ഇളനീര് |
പുറമേനിന്നു കഴിക്കുന്ന, അമിതമായി സുഗന്ധവ്യഞ്‌ജനങ്ങളും മസാലകളും ചേര്‍ന്ന ഭക്ഷണം പലപ്പോഴും വയറിളക്കത്തിനു കാരണമാകാറുണ്ട്. എന്നാല്‍, രോഗബാധിതര്‍ക്കു നിര്‍ജലീകരണത്തിലൂടെ ശരീരത്തില്‍നിന്നു ജലാംശം നഷ്‌ടപ്പെടുന്നതു തടയാന്‍ കരിക്കിന്‍വെള്ളത്തിനു സാധിക്കും.
വേനല്‍ക്കാലത്തും മറ്റും ശരീരത്തിനുണ്ടാകുന്ന അമിത ചൂട് ശമിപ്പിക്കാനും കരിക്കിന്‍വെള്ളത്തിനാകും. ചിക്കന്‍പോക്‌സ് ബാധിതരില്‍ ശരീരത്തിലുണ്ടാകുന്ന ചൊറിച്ചിലിനും തുടര്‍ന്നുണ്ടാകുന്ന പാടുകള്‍ക്കും കരിക്കിന്‍വെള്ളം ഉത്തമ ഔഷധമാണ്. കരിക്കിന്‍വെള്ളത്തില്‍ മുക്കിയ മൃദുവായ ടവ്വല്‍ ഉപയോഗിച്ച് ശരീരം തുടയ്‌ക്കുകയാണു പ്രതിവിധി.
സൂര്യതാപത്തിനും ഇതു പരിഹാരമാണ്. മദ്യപാനികളേയും കരിക്കിന്‍വെള്ളം രക്ഷിക്കാറുണ്ട്. അമിതമായി മദ്യപിച്ചതിനേത്തുടര്‍ന്നുണ്ടാകുന്ന ഹാങ്‌ഓവര്‍ അകറ്റാന്‍ കരിക്കിന്‍വെള്ളത്തില്‍ നാരങ്ങാനീരു ചേര്‍ത്തു കുടിച്ചാല്‍ മതിയാകും. സാലിനും ആല്‍ബുമിനും അടങ്ങിയിരിക്കുന്നതിനാല്‍ കോളറാ രോഗികള്‍ക്കും ഈ മിശ്രിതം ഉത്തമമാണ്.
0 comments:
Post a Comment