« »
SGHSK NEW POSTS
« »

Sunday, December 18, 2011

പൊതു വിജ്ഞാനം6 (General Knowledge)


1. പ്രപഞ്ചത്തില്‍ ഏറ്റവുമധികമുള്ള മൂലകമേത്?
2. ആറ്റംബോംബില്‍ നടക്കുന്ന പ്രവര്‍ത്തനമേത്?
3. അന്തരീക്ഷമര്‍ദ്ദം അളക്കാനുള്ള ഉപകരണമേത്?
4. ഗുരുത്വാകര്‍ഷണ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാര്?
5. കറിയുപ്പിന്റെ രാസനാമമെന്ത്?
6. ഏറ്റവും നീളത്തില്‍ അടിച്ചുപരത്താനും വലിച്ചുനീട്ടാനും കഴിയുന്ന ലോഹമേത്?
7. ഏറ്റവും ഭാരം കുറഞ്ഞ ലോഹമേത്?
8. ഭൂമിയുടെ ഉപരിതലത്തില്‍ ഏറ്റവുമധികമുള്ള മൂലകമേത്?
9. രക്തത്തിലെ ഹീമോഗ്ളോബിനിലുള്ള ലോഹമേത്?
10. കുലീനലോഹങ്ങള്‍ ഏവ?
11. ആറ്റത്തിലെ പോസിറ്റീവ് ചാര്‍ജുള്ള കണമേത്?
12. ആറ്റത്തിലെ ചാര്‍ജില്ലാത്ത കണമേത്?
13. ഇലക്ട്രോണുകളെ കണ്ടുപിടിച്ചതാര്?
14. ഭൂമിയില്‍ ഏറ്റവും അപൂര്‍വമായുള്ള മൂലകമേത്?
15. കൃത്രിമമായി നിര്‍മ്മിച്ച ആദ്യത്തെ ലോഹമേത്?
16. ഏറ്റവും വിലകൂടിയ ലോഹമേത്?
17. ശുദ്ധമായ സ്വര്‍ണം എത്ര കാരറ്റാണ്?
18. പ്രകൃതിയില്‍ കാണപ്പെടുന്ന ഏറ്റവും കടുപ്പമേറിയ വസ്തു?
19. എല്ലാ ആസിഡുകളിലും അടങ്ങിയിരിക്കുന്ന മൂലകമേത്?
20. വിനാഗിരിയില്‍ അടങ്ങിയിട്ടുള്ള ആസിഡേത്?
21. മുന്തിരി, പുളി എന്നിവയിലെ ആസിഡേതാണ്?
22. പഞ്ചസായുടെ ഘടകങ്ങള്‍ ഏവ?
23. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയിലുള്ള പ്രധാന പഞ്ചസാരയേത്?
24. പിച്ചള അഥവാ ബ്രാസ് ഏതൊക്കെ ലോഹങ്ങള്‍ കൂടിച്ചേരുന്നതാണ്?
25. തുരിശിന്റെ രാസനാമമേത്?
26. ചുണ്ണാമ്പുവെള്ളത്തെ പാല്‍നിറമാക്കുന്ന വാതകമേത്?
27. പാചകവാതകത്തിലെ പ്രധാന ഘടകങ്ങളേവ?
28. ഖരരൂപത്തിലുള്ള കാര്‍ബണ്‍ഡൈ ഓക്സൈഡ് അറിയപ്പെടുന്നതെങ്ങനെ?
29. ഓക്സിജന്‍ വാതകം കണ്ടുപിടിച്ചതാര്?
30. നൈട്രജന്‍ വാതകം കണ്ടുപിടിച്ചതാര്?
31. ഭക്ഷ്യവസ്തുക്കളില്‍ രുചി കൂട്ടാന്‍ ചേര്‍ക്കുന്ന രാസവസ്തുവേത്?
32. മുട്ടയുടെ തോടില്‍ അടങ്ങിയിട്ടുള്ള രാസവസ്തുവേത്?
33. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്നതെന്ത്?
34. മിന്നാമിനിങ്ങുകളുടെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?
35. തേനിലുള്ള പ്രധാന പഞ്ചസാരയേത്?
36. ക്ളോറോഫോം കണ്ടുപിടിച്ചതാര്?
37. റബര്‍ പാല്‍ കട്ടിയാക്കാന്‍ ഉപയോഗിക്കുന്ന ആസിഡേത്?
38. തീയണയ്ക്കാനുപയോഗിക്കുന്ന വാതകമേത്?
39. ദേശീയ ബാലദിനം എന്ന്?
40. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു?
41. ആദ്യത്തെ ബാലസൌഹൃദ ജില്ലയായി പ്രഖ്യാപിച്ച ജില്ല?
42. കുട്ടികള്‍ കുറ്റംചെയ്താല്‍ അവരെ ഹാജരാക്കുന്നത് ഏത് കോടതിയിലാണ്?
43. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ വിവാഹം നടത്തുന്ന സംസ്ഥാനമേത്?
44. 'മനുഷ്യന്റെ പിതാവാണ് കുഞ്ഞുങ്ങള്‍' എന്ന് പറഞ്ഞതാര്?
45. സാര്‍വദേശീയ ശിശുദിനം എന്നാണ്?

  ഉത്തരങ്ങള്‍
1) ഹൈഡ്രജന്‍, 2) അണുവിഘടനം, 3) ബാരോമീറ്റര്‍, 4) ഐസക് ന്യൂട്ടണ്‍, 5) സോഡിയം ക്ളോറൈഡ്, 6) സ്വര്‍ണം, 7) ലിഥിയം, 8) ഓക്സിജന്‍, 9) ഇരുമ്പ്, 10) വെള്ളി, സ്വര്‍ണം, പ്ളാറ്റിനം,. 11) പ്രോട്ടോണ്‍, 12) ന്യൂട്രോണ്‍, 13) ജെ.ജെ. തോംസണ്‍, 14) അസ്റ്റാറ്റിന്‍, 15) ടെക്നീഷ്യം, 16) റോഡിയം, 17) 24 കാരറ്റ്, 18) വജ്രം, 19) ഹൈഡ്രജന്‍, 20) അസെറ്റിക്കാസിഡ്, 21) ടാര്‍ടാറിക്കാസിഡ്, 22) കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, 23) ഫ്രക്ടോസ്, 24) ചെമ്പ്, സിങ്ക്, 25) കോപ്പര്‍ സള്‍ഫേറ്റ്, 26) കാര്‍ബണ്‍ഡൈ ഓക്സൈഡ്, 27) പ്രൊപ്പേന്‍, ബ്യൂട്ടേന്‍, 28)  ഡ്രൈ ഐസ്, 29) ജോസഫ് പ്രീസ്റ്റിലി, 30) ഡാനിയേല്‍ റൂഥര്‍ഫോര്‍ഡ്, 31) അജിനോമോട്ടോ, 32) കാല്‍സ്യം കാര്‍ബണേറ്റ്, 33) ബ്ളീച്ചിംഗ് പൌഡര്‍, 34) ലൂസിഫെറിന്‍, 35) ഫ്രക്ടോസ്, 36) സാമുവല്‍ ഗുത്രി, 37) ഫോര്‍മിക് ആസിഡ്, 38) കാര്‍ബഡൈ ഓക്സൈഡ്, 39) ജനുവരി 24, 40) ബേബി ദുര്‍ഗ, 41) കേരളത്തിലെ ഇടുക്കി ജില്ല, 42) ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ, 43) രാജസ്ഥാന്‍, 44) വില്യം വേര്‍ഡ്സ് വര്‍ത്ത്, 45) നവംബര്‍ 20.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites