മീന്‍ കൊതിയന്‍മാര്‍ക്ക് ആഹ്ളാദിക്കാന്‍ വകയുണ്ട്. സഥിരമായി മീന്‍ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്! അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ കഴിഞ്ഞ രണ്ട് ദശകമായി നടത്തിവരുന്ന ഗവേഷണങ്ങളാണ് മീനിന്‍െറ ഔഷധഗുണങ്ങള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.
കൊഴുപ്പെന്നു കേള്‍ക്കുമ്പോള്‍ കൊളസ്ട്രോള്‍ കൂട്ടി ഹൃദ്രോഗത്തെ ക്ഷണിച്ചുവരുത്തുന്ന ഒരു വില്ളന്റെ രൂപമാണ് നമ്മുടെ മനസില്‍ തെളിയുക. എന്നാല്‍ എല്ളാത്തരം കൊഴുപ്പുകളും അപകടകാരികളല്ള. ചില പ്രത്യേകതരം കടല്‍ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന അപൂരിത കൊഴുപ്പായ ഒമേഗ-3-കൊഴുപ്പമ്ളങ്ങള്‍ ഇത്തരത്തില്‍പെടുന്ന അപകടകാരിയല്ളാത്ത കൊഴുപ്പാണ്. ഈ നല്ള കൊഴുപ്പമ്ളത്തിന് ഹൃദ്രോഗം, രക്താതിസമ്മര്‍ദ്ദം, അര്‍ബുദം തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാനുള്ള അത്ഭുതകരമായ കഴിവുണ്ടെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മംഗോളിയന്‍ വംശജരായ എക്സിമോ വര്‍ഗക്കാരില്‍ ഹൃദ്രോഗം, പ്രഷര്‍, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ അപൂര്‍വമാണ്. ഇതിന്റെ കാരണം വൈദ്യശാസ്ത്രത്തിന് ഏറെനാള്‍ ദുരൂഹമായിരുന്നു. ധാരാളം മീന്‍ ഉപയോഗിക്കുന്ന ഇവരില്‍ മത്സ്യത്തിലടങ്ങിയിരിക്കുന്ന ഒരു ഘടകമാവാം രോഗങ്ങളെപ്രതിരോധിക്കുന്നതെന്ന ദിശയിലുള്ള ഗവേഷണങ്ങളാണ് നല്ള കൊഴുപ്പമ്ളങ്ങളുടെ ഔഷധഗുണങ്ങള്‍ കണ്ടുപിടിക്കാന്‍ വഴിതെളിച്ചത്.
കടല്‍മത്സ്യങ്ങള്‍ കൊഴുപ്പമ്ളങ്ങളുടെ കലവറ
കേരളത്തിലെ കടല്‍ത്തീരങ്ങളില്‍ സുലഭമായി ലഭിക്കുന്ന മത്തി,അയല, ചൂര, കോര തുടങ്ങിയ മത്സ്യങ്ങളില്‍ ധാരാളം ഒമേഗാ-3കൊഴുപ്പമ്ളങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ നല്ള കൊഴുപ്പ് ഹൃദ്രോഗമുണ്ടാക്കുന്ന ചീത്തകൊഴുപ്പായ ട്രൈഗ്ളിസറൈഡിന്‍െറ അളവ് കുറയ്ക്കുന്നു. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയരക്തധമനികളില്‍ രക്തം കട്ടപിടിക്കാതെ സഹായിച്ചും, ഹൃദയാഘാതമുണ്ടാകാതെയും സംരക്ഷിക്കുന്നു. ഹൃദയസ്തംഭനം മൂലമുണ്ടാകുന്ന ഓര്‍ക്കാപ്പുറത്തെ കുഴഞ്ഞുവീണുള്ള മരണം തടയാനുള്ള അത്ഭുതസിദ്ധിയും ഈ കൊഴുപ്പമ്ളത്തിനുണ്ടത്രെ.
മീന്‍ കറിവെച്ച് കഴിക്കാം...
കേരളീയരുടെ മീന്‍ വിഭവങ്ങള്‍ കൂടുതലും എണ്ണയില്‍ വറുത്തതും പൊരിച്ചതുമാണ്. വറുക്കാനുപയോഗിക്കുന്ന എണ്ണകള്‍ കൊളസ്ട്രോള്‍ കൂട്ടും. കൂടാതെ വറുത്ത മീനില്‍ നിന്നും ഒമേഗാ-3 കൊഴുപ്പമ്ളങ്ങളുടെ പൂര്‍ണ്ണതോതിലുള്ള ഗുണങ്ങള്‍ ലഭിക്കുകയുമില്ള. അതിനാല്‍ മീന്‍ കറിവെച്ച് കഴിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ളത്. ചെമ്മീന്‍, ഞണ്ട്, കണവ എന്നീ മീനുകളില്‍ കൊളസ്ട്രോള്‍ കൂടുതലുള്ളതിനാല്‍ ഹൃദ്രോഗികള്‍ ഇവ ഒഴിവാക്കണം.
സസ്യഭുക്കുകള്‍ക്ക് ഗുളികകള്‍
സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ വിഷമിക്കേണ്ട. മത്സ്യത്തിനു പകരം ഒമേഗാ-3 കൊഴുപ്പമ്ളങ്ങള്‍ അടങ്ങിയ ഗുളികകള്‍ സേവിച്ച് സസ്യഭുക്കുകള്‍ക്കും ഹൃദ്രോഗത്തെ പ്രതിരോധിക്കാം.

0 comments:
Post a Comment