« »
SGHSK NEW POSTS
« »

Wednesday, December 21, 2011

പൊതു വിജ്ഞാനം -18 (G.K)

1. ഇലക്ട്രോണുകള്‍ കാണപ്പെടുന്നതെവിടെ?
2. ഒരു പദാര്‍ത്ഥത്തിന്റെ നിര്‍മ്മിതിക്കുള്ള അടിസ്ഥാന യൂണിറ്റ്?
3. ഒരാറ്റത്തിന്റെ ന്യൂക്ളിയസിലുള്ള പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ എണ്ണമാണ്...?
4. മാസ് നമ്പറിനെ സൂചിപ്പിക്കുന്ന അക്ഷരം?
5. ഒരു മൂലകത്തിന്റെ ഒരേ ആറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പരും ഉള്ള ആറ്റങ്ങളാണ്...?
6. ആറ്റോമിക സംഖ്യ ആദ്യമായി കണക്കാക്കിയത്?
7. ഒരുപദാര്‍ത്ഥത്തിന്റെ എല്ലാ ഗുണങ്ങളും പ്രദര്‍ശിപ്പിച്ചുകൊണ്ട്  സ്വതന്ത്രാവസ്ഥയില്‍ സ്ഥിതിചെയ്യുന്ന അതിന്റെ ഏറ്റവും ചെറിയ കണിക?
8. ഒരു ഫോസ്ഫറസ് തന്മാത്രയിലെ ആറ്റങ്ങളുടെ എണ്ണം?
9. മൂലകങ്ങളെയും അവ പ്രവര്‍ത്തിച്ചുണ്ടാകുന്ന സംയുക്തങ്ങളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ്...?
10. പ്രപഞ്ചത്തിലെ പ്രധാനപ്പെട്ട കണിക ..... ആണ്?
11. ഇലക്ട്രോണിന്റെയും പോസിട്രോണിന്റെയും മാസ് തുല്യവും ചാര്‍ജുകള്‍ .... ആയിരിക്കും.
12. തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
13. രണ്ടാം ഗ്രൂപ്പിനും മൂന്നാംഗ്രൂപ്പിനും ഇടയില്‍ 10 കോളനികളിലായി വിന്യസിച്ചിരിക്കുന്ന മൂലകങ്ങള്‍?
14. ആറ്റത്തിലെ ഏറ്റവും ഭാരം കുറവുള്ള കണമേത്?
15. രണ്ടാംഗ്രൂപ്പ് മൂലകങ്ങളുടെ പേര്?
16. എസ് ബ്ളോക്കില്‍ ഏതെല്ലാം ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്നു?
17. മെന്‍ഡലീവ് എന്തിന്റെ അടിസ്ഥാനത്തിലാണ് മൂലകങ്ങളെ വര്‍ഗ്ഗീകരിച്ചത്?
18. യുറേനിയം, തോറിയം തുടങ്ങിയ റേഡിയോ ആക്ടിവിറ്റി പ്രകടമാക്കുന്ന മൂലകങ്ങള്‍ ആവര്‍ത്തനപ്പട്ടികയില്‍ കാണപ്പെടുന്നതെവിടെ?
19. റേഡിയോ ആക്ടിവിറ്റിയുള്ള ഒരു ആല്‍ക്കലി ലോഹം?
20. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
21. മനുഷ്യന്റെ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുന്നതില്‍ പ്രധാനപങ്കു വഹിക്കുന്ന ലോഹം?
22. മെഴുകില്‍ പൊതിഞ്ഞുസൂക്ഷിക്കുന്ന മൂലകം?
23. ജീവികളുടെ ഡി.എന്‍.എയിലും ആര്‍.എന്‍.എയിലും കാണപ്പെടുന്ന മൂലകം?
24. സസ്യ എണ്ണയിലൂടെ ഏതുവാതകം കടത്തിവിട്ടാണ് വനസ്പതി നെയ്യ് ഉത്പാദിപ്പിക്കുന്നത്?
25. കത്താന്‍ സഹായിക്കുന്ന വാതകം?
26. അന്തരീക്ഷവായുവില്‍ ആര്‍ഗണിന്റെ അളവെത്ര?
27. രക്താര്‍ബുദ ചികിത്സയ്ക്ക് (റേഡിയേഷന്‍) ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം?
28. ഗന്ധകം എന്നറിയപ്പെടുന്ന മൂലകം?
29. ഭൌമോപരിതലത്തില്‍ ഏറ്റവും സുലഭമായി കാണുന്ന മൂലകം?
30. ഏറ്റവും ഭാരമുള്ള വാതകമൂലകം?
31. പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാര്‍ബണിക സംയുക്തം?
32. തീയണയ്ക്കാനുള്ള ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം?
33. ജന്തുക്കളില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള സംയുക്തം?
34. മരതകം രാസപരമായി എന്താണ്?
35. ഈര്‍പ്പമില്ലാത്ത കുമ്മായപ്പൊടിയിലൂടെ ക്ളോറിന്‍ വാതകം കടത്തി വിടുമ്പോള്‍ ലഭിക്കുന്ന വസ്തു?
36. ഇടിമിന്നലുണ്ടാകുമ്പോള്‍ അന്തരീക്ഷത്തിലുണ്ടാകുന്ന നൈട്രജന്‍ സംയുക്തം?
37. ഗ്ളാസ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന സംയുക്തം?
38. സിമന്റ് നിര്‍മ്മാണ സമയത്ത് അത് വേഗം സെറ്റായിപ്പോകാതിരിക്കാന്‍ ചേര്‍ക്കുന്ന സംയുക്തം?
39. മഴക്കോട്ട് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥം?
40. എപ്സം സാള്‍ട്ട് രാസപരമായി ...... ആണ്?
41. ചുവപ്പ് ലെഡ് എന്നാലെന്ത്?
42. ചുണ്ണാമ്പ് വെള്ളത്തിന്റെ രാസനാമം?
43. വ്യാവസായികമായി ലോഹം ഉത്പാദിപ്പിക്കുന്നതിനുപയോഗിക്കുന്ന ലോഹധാതു?
44. ഏറ്റവും സുലഭമായ ധാതു?
45. യുറേനിയത്തിന്റെ മുഖ്യ അയിര്?

  ഉത്തരങ്ങള്‍
1) ആറ്റത്തിലെ ഓര്‍ബിറ്റില്‍ അഥവാ ഷെല്ലുകളില്‍, 2) ആറ്റം, 3) മാസ്നമ്പര്‍, 4) എ, 5) ഐസോടോപ്പുകള്‍, 6) മോസ്ളി, 7)തന്മാത്ര, 8) 4, 9) രസതന്ത്രം, 10) ഇലക്ട്രോണുകള്‍, 11) വിപരീതവും, 12) അവഗാഡ്രോ, 13) സംക്രമണം മൂലകങ്ങള്‍, 14) ഇലക്ട്രോണ്‍, 15) ആല്‍ക്കലൈന്‍ എര്‍ത്ത് ലോഹങ്ങള്‍, 16) ഒന്നും രണ്ടും,  17) ആറ്റോമികമാസിന്റെ, 18) ബ്ളോക്കില്‍ (ആക്ടിനൈഡുകളാണിവ), 19) ഫ്രാന്‍സിയം, 20) ഓക്സിജന്‍, 21) സോഡിയം, 22) ലിഥിയം, 23) ഫോസ്ഫറസ്, 24) ഹൈഡ്രജന്‍, 25) ഓക്സിജന്‍, 26) 0.9 ശതമാനം, 27) ഫോസ്ഫറസ് - 32, 28) സള്‍ഫര്‍, 29) ഓക്സിജന്‍, 30) റഡോണ്‍, 31) സെല്ലുലോസ്, 32) ആലം, 33) ജലം, 34) ബെറിലിയം അലുമിനിയം സിലിക്കേറ്റ്, 35) ബ്ളീച്ചിംഗ് പൌഡര്‍, 36) നൈട്രിക് ഓക്സൈഡ്, നൈട്രജന്‍ ഡൈ ഓക്സൈഡ്, 37) സിലിക്കണ്‍ ഡൈ ഓക്സൈഡ് (സിലിക്ക), 38) ജിപ്സം (ഹൈഡ്രേറ്റഡ് കാത്സ്യം സള്‍ഫേറ്റ്), 39) പോളിക്ളോറോ ഈഥിന്‍, 40) മഗ്നീഷ്യം സള്‍ഫേറ്റ്, 41) ട്രൈപ്ളംബിക് ടെട്രോക്സൈഡ്, 42) കാത്സ്യം ഹൈഡ്രോക്സൈഡ്, 43) അയിര്, 44) ഫെല്‍സ്പാര്‍, 45) പിച്ച് ബ്ളെന്‍ഡ്.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites