‍ണ്ണങ്ങള്‍ ഉപയോഗിച്ചു കൊണ്ടുള്ള തിരുമ്മല്‍.(ഉദ്വര്‍ത്തനം) ഔഷധ സസ്യങ്ങളുടെ ഇലകളോ ഔഷധ ചൂര്‍ണ്ണങ്ങളോ കൊണ്ട് ഉണ്ടാക്കിയ കിഴി ഉപയോഗിച്ച് വിയര്‍പ്പിക്കല്‍. ശരിയായ രീതിയിലുള്ള വ്യായാമം, ആഹാരത്തിലൂടെ അധികം കൊഴുപ്പ് ശരീരത്തില്‍ എത്താതിരിക്കാനുള്ള മാര്‍ഗങ്ങള്‍, ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍.
ചികിത്സാ വിധികള്‍
വരണാദി കഷായം, വരാദി കഷായം, രസോനാദി കഷായം, വ്യോഷാചിത്രകാദി കഷായം, ദശമൂലഹരീതകി ലേഹ്യം, ത്രിഫല ചൂര്‍ണ്ണം മുതലായവ രോഗിയുടെ ശരീരപ്രകൃതിക്കനുസരിച്ചും, രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനനുസരിച്ചും വിധിപ്രകാരം സേവിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായകമാകും. വെളുത്തുള്ളി, നെല്ലിക്ക, പാവയ്ക്ക, കടുക്ക, യവ, അയമോദകം, നീര്‍മരുത്, വേങ്ങക്കാതല്‍ എന്നിവയ്ക്കും അമിത കൊളസ്‌ട്രോളിനെ കുറയ്ക്കാനുള്ള കഴിവുണ്ട്്. നീര്‍മരുത്, വേങ്ങക്കാതð എന്നിവ ചതച്ചിട്ട് വെള്ളം തിളപ്പിച്ചു കുടിക്കുത് ഒരു പരിധിവരെ അമിത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും.
ആഹാരകാര്യത്തില്‍ ശ്രദ്ധിക്കുക
ഭക്ഷണ കാര്യത്തില്‍ സസ്യാഹാരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുക. അവിയലും നാര് കൂടുതല്‍ð അടങ്ങിയവയ്ക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുക. നാര് കൂടുതല്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍, തവിടുകളയാത്ത ധാന്യങ്ങള്‍ എന്നിവ രക്തത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചു നിര്‍ത്തുകയും വിസര്‍ജനത്തെ സഹായിക്കുകയും ചെയ്യും. കാരറ്റ്, വെളുത്തുള്ളി, ചുവന്നുള്ളി തുടങ്ങിയവ സസ്യാഹാരങ്ങളിലെ വളരെ ഗുണമുള്ളവയാണ്. ഇവയിലൊക്കെ അടങ്ങിയിരിക്കുന്ന കരോട്ടിനും നിരോക്‌സീകരണ ഘടകങ്ങളും ആവശ്യത്തില്‍ കൂടുതലുള്ള കൊളസ്‌ട്രോളിനെ പുറം തള്ളാന്‍ സഹായിക്കുകയും ദഹനവ്യവസ്ഥയെ ശരിയാം വണ്ണം പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ദഹനത്തിനുശേഷം ബാക്കിവരുന്ന അപകടകാരികളായ കൊളസ്‌ട്രോളിനെ മലത്തിലൂടെ വിസര്‍ജിക്കുന്നതിനും ഇവ സഹായിക്കുന്നു. കൂടുതല്‍ ഉപ്പും, മധുരവും ഒഴിവാക്കി പൊണ്ണത്തടി വരാത്ത രീതിയിð ഉയരത്തിനൊത്ത് ശരീരഭാരം ക്രമീകരിച്ച് നിര്‍ത്തുക. മദ്യപാനം, പുകവലി എന്നിവയുള്ളവര്‍ അവ നിശ്ശേഷം ഉപേക്ഷിക്കുക.
പകല്‍ ഉറങ്ങാതെയിരിക്കുകയും രാത്രി അധികസമയം ഉറങ്ങാതെ രാവിലെ കൃത്യ സമയത്ത് എഴുന്നേല്‍ക്കുകയും ചെയ്യുക. കൊളസ്‌ട്രോള്‍ മൂലം പ്രശ്‌നങ്ങളും അപകട സാധ്യതയും ഉള്ളവര്‍ പരമ്പരാഗത ഭക്ഷണരീതികളും, ജീവിത ശൈലികളും പിന്‍തുടരുകയും ഭക്ഷണത്തിലൂടെ ലഭിക്കുന്ന  ആകെ ഊര്‍ജ്ജത്തില്‍ മൂന്നിലൊരു ഭാഗത്തില്‍ താഴെ മാത്രം കൊഴുപ്പില്‍ðനിന്നും ലഭിക്കുന്ന വിധത്തില്‍ ഭക്ഷണക്രമീകരണം നടത്തുകയും വേണം.

പ്രമേഹം മാറാന്‍ മാവില

പ്രമേഹരോഗത്തിന് ധാരാളം പ്രകൃതിദത്ത ചികിത്സകളുണ്ട്. തേന്‍ ഇതിലൊന്നാണ്. ഡയബെറ്റിസ് കാരണം മധുരം കഴിയ്ക്കാനാവാത്ത പലരും പകരം തേന്‍ ഉപയോഗിക്കാറുണ്ട്.
ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകളും പ്രമേഹത്തെ ചെറുക്കുന്ന ധാരാളം ധാതുക്കളും അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ ബി6, ബി2, ബി 3, സി എന്നിവയും മാംഗനീസ്, കോപ്പര്‍, അയേണ്‍, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും തേനില്‍ അടങ്ങിയിട്ടുണ്ട്. ഇത്തരം ധാതുക്കള്‍ പ്രമേഹരോഗികള്‍ക്ക് സഹായകമാണ്. സിങ്ക് ഇന്‍സുലിന്‍ നേരായ രീതിയില്‍ ഉപയോഗിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു.
പ്രമേഹരോഗികളുടെ ശരീരത്തില്‍ മുറിവുണ്ടായാല്‍ ഉണങ്ങാന്‍ കൂടുതല്‍ സമയം പിടിക്കും. തേന്‍ ഇതിന് നല്ലൊരു പ്രതിവിധിയാണ്. മുറിവുണക്കാനുള്ള പ്രകൃതിദത്തമായ കഴിവ് തേനിനുണ്ട്. അണുബാധയെ ചെറുക്കാനും ശരീരത്തിന് കൂടുതല്‍ പ്രതിരോധശേഷി നല്‍കാനും തേനിന് സാധിക്കും.
എന്നാല്‍ എല്ലാ പ്രമേഹരോഗികള്‍ക്കും തേന്‍ ഇഫക്ട് ഒരുപോലെ ആയിരിക്കണമെന്നില്ല. ചിലരുടെ ശരീരം തേനിനാടും പ്രതിരോധം കാണിക്കും. ഇത്തരം രോഗികളില്‍ തേന്‍ പ്രമേഹപ്രതിവിധിയായി പ്രവര്‍ത്തിക്കണമെന്നില്ല. തേന്‍ കഴിയ്ക്കുന്നതിന് മുന്‍പും കഴിച്ച ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞും ഷുഗര്‍ ടെസ്റ്റ് നടത്തിയാല്‍ തേന്‍ ഒരാളുടെ ശരീരത്തിലും പഞ്ചസാരയുടെ തോതിലും എന്തു വ്യത്യാസമാണ് ഉണ്ടാക്കുന്നതെന്നു തിരിച്ചറിയാന്‍ സാധിക്കും.
പ്രമേഹം മാറാന്‍ മാവില
ഇന്ന് സമൂഹത്തിലെ പകുതിയിലേറെ വരുന്നവര്‍ക്ക് ബാധിച്ചിരിക്കുന്ന രോഗമാണ് പ്രമേഹം. ഈ രോഗത്തിന്റെ പ്രത്യേകത ഒരിക്കല്‍ വന്നാല്‍ പിന്നെ മാറില്ലെന്നതു തന്നെയാണ്. വൈദ്യശാസ്ത്രത്തില്‍ ഇന്‍സുലിന്‍ കുത്തിവയ്പടക്കമുള്ള പ്രതിവിധികള്‍ ഇതിനുണ്ട്. ചില വിട്ടു വൈദ്യങ്ങളുമുണ്ട്.
ഉലുവ ഇതിന് പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ദിവസവും 50 ഗ്രാം വീതം ഉലുവ കഴിയ്ക്കുന്നത് ഇതിന് പറ്റിയ നല്ലൊരു പ്രതിവിധിയാണ്.
മാവിലകള്‍ പ്രമേഹം കുറയ്ക്കും. മാവില രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് രാവിലെ പിഴിഞ്ഞെടുത്ത് വെറുവയറ്റില്‍ കുടിക്കാം. മാവില ഉണക്കിപ്പൊടിച്ചു കഴിയ്ക്കുന്നതും ഗുണം ചെയ്യും. നെല്ലിക്കാജ്യൂസും പ്രമേഹത്തിന് പറ്റിയ മരുന്നാണ്. നെല്ലിക്ക ദിവസവും കഴിയ്ക്കുന്നതു നന്ന്.
ഞാവല്‍പ്പഴം പ്രമേഹമുള്ളവര്‍ കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ദിവസവും ഒന്നോ രണ്ടോ കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കും. പാവയ്ക്കാ നീര് പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താന്‍ വളരെ നല്ലതാണ്. ദിവസവും രാവിലെ വെറുംവയറ്റിലാണ് ഇത് കഴിയ്‌ക്കേണ്ടത്. പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

സൗന്ദര്യവും ആരോഗ്യവും കൂട്ടാന്‍ നാരങ്ങ

സൗന്ദര്യവും ആരോഗ്യവും കൂട്ടാന്‍ ഇനി നാരങ്ങയും. വിറ്റാമിന്‍ സിയുടെ സാന്നിധ്യമാണ് സൗന്ദര്യവര്‍ധനത്തില്‍ നാരങ്ങ സഹായിയാകുന്നത്.     ഇതിനായി ചില ടിപ്‌സുകള്‍.  രാവിലെ ബെഡ്‌കോഫിക്ക് പകരം ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് അല്‍പ്പം തേനും ചേര്‍ത്ത്കഴിക്കുന്നത് പതിവാക്കൂ. വണ്ണം കുറയാനും ചര്‍മത്തിന്റെ തിളക്കം കൂട്ടാനും ഇത് ഏറെ സഹായകമാകും.
എണ്ണമയമുള്ള ചര്‍മമുള്ളവര്‍ നാരങ്ങാ നടുവെ മുറിച്ച് മുഖത്ത് ഉരസിയാല്‍ മതി. കഴുത്തിലും ഇങ്ങനെ ചെയ്യാം. നാരങ്ങാ നീര് ഹെയര്‍കണ്ടീഷണറായും ഉപയോഗിക്കാം. നാരങ്ങാനീരു തലയില്‍ തേക്കുന്നത് പതിവാക്കിയാല്‍ ഡാന്‍ഡ്രഫ് മാറാനും സഹായകമാണ്. ഹെന്നയുമായി ചേര്‍ത്താണ് തലയില്‍ തേക്കുന്നതെങ്കില്‍ മുടിക്ക് തിളക്കവും ലഭിക്കും.  കുളിക്കുന്നതിന് മുന്‍പ് നാരങ്ങാനീരും പാലോ അല്ലെങ്കില്‍ ക്രീമോ ചേര്‍ത്ത മിശ്രിതം ശരീരത്താകെ പുരട്ടുക. 15 മിനിറ്റ് ഇങ്ങനെ വച്ച ശേഷം കഴുകികളയുക. ഇത് പതിവാക്കിയാല്‍ സ്കിന്നിന്റെ തിളക്കം വര്‍ധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ . നാരങ്ങയും മറ്റു പച്ചക്കറികളും ചേര്‍ത്ത് ഉപയോഗിക്കുന്നത് ചര്‍മത്തിന്റ ആരോഗ്യത്തിന് ഏറെ സഹായകരമാണ്. നാരങ്ങാനീരും വെള്ളരിക്കാ നീരും മഞ്ഞളും ചേര്‍ത്ത മിശ്രിതം മുഖത്ത് തേക്കുക. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകി കളയുക. പ്രായം കുറഞ്ഞ തിളക്കമേറിയ ചര്‍മം ലഭിക്കും.     ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് തിളപ്പിച്ച പാല്‍ തണുപ്പിച്ച് നാരങ്ങാ നീരും ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം മുഖത്ത് തേച്ച ശേഷം ഉറങ്ങുക. ചര്‍മത്തിന് നല്ല നിറം ലഭിക്കും.

ഗ്യസിനെ തുരത്താന്‍ മാര്‍ഗങ്ങള്‍

വറുത്തതും, മസാല അധികം ചേര്‍ത്തതുമായ ആഹാരം, വളരെ തണുത്ത പാനീയങ്ങള്‍, പരിപ്പ്, ഉരുളക്കിഴങ്ങ്, ചെറുപഴം എന്നീ ഭക്ഷ്യവസ്തുക്കളുടെ അമിത ഉപയോഗം മൂലം ഉണ്ടാകുന്ന ഒരു സര്‍വ്വസാധാരണ രോഗമാണ് ഗ്യാസ്ട്രബിള്‍. സമയനിഷ്ഠയില്ലാത്ത ഭക്ഷണരീതി എന്നിവ ഗ്യാസ് വര്‍ദ്ധിപ്പിക്കും. വ്യായാമക്കുറവും, സ്ഥിരമായി ഒരിടത്ത് ഇരിക്കുന്ന രീതിയും ഈ രോഗം ബാധിക്കുവാനുള്ള സാധ്യത കൂടുതലാണ്. മാനസിക സംഘര്‍ഷവും പിരിമുറുക്കവും അസിഡിറ്റി ഉണ്ടാക്കി ആമാശയത്തില്‍ അള്‍സര്‍ ഉണ്ടാക്കാന്‍ കാരണമാവുന്നു. മനോവേദനയും പ്രതികാരചിന്തയും ഭീതിയും കാര്‍ന്നുതിന്നുന്ന എത്രയേ പേര്‍ കിട്ടുന്നതെന്തും തിന്നുകയും അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കുറേ മരുന്നുകള്‍ വാരി വിഴുങ്ങുകയും ചെയ്യുന്നവരാണ് മിക്കവരും അതില്‍ കൂടുതല്‍ നമ്മള്‍ മലയാളികളുമാണ്. വര്‍ദ്ധിച്ച തോതിലുള്ള ഏമ്പക്കം, നെഞ്ചെരിച്ചില്‍, വായില്‍ പുളിച്ച വെള്ളം തികട്ടി വരിക, നെഞ്ചില്‍ എന്തോ ഭാരം കയറ്റിവെച്ചപോലെ തോന്നുക, ഹൃദയം വരിഞ്ഞുമുറുക്കിയിരിക്കുന്നതുപോലെ സമ്മര്‍ദ്ദം തോന്നുക, ഉദരത്തിന്റെ മുകള്‍ഭാഗത്ത് വേദനയും അസ്വസ്ഥതയും വീര്‍പ്പുമുട്ടും ഉണ്ടാക്കുക, ചര്‍ദ്ദിക്കാന്‍ തോന്നുക, ദഹനക്കേട്, വായു കൂടുതലായി പോവുക, ശബ്ദത്തോടെ വളരെ കുറച്ച് ദുര്‍ഗന്ധമുള്ള മലം പോവുക, മലശോധന തൃപ്തകരമാകാതിരിക്കുക എന്നിവ ഗ്യാസ്ട്രബിളില്‍ കാണുന്ന ചില പ്രധാന ലക്ഷണങ്ങളാണ്. ഈ രോഗത്തിന്റെ പ്രധാന കാരണം ആമാശയം ശൂന്യമായിരിക്കുകയും അതിനുള്ളില്‍ അമ്ലദ്രാവകങ്ങള്‍ അമിതമായി സ്രവിക്കുകയും ചെയ്യുന്നതാണ്.
ധൃതിയില്‍ വലിച്ചുവാരിക്കഴിക്കുന്ന ആഹാരവും മസാലയും എരിവും അധികമായി ചേര്‍ത്ത തുവരപ്പരിപ്പ്, ഉരുളക്കിഴങ്ങ് ഇവ ഉള്‍ക്കൊള്ളുന്ന കറികള്‍ ധാരാളമായി ദിവസവും ഉപയോഗിക്കുന്നതും ഗ്യാസ്ട്രബിള്‍ ഉണ്ടാക്കും. സോഡ, കോള, തണുത്ത പാനീയങ്ങള്‍, തണുപ്പിച്ച ബിയര്‍ എന്നിവയും ഈ രോഗത്തിന് കാരണമാവുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ആമാശയഗ്രന്ഥികളെ ഉത്തേജിപ്പിച്ച് ഹൈഡ്രോക്ലോറിക്കാസിഡ് സ്രാവം കൂടുതലാക്കി ഗുരുതരമായ ഗ്രാസ്ട്രബിളിന് കാരണമാവുന്നു. മദ്യത്തിന്റെ നിത്യോപയോഗം ആമാശയന്തര്‍ഭാഗത്ത് വിക്ഷോഭം ഉണ്ടാക്കി ഗ്യാസ്ട്രബിള്‍ ഉണ്ടാക്കും.

ഉദരരോഗങ്ങള്‍ക്ക് പ്രതിവിധി ..

ഗ്യാസ്ട്രബിള്‍, വയറെരിച്ചില്‍, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങി വയറിനെ ബാധിക്കുന്ന അസുഖങ്ങള്‍ ഇല്ലാത്തവരായി ആരുമില്ല. വയറിന്റെ അസ്വസ്ഥതകളെ നേരിടാന്‍ വീട്ടില്‍ തന്നെ നമുക്കൊന്ന് ശ്രമിച്ചു നോക്കാം. അസിഡിറ്റി മൂലമുണ്ടാകുന്ന പുളിച്ചു തികട്ടല്‍, വയറെരിച്ചില്‍ മുതലായവ മാറാന്‍ കറിവേപ്പില വെള്ളം തൊടാതെ അരച്ചെടുത്ത് കാച്ചിയ ആട്ടിന്‍ പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതി. അല്പം ജീരകം വറുത്ത് കരിയാറാകുമ്പോള്‍ അതിലേക്ക് വെള്ളമൊഴിച്ച് വാങ്ങി ആറിച്ച് കുടിക്കുന്നതും അസിഡിറ്റിയ്ക്ക് ഉത്തമമായ പ്രതിവിധിയാണ്. കുറച്ച് ദിവസം അടുപ്പിച്ച് ഇവ രണ്ടിലേതെങ്കിലും ചെയ്താല്‍ അസിഡിറ്റി മാറുമെന്നുറപ്പ്. അസിഡിറ്റി മൂലം നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നവര്‍ ദിവസത്തില്‍ പല തവണ കൊത്തമ്പാലയരിയോ പെരും ജീരകമോ ചവച്ചരച്ചു കഴിക്കുന്നതും നല്ലതാണ്. ഗ്യാസ്ട്രബിളിനും ജീരകം ഒന്നാന്തരം പ്രതിവിധിയാണ്. പുളിയുള്ള മോരില്‍ ജീരകം അരച്ചുകലക്കി കുടിച്ചാല്‍ വായൂ കോപത്തിനു ശമനം ലഭിക്കും. വെളുത്തുള്ളി ചുട്ട് തൊലി നീക്കി കഴിക്കുന്നതും ഉത്തമം. വയറിന്റെ പ്രശ്‌നങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നുണ്ടെങ്കില്‍ കറിവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം വീട്ടില്‍ ദാഹശമനിയായി ഉപയോഗിക്കുന്നത് നല്ലതാണ്. അയമോദകം വെള്ളത്തിലിട്ട് തിളപ്പിച്ച് ദിവസേന കഴിക്കുന്നതും ഗ്യാസ്ട്രബിളിനു നല്ല പ്രതിവിധിയാണ്. ദഹനക്കേടിനുള്ള പ്രകൃതിദത്തമായ പരിഹാര മാര്‍ഗ്ഗം ഇഞ്ചിയാണ്. ഇഞ്ചിനീരില്‍ അല്പം ഉപ്പു ചേര്‍ത്ത് കഴിച്ചാല്‍ ദഹനക്കേട് പമ്പ കടക്കും. മുത്തങ്ങാത്തൊലിയുടെ നീരില്‍ ഇന്തുപ്പ് ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്. വായ്ക്ക് അരുചിയുണ്ടെങ്കില്‍ കടുക്കാത്തോട് പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കഴിക്കുക. പ്രമേഹരോഗികള്‍ ശര്‍ക്കരയ്ക്കു പകരം ചുക്ക് ചേര്‍ത്ത് കഴിക്കുന്നതാവും നല്ലത്. അല്പം കായം വറുത്ത് പൊടിച്ച് മോരിലോ ചൂടുവെള്ളത്തിലോ കലക്കി കുടിച്ചാല്‍ വിശപ്പില്ലായ്മ മാറും. കുട്ടികളിലെ കൃമിശല്യം ശമിപ്പിക്കാന്‍ തുളസിച്ചെടിയുടെ വേര് വൃത്തിയായി കഴുകി അരച്ച് ചൂടു വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും ഇതിന് ഉത്തമമാണ്. ചെറുനാരങ്ങാക്കുരു വറുത്ത് പൊടിച്ച് ഉപ്പും കുരുമുളകും ചേര്‍ത്ത് വെള്ളമൊഴിച്ച് തിളപ്പിച്ച് പകുതിയാക്കി വറ്റിച്ചു കുടിക്കുന്നത് അമിത ദാഹമകറ്റാന്‍ സഹായിക്കും. രുദ്രാക്ഷം പാലില്‍ അരച്ചു കഴിക്കുന്നതും അമിത ദാഹത്തിന് ഉത്തമ പ്രതിവിധിയാണ്. എക്കിള്‍ അകറ്റാന്‍ അല്പം പഞ്ചസാര വായിലിട്ട് കുറെശ്ശെയായി അലിയിച്ചു കഴിച്ചാല്‍ മതി. ചെറുപഴം കഴിക്കുന്നതും എക്കിള്‍ മാറാന്‍ സഹായിക്കും.

ചെറുപയര്‍ സൗന്ദര്യ വര്‍ധക വസ്തു!

മലയാളികളുടെ‘ഭക്ഷണത്തിലെ പ്രധാന ഇനമായ ചെറുപയര്‍ ക്ഷണം എന്നതിലും ഉപരി സൗന്ദര്യ വര്‍ധക വസ്തുവായും, ആരോഗ്യദായകവുമായ ഒരു ധാന്യമാണ് എന്നറിയുന്നവരുടെ എണ്ണം വളരെ കുറവാണ്. ചെറുപയര്‍ കഴിക്കുന്നത് മൂലം കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂടു ക്രമീകരിക്കാനും രക്തവര്‍ദ്ധനയുണ്ടാക്കാനും സാധിക്കും.ഇത് ശരീരത്തിന് ഓജസും ബലവും നല്‍കും.‘ക്ഷണത്തിന് പുറമേ മരുന്നായും ചര്‍മസംരക്ഷണത്തിനുമെല്ലാം ചെറുപയര്‍ നമുക്ക് ഉപയോഗിക്കാം മഞ്ഞപ്പിത്തം, കരള്‍രോഗം, ഗ്രഹണി, ദഹനക്കുറവ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്കു ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് നല്ലതാണ്.
എണ്ണ തേച്ചു കുളിക്കുമ്പോള്‍ സോപ്പിനു പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നത് ഉത്തമാണ്. ചെറുപയര്‍ പൊടിച്ച് റോസ് വാട്ടറില്‍ ചാലിച്ചു പശപോലെയാക്കി കണ്ണടച്ച്, കണ്ണിനു മുകളില്‍ തേയ്ക്കുക. പത്ത് മിനിറ്റിനു ശേഷം കഴുകിക്കളയണം. കണ്ണിനു കുളിര്‍മ കിട്ടും. പ്രമേഹരോഗിയുടെ ‘ഭക്ഷണത്തില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. പ്രോട്ടീന്‍ ലഭിക്കും ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നത് മുലയൂട്ടുന്ന അമ്മമാര്‍ക്ക് നല്ലതാണ്.എന്നാല്‍ മലബന്ധ മുള്ളവര്‍ക്കും വാതമുള്ളവര്‍ക്കും ചെറുപയര്‍ കഴിക്കാതിരിക്കുന്നതാണ് നല്ല

Monday, January 23, 2012

പ്രമേഹത്തെ പ്രതിരോധിക്കാന്‍ നാട്ടുചെടികള്‍


പാവയ്ക്ക, നെല്ലിക്ക, കുമ്പളങ്ങ, കോവയ്ക്ക തുടങ്ങി എളുപ്പം കിട്ടുന്ന നിരവധി പച്ചക്കറികളും നാട്ടുചെടികളും പ്രമേഹത്തെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ട്

ചികില്‍സാ രീതികള്‍
ആയൂര്‍വേദം പ്രമേഹ ചികിത്സയെ വ്യക്തികള്‍ തോറും വിഭിന്നമായി ചെയ്യേണ്ടതാണ്. ..അനുകൂലമായ ജനിതകവും അനുയോജ്യമല്ലാത്ത ഭക്ഷണക്രമവും പ്രമേഹത്തെ ഇന്ത്യയില്‍ സര്‍വസാധാരണമാക്കിത്തീര്‍ത്തിട്ടുണ്ട്. മൂത്രം അധികമായി പോകുന്ന അസുഖം എന്ന് പൗരാണിക വൈദ്യശാസ്ത്രം സൂചിപ്പിക്കുന്ന പ്രമേഹത്തിന് പ്രകൃതിയില്‍ തന്നെ നിരവധി ഔഷധങ്ങളുണ്ട്. കയ്പുരസം ഈ 'മേഹ'ത്തിന് ഒരു പ്രതിവിധിയായി വരും എന്ന വിശ്വാസത്തില്‍ തന്നെ പല ഔഷധികളും ഉടലെടുത്തിട്ടുണ്ട്. 'കയ്ച്ചിട്ട് ഇറക്കാന്‍' ബുദ്ധിമുട്ടിയിട്ടും പാവക്കാനീരും ഉലുവക്കഞ്ഞിയും നാം പ്രമേഹത്തെ പുറന്തള്ളാന്‍ കഴിച്ചുവരുന്നു. വളരെക്കാലങ്ങള്‍ക്കു ശേഷം അടുത്തിടെ നടന്ന പരീക്ഷണങ്ങളെല്ലാം തന്നെ നമ്മുടെ നാട്ടുവൈദ്യത്തെയും പാരമ്പര്യവൈദ്യത്തെയും ശാസ്ത്രീയമായി അംഗീകരിക്കുകയും ശരിവെക്കുകയുമാണു ചെയ്തിട്ടുള്ളത്. പച്ചക്കറികള്‍ ആഹാരത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്താം. ചികിത്സക്ക് ഔഷധങ്ങളായി സസ്യങ്ങളെ ഉപയോഗിക്കുന്നതിനു മുന്‍പ് വിദഗേ്ധാപദേശം തേടിയിരിക്കണം.

പാവയ്ക്ക
കാരവേലം ഹിമം ഭേദീ ലഘുതിക്തം ചവാതളം
ജാര പിത്ത കഫാ സ്രഘ്‌നം പാണ്ഡു മേഹ കൃമീന്‍ ഹരാല്‍'-ഭാവപ്രകാശം (15, അഉ)
ഭാവപ്രകാശത്തിനു പുറമെ രാജനിഘണ്ടു, നിഘണ്ടു രത്‌നാകരം, ഖൈമദേവ നിഘണ്ടു എന്നിവയിലും പാവയ്ക്ക പ്രമേഹത്തിന് ഔഷധമായി പറയുന്നുണ്ട്. നാട്ടുവൈദ്യവും പ്രമേഹത്തിന് പാവയ്ക്കനീര് നിര്‍ദ്ദേശിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍ നല്ലൊരു പങ്ക് പ്രമേഹരോഗികളും ഇതിന്റെ ജ്യോൂസ് ഉപയോഗിക്കുന്നുണ്ട്. കയ്പുരസമുള്ള പാവയ്ക്കക്ക് ശരീരത്തിലെ മധുരത്തിനെ കുറയ്ക്കാനുള്ള കഴിവുണ്ടോ? പരീക്ഷണങ്ങള്‍ കാണിക്കുന്നത് ഉണ്ട് എന്നാണ്. ഇന്ത്യന്‍ ജേണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ 1989ല്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പാവയ്ക്കാനീരിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സാധിക്കും എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഫൈറ്റോതെറാപിയ ജേണല്‍ (1991), പ്ലാന്റ മെഡ് ജേണല്‍ (1993), എതേ്‌നാഫാം ജേണല്‍ (1994) എന്നിവയിലും ഇതിന്റെ ഗുണത്തെ ശരിവെക്കുന്ന പഠനങ്ങള്‍ വന്നിട്ടുണ്ട്.

ഉലുവ
ഉലുവക്കഞ്ഞി കുടിക്കാത്ത പ്രമേഹരോഗികള്‍ കുറവായിരിക്കും. നാട്ടിന്‍പുറങ്ങളില്‍ സര്‍വസാധാരണമാണ് ഈ ഔഷധം. ഭാവപ്രകാശ നിഘണ്ടുവില്‍ പ്രമേഹ(മധുമേഹ)ഹരം എന്ന പരാമര്‍ശം ഉലുവയ്ക്ക് നല്‍കിയിട്ടുണ്ട്. എലികളില്‍ നടത്തിയ വിവിധ പരീക്ഷണങ്ങളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് ഉലുവക്ക് കഴിയും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ദിവസവും 25100 ഗ്രാം ഉലുവ ഉപയോഗിക്കുന്നത് പ്രമേഹത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ബയോമെഡിസിന്‍ (1990), ഓറിയന്റല്‍ (1990), ഫൈറ്റോതര്‍ (1994), പ്ലാന്റ മെഡ് (1995) എന്നീ ജേണലുകളില്‍ ഉലുവയുടെ പ്രമേഹഹര സ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്. പൊടിച്ച് പൊടിയായി ഉപയോഗിക്കുകയോ കഞ്ഞിവച്ച് കുടിക്കുകയോ ചെയ്യുന്നതാണ് അത്യുത്തമം.
നാട്ടുചികില്‍ത്സ ഫലപ്രദം

എലികളില്‍ നടത്തിയ പരീക്ഷണങ്ങളും ഈ പഠനത്തിനു പിന്‍ബലമായിട്ടുണ്ട്. എങ്കിലും ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും എന്ന ഒരഭിപ്രായവും വിദഗ്ധര്‍ക്കിടയിലുണ്ട്. കൂടുതല്‍ പഠനങ്ങള്‍ ഈ സസ്യത്തില്‍ നടന്നുവരുന്നു.

കൊത്തമല്ലി
അരക്കപ്പ് കൊത്തമല്ലിയുടെ ഇലകളുപയോഗിച്ചുണ്ടാക്കിയ ജ്യോൂസ് എന്നും രാവിലെ കഴിക്കുന്നത് പ്രമേഹത്തിന് വളരെ നല്ലതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2030 ദിവസത്തിനുള്ളില്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെയധികം കുറയുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കറിവേപ്പില
കറിവേപ്പില യുടെ ഇലകള്‍ വെറുതെ ചവയ്ക്കുന്നതോ ഇല പിഴിഞ്ഞെടുത്ത നീര് ഉപയോഗിക്കുന്നതോ പ്രമേഹത്തിന് ഉത്തമമാണെന്ന പാരമ്പര്യ അറിവ് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ജേണല്‍ ഓഫ് ബയോകെമിസ്ട്രിയില്‍ 1995ല്‍ വന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എലികളില്‍ നടത്തിയ പഠനം കറിവേപ്പിലക്ക് പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

മഞ്ഞള്‍
അഷ്ടാംഗഹൃദയം, മദനപാല നിഘണ്ടു, രാജനിഘണ്ടു, ഭാവപ്രകാശം തുടങ്ങിയ ആയുര്‍വേദ ഗ്രന്ഥങ്ങളിലെല്ലാം പ്രമേഹത്തിന് മഞ്ഞള്‍ ഔഷധിയാണെന്ന് പറയുന്നുണ്ട്. ഇന്ത്യന്‍ ഡ്രഗ്‌സില്‍ (1990) വന്ന പഠനം സൂചിപ്പിക്കുന്നത് മഞ്ഞളിന് രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കുന്നതിനുള്ള കഴിവുണ്ട് എന്നാണ്. പൊടിച്ച മഞ്ഞളിനോടൊപ്പം അല്‍പം ഉപ്പുചേര്‍ത്ത് സേവിക്കുവാനാണ് നാട്ടുവൈദ്യം പറയുന്നത്.

കൂവള ഇല
മുമ്പ് തൊടികളില്‍ ധാരാളമായി ഉണ്ടായിരുന്ന കൂവളത്തിന്റെ ഇല പിഴിഞ്ഞെടുത്ത നീര് പ്രമേഹശമനത്തിന് നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി ഉപയോഗിച്ചിരുന്നു. ഇതിന് ഇന്‍സുലിന് തുല്യമായ കഴിവുണ്ട് എന്ന് ശാസ്ത്രീയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യന്‍ ജേണല്‍ ഓഫ്എക്‌സപരിമെന്റല്‍ ബയോളജി (1993), ആംല ബുള്ളറ്റിന്‍ (1993) എന്നിവയിലെല്ലാം ഈ സസ്യത്തിന്റെ പ്രമേഹഹര സ്വഭാവത്തെ കുറിച്ചുള്ള പഠനങ്ങള്‍ വന്നിട്ടുണ്ട്.

ഞാവല്‍
ഞാവല്‍ വ്യാപകമായി പ്രമേഹത്തിന് ഉപയോഗിച്ചിരുന്നു. കായയും വിത്തുമാണ് രോഗശമനത്തിനു സ്വീകരിച്ചിരുന്നത്. വിത്ത് ഉണക്കിപ്പൊടിച്ചത് രണ്ടോ മൂന്നോ ഗ്രാം വീതം ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കി ദിവസം മൂന്നോ നാലോ പ്രാവശ്യം ഉപയോഗിക്കുന്നത് പ്രമേഹത്തിന് ഗുണം ചെയ്യുമെന്ന് നാട്ടുവൈദ്യം പറയുന്നു. കൂടാതെ ഇതിന്റെ പഴത്തിനും പ്രമേഹനാശനത്തിന് സാധിക്കുമെന്ന് കരുതിപ്പോരുന്നു. ഇതിന്റെ വിത്ത് പൊടിച്ചതിനും ഇലകള്‍ക്കും പ്രമേഹത്തെ ചെറുക്കാന്‍ കഴിവുണ്ടെന്ന് ശാസ്ത്രീയ പഠനങ്ങള്‍ വന്നിട്ടുണ്ട്.

മാന്തളിര്‍
മാവിന്റെ തളിരിലകള്‍ പ്രമേഹത്തെ ചെറുക്കുന്നതിന് സഹായിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇതിന്റെ നിത്യോപയോഗം തടി കുറയ്ക്കുന്നതിനാല്‍ നല്ല ആരോഗ്യമുള്ളവര്‍ക്കു മാത്രമേ ഇത് ആയുര്‍വേദ ആചാര്യന്മാര്‍ നിര്‍ദേശിക്കാറുള്ളൂ.

നെല്ലിക്ക
'മേഹേഷു ധാത്രീ നിശാ...' നെല്ലിക്കയെപ്പറ്റി അഷ്ടാംഗഹൃദയത്തില്‍ അഗ്രൗഷധങ്ങളുടെ ഗണത്തില്‍ പറയുന്നു. കൂടാതെ രാജനിഘണ്ടു, ചരകം, നിഘണ്ടു രത്‌നാകരം, ചികിത്സാമഞ്ജരി മുതലായ ഗ്രന്ഥങ്ങളിലും നെല്ലിക്ക പ്രമേഹത്തിന് ഉത്തമമാണെന്ന് പറയുന്നുണ്ട്. ഒരു ടേബിള്‍ സ്​പൂണ്‍ നെല്ലിക്കജ്യോൂസ് ദിവസവും രണ്ടുനേരം പതിവായി കഴിക്കുന്നത് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുമെന്ന് അനുഭവങ്ങളില്‍ നിന്ന് ആചാര്യന്മാര്‍ പറയുന്നു. നെല്ലിക്ക ഉപയോഗിച്ചുള്ള ഔഷധങ്ങള്‍, ലേഹ്യങ്ങള്‍, ചമ്മന്തി തുടങ്ങിയവയും ഉത്തമം തന്നെ. പച്ചയ്ക്കു തിന്നുന്നതും വളരെ നന്ന്.

വെള്ളുള്ളി
വെള്ളുള്ളി പതിവായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇവയ്ക്ക് പരിധി ഉള്ളതിനാലും സൂചനകള്‍ കുറവായതിനാലും ഇത് ഒരു ചികിത്സാമാര്‍ഗമായി സ്വീകരിക്കുന്നത് ആശാവഹമായിരിക്കുകയില്ല.

കോവയ്ക്ക
കോവയ്ക്ക പതിവായി ഉപയോഗിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കും. എലികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ഇത് ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്. കോവയ്ക്ക പ്രമേഹരോഗികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും. നാട്ടില്‍ സുലഭമായി ലഭിക്കുന്ന കോവയ്ക്ക കറികളുടെ ഭാഗമായും തോരന്‍ വെച്ചും കഴിക്കാം. കോവയ്ക്ക പച്ചയ്ക്കു തിന്നുന്നത് വിറ്റാമിന്‍ സി. പോലുള്ള പല ജീവകങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.

കീഴാര്‍നെല്ലി
കീഴാര്‍നെല്ലി യുടെ ഇലകള്‍ക്ക് പ്രമേഹത്തെ ചെറുക്കാനുള്ള കഴിവുണ്ടെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു ഗ്രാം വീതം ദിവസത്തില്‍ മൂന്നുപ്രാവശ്യം മൂന്നുമാസം വരെ പ്രമേഹരോഗികള്‍ക്ക് നല്‍കിയതില്‍ നിന്നും ആശാവഹമായ ഫലമാണ് ലഭിച്ചതെന്ന് 1995ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ആയുര്‍വേദ സിദ്ധ സെമിനാറില്‍ അവതരിപ്പിച്ച ഒരു പ്രബന്ധം വെളിപ്പെടുത്തുന്നുണ്ട്. എങ്കിലും നാട്ടുവൈദ്യം ഈ സസ്യത്തെ പ്രമേഹത്തിനെതിരായി ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല.

തുളസി
തുളസി നീര് രക്തത്തിലെ അധികമുള്ള പഞ്ചസാരയെ ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടിട്ടുണ്ട്. ശരീരത്തിന് നിരവധി ഗുണം ചെയ്യുന്ന തുളസിനീര് പ്രമേഹത്തിനുള്ള പ്രതിവിധിയായി മാത്രം ഉപയോഗിക്കുന്നത് പൂര്‍ണമായ ആശ്വാസത്തിന് ഉപയോഗപ്പെടണമെന്നില്ല.

കടലകളും ഉള്ളിവര്‍ഗങ്ങളും
മുകളില്‍ വിശദമായി വിവരിച്ച സസ്യങ്ങള്‍ക്കു പുറമെ താമര , കറുപ്പ് , മാതളം , ചായ , കണിക്കൊന്നവേര് , കിരിയാത്ത് , കറ്റാര്‍വാഴ , കരുവേലന്‍ , അനാട്ടോ , ആര്യവേപ്പ് , ബോഗന്‍വില്ലയുടെ ഇലകള്‍ , മുള്ള്‌വേങ്ങ , ജമന്തി , കറുവപ്പട്ട , ജീരകം , പ്ലാശ് , കടല , നിലക്കടല , സോയാബീന്‍ , ഉഴുന്ന് ,ഉള്ളിവര്‍ഗങ്ങള്‍ , കൊത്തവര തുടങ്ങിയവക്കെല്ലാം പ്രമേഹത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിന് കഴിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ലഘുവിദ്യകള്‍ സ്വീകരിച്ച് അതുകൊണ്ടുതന്നെ പ്രമേഹത്തെ നിയന്ത്രിക്കാനാവും എന്നു കരുതുന്നതും ശരിയല്ല. ചികിത്സകളുടെയും ജീവിതരീതിയുടെയും ഭാഗമായി ഇവയെ ഉള്‍പ്പെടുത്തുന്നത് രോഗനിയന്ത്രണത്തില്‍ ഏറെ ഗുണകരമാവുമെന്നേയുള്ളൂ.

Thursday, January 12, 2012

പേരയ്ക്ക - മലബന്ധത്തിനെതിരെ നല്ലൊരു ഔഷധമാണ്.

കേരളത്തിലെ കാലാവസ്ഥയില്‍ നന്നായി വളരുന്ന ഒരു പ്രധാന പഴവര്‍ഗ വിളയാണ് പേര. ഇന്ത്യയൊട്ടാകെ 30,000 ഹെക്ടര്‍ സ്ഥലത്ത് ഇത് കൃഷി ചെയ്യുന്നു. സ്വദേശം അമേരിക്കയാണ്. 'മിര്‍ട്ടേസിയം' സസ്യകുടുംബത്തില്‍പ്പെട്ട ഇതിന്റെ ശാസ്ത്രനാമം 'സിഡിയം ഗ്വാജാവ' എന്നാണ്.
മിക്കവാറും എല്ലാത്തരം മണ്ണിലും വളരുമെങ്കിലും ചുവന്ന, മഞ്ഞകലര്‍ന്ന നല്ല നീര്‍വാഴ്ചയുള്ള പശിമരാശി മണ്ണാണ് പേരയ്ക്ക് അനുയോജ്യം.

അലഹബാദ് സഫേദ, സര്‍ദാര്‍ (ലക്നോ 49), നാഗപ്പൂര്‍ സീഡ്ലെസ്, ബാംപൂര്‍, ധര്‍വാര്‍, അന്ദ്രാ മൃദുല, ആര്‍ക്ക അമൂല്യ, റെഡ് ഫ്രഷഡ്, ആപ്പിള്‍ കളേര്‍ഡ്, പിയര്‍ ഷേപ്ഡ് എന്നിവയാണ് പേരയിലെ പ്രധാന ഇനങ്ങള്‍. കുരു ഇല്ലാത്ത ഇനങ്ങളും ഇന്ന് വിപണിയിലുണ്ട്. ഏറെ പ്രിയമുള്ളവ വെളുത്തതും ചുവന്നതുമായ ഇനങ്ങളാണ്.

ജൂണ്‍- ജൂലായ് മാസങ്ങളാണ് തൈകള്‍ നടാന്‍ യോജിച്ച സമയം. പതിവച്ച തൈകളാണ് സാധാരണയായി നടാന്‍ ഉപയോഗിക്കുന്നത്. തൈകള്‍ നടാന്‍ ആറ് സെ.മീ അകലത്തില്‍ ഒരു മീറ്റര്‍ നീളം, വീതി, താഴ്ച എന്നിവയുള്ള കുഴികളാണ് എടുക്കുന്നത്. ഇതില്‍ മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവയിട്ട് നിറച്ചതിനു ശേഷം മധ്യഭാഗത്ത് തൈ നടണം. ഉണങ്ങിയ ഇലകള്‍കൊണ്ട് ചുറ്റും പുതയിടണം. വേനല്‍ക്കാലത്ത് ജലസേചനം നടത്തുകയും വേണം.

ചെടിയുടെ ചുവട്ടില്‍ നിന്ന് ഒരു മീറ്റര്‍ ഉയരം വരെ വളരുന്ന പാര്‍ശ്വ ശിഖരങ്ങള്‍ കോതിക്കളയണം. നട്ട് മൂന്ന്- നാല് വര്‍ഷമാകുമ്പോള്‍ കായ് പിടിച്ചുതുടങ്ങും. കായ് പിടിത്തം വര്‍ദ്ധിപ്പിക്കാനും കായികവളര്‍ച്ച ക്രമീകരിക്കാനും പ്രൂണിംഗ് നടത്താവുന്നതാണ്.

പത്തുവര്‍ഷം പ്രായമുള്ള ചെടിയില്‍ നിന്ന് 500 മുതല്‍ 800 വരെ കായ്കള്‍ ലഭിക്കും. മുപ്പത് വര്‍ഷം വരെ ആദായകരമായ വിളവ് ലഭിക്കും.

പേരയ്ക്ക കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ പ്രിയങ്കരമാണ്. ഇതില്‍ പ്രോട്ടീന്‍, കൊഴുപ്പ്, നാരുകള്‍, അന്നജം, കാല്‍സ്യം, വിറ്റാമിനുകള്‍, ഇരുമ്പ്, സോഡിയം, സള്‍ഫര്‍ എന്നിവ അടങ്ങിയിരിക്കുന്നു. മലബന്ധത്തിനെതിരെ ഇത് നല്ലൊരു ഔഷധമാണ്.

കരള്‍ രോഗങ്ങള്‍ക്ക് പച്ചമരുന്നുകള്‍

കരള്‍ രോഗങ്ങള്‍ക്ക് ഇന്ത്യയില്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന പച്ചമരുന്നുകളെപ്പറ്റി തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ഗവേഷണം നടക്കുന്നു.

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരള്‍ ശരീരത്തിന്റെ രാസ ഫാക്ടറിയാണ്. 500-ല്‍പ്പരം രാസപ്രവര്‍ത്തനങ്ങളെയാണ് കരള്‍ നിയന്ത്രിക്കുന്നത്. ഗ്ളൂക്കോസ്, ആല്‍ബുമിന്‍ തുടങ്ങിയവയുടെ നിര്‍മ്മാണം, സംഭരണം, ചിലതരം വിഷാംശങ്ങളുടെ (ടസണ്‍യന ശദര്‍ഫഴയദവ) ശുദ്ധീകരണം (പഫര്‍സണ്‍യബയ നദര്‍യസഷ) എന്നിവയാണ് ഇതില്‍ പ്രധാനം. അതുകൊണ്ടുതന്നെ ശരീരത്തില്‍ പ്രവേശിക്കുന്ന വിഷവസ്തുക്കളില്‍ ചിലത് കരളിന് ദോഷകരമാണ്. ഉദാഹരണത്തിന് മദ്യം, അഫ്ളാടോക്സിന്‍ പോലുള്ള ചിലതരം ഫംഗല്‍ ടോക്സിനുകള്‍, ചില മരുന്നുകള്‍, ചില വൈറസുകള്‍ എന്നിവ കരളിനെ സാരമായി ബാധിക്കാറുണ്ട്.
ഇതില്‍ ഏറെ ശ്രദ്ധിക്കേണ്ടവയാണ് വൈറസ്മൂലം ഉണ്ടാകുന്ന രോഗങ്ങള്‍. മഞ്ഞപ്പിത്തം എന്ന അസുഖം യഥാര്‍ത്ഥത്തില്‍ ഒരു കൂട്ടം അസുഖങ്ങള്‍ക്ക് പൊതുവായി കാണപ്പെടുന്ന ഒരു ലക്ഷണം മാത്രമാണ്. മഞ്ഞപ്പിത്തം ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും പ്രധാനം വൈറസുകള്‍ എന്നറിയപ്പെടുന്ന സൂക്ഷ്മ ജീവികളാണ്. ശാസ്ത്രീയമായി ഇവയെ അ, ആ, ഇ, ഉ, ഋ എന്നിങ്ങനെ വര്‍ഗീകരിച്ചിരിക്കുന്നു. ഇവയെല്ലാം മഞ്ഞപ്പിത്തത്തിന് കാരണമാകാറുണ്ടെങ്കിലും അ, ഋ എന്നീ വൈറസുകള്‍മൂലം ഉണ്ടാകുന്ന മഞ്ഞപ്പിത്തം മാരകമാവില്ല. ഇവയ്ക്ക് പ്രത്യേകിച്ച് ചികിത്സയുടെ ആവശ്യം ഇല്ല. പരിപൂര്‍ണ വിശ്രമം മതി. എന്നാല്‍, ആ, ഇ, ഉ എന്നിവ മാരകമായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകാം. ഹെപ്പറ്റൈറ്റിസ് ബി വൈറസ്മൂലം ഉണ്ടാകുന്ന രോഗമാണ് ഇതില്‍ പ്രധാനം. ഈ വൈറസിനെ പ്രതിരോധിക്കാന്‍ വാക്സിന്‍ ലഭ്യമാണെങ്കിലും തുടര്‍ച്ചയായ കുത്തിവയ്പുകള്‍ വേണ്ടിവരും. ഈ വൈറസിനെതിരെ ഇപ്പോള്‍ ഇന്റര്‍ഫെറോണ്‍ ചികിത്സയും ലാമിവുടിന്‍ ചികിത്സയും ആണുള്ളത്. ഇതിനു രണ്ടിനും ധാരാളം പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ഹെപ്പറ്റൈറ്റിസ് ബി വൈറസിന് എതിരെ പുതിയ മരുന്നുകള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമാകുന്നത്.

ഭാരതത്തിലെ പച്ചമരുന്നുകള്‍
പൌരാണിക കാലം മുതല്‍ കരള്‍ രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പലതരം സസ്യങ്ങള്‍ കൊണ്ട് അനുഗൃഹീതമാണ് ഭാരതം. ഭാവിയില്‍ എല്ലാത്തരം കരള്‍ രോഗങ്ങള്‍ക്കും സമ്പൂര്‍ണ പ്രതിവിധിയാകുന്ന മരുന്നുകളുടെ ഉത്ഭവം ഇത്തരം സസ്യങ്ങളില്‍ നിന്നായിരിക്കും. അതിന്റെ ആദ്യപടി എന്നോണം ഇന്ന് ഭാരതത്തില്‍ മഞ്ഞപ്പിത്തത്തിന് സാധാരണ ഉപയോഗിക്കുന്ന ഒരു കൂട്ടം സസ്യങ്ങളില്‍ ഞങ്ങള്‍ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തുകയാണ്.
ലൈഗോഡിയാസിയെ (ഗരുഭസപയദനഫദഫ) കുടുംബത്തില്‍പ്പെടുന്നതും നമ്മുടെ നാട്ടില്‍ കാണപ്പെടുന്നതുമായ ഗരുഭസപയന്‍ശ എവഫണ്‍ന്‍സറന്‍ശ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന സസ്യം മഞ്ഞപ്പിത്തത്തിനെതിരായി ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ ഇവ നിലപ്പന്ന, പട്ടിപ്പല്ല് എന്നിങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു. വള്ളിയായി പടരുന്ന ഇവ വര്‍ഷം മുഴുവനും ഒരുപോലെ വളരുന്ന സസ്യമാണ്. മഞ്ഞപ്പിത്തത്തിന് ഇത് സമൂലം അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നു.
ഈ സസ്യത്തിന്റെ ഉപയോഗത്തിന് ശാസ്ത്രീയമായ അടിത്തറ ഉണ്ടാക്കുകയാണ് ഞങ്ങളുടെ പഠനത്തിന്റെ ലക്ഷ്യം. ഒആഡ മൂലം ഉണ്ടാകാനിടയുള്ള കരള്‍ അര്‍ബുദത്തിന് വളരെ ഫലപ്രദമായി ഈ സസ്യം ഉപയോഗിക്കാം എന്നാണ് ഇതുവരെയുള്ള പഠനത്തില്‍ വ്യക്തമായത്. വളരെ ചെറിയ തോതിലാണെങ്കില്‍ പോലും ഈ ചെടിക്ക് ഒആഡ യുടെ വര്‍ദ്ധനവും വ്യാപനവും തടയാന്‍ സാധിക്കും എന്ന് ഞങ്ങള്‍ക്ക് തെളിയിക്കാനായി.

എലികളില്‍ പരീക്ഷണം
പരീക്ഷണങ്ങള്‍ക്കായി ഈ ചെടിയെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ശേഖരിക്കുകയും പിന്നീട് തണലില്‍ ഉണക്കി പൊടിയാക്കിയശേഷം അതില്‍ അടങ്ങിയിരിക്കുന്ന വിവിധ രാസഘടകങ്ങളെ പലതരം രാസലായനികളുടെ സഹായത്താല്‍ വേര്‍തിരിക്കുകയും ചെയ്യുന്നു. പരീക്ഷണാര്‍ത്ഥം രോഗാവസ്ഥ സൃഷ്ടിക്കപ്പെട്ട എലികളില്‍ ഇത്തരം രാസഘടകങ്ങളുടെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഞങ്ങള്‍ ചെയ്തത്. ഒരു അര്‍ബുദത്തിന്റെ വളര്‍ച്ചയ്ക്ക് അതിലേക്കുള്ള രക്തധമനികളുടെ വളര്‍ച്ച ആവശ്യമാണ്. കരളിനെ ബാധിക്കുന്ന അര്‍ബുദം സ്വയം വളരുന്നതിന് രക്തധമനികളില്‍ നിന്നുള്ള പോഷണത്തെ ആശ്രയിക്കുന്നു. ഇക്കാരണത്താല്‍ അര്‍ബുദത്തെ പ്രതിരോധിക്കുന്ന മിക്ക മരുന്നുകളും ഇത്തരം രക്തധമനികളുടെ വളര്‍ച്ചയെ പ്രതിരോധിക്കുന്നവയാണ്. രക്തധമനികളുടെ വളര്‍ച്ചയെ നിയന്ത്രിക്കുന്നതിലൂടെ അര്‍ബുദകോശങ്ങളിലേക്കുള്ള രക്തയോട്ടം കുറച്ച് അവയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കുന്നു എന്നതാണ് ഇതിന്റെ നേട്ടം. ഇമഫയവദഷര്‍മഫറ ബദഴഫഷസറദ എന്ന പേരിലുള്ള പാറപ്പന്നല്‍ ചെടിക്ക് അര്‍ബുദകോശങ്ങളിലേക്കുള്ള രക്തധമനികളുടെ വളര്‍ച്ച നിയന്ത്രിക്കാന്‍ കഴിവുണ്ട് എന്നാണ് പ്രാഥമിക പരീക്ഷണങ്ങള്‍ കാണിക്കുന്നത്. കരളിനെ ബാധിക്കുന്ന അര്‍ബുദത്തെ പ്രതിരോധിക്കുന്നതിന് ഈ സസ്യം ഉപയോഗിക്കാനാവും എന്നുതന്നെയാണ് ഞങ്ങളുടെ തുടര്‍പഠനങ്ങളും വ്യക്തമാക്കുന്നത്.
ഹെപ്പറ്റൈറ്റിസിനെതിരെ മരുന്നുകള്‍ വികസിപ്പിക്കുന്നതിന് ഇപ്പോഴുള്ള ശാസ്ത്രീയ മാര്‍ഗങ്ങള്‍ വേഗം കുറഞ്ഞവയാണ്. ഇതുമൂലം വളരെ കുറച്ചു സംയുക്തങ്ങളെ മാത്രമേ പരീക്ഷണത്തിന് വിധേയമാക്കാന്‍ കഴിയുകയുള്ളൂ. വളരെ അധികം സംയുക്തങ്ങളെ ഒരേസമയം പരീക്ഷണത്തിനു വിധേയമാക്കാന്‍ കഴിയുന്ന ഒരു ശാസ്ത്രീയമാര്‍ഗ്ഗം വികസിപ്പിക്കാനായാല്‍ ഹെപ്പറ്റൈറ്റിസ് ബി വൈറസിനെതിരെയുള്ള ചികിത്സ കൂടുതല്‍ ഫലപ്രദമാക്കും. അതിനായി വൈറസിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തെയും തിരിച്ചറിയുന്നതിനുള്ള മാര്‍ഗം ഉണ്ടാക്കുകയായിരുന്നു ഞങ്ങളുടെ ആദ്യത്തേതും ഏറ്റവും ശ്രമകരമായതുമായ ലക്ഷ്യം. ഇതിനുവേണ്ടി വൈറസിന്റെ പുറമേയുള്ള ഹഴസര്‍ഫയഷ ആവരണത്തെ ഫ്ളൂറസന്റ് പ്രോട്ടീന്‍ ഉപയോഗിച്ച് അടയാളപ്പെടുത്തുകയും വിവിധ സംയുക്തങ്ങളുടെ സാന്നിദ്ധ്യത്തില്‍ അവയ്ക്കുണ്ടാകുന്ന മാറ്റങ്ങള്‍ മൈക്രോസ്കോപ്പ് ഉപയോഗിച്ച് കണ്ടെത്തുകയും ചെയ്തു. അടയാളപ്പെടുത്താന്‍ ഉപയോഗിച്ചത് വിവിധ വര്‍ണങ്ങളിലുള്ള ഫ്ളൂറസന്റ് പ്രോട്ടീനുകള്‍ ആണ്. വൈറസിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഇത്തരം പ്രോട്ടീനുകളുടെ ഉത്പാദനം വ്യത്യാസപ്പെട്ടിരിക്കുന്നു. വിവിധ വര്‍ണങ്ങളില്‍ ഇവയുടെ ഉത്പാദനം നടക്കുന്നതുകാരണം അവരെ തിരിച്ചറിയാനാകുന്നു. അങ്ങനെ മരുന്നുകള്‍ വൈറസുകള്‍ക്കെതിരെ ഏതു ഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിയാന്‍ സാധിക്കുന്നു.

ലിവര്‍ ഫൈബ്രോസിസ്
കരള്‍ രോഗങ്ങളില്‍ ഏറ്റവും പ്രധാനമായതും ഫലപ്രദമായ ചികിത്സ ഇല്ലാത്തതുമായ ഒരു അവസ്ഥയാണ് ലിവര്‍ ഫൈബ്രോസിസ് (വയല്‍ഫഴ ബയധഴസറയറ). കൃത്യമായ സമയത്ത് കണ്ടുപിടിക്കാന്‍ കഴിയാത്തതാണ് ഈ രോഗത്തെ മാരകമാക്കുന്നത്. കരളിലെ കോശങ്ങള്‍ക്ക് ചുറ്റും നാരുപോലുള്ള കൊളാജന്‍ ഫൈബേഴ്സ് (ഇസവവദഭഫഷ ബയധഴഫറ) അടിഞ്ഞുകൂടുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. ഇതിന്റെ ഫലമായി കരള്‍ കോശങ്ങള്‍ ദൃഢമാവുകയും അത് കരളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യുന്നു. തൊണ്ണൂറുശതമാനം കരള്‍കോശങ്ങളും നശിച്ചാലും കാര്യമായ രോഗലക്ഷണങ്ങളൊന്നും പ്രകടമാകില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഒഫഹദര്‍യന ബയധഴസറയറ ന ് പ്രധാന കാരണം ഭക്ഷണ പദാര്‍ത്ഥങ്ങളിലൂടെ ശരീരത്തിലേക്ക് എത്തുന്ന വിഷാംശങ്ങളും ഒആഡ യും ആണ്. പലപ്പോഴും രോഗബാധയുടെ അവസാന ഘട്ടത്തിലേ തിരിച്ചറിയാന്‍ പറ്റൂ. ഈ അവസ്ഥയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഏക പോംവഴി. എന്നാല്‍, കരള്‍ദാതാക്കളുടെ കുറവുമൂലവും കരള്‍മാറ്റിവച്ചവരില്‍ ഈ രോഗം വീണ്ടും വരാനുള്ള സാധ്യത വളരെ കൂടുതലായതിനാലും എല്ലാത്തിലുമുപരി ചെലവേറിയതായതിനാലും കരള്‍ മാറ്റിവയ്ക്കല്‍ വിജയകരമായ ഒരു ചികിത്സാവിധി അല്ല. ഛമരുവവദഷര്‍മന്‍റ ഘദപഫഴദറഹദര്‍ഫഷറയറ എന്ന സസ്യത്തിന്റെ ഒഫണ്‍ദഷഫ ഫണ്‍ര്‍ഴദനര്‍ ലിവര്‍ ഫൈബ്രോസിസിനെതിരെ ഉപയോഗിക്കാം എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ ചെടിയുടെ വിശേഷഗുണത്തിനാധാരമായ സംയുക്തങ്ങളെ വേര്‍തിരിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.

കപ്പളങ്ങ -വീട്ടുവളപ്പില്‍ നന്നായി വളരുന്ന പഴവര്‍ഗ വിള



വീട്ടുവളപ്പില്‍ നന്നായി വളരുന്ന ഒരു പഴവര്‍ഗ വിളയാണ് പപ്പായ. പോഷകമൂല്യം ഏറെയുള്ള ഒരു നാടന്‍ പഴമാണ് ഇത്. പപ്പയ്ക്ക, കപ്പക്ക, ഓമക്ക, കപ്പളങ്ങ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അമേരിക്കയാണ് ജന്മദേശം. ഇതിന്റെ ശാസ്ത്രനാമം: 'കരിക്ക പപ്പയ' എന്നാണ്.

നല്ല നീര്‍വാഴ്ചയുള്ള പശിമരാശി മണ്ണാണ് പപ്പായ കൃഷിക്ക് ഉത്തമം. സമുദ്രനിരപ്പില്‍ നിന്ന് 1500 മീറ്റര്‍ ഉയരം വരെയുള്ള പ്രദേശങ്ങളില്‍ പപ്പായ വളരും. ശക്തിയേറിയ കാറ്റ് ഇതിന്റെ കൃഷിക്ക് അനുകൂലമല്ല. അനുകൂലമായ താപനില 22- 26 ഡിഗ്രി. വീട്ടുവളപ്പില്‍ നന്നായി വളരുന്ന ഒരു പഴവര്‍ഗമാണ് പപ്പായ.

വാഷിംഗ്ടണ്‍ ഹണി ഡ്യൂ, കൂര്‍ഗ് ഹണി ഡ്യൂ, പൂസ നണ്‍ഹ, പൂസ ജയന്റ് എന്നിവയാണ് പ്രധാന ഇനങ്ങള്‍. സി.ഒ 2, സി.ഒ 5 എന്നിവ പപ്പായിന്‍ ഉത്പാദനത്തിന് യോജിച്ച ഇനങ്ങളാണ്.

പപ്പായയില്‍ ആണ്‍, പെണ്‍ വേവ്വേറെയുണ്ട്. ചെടികള്‍ പൂത്തുകഴിഞ്ഞാല്‍ മാത്രമേ ഇത് തിരിച്ചറിയാന്‍ കഴിയുകയുള്ളൂ. എന്നാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യുമ്പോള്‍ 10 പെണ്‍ ചെടികള്‍ക്ക് ഒരു ആണ്‍ചെടി എന്ന തോതില്‍ നിലനിറുത്തണം. കൂര്‍ഗ് ഹണിഡ്യൂ എന്ന ഇനത്തില്‍ ആണ്‍, പെണ്‍ പൂക്കള്‍ ഒരേ ചെടിയില്‍ത്തന്നെ കണ്ടുവരുന്നു.

വിത്തു പാകി തൈ പറിച്ചുനടണം. ഏപ്രില്‍- മേയ് മാസങ്ങളില്‍ വിത്ത് പാകാം. ഒരു ഹെക്ടറിന് 250 - 500 ഗ്രാം വിത്ത് ആവശ്യമായി വരും. 4- 6 ആഴ്ച പ്രായമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാന്‍ പാകമാകും. വേനല്‍ക്കാലത്ത് നനയ്ക്കേണ്ടതാണ്. റിംഗ് ജലസേചനരീതിയാണ് നല്ലത്.

കായയ്ക്ക് 4- 5 കിലോഗ്രാം വരെ തൂക്കം വരും. കറിവയ്ക്കാനായി മൂപ്പെത്തുന്നതിനു മുന്‍പായി പറിച്ചെടുക്കണം. പച്ച പപ്പായയില്‍ ചെറിയ പോറലുകള്‍ ഉണ്ടാക്കിയാല്‍ അതില്‍ നിന്ന് പാല്‍ പോലെ കറ ഒലിച്ചുവരും. ഇത് ശേഖരിച്ചെടുത്ത് ഉണക്കിയാല്‍ കിട്ടുന്നതാണ് പപ്പായിന്‍. ഇത് വളരെയേറെ ഔഷധഗുണമുള്ളതും ച്യൂയിംഗം നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതവുമാണ്.

പപ്പായ കൃഷി പ്രോത്സാഹിപ്പിക്കുന്നതു വഴി കുറഞ്ഞ ചെലവില്‍ ഗുണമേന്മയേറിയ ഒരു പഴവര്‍ഗം നമുക്ക് ലഭിക്കുന്നു.

കണിക്കൊന്ന കഷായം രക്തശുദ്ധിക്ക്

മലയാളിയുടെ ഐശ്വര്യമാണ് കണിക്കൊന്ന. കൊന്നപ്പൂവിന് നാട്ടിലായാലും മറുനാട്ടിലായാലും വിഷു ആഘോഷവുമായി അഭേദ്യമായ ബന്ധമുണ്ട്. വിഷുദിവസം പ്രഭാതത്തില്‍ കണിയൊരുക്കാന്‍ കൊന്നപ്പൂ കൂടിയേ തീരൂ.
കണിക്കൊന്ന പൂക്കുന്നത് വിഷുക്കാലത്താണ് (മാര്‍ച്ച്- ഏപ്രില്‍). ഇലകള്‍ കൊഴിഞ്ഞുപോകുകയും മരം മുഴുവന്‍ മഞ്ഞപ്പൂ ചൂടിനില്‍ക്കുകയും ചെയ്യുന്ന കാഴ്ച വളരെ മനോഹരവും ആകര്‍ഷകവുമാണ്. 15 മീറ്ററോളം ഉയരത്തില്‍ വളരുന്ന കൊന്നയുടെ പൂക്കള്‍ കുലകളായി കാണപ്പെടുന്നു. 'ലെഗുമിനേസിയേ' എന്ന സസ്യകുടുംബത്തില്‍പ്പെട്ട ഈ ഉദ്യാനവൃക്ഷം ഇന്ത്യയില്‍ എല്ലായിടത്തും കണ്ടുവരുന്നു. ശാസ്ത്രനാമം കാസിയഫിസ്റ്റുല (ഇദററയദ ബയറര്‍ന്‍വദ). മഴയുടെ വരവ് കണക്കാക്കാന്‍ കര്‍ഷകര്‍ പണ്ടുമുതലേ ഈ മരത്തെ ആശ്രയിച്ചിരുന്നു. കൊന്നമരം നേരത്തേ പൂത്താല്‍ മഴ നേരത്തേ ലഭിക്കുമെന്നും പൂക്കാന്‍ വൈകിയാല്‍ മഴ വൈകുമെന്നും കര്‍ഷകര്‍ വിശ്വസിക്കുന്നു.

ഔഷധ ഗുണം
കണിക്കൊന്നയ്ക്ക് വളരെയേറെ ഔഷധമൂല്യവുമുണ്ട്. കണിക്കൊന്ന കഷായം രക്തശുദ്ധിക്ക് നല്ലതാണ്. കൂടാതെ ത്വക്ക് രോഗങ്ങള്‍, ഉദരരോഗങ്ങള്‍, വാതം എന്നിവയ്ക്കുള്ള ഔഷധങ്ങളുടെ നിര്‍മ്മാണത്തിനും ഇത് ഉപയോഗിക്കുന്നു. കണിക്കൊന്നയുടെ വേരിലും തൊലിയിലും ടാനിന്‍ എന്ന രാസഘടകവും പള്‍പ്പില്‍ പെക്ടിന്‍, മ്യൂസിലേജ് എന്നിവയും അടങ്ങിയിട്ടുണ്ട്. കൊന്നത്തൊലി, ത്രിഫലത്തോട്, ചന്ദനം, മുന്തിരി ഇവ സമം ചേര്‍ത്ത് തയ്യാറാക്കുന്ന കഷായം മൂത്രസംബന്ധമായ അസുഖങ്ങള്‍ക്ക് ശമനമുണ്ടാക്കും. കുരുകളഞ്ഞ പള്‍പ്പ് പാലില്‍ കാച്ചി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന മലബന്ധത്തിന് പരിഹാരമാണ്. അശ്വഗന്ധാരിഷ്ടത്തിന്റെ ഒരു പ്രധാന ചേരുവ കണിക്കൊന്നയാണ്.

തലവേദന, മലബന്ധം, കരള്‍വീക്കം തുടങ്ങിയവയ്ക്ക് നെല്ലിക്ക

പ്രകൃതി മനുഷ്യന് നല്‍കിയ അനുഗ്രഹമാണ് നെല്ലിക്ക. ജീവകം സി കൂടിയ അളവില്‍ അടങ്ങിയിരിക്കുന്ന പഴങ്ങളില്‍ നെല്ലിക്കയുടെ സ്ഥാനം വളരെ ഉയരത്തിലാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന ജീവകം സിയുടെ ഇരുപത് ഇരട്ടിയോളം വരും നെല്ലിക്കയില്‍. നെല്ലിക്ക ഉണങ്ങിയാല്‍പ്പോലും അതിലടങ്ങിയിട്ടുള്ള ജീവകം സി നഷ്ടപ്പെടുകയില്ല. നെല്ലിക്ക ഇന്ത്യയില്‍ എവിടെയും ലഭിക്കുന്നതാണ്. ഡെക്കാനിലും തീരദേശ ജില്ലകളിലും കാശ്മീരിലും ആണ് കൂടുതലായി ഉണ്ടാകുന്നത്.

പാരമ്പര്യ ചികിത്സയില്‍ അവിഭാജ്യ ഘടകമാണ് നെല്ലിക്ക. ച്യവനപ്രാശത്തില്‍ അടിസ്ഥാന ചേരുവ നെല്ലിക്കയാണ്. ച്യവനമഹര്‍ഷി എഴുപത് വയസ്സിനുശേഷം ച്യവനപ്രാശം ഉണ്ടാക്കി ഉപയോഗിക്കുകയും അതിന്റെ ഫലമായി അദ്ദേഹത്തിന് യുവത്വവും ഊര്‍ജ്ജവും വീണ്ടെടുക്കാന്‍ കഴിയുകയും ചെയ്തു എന്നാണ് ആയുര്‍വേദ ചരിത്രത്തില്‍ പറയുന്നത്. ത്രിഫലയിലെ ഒരു ഘടകവും നെല്ലിക്കയാണ്. വിട്ടുമാറാത്ത തലവേദന, മലബന്ധം, കരള്‍വീക്കം തുടങ്ങിയവയ്ക്ക് നെല്ലിക്കയുടെ നീര് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ആശ്വാസം കിട്ടും എന്ന വിശ്വാസത്തിന് തലമുറകളുടെ പഴക്കമാണുള്ളത്. എന്നും രാവിലെ അല്പം നെല്ലിക്കാനീര് തേനോ മഞ്ഞള്‍പ്പൊടിയോ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ പുതിയ ഉണര്‍വും ഊര്‍ജ്ജവും തിരിച്ചറിയാന്‍ കഴിയും. നെല്ലിക്ക പച്ചയായി ലഭിക്കാന്‍ പ്രയാസമുള്ളപ്പോള്‍ ഉണക്കിയത് പൊടിച്ചുപയോഗിക്കാവുന്നതാണ്. അച്ചാറ്, ജാം എന്നിവയുണ്ടാക്കുവാനും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. ജീവകം സി കൂടാതെ, മാംസ്യം, ജീവകം എ, കരോട്ടിന്‍, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിയും ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു.

പോഷകാഹാരക്കുറവുകൊണ്ട് ഉണ്ടാകുന്ന ഒരു രോഗമാണ് സ്കര്‍വി. ഇതിനുള്ള പ്രതിവിധി കൂടിയാണ് നെല്ലിക്ക. നെല്ലിക്ക ഉണക്കിപ്പൊടിച്ചത് സമം പഞ്ചസാരയും ചേര്‍ത്ത് പതിവായി മൂന്നു നേരവും കഴിച്ചാല്‍ മതി.

മുടി വളരുന്നതിനും മുടിക്ക് ബലവും കാന്തിയും ഉണ്ടാകുവാനും നെല്ലിക്ക നല്ലതാണ്. ബ്രഹ്മിയുടെയും നെല്ലിക്കയുടെയും നീര് ചേര്‍ത്ത് കാച്ചിയെടുക്കുന്ന എണ്ണ തേച്ച് കുളിച്ചാല്‍ മുടി ധാരാളമായി വളരുകയും തിളക്കമുള്ളതാകുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. വയറില്‍ അസ്വസ്ഥതകളുണ്ടാകുമ്പോഴും മഞ്ഞപ്പിത്തം, വിളര്‍ച്ച എന്നിവ ബാധിക്കുമ്പോഴും നെല്ലിക്കാനീരില്‍ ചെറുനാരങ്ങാനീരും ചേര്‍ത്ത് കഴിച്ചാല്‍ ആശ്വാസം ലഭിക്കും.

Friday, November 11, 2011

പല്ലുവേദന, തലവേദന ,തൊണ്ടവേദന ,ചെവിവേദന...

പല്ലുവേദന

*ഇഞ്ചിനീരും തേനും കൂട്ടി പുരട്ടുക.

*ഉപ്പിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.

*പേരയുടെ ഇലയിട്ട് തിളപ്പിച്ച വെള്ളം ചെറുചൂടോടെ കവിള്‍കൊള്ളുക.

തലവേദന

*മല്ലിയില, പുതിനയില, തുമ്പയില, ഇവയില്‍ ഏതെങ്കിലും അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദനയ്ക്കു ശമനമുണ്ടാകും.

*ചന്ദനം പനിനീരില്‍ കുഴച്ച് നെറ്റിയില്‍ കട്ടിയില്‍ പുരട്ടിയാല്‍ തലവേദന കുറയും.

*കര്‍പ്പൂരവും ചന്ദനവും കുഴച്ച് നെറ്റിയില്‍ പൂശുക.

തൊണ്ടവേദന

*തേയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ ഉപ്പുചേര്‍ത്തു കവിള്‍കൊള്ളുക.

*വെളുത്തുള്ളി വെള്ളം തൊടാതെ അരച്ച് തൊണ്ടക്കുഴിയില്‍ പുരട്ടുക.

*ചെറുപയര്‍പൊടി പാലില്‍ ചാലിച്ച് ചെറുനാരങ്ങാനീരുചേര്‍ത്തു പുരട്ടുക.

ചെവിവേദന

*ഇഞ്ചിനീര്, മുരിങ്ങത്തൊലി ഇടിച്ചുപിഴിഞ്ഞെടുത്ത നീര് എന്നിവ നേര്‍ത്ത ചൂടോടെ ചെവിയില്‍ ഒഴിക്കുക.

*വെറ്റില കുത്തിപ്പിഴിഞ്ഞ്, ഇന്തുപ്പ് ചേര്‍ത്തു ചെവിയിലൊഴിക്കുക.

വയറുവേദന

* ഒരൌണ്‍സ് ഇഞ്ചിനീരില്‍ അര ടീസ്പൂണ്‍ തിപ്പലിപ്പൊടി ചേര്‍ത്തു കഴിക്കുക.

*കൂവളത്തില അരച്ച് മൂന്ന് ഔണ്‍സ് വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിച്ച് ചൂടാറിയാല്‍ തേന്‍ ചേര്‍ത്തു സേവിക്കുക.

*രണ്ടു സ്പൂണ്‍ ഇഞ്ചിനീരില്‍ അല്പം പഞ്ചസാര ചേര്‍ത്തു സേവിക്കുക.

Thursday, November 10, 2011

തൊടിയില്‍ നിന്നൊരു ഒറ്റമൂലി

ഏതുരോഗത്തിനും തൊടിയില്‍ നിന്നൊരു ഒറ്റമൂലി. അതില്‍ രോഗം ശമിക്കും. കുറച്ചുകാലം മുമ്പുവരെ നമ്മുടെ വീട്ടമ്മമാര്‍ക്ക് ധാരാളം ഔഷധസസ്യങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നു. അവയുടെ രോഗശമനശക്തിയെക്കുറിച്ചും. ഒരു ടീസ്പൂണ്‍ ഇഞ്ചിനീരും സമം തേനും ചേര്‍ത്ത് കഴിച്ചാല്‍ ചുമ കുറയും. പാര്‍ശ്വഫലങ്ങളൊട്ടുമില്ല. ഇതറിയാതെയാണ് ചുമയ്ക്കുമ്പോള്‍ ഡോക്ടറുടെ ഉപദേശം പോലുമില്ലാതെ കഫ് സിറപ്പ് വാങ്ങി ചുമയക്ക് ഉടനടി ഷട്ടറിടുന്നത്. വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിച്ചാല്‍ കൊളസ്ട്രോള്‍ കുറയും. മാവിന്റെ തളിരില ഉണക്കിപ്പൊടിച്ചു കഴിച്ചാല്‍ പ്രമേഹത്തിന് കുറവുണ്ടാകും. ഇത്തരം നിരവധി ഒറ്റമൂലികളും അവയുടെ രോഗശമനശക്തിയും പഴയ തലമുറയ്ക്ക് അറിയാമായിരുന്നു. മിക്കവാറും ഔഷധസസ്യങ്ങള്‍ തൊടിയിലുണ്ടായിരുന്നു. അല്പം മെനക്കെട്ടാല്‍ ഈ അറിവുകള്‍ നമുക്കും സ്വന്തമാക്കാം. കണ്ണൊന്ന് തുറന്നാല്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും മരുന്നുകള്‍.

വീട്ടില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ചില ഒറ്റമൂലികളെ ഇവിടെ പരിചയപ്പെടുത്തുകയാണ്. ഒരു ഗൃഹവൈദ്യന്റെ സഹായം ചെയ്യുന്നവയാണ് ഈ കുറിപ്പുകള്‍.

അസുഖങ്ങള്‍ ശമിക്കാന്‍

ചുമ

*ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയ് ക്ക് ആശ്വാസം ലഭിക്കും.

*തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

*കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക.

*വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും.

*കല്‍ക്കണ്ടവും ചുവന്നുള്ളിയും ചേര്‍ത്തുകഴിച്ചാല്‍ ചുമയ്ക്കു ശമനമാകും.

പനി

*തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്‍ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും.

*ജീരകം പൊടിച്ച് ശര്‍ക്കര ചേര്‍ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും.

*തുളസിനീരില്‍ കരുമുളകുപൊടി ചേര്‍ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും.

ജലദോഷം

*തുളസിനീര് അര ഔണ്‍സ് വീതം രണ്ടുനേരം കഴിക്കുക.

*ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും.

രക്താതിസമ്മര്‍ദം

*ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്‍ത്തു കഴിക്കുക.

*തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് വളരെ കുറവുണ്ടാകും.

*ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്‍ത്തു കഴിച്ചാല്‍ രക്തസമ്മര്‍ദത്തിന് കുറവുണ്ടാകും.

ആസ്തമ

*മഞ്ഞളും കറിവേപ്പിലയും കൂടി അരച്ച് ഒരു നെല്ലിക്കാ വലുപ്പത്തില്‍ ഒരു മാസം തുടര്‍ച്ചയായി കഴിച്ചാല്‍ ആസ്തമയ്ക്കു വളരെ കുറവുണ്ടാകും.

*ആടലോകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

*വെറ്റിലനീര്, ഇഞ്ചിനീര്, തേന്‍ ഇവ സമംചേര്‍ത്ത് ദിവസം രണ്ടുനേരം കഴിക്കുക.

*തുളസിയില പിഴിഞ്ഞ നീര് ഓരോ സ്പൂണ്‍ വീതം രാവിലെയും വൈകിട്ടും കഴിക്കുക.

കഫശല്യം

*ചെറിയ കഷ്ണം ഇഞ്ചി ചുട്ട് തൊലികളഞ്ഞ് കഴിക്കുക.

*തേന്‍, തുളസിനീര്, ഇഞ്ചിനീര്, ഉള്ളിനീര് എന്നിവ സമം ചേര്‍ത്തു കഴിച്ചാല്‍ കഫത്തിന് വളരെ ശമനമുണ്ടാകും.

*നാരങ്ങാവെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ കഫശല്യത്തിന് കുറവുണ്ടാകും.

കൊടിഞ്ഞി

*ജീരകം ചതച്ചിട്ട് പാല്‍ കാച്ചി രാവിലെ കുടിച്ചാല്‍ കൊടിഞ്ഞിക്ക് ശമനമുണ്ടാകും.

*മുക്കൂറ്റി സമൂലമെടുത്ത് (വേരും തണ്ടും ഇലയും പൂക്കളുമെല്ലാം) അരച്ച് കൊടിഞ്ഞിയുണ്ടാകുമ്പോള്‍ നെറ്റിയുടെ ഇരുവശങ്ങളിലും ഇട്ടാല്‍ വളരെ എളുപ്പത്തില്‍ ശമനമുണ്ടാകും.

*ചുക്കും കൂവളത്തിന്റെ വേരും കാടിവെള്ളത്തില്‍ അരച്ചുപുരട്ടിയാല്‍ കൊടിഞ്ഞിക്ക് വളരെ ആശ്വാസമുണ്ടാകും.

കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന്

*നാലോ അഞ്ചോ വെളുത്തുള്ളി തൊലികളഞ്ഞ് ചതച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.

*തൈരും ഇഞ്ചിയും കറിയാക്കി പതിവായി ഭക്ഷത്തില്‍ ഉള്‍പ്പെടുത്തുക.

*നാലോ അഞ്ചോ വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കുറുക്കി ദിവസവും ഒരു നേരം കുടിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെ ഉത്തമമാണിത്.

അമിതവണ്ണം

*തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക. (ചെറുതേനായാല്‍ വളരെ നല്ലത്)

*ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.

*ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.

പ്രമേഹം

*പച്ചപാവയ്ക്കയോ, പാവയ്ക്കയുടെ നീരോ പതിവായി കഴിക്കുക.

*രാത്രി കിടക്കാന്‍ നേരത്ത് വെളുത്തുള്ളി ചതച്ചിട്ട് പാല്‍ കുടിക്കുക.

*മാവിന്റെ തളിരില ഉണക്കിപ്പൊടിച്ച് കഴിക്കുക.

* ഗ്രാമ്പുവിന്റെ ഇല ഉണക്കിപ്പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.

*നെല്ലിക്കാ നീരില്‍ ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കുക.

ഇക്കിള്‍

* വായ് നിറച്ചു വെള്ളമെടുത്തശേഷം വിരല്‍കൊണ്ട് മൂക്ക് അടച്ചുപിടിച്ച അല്പനേരം ഇരിക്കുക.

*വായില്‍ ഒന്നോ രണ്േടാ സ്പൂണ്‍ പഞ്ചസാര ഇട്ടശേഷം സാവധാനം അലിയിച്ച് ഇറക്കുക.

കൃമിശല്യം

*നന്നായി വിളഞ്ഞ തേങ്ങയുടെ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കലക്കി കുടിക്കുക.

*അല്പം കായമെടുത്ത് ശര്‍ക്കരയില്‍ പൊതിഞ്ഞു കഴിക്കുക.

*ആര്യവേപ്പില അരച്ചുരുട്ടി ചെറുനെല്ലിക്കയുടെ വലുപ്പത്തില്‍ കഴിക്കുക.

ഗ്യാസ്ട്രബിള്‍

*വെളുത്തുള്ളി പാലില്‍ ചതച്ചിട്ട് കാച്ചി ഭക്ഷണത്തിനുശേഷം പതിവായി കഴിക്കുക.

*പുളിച്ചമോരില്‍ ജീരകം അരച്ചുകലക്കി കുടിക്കുക.

*വെളുത്തുള്ളി ചുട്ടുതിന്നുക.

*കരിങ്ങാലിക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

ദഹനക്കേട്

*ഒരു ചെറുകഷ്ണം ഇഞ്ചി, രണ്േടാമൂന്നോ വെളുത്തുള്ളി എന്നിവ ചവച്ചരച്ചു കഴിക്കുക.

*ഒരു കഷ്ണം ഇഞ്ചിയും ഉപ്പുകല്ലും ചേര്‍ത്ത് ചവച്ചിറക്കുക.

*ജീരകം കരിങ്ങാലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക.

*അയമോദകം ഇട്ട് വെന്ത വെള്ളം കുടിക്കുക.

പുളിച്ചുതികട്ടല്‍

*കറിവേപ്പില വെള്ളം തൊടാതെ അരച്ച് നെല്ലിക്കയോളം വലുപ്പത്തിലെടുത്ത് കാച്ചിയ ആട്ടിന്‍പാലിന്റെ കൂടെ ദിവസവും രാവിലെ കഴിക്കുക.

*മലര്‍പ്പൊടിയില്‍ തേനും പഞ്ചസാരയും ചേര്‍ത്തു കഴിക്കുക.

*വെളുത്തുള്ളി നീരും പശുവിന്‍നെയ്യും സമം എടുത്തു ചൂടാക്കി അതിരാവിലെ ഒരു സ്പൂണ്‍ കഴിക്കുക.

ഗര്‍ഭകാല ഛര്‍ദി

* അഞ്ചോ ആറോ ഏലക്കായ് പൊടിച്ചു കരിക്കിന്‍വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക.

*മല്ലി അരച്ചു പഞ്ചസാര ചേര്‍ത്തു കഴിക്കുക.

*കുമ്പളത്തിന്റെ ഇല തോരന്‍വെച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുക.
കടപ്പാട് :.സ്ത്രീ ധനം  വരിക    

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites