« »
SGHSK NEW POSTS
« »

Wednesday, December 28, 2011

പൊതു വിജ്ഞാനം -51 ( G K )

1. 2001 ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയിലെ സ്ത്രീപുരുഷാനുപാതം എത്രയാണ്?
2. 2001 ലെ കാനേഷുമാരി പ്രകാരം ഇന്ത്യയുടെ ജനസാന്ദ്രത എത്രയാണ്?
3. ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള ഇന്ത്യന്‍ സംസ്ഥാനം?
4. ജനസംഖ്യയെക്കുറിച്ചുള്ള പഠനം?
5. ഏറ്റവും കുറവ് സ്ത്രീപുരുഷാനുപാതമുള്ള സംസ്ഥാനം?
6. ഏറ്റവും കുറവ് സ്ത്രീപുരുഷാനുപാതം ഉള്ള കേന്ദ്രഭരണപ്രദേശം?
7. ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗക്കാരുള്ള സംസ്ഥാനം?
8. ഏറ്റവും കൂടുതല്‍ കര്‍ഷകരുള്ള സംസ്ഥാനം?
9. സാക്ഷരത ഏറ്റവും കുറവുള്ള കേന്ദ്രഭരണ പ്രദേശം?
10. ഇന്ത്യന്‍ സായുധസേനയുടെ സര്‍വസൈന്യാധിപന്‍?
11. ലോകത്തിലെ ഏറ്റവും വലിയ കരസേന?
12. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ കമാന്‍ഡര്‍ ഇന്‍ ചീഫ്?
13. കരസേനയുടെ ആദ്യ ഇന്ത്യന്‍ മേധാവി?
14. ഇന്ത്യയുടെ ആദ്യത്തെ തദ്ദേശീയ നിര്‍മ്മിത ടാങ്ക്?
15. കരസേനാദിനം?
16. കാര്‍ഗില്‍ വിജയദിനം?
17. കരസേനയിലെ ഏറ്റവും പഴയ റെജിമെന്റ്?
18. കര, വ്യോമ, നാവിക സേനകളുടെ സംയുക്ത സമിതി അറിയപ്പെടുന്നത്?
19. ഡി.ആര്‍.ഡി.ഒ വികസിപ്പിച്ചെടുത്ത അത്യന്താധുനിക യുദ്ധ ടാങ്ക്?
20. ഇന്ത്യന്‍ ആര്‍മിയുടെ രണ്ടാമത്തെ ഫീല്‍ഡ് മാര്‍ഷല്‍?
21. കരസേനാമേധാവിയാകുന്ന ആദ്യ സിക്ക് മതക്കാരന്‍?
22. നാഷണല്‍ ഡിഫന്‍സ് അക്കാഡമിയുടെ മുദ്രാവാക്യം?
23. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യത്തെ ഇലക്ട്രോണിക് യുദ്ധമുറ?
24. ഇന്ത്യന്‍ കരസേനയ്ക്കുവേണ്ടി തദ്ദേശീയമായി വികസിപ്പിച്ച മള്‍ട്ടി ബാരല്‍ റോക്കറ്റ് റോഞ്ചിംഗ് സിസ്റ്റം?
25. റഷ്യയില്‍ നിന്നും വാങ്ങിയ ടി- 72 മോഡല്‍ ടാങ്ക്?
26. ഇന്ത്യയുടെ പ്രധാന യുദ്ധ ടാങ്ക്?
27. ഇന്ത്യയില്‍ ആദ്യമായി കന്റോണ്‍മെന്റ് സ്ഥാപിച്ചത്?
28. ഇന്ത്യയും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ശബ്ദാതിവേശ മിസൈല്‍?
29. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ മിസൈല്‍?
30. ഇന്ത്യയുടെ പ്രധാന മിസൈല്‍ വിക്ഷേപ കേന്ദ്രം?
31. ചരിത്രത്തിലാദ്യമായി സൂര്യാസ്തമനത്തിനുശേഷം ഇന്ത്യ പരീക്ഷിച്ച ആണവ മിസൈല്‍?
32. നാവികസേനയുടെ ആസ്ഥാനം?
33. റഷ്യയില്‍നിന്ന് വാങ്ങിയ വിമാനവാഹിനിക്കപ്പലായ ' അഡ്മിറല്‍ ഗോര്‍ഷ്കോവിന്റെ' പുതിയ പേര്?
34. നാവികസേനയുടെ ഇന്ത്യാക്കാരനായ ആദ്യ അഡ്മിറല്‍?
35. നേവിയില്‍ കമ്മിഷന്‍ഡ് റാങ്ക് ലഭിച്ച ആദ്യത്തെ ഇന്ത്യാക്കാരന്‍?
36. ഇന്ത്യന്‍ നാവികസേനയുടെ ആപ്തവാക്യം?
37. പൃഥ്വി മിസൈലിന്റെ നാവികസേനാരൂപം?
38. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ഹൈഡ്രോഗ്രാഫിക് സര്‍വേഷിപ്പ്?
39. തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ രണ്ടാമത്തെ വലിയ യുദ്ധക്കപ്പല്‍?
40. ഇന്ത്യയുടെ ആദ്യ മിസൈല്‍ ഫയറിംഗ് അന്തര്‍വാഹിനി?
41. 1993ല്‍ മസാഗണ്‍ ഡോക്കില്‍ നിന്ന് പുറത്തിറക്കിയ മൂന്നാമത്തെ മിസൈല്‍ ബോട്ട്?
42. ഇന്ത്യന്‍ നാവികസേന സുനാമി ദുരന്തബാധിതരെ സഹായിക്കാനായി മാലദ്വീപില്‍ നടത്തിയ ഓപ്പറേഷന്‍?
43. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും ഇന്ത്യന്‍ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനം?
44. നേവല്‍ ഫിസിക്കല്‍ ഓഷ്യാനോഗ്രാഫിക് ലബോറട്ടറി സ്ഥിതിചെയ്യുന്നത്?
45. ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങിയ യുദ്ധക്കപ്പല്‍?

  ഉത്തരങ്ങള്‍
1) 933/1000, 2) 324/ച.കി.മീ., 3) അരുണാചല്‍ പ്രദേശ്, 4) ഡെമോഗ്രാഫി, 5) ഹരിയാന, 6) ദാമന്‍ദ്യൂയ്, 7) മദ്ധ്യപ്രദേശ്, 8) ആന്ധ്രാപ്രദേശ്, 9) ദാദ്രനഗര്‍ ഹവേലി, 10) രാഷ്ട്രപതി, 11) പീപ്പിള്‍സ് ആര്‍മി, 12) ജനറല്‍ സര്‍ റോയ്ബുച്ചര്‍, 13) ജനറല്‍ കെ.എം. കരിയപ്പ, 14) വിജയാന്ത, 15) ജനുവരി 15, 16) ജൂലൈ 26, 17) പഞ്ചാബ് റെജിമെന്റ്, 18) ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ്, 19) അര്‍ജുന്‍, 20) കെ. എം. കരിയപ്പ, 21) ജോഗീന്ദര്‍ ജസ്വന്ത് സിംഗ്, 22) സേവാ പരമോധര്‍മ്മ, 23) സംയുക്ത, 24) പിനാക, 25) അജയ, 26) ഭീഷ്മ, 27) 1765ല്‍ റോബര്‍ട്ട് ക്ളൈവാണ്, 28) ബ്രഹ്മോസ്, 29) പൃഥ്വി, 30) ഒറീസയില്‍ സ്ഥിതിചെയ്യുന്ന ചാന്ദിപ്പൂര്‍, 31) അഗ്നി-2, 32) ന്യൂഡല്‍ഹി, 33)  ഐ.എന്‍.എസ് വിക്രമാദിത്യ, 34) എ.കെ. ചാറ്റര്‍ജി, 35) ഡി.എന്‍. മുഖര്‍ജി, 36) അഹോരാത്രം ജാഗ്രത, 37) ധനുഷ്, 38) ദര്‍ഷക്, 39) ഐ. എന്‍. എസ്. മൈസൂര്‍, 40) ഐ.എന്‍.എസ് സിന്ധുശാസ്ത്ര, 41) ഐ. എന്‍. എസ്. നാശക്, 42) ഓപ്പറേഷന്‍ കാസ്റ്റര്‍, 43) ഓപ്പറേഷന്‍ മദത്ത്, 44) കൊച്ചി, 45) ഐ. എന്‍. എസ്. ജലാശ്വ.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites