ദിവസവും
മൂന്നു പഴം കഴിച്ചാല്‍ സ്‌ട്രോക്കിനുള്ള
സാധ്യത കുറയുമെന്ന് കണ്ടെത്തിയതായി
ബ്രിട്ടീഷ്,
ഇറ്റാലിയന്‍
ശാസ്ത്രജ്ഞര്‍.
പ്രഭാതഭക്ഷണത്തോടൊപ്പം
ഒരു പഴം ഉച്ചഭക്ഷണത്തോടൊപ്പം
ഒരു പഴം അത്താഴത്തിനും ഒരു പഴം ഈ രീതിയില്‍ കഴിക്കുന്നത് ശരീരത്തിനാവശ്യമായ
പൊട്ടാസ്യം
പ്രദാനം ചെയ്യാന്‍ നല്ലതാണെന്നും അതുവഴി തലച്ചോറില്‍ രക്തംകട്ടപിടിക്കുന്നത്
ഇരുപത്തൊന്നു
ശതമാനംവരെ
കുറയ്ക്കാന്‍
കഴിയുമെന്നാണ്
ശാസ്ത്രജ്ഞര്‍
അവകാശപ്പെടുന്നത്.
പൊട്ടാസ്യം
അടങ്ങിയ മറ്റ് വസ്തുക്കളായ പരിപ്പുകള്‍, പാല്‍, മീന്‍ തുടങ്ങിയവയുടെ ഉപയോഗം പക്ഷാഘാതരോഗികള്‍ക്കു നല്ലതാണെന്ന് കണ്ടെത്തലില്‍ പറയുന്നുണ്ട്. കൂടാതെ നേരത്തെ നടന്ന പഠനങ്ങളിലും ബ്ലഡ് പ്രഷര്‍ നിയന്ത്രിക്കുന്നതിന്
പഴങ്ങള്‍
ഉത്തമമാണെന്ന്
കണ്ടെത്തിയിട്ടുണ്ട്.
പുതിയതായി
നടത്തിയ പതിനൊന്ന് രീതിയിലുള്ള വ്യത്യസ്തപഠനങ്ങളുടെ
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്
ഈ നിഗമനത്തിലെത്തിയിട്ടുള്ളത്.
സാധാരണ ഒരു പഴത്തില്‍ 500 മില്ലിഗ്രാം പൊട്ടാസ്യമാണ് അടങ്ങിയിട്ടുള്ളത്.
ഇത് ബ്ലഡ് പ്രഷര്‍ കുറച്ച് ശരീരത്തിന്റെ ഫഌയിഡ്‌സ് ബാലന്‍സ് നിയന്ത്രിക്കാന്‍
സഹായിക്കുമെന്ന്
ശാസ്ത്രജ്ഞര്‍
പറയുന്നു.
0 comments:
Post a Comment