« »
SGHSK NEW POSTS
« »

Saturday, December 24, 2011

പൊതു വിജ്ഞാനം-35 ( G.K)

51. ജോലി ചെയ്തില്ലെങ്കില്‍ ശമ്പളമില്ല (ഡൈസ്നോണ്‍) എന്ന നിയമം കേരളത്തില്‍ കൊണ്ടുവന്നത്?
2. കേരളത്തിലെ ആദ്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകന്‍?
3.  അയ്യപ്പപണിക്കര്‍ ഏതെല്ലാം മേഖലയിലാണ് പ്രശസ്തനായത്?
4. ചെറിയ മനുഷ്യരും വലിയ ലോകവും എന്ന കാര്‍ട്ടൂണ്‍ പരമ്പരയുടെ സ്രഷ്ടാവ്?
5. ഇരയിമ്മന്‍തമ്പി രചിച്ച പ്രമുഖ ആട്ടക്കഥകള്‍?
6. ഉമാകേരളം എന്ന മഹാകാവ്യം രചിച്ചത്?
7. എന്റെ ജീവിതകഥ, മണ്ണിവേണ്ടി, കൊടുങ്കാറ്റിന്റെ മാറ്റൊലി എന്നീ കൃതികള്‍ രചിച്ചത്?
8. കേരളത്തില്‍ സ്കൂള്‍ യുവജനോത്സവം ആരംഭിച്ചത് ആര് വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോഴാണ്?
9. വ്യവഹാരം ഇതിവൃത്തമായി മലയാളത്തില്‍ എഴുതപ്പെട്ട ആദ്യനോവല്‍?
10. 600 ലധികം സിനിമകളില്‍ നായകവേഷമണിഞ്ഞ് ലോക റെക്കാഡ് നേടിയ മലയാള നടന്‍?
11. കെ.ആര്‍. നാരായണന്‍ ഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയായിരുന്നു?
12. ന്യൂഡല്‍ഹിയില്‍ ചില്‍ഡ്രന്‍സ് ബുക്ക് ട്രസ്റ്റ്, ഡോള്‍സ് മ്യൂസിയം എന്നിവ സ്ഥാപിച്ചത്?
13. ഡോ. കമലാസുരയ്യ ഏത് മേഖലയിലാണ് തന്റെ പ്രാഗല്ഭ്യം തെളിയിച്ചത്?
14. ഐതിഹ്യകഥകളുടെ സമാഹാരമായ ഐതിഹ്യമാല രചിച്ചത്?
15. കൊങ്കണ്‍ റെയില്‍വേ നിര്‍മ്മാണത്തിന്റെ ചുമതല വഹിച്ച പ്രശസ്ത എന്‍ജിനിയറിംഗ് വിദഗ്ദ്ധന്‍?
16. സ്വദേശാഭിമാനി ദിനപത്രത്തിന്റെ സ്ഥാപകനേതാവ്?
17. ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഷെവലിയര്‍ ഒഫ് ആര്‍ട്സ് ആന്റ് ലെറ്റേഴ്സ് ബഹുമതിനേടിയ മലയാളസാഹിത്യകാരന്‍?
18. ശ്രീചട്ടമ്പി സ്വാമികളുടെ കുട്ടിക്കാലത്തെ പേര്?
19. സിംഗപ്പൂരില്‍ പ്രസിഡന്റ് പദവി അലങ്കരിച്ച ആദ്യത്തെ കേരളീയന്‍?
20. ഭാരതത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിച്ച കേരളീയന്‍?
21. ഐക്യരാഷ്ട്രസംഘടനയുടെ പബ്ളിക് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ മേധാവിയായി പ്രവര്‍ത്തിച്ചിരുന്ന കേരളീയന്‍?
22. മലയാളത്തിലെ ആദ്യ ചലച്ചിത്ര ഗ്രന്ഥമായ ചലച്ചിത്രകലയുടെ രചയിതാവ്?
23. ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഓര്‍ഡര്‍ ഒഫ് ദ ബ്രിട്ടീഷ് എംപയര്‍ എന്ന ബഹുമതി ലഭിച്ച ചലച്ചിത്രതാരം?
24. തങ്ജം മനോരമ ദേവിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്‍?
25. കാല്‍ക്കുലേറ്ററിനെപ്പോലും വെല്ലുന്ന വേഗതയില്‍ കണക്കുകൂട്ടാന്‍ കഴിവുള്ള ഇന്ത്യന്‍ ബാലന്‍?
26. ഓള്‍ ഇംഗ്ളണ്ട് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയ്ക്കുവേണ്ടി രണ്ടാമതായി നേടിയ കായികതാരം?
27. ഇന്ത്യയിലെ മിസൈല്‍ മനുഷ്യന്‍ എന്നറിയപ്പെടുന്നത്?
28. കര്‍ഷക് മസ്ദൂര്‍ പ്രജാ പാര്‍ട്ടി രൂപീകരിച്ച വ്യക്തി?
29. പൌനാറിലെ വിശുദ്ധന്‍ എന്നറിയപ്പെടുന്നത്?
30. സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബല്‍സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരന്‍?
31. റവന്യൂസ്റ്റാമ്പ് എന്ന ഗ്രന്ഥം രചിച്ച പ്രമുഖ സാഹിത്യപ്രതിഭ?
32. ബുക്കര്‍ സമ്മാനാര്‍ഹയായ രണ്ടാമത്തെ ഇന്ത്യന്‍ വനിത?
33. ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകന്‍?
34. 1975 ജൂണ്‍ 25 ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി?
35. കേന്ദ്രമന്ത്രിസഭയില്‍ അംഗമായ ആദ്യ കമ്മ്യൂണിസ്റ്റുകാരന്‍?
36. ഉസ്താദ് ബിസ്മില്ലാഖാന്‍ ഏത് വാദ്യോപകരണവാദനത്തിലൂടെയാണ് പ്രശസ്തനായത്്?
37. സമ്പൂര്‍ണ വിപ്ളവത്തിനും പാര്‍ട്ടിരഹിത ജനാധിപത്യ പ്രക്രിയയ്ക്കും ആഹ്വാനം നല്‍കിയത്?
38. ബാങ്കോക്ക് ഏഷ്യാഡില്‍ 800 മീറ്ററിലും 500 മീറ്ററിലും സ്വര്‍ണം നേടിയ ഇന്ത്യന്‍ കായിക താരം?
39. കാമരാജ് പ്ളാന്‍ എന്ന പദ്ധതി ആവിഷ്കരിച്ചത്?
40. സതീഷ് ഗുജ്റാള്‍ ഏത് മേഖലയില്‍ ആണ് തന്റെ കഴിവ് തെളിയിച്ചത്?
41. കൃത്രിമ ജീനുകളെ സൃഷ്ടിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍?
42. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ് ശിശു?
43. പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ പ്രേംചന്ദിന്റെ യഥാര്‍ത്ഥ നാമം?
44. സ്വപ്നവാസവദത്തം, പ്രതിജ്ഞായൌഗന്ധാരായന, ചാരുദത്തന്‍ എന്നീ പ്രസിദ്ധ കൃതികള്‍ രചിച്ചത്?
45. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ച സമയത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?

  ഉത്തരങ്ങള്‍
 1) സി. അച്യുതമേനോന്‍, 2) അപ്പു നെടുങ്ങാടി, 3) കവിത, അദ്ധ്യാപനം, വിമര്‍ശന സാഹിത്യം, 4) ജി. അരവിന്ദന്‍, 5) ദക്ഷയാഗം, കീചകവധം, ഉത്തരാസ്വയംവരം, 6) ഉള്ളൂര്‍ എസ്. പരമേശ്വര അയ്യര്‍ , 7) എ.കെ. ഗോപാലന്‍, 8) ജോസഫ് മുണ്ടശേരി (1957 ല്‍), 9) ശാരദ, 10) പ്രേംനസീര്‍, 11) പത്ത്, 12) കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍, 13) സാഹിത്യം, 14) കൊട്ടാരത്തില്‍ ശങ്കുണ്ണി, 15) ഇ. ശ്രീധരന്‍, 16) വക്കം അബ്ദുല്‍ഖാദര്‍ മൌലവി, 17) എം. മുകുന്ദന്‍, 18) കുഞ്ഞന്‍പിള്ള, 19) ദേവന്‍നായര്‍, 20) ടി.എന്‍. ശേഷന്‍, 21) ശശി തരൂര്‍, 22) നാഗവള്ളി ആര്‍.എസ്. കുറുപ്പ്, 23) ഓംപുരി, 24) ജസ്റ്റിസ് സി. ഉപേന്ദ്ര കമ്മിഷന്‍, 25) ഉദയ് ശങ്കര്‍, 26) പി. ഗോപീചന്ദ്, 27) എ.പി.ജെ. അബ്ദുള്‍ കലാം, 28) ആചാര്യ കൃപലാനി, 29) ആചാര്യ വിനോബഭാവെ, 30) അമര്‍ത്യാസെന്‍, 31) അമൃതാപ്രീതം (പഞ്ചാബി നോവലിസ്റ്റ്), 32) കിരണ്‍ ദേശായി (ഇന്‍ഹറിറ്റല്‍സ് ഒഫ് ലോസ്), 33) സി.എന്‍. അണ്ണാദുരൈ, 34) ഇന്ദിരാഗാന്ധി, 35) ഇന്ദ്രജിത് ഗുപ്ത, 36) ഷഹനായ്, 37) ജയപ്രകാശ് നാരായണ്‍, 38) ജ്യോതിര്‍മയി സിക്ദര്‍, 39) കുമാരസ്വാമി കാമരാജ്, 40) ചിത്രകല, 41) ഡോ ഹര്‍ഗോവിന്ദ് ഖുരാന, 42) ബേബി ദുര്‍ഗ (1978), 43) ധന്‍പത്റായ്, 44) ഭാസന്‍, 45) ജെ.ബി. കൃപലാനി.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites