« »
SGHSK NEW POSTS
« »

Friday, July 08, 2011

ടിന്‍റുമോന്‍ ഫലിതങ്ങള്‍


'ഞാന്‍ എവിടെ നിന്നു വന്നെന്ന്‌ എനിക്കറിയില്ല. എന്റെ അച്‌ഛനും അമ്മയും ആരാണെന്നുമറിയില്ല. ഏതായാലും മൊബൈല്‍ഫോണും ഇന്റര്‍നെറ്റും വന്നതോട്‌ എനിക്കങ്ങ്‌ വലിയ പ്രശസ്‌തിയൊക്കെയായി. എസ്‌.എം. എസില്‍ ഭൂരിഭാഗവും എന്റെ തമാശകളാ ഇപ്പം. ഇന്റര്‍നെറ്റില്‍ എന്റെ പേരില്‍ കൊറേ വെബ്‌സൈറ്റുകളുമുണ്ട്‌. അതിലും എന്റെ തമാശകളാ മുഴുവനും. നിങ്ങള്‍ക്കൊക്കെ കണ്ണാടി നോക്കിയാല്‍ നിങ്ങളുടെ ശരിയായുള്ള മുഖം കാണാന്‍ പറ്റും. എന്നാല്‍ എനിക്കോ? ടിന്റുമോന്‍ ഡോട്ട്‌ കോം എന്നൊക്കെയുള്ള സൈറ്റിലൊക്കെ ഒന്നു കയറി നോക്കിക്കേ പലപലരൂപത്തിലാ എന്നെ ഓരോരുത്തര്‌ വരച്ചു വച്ചിരിക്കുന്നെ. അതിലേതാ യഥാര്‍ത്ഥത്തിലുള്ള ഞാനെന്ന്‌ എനിക്കു തന്നെ കണ്‍ഫ്യൂഷനാ. പിന്നെ ഞാനങ്ങ്‌ കരുതിയേച്ച്‌ എല്ലാം ഞാന്‍ തന്നാണെന്ന്‌.

എന്നോ എവിടെ വച്ചോ മലയാളികളുടെ മനസ്സിലേക്കു പിറന്നു വീണ ഈ അഞ്ചു വയസ്സുകാരന്‍ കുസൃതിച്ചെക്കനെ എല്ലാവര്‍ക്കുമറിയാം. ടിന്റുമോന്റെ തമാശ കേട്ട്‌ പൊട്ടിച്ചിരിക്കാത്ത ഒരു മലയാളിപോലും കാണില്ല. ഒരു എസ്‌ എംസായോ എംഎംഎസായോ ഇന്റര്‍നെറ്റിലെ നുറുങ്ങുകളായോ ടിന്റുമോന്റെ തമാശകള്‍ ഓരോരുത്തരേയും തേടിയെത്തുന്നു.
.................................................................................
യാത്രക്കാരന്‍- "ശബരിമലയ്‍ക്ക് എത്ര മൈലുണ്ടെന്നറിയാമോ ?"
ടിന്‍റുമോന്‍- "ശബരിമലയ്‍ക്ക് മയിലുള്ളതായി അറിയില്ല, പുലികകളുണ്ടെന്നു കേട്ടിട്ടുണ്ട്.."
.................................................................................
– നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം .
 ടിന്റുമോന്‍ – "ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം"
................................................................................
വാര്‍ത്ത- "ചന്ദ്രനില്‍ വെള്ളം കണ്ടെത്തി"
ടിന്‍റുമോന്‍-"വെള്ളത്തില്‍ ഞാന്‍ പണ്ടേ ചന്ദ്രനെ കണ്ടെത്തിയതാ, ആരോടും പറഞ്ഞില്ലന്നേയുള്ളൂ"
......................................................................................................................................
ബസില്‍ ടിന്‍റുമോനിരിക്കുന്ന സീറ്റിനരികിലെത്തിയ ഒരാള്‍- "ഇതെന്‍റെ സീറ്റാണ്, ഞാനിവിടെ ഒരു ടവ്വല്‍ ഇട്ടിരുന്നു ടിന്‍റുമോന്‍"-
ടിന്‍റുമോന്‍-"അപ്പോ ഒരു ടബിള്‍ മുണ്ട് മടക്കി ഇതിന്‍റെ മുകളിലിട്ടാല്‍ ഈ ബസ് എന്‍റെയാകുവോ ? "
..........................................................................
ടിന്റുമോന്‍ ക്ഷേത്രത്തിലെ ഉത്സവത്തിലേക്ക് കഥകളി ബുക്ക് ചെയ്യാന്‍ പൊയി.
ടിന്‍റുമോന്‍- "കഥകളി റേറ്റ് എത്രയാ ? "
കഥകളിക്കാരന്‍- "കഥ ദുര്യോധന വധം കളിക്കണ റേറ്റ് ഇരുപത്തയ്യായിരം രൂപാ"
ടിന്റുമോന്‍:"പതിനായുരം രൂപ തരും, വധിക്കണ്ട.. ഒന്നു വിരട്ടി വിട്ടാല്‍ മതി"
...................................................................
ടീച്ചര്‍- "ഭാവിയില്‍ ആരാകാനാണ് നിങ്ങളാഗ്രഹിക്കുന്നത് ?
ടുട്ടുമോന്‍- "എനിക്കു ഡോക്ടറാകണം"
 ചിഞ്ചുമോള്‍- "എനിക്ക് ഒരമ്മയാകണം"
ടിന്‍റുമോന്‍- "എനിക്ക് ചിഞ്ചുമോളെ സഹായിച്ചാല്‍ മതി.."
...............................................................................
ഭാര്യയുമായി പിണങ്ങിയ ടിന്‍റുമോന്‍ ഓഫിസില്‍ ചെന്നിട്ടു ഫോണ്‍ വിളിച്ചു-
"അത്താഴത്തിനെന്താ ? "
ഭാര്യ- "വിഷം"
ടിന്‍റുമോന്‍- "ഞാന്‍ ലേറ്റാവും, നീ കഴിച്ചിട്ടു കിടന്നോ !!"
....................................................................
ഗര്‍ഭിണിയായ സ്ത്രീയ്‍ക്ക് ചോര കൊടുത്ത ടിന്‍റുമോന്‍ പ്രസവശേഷം കുഞ്ഞുമായി നില്‍ക്കുന്ന സ്ത്രീയുടെ ഭര്‍ത്താവിനോട്-
"നന്നായി നോക്കണം കേട്ടോ.. എന്‍റെ ചോരയാ !"
.....................................................................
പഠനത്തില്‍ മോശമായ ടിന്‍റുമോനെ ഉപദേശിക്കാനെത്തിയ വികാരിയച്ചന്‍- "എല്ലാ മക്കളും അച്ഛന്‍മാരെപ്പോലെ പഠിച്ച് മിടുക്കന്‍മാരാകണം. നമ്മുടെ എസ്ഐ ജോര്‍ജിന്‍റെ അച്ഛന്‍ മുമ്പ് ഇവിടെ എസ്ഐ ആയിരുന്നു.. അതുപോലെ ഡോക്ടര്‍ശിവാദാസിന്‍റെ മകനാണ് ഇപ്പോള്‍ ആശുപത്രിയില്‍ ഡോക്ടറായിരിക്കുന്നത്.. ടിന്‍റുമോനും നന്നായി പഠിച്ചാല്‍ അച്ഛന്‍റെ കസേരയില്‍ ഇരിക്കാം.."
 ടിന്‍റുമോന്‍- "അപ്പോള്‍ അച്ചന്‍റെ മകനാണോ ഈ പള്ളിയിലെ അടുത്ത വികാരി ?"
......................................................................................
ഫാഷന്‍ ടിവി കണ്ടുകൊണ്ടിരുന്നപ്പോള്‍ കയറി വന്ന ടിന്‍റുമോനോട് അച്ഛന്‍- "പാവപ്പെട്ട കുട്ടികളാ, ഡ്രസ്സ് വാങ്ങാന്‍ പോലും കാശില്ലാത്തവരാ.."
 ടിന്‍റുമോന്‍- "ഇതിലും പാവപ്പെട്ടവര്‍ വരുമ്പോള്‍ വിളിക്കണേ അച്ഛാ !! "
.............................................................................
ടീച്ചര്‍-" ഭാര്യയുടെ ഓര്‍മയ്‍ക്കായി ഷാജഹാന്‍ താജ്മഹല്‍ പണിതു."
 ടിന്‍റുമോന്‍- "അയാള്‍ അത്ര വലിയ മറവിക്കാരനായിരുന്നോ ?''
.......................................................................
ക്ലാസ് തുടങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കുന്നത് കണ്ട ടിന്‍റുമോനോട് ടീച്ചര്‍- "മിടുക്കന്‍.. എല്ലാവരും ടിന്‍റുമോനെ കണ്ടു പടിക്കണം.. വളരെ നല്ല ശീലമാണിത്.. ശരി.. എന്തിനാണ് ടിന്‍റുമോന്‍ പ്രാര്‍ഥിച്ചേ ?"
ടിന്‍റുമോന്‍- "ഉറങ്ങുന്നതിനു മുമ്പ് പ്രാര്‍ഥിക്കണമെന്ന് അമ്മ പറഞ്ഞിട്ടുണ്ട് ! "
..............................................
ടീച്ചര്‍- "എംടിയുടെ നാലുകെട്ടിനെ പറ്റി ടിന്‍റുമോന് എന്താണ് പറയാനുള്ളത് ?"
ടിന്‍റുമോന്‍- "ഒന്നു കെട്ടിയ എന്‍റെ അച്ഛന്‍റെ കാര്യം കട്ടപ്പൊകയാ..അപ്പോള്‍ നാലു കെട്ടിയ എംടിയുടെ കാര്യം പറയാനുണ്ടോ ?"
...............................................................................
വേലക്കാരി കുളിക്കുന്നത് എത്തിനോക്കുന്ന ടിന്‍റുമോനോട് അച്ഛന്‍- "എന്തു കാണുവാടാ ഇവിടെ ??"
ടിന്‍റുമോന്‍-" ശ്‍ശ്‍ശ്‍.. അവള്‍ നമ്മുടെ സോപ്പ് എടുക്കുന്നുണ്ടോ എന്നു നോക്കുവാ !"
....................................................................

ടീച്ചര്‍- "ചൂടാകുമ്പോള്‍ ഖരരൂപത്തിലാകുന്ന ദ്രാവകം ഏതാണ് ?"
 ടിന്‍റുമോന്‍- "ദോശ !!"
.............................................
 പള്ളീലച്ചന്‍- "ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ നമ്മളെല്ലാം പോകണം ടിന്‍റുമോനേ."
. ടിന്‍റുമോന്‍- "ദൈവം തമ്പുരാന്‍ മോളീന്നു വിളിച്ചാല്‍ മോളി മാത്രം പോയാല്‍ പോരേ അച്ചോ ?''
...........................................................
ടീച്ചര്‍- "ആറില്‍ അഞ്ചു പോയാല്‍ എന്തു കിട്ടും ?"
 ടിന്‍റുമോന്‍- "അഞ്ചുവിന്‍റെ ശവം കിട്ടും.അവള്‍ക്കു നീന്താനറിയാന്‍മേല.. "
............................................
ടീച്ചര്‍- "ഓക്സിജന്‍ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഇത് കണ്ടു പിടിച്ചത് 1773ലാണ്'
 ടിന്‍റുമോന്‍- "ദൈവം കാത്തു, അതിനു മുമ്പെങ്ങാനും ജനിച്ചിരുന്നെങ്കില്‍ ചത്തുപോയേനെ !"
.......................................................
ടിന്‍റുമോന്‍- "എന്‍റെ വല്യച്ചന്‍ മരിക്കുന്നതിനു മുന്നേ ആ തീയതിയും സമയവും ഒക്കെ അറിയാമായിരുന്നു"
അപ്പുമോന്‍- "നിന്‍റെ വല്യച്ചന്‍ ജോല്‍സ്യനായിരുന്നോ ?'
ടിന്‍റുമോന്‍- "ഹേയ്.. ജഡ്ജി അതൊക്കെ നേരത്തേ പറഞ്ഞു കൊടുത്തായിരുന്നു .'
.................................................................
ഡ്രൈവിങ് പഠിക്കാനിരിക്കുന്ന ടിന്‍റുമോനോട് ഗിയറില്‍ പിടിച്ചിട്ട് പരിശീലകന്‍- "ഫസ്റ്റ് എങ്ങോട്ടാ ?"
 ടിന്‍റുമോന്‍- "ഫസ്റ്റ് നമുക്ക് മാമന്‍റെ വീട്ടില്‍ പോകാം."
................................................
. ടിന്‍റുമോന്‍- "ആ രാജേഷ് ഇന്നെന്നെ തല്ലി.. ഇനി തല്ലിയാല്‍ ഞാന്‍ ക്ഷമിച്ചെന്നു വരില്ല !"
 അച്ഛന്‍-" നിനക്കു മാഷിനോടു പറഞ്ഞുകൂടായിരുന്നോ?
 ടിന്‍റുമോന്‍- "അവന്‍ തന്നെയാണീ രാജേഷ് "
......................................................
ടീച്ചര്‍- "വെള്ളം എല്ലാവരുടെയും വീട്ടിലുള്ളതാണല്ലോ.. ഇനി വെള്ളത്തിന്‍റെ ഫോര്‍മുല പറയൂ."
. ടിന്‍റുമോന്‍- "H2MgClNaClHNO3CaCO3Ca(OH)2SnTnHg NiHCl(COOH)O"
 ടീച്ചര്‍- എന്തുവാടാ ഇത് ?
ടിന്‍റുമോന്‍- "എന്‍റെ വീട്ടില്‍ കോര്‍പറേഷന്‍ വെള്ളമാണ് ടീച്ചര്‍"
..............................................
ടിന്റുമോന്‍ – അപ്പുറത്തെ വീട്ടുകാര്‍ എന്നെ ദൈവമായിട്ട കാണുന്നെ . അമ്മ – അത് നിനക്കെങ്ങനെ മനസ്സിലായി ? ടിന്റുമോന്‍ – ഞാന്‍ അങ്ങോട്ട് ചെന്നപ്പോള്‍ അവര് പറയുകയാ- “ദൈവമേ , നീ പിന്നെയും വന്നോ …!!!”
...................................
അച്ഛന്റെ മുന്‍പില്‍ നിന്ന് സിഗരറ്റ് വലിക്കുന്ന ടിന്റുമോനോട് അച്ഛന്‍- എന്താടാ, അച്ഛന്റെ മുന്‍പില്‍
നിന്നാണോ സിഗരറ്റ് വലിക്കുന്നത് ?
ടിന്റുമോന്‍ -അച്ഛനല്ലേ … പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ
.................................
ടീച്ചര്‍- കണ്ണ് കാണാത്തവരെ നമ്മള്‍ അന്ധന്‍ എന്ന് വിളിക്കും, അപ്പോള്‍ ചെവി കേള്‍ക്കാത്തവരെ എന്ത് വിളിക്കും ? ടിന്റുമോന്‍ -ചെവി കേള്‍ക്കതവരെ അവന്റെ തന്തക്കു വരെ വിളിക്കാം ടീച്ചറേ !
...............................................
കൊതുക് കടി കിട്ടിയ ടിന്റുമോന്‍ കൊതുകിനെ പിടിച്ചിട്ടു വെറുതെ വിട്ടു. അപ്പുമോന്‍ -എന്താടാ അതിനെ കൊല്ലാതെ വിട്ടത് ? ടിന്റുമോന്‍ – ഒന്നുമില്ലെങ്കിലും അവന്‍ എന്റെ ചോര അല്ലെഡാ !
................................
ടീച്ചര്‍- ആപ്പിളും ഓറഞ്ചും തമ്മിലുള്ള പ്രധാന വ്യത്യാസം എന്താണ് ? ടിന്‍റുമോന്‍- ഓറഞ്ചിന്‍റെ നിറം ഓറ‍ഞ്ചാണ്, പക്ഷെ ആപ്പിളിന്‍റെ നിറം ആപ്പിളല്ല !
.....................................
അമ്പലത്തില്‍ നിന്നും വന്ന ടിന്റുമോന്‍- അമ്മയുടെ പേരില്‍ ഒരു പുഷ്പാഞ്ജലി കഴിച്ചു
അച്ഛന്‍- എന്റെ പേരിലോ ?
ടിന്റുമോന്‍- രാമേട്ടന്റെ കടയില്‍ നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
........................................
ടിന്റു മോന്റെ അപ്പൂപന്‍- അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ
ടിന്റുമോന്‍ – ആദ്യം അപ്പൂപ്പന്‍ പോയി ഒളിച്ചോ, അപ്പൂപ്പന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ രണ്ടാഴ്ച ലീവ് എടുത്തത്‌
...........................................
ടിന്റുമോന്‍ – ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു, ചുമ്മാ വിളിച്ചതാ.. കൂടെ ഇറങ്ങി പോന്നു !!
........................................
ടിന്‍റുമോന്‍റെ അമ്മ വീട്ടില്‍ വച്ച് ഫേഷ്യല്‍ ചെയ്യുന്നത് കണ്ട് ടിന്‍റുമോന്‍- എന്താ അമ്മേ ഇത് ? അമ്മ- സൗന്ദര്യമുണ്ടാകാന്‍ വേണ്ടി ചെയ്യുന്നതാണ് മോനേ ! കുറച്ചു കഴിഞ്ഞ് അമ്മ ക്രീം തുടച്ചു കളയുന്നത് കണ്ട് ടിന്‍റുമോന്‍- ഇത്ര പെട്ടെന്നു തോല്‍വി സമ്മതിച്ചോ ?
.............................................................
ആദ്യമായി അമ്പലത്തിലെ വഴിപാട് കൗണ്ടറിലെത്തിയ ടിന്‍റുമോന്‍ ക്യൂവില്‍ മുന്നില്‍ നില്‍ക്കുന്നയാള്‍ പറയുന്നത് ശ്രദ്ധിച്ചു- ശംഭു, തിരുവാതിര, ഒരു പാല്‍പ്പായസം.. തന്‍റ ഊഴമായപ്പോള്‍ ടിന്‍റുമോന്‍- ഹാന്‍സ്, ബ്രേക്ക് ഡാന്‍സ്, ഒരു ചിക്കന്‍ ബിരിയാണി !
.......................................................
ബസ്സില്‍ കണ്ടക്ടര്‍- നീയെന്താടാ എന്നും ഡോറിന്‍റെ പിന്നില്‍ നില്‍ക്കുന്നത് ? നിന്‍റെ അച്ഛനെന്താ വാച്ച് മാനാണോ ? ടിന്‍റുമോന്‍- നീയെന്തിനാ എന്നോടെന്നും ചില്ലറ ചോദിക്കുന്നത് ? നിന്‍റെ അച്ഛനെന്താ പിച്ചക്കാരനാണോ ?
.....................................
ടിന്‍റുമോന്‍- അച്ഛാ, നാളെ സ്കൂളിലൊരു ചെറിയ പിടിഎ മീറ്റിങ് ഉണ്ട് അച്ഛന്‍- ചെറിയ പിടിഎ മീറ്റിങ്ങോ ??
ടിന്‍റുമോന്‍- അതെ, അച്ഛനും ഞാനും പ്രിന്‍സിപ്പളും മാത്രം !!
....................................
ടീച്ചര്‍- ടിന്‍റുമോന് പോകാനാഗ്രഹമുള്ള ഒരു സ്ഥലത്തിന്‍റെ പേരു പറയൂ.. ടിന്‍റുമോന്‍- ചെക്കോസ്ലോവാക്യ ടീച്ചര്‍- ശരി.. ഇനി അതിന്‍റെ സ്പെല്ലിങ് പറയൂ..
ടിന്‍റുമോന്‍- പറ്റിച്ചേ.. ശരിക്കും എനിക്കു പോകാനിഷ്ടമുള്ള സ്ഥലം ഗോവ ആണ് !
......................................
100 രൂപയ്‍ക്ക് എന്തു വാങ്ങിയാലും ഒരു സാരി ഫ്രീ എന്ന ബോര്‍ഡ് കണ്ട് ടിന്‍റുമോന്‍ കടയില്‍ കയറി. കടക്കാര്‍ ടിന്‍റുമോനെ പിടിച്ചു പുറത്താക്കി. ടിന്‍റുമോന്‍ കടയ്‍ക്കെതിരേ പരാതിയുമായി പോലീസ് സ്റ്റേഷനില്‍ ചെന്നു. പരാതി വാങ്ങി
വച്ച ശേഷം എസ്ഐ- അല്ല 100 രൂപയ്‍ക്ക് എന്തു സാധനമാണ് ടിന്‍റുമോന്‍ അവിടെ നിന്ന് വാങ്ങിയത് ?
ടിന്‍റുമോന്‍- ചില്ലറ
..................................
ടീച്ചര്‍ – നമ്മുടെ രാജ്യത്ത് ഓരോ പത്തു സെകണ്ടിലും ഒരു സ്ത്രീ പ്രസവിയ്ക്കുന്നുണ്ട്. അതാണ് നമ്മുടെ ജനപ്പെരുപ്പത്തിന് കാരണം . ടിന്റുമോന്‍ – ഹോ..ഭയങ്കരം …ആ സ്ത്രീയെ എത്രയും വേഗം കണ്ടെത്തി അതില്‍ നിന്നും പിന്തിരിപ്പിയ്ക്കണം
......................................

കൊത്കിന്‍റെ ശല്യം സഹിക്കാന്‍ ആവാതെ ടിന്റുമോന്‍ കട്ടിലിനടിയില്‍ കിടന്നു. അപ്പൊ ഒരു മിന്നാ മിന്നി വന്നു. കൊതുക് ആണെന്ന് കരുതി ടിന്റുമോന്‍ : _______മോനെ, നീ ടോര്‍ച്ചും കൊണ്ട് വന്നോ...!!!
....................................
ടിന്റുമോന്‍ : അമ്മേ, ഇന്നലെ ഞാന്‍ ടോയ്ലെറ്റ്‌ന്‍റെ വാതില്‍ തുറന്നപ്പോ ലൈറ്റ് ഓട്ടോമാറ്റിക് ആയി കത്തി.
അമ്മ : എടാ കുരുത്തം കെട്ടവനേ..ഇന്നലെ നീ ഫ്രിഡ്ജില്‍ മൂത്രം ഒഴിച്ചല്ലേ!!!
......................................
ടിന്റുമോന് ചര്‍ദ്ദി പിടിപെട്ടു. ഡോക്ടറുടെ അടുത്ത് പോയ ടിന്റു മോനോട്
ഡോക്ടര്‍ : ഈ മരുന്ന് കുടിക്കു... അതിനു ശേഷം കുറച്ചു കഴിഞ്ഞു വീടും എന്നെ കാണൂ.
കുറച്ചു സമയത്തിന് ശേഷം ടിന്റുമോന്‍ വീണ്ടും ഡോക്ടറെ കാണാന്‍ വന്നു.
ഡോക്ടര്‍ : ചര്‍ദ്ദിക്കാന്‍ വരുന്നുണ്ടോ?
ടിന്റുമോന്‍ : ഞാന്‍ വരുന്നില്ല... ഡോക്ടര്‍ ഒറ്റയ്ക്ക് പോയാല്‍ മതി!!!
...............................
ടിന്റു മോന്‍റെ വീട്ടിലെ കോഴി ചത്തു. ഇതു അറിഞ്ഞ ടിന്റു മോന്‍ വാവിട്ടു കരഞ്ഞു. അപ്പൊ ടിന്റു മോന്റെ അയല്‍ ക്കാരനായ നാരായണന്‍ ടിന്റു മോനെ ആശ്വസിപ്പിക്കാന്‍ അങ്ങോട്ട്‌ വന്നു.
നാരായണന്‍ : വിഷമിക്കണ്ട മോനെ. ഒരു കോഴി അല്ലെ ചത്ത ത്. എന്‍റെ അച്ഛന്‍ മരിച്ചിട്ട് പോലും ഞാന്‍ കരഞ്ഞിട്ടില്ല.
ടിന്റുമോന്‍ : അതിനു തന്‍റെ അപ്പന്‍ മുട്ട ഇടുമായിരുന്നോ
..........................
ടിനുമോനും മിന്നുമോളും പാര്‍ക്കില്‍ ഇരിക്കുകയായിരുന്നു. രണ്ടു പട്ടികള്‍ ഉമ്മ വെക്കുന്നതു അവര്‍ കണ്ടു.
ടിന്റുമോന്‍ : നിനക്ക് വിരോധമില്ലെങ്കില്‍ ഞാനും...
മിന്നുമോള്‍ : ശരി. പക്ഷെ സൂക്ഷിക്കണം . ചിലപ്പോ പട്ടി കടിക്കും.
....................
സ്കൂളില്‍ നിന്നും വീട്ടില്‍ എത്തിയ ടിന്റുമോന്‍ അമ്മയോട് : അമ്മെ ടീച്ചര്‍ക്ക് വല്ലാത്ത മറവിയാ...
അമ്മ : അതു എന്താ?
ടിന്റുമോന്‍ : ടീച്ചര്‍ ബോര്‍ഡില്‍ മഹാ ഭാരതം എന്ന് എഴുതി. എനീട്ടു ചോദിക്കുവാ, മഹാ ഭാരതം എഴുതിയത് ആരാണെന്ന്!!!
...............................
ടിന്‍റുമോന്‍ ഡോക്ടറോട്- ഈ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാന്‍ എത്ര രൂപയാകും ? ഡോക്ടര്‍- ഒരു അഞ്ചു ലക്ഷം രൂപയാകും ടിന്‍റുമോന്‍- പ്ലാസ്റ്റിക് ഞാന്‍ കൊണ്ടുവന്നാലോ ?
...................
ടിന്‍റുമോന്‍ - ഞാന്‍ നിന്റെ വീട്ടില്‍ പോയിരുന്നു. എനിക്ക് തോന്നുനില്ല നമ്മുടെ വിവാഹം നടക്കുമെന്ന്....
സിന്ടുമോള്‍ - അതെന്താ? എന്‍റെ അച്ഛനെ കണ്ടായിരുന്നോ?

ടിന്‍റുമോന്‍ - ഇല്ല. നിന്റെ അനിയത്തിയെ കണ്ടിരുന്നു..
...........................
അച്ഛന്‍ ടിന്റുമോനോട് - നീ എന്തിനാ മുത്തശ്ശിയെ മുറ്റത്തിട്ട് ഓടിക്കുന്നത്? ടിന്‍റുമോന്‍ - പരീക്ഷയുടെ തലേന്ന് പഴയതൊക്കെ ഒന്ന് ഓടിച്ചു നോക്കണം എന്ന്
ടീച്ചര്‍ പറഞ്ഞായിരുന്നു....
......................

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites