« »
SGHSK NEW POSTS
« »

Friday, September 23, 2011

രോഗങ്ങള്‍ നിയന്ത്രിക്കാന്‍ നാട്ടുമരുന്നുകള്‍

ചില സുഗന്ധൌഷധങ്ങളും പച്ചിലകളും ചിലതരം മലക്കറിയാഹാരങ്ങളും ഉപയോഗിച്ചു ക്രമപ്രകാരം ജീവിതചര്യാ നിഷ്ഠയോടെ ജീവിക്കുന്നതു പ്രമേഹം വരാതിരിക്കാനും രോഗം വന്നാല്‍ ചികിത്സയായും രോഗത്തിന്റെ അസഹനീയമായ ദുരന്തഫലങ്ങള്‍ നിയന്ത്രിക്കാനും ഒരളവു വരെ സാധിക്കും. ഇവയിലൂടെ രോഗം മാറുമെന്നല്ല, പ്രമേഹം നിയന്ത്രിച്ചു നിര്‍ത്താം എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഉയര്‍ന്ന പ്രമേഹാവസ്ഥയില്‍ ഇന്‍സുലിനുള്‍പ്പെടുന്ന അലോപ്പതി മരുന്നുകള്‍ തന്നെയായിരിക്കും അടിയന്തിരഫലം നല്‍കുന്നത്. ആ മരുന്നുകള്‍ ഒറ്റയടിക്കു നിര്‍ത്തി ഈ നാട്ടുമരുന്നുകള്‍ മാത്രം ഉപയോഗിക്കാന്‍ തുനിയുന്നത് ഉചിതമല്ല.ഓരോ വ്യക്തിയുടേയും ശരീരം ഓരോ വിധത്തിലാണു മരുന്നുകളോടും പ്രതികരിക്കുന്നത്. ഒരാള്‍ക്ക് ഏറെ ഗുണം ചെയ്ത മരുന്നുകള്‍ മറ്റൊരാള്‍ക്കു കാര്യമായി ഫലിച്ചില്ലെന്നും വരും. വിദഗ്ധാഭിപ്രായമനുസരിച്ചോ സ്വയം നിരീക്ഷിച്ചോ അവരവര്‍ക്കിണങ്ങിയതു കണ്ടെത്തിയാല്‍ മികച്ച ഫലം ലഭിക്കും.

കാട്ടുജീരകമെന്ന അത്ഭുതമരുന്ന്
പ്രമേഹരോഗികളില്‍ അത്ഭുതകരമായ ഫലമുളവാക്കുന്ന ഔഷധമാണു കരിംജീരകമെന്ന് അറിയപ്പെടുന്ന കാട്ടുജീരകം. സാധാരണ ജീരകത്തേക്കാള്‍ വലുപ്പവും കറുത്ത നിറവുമാണു കാട്ടുജീരകത്തിന്. നല്ല കയ്പുമാണ്. പ്രമേഹം വരാതെ സൂക്ഷിക്കാനും പിടിപെട്ടവര്‍ക്കു രോഗം നിയന്ത്രിക്കാനും ഇതു സഹായിക്കുന്നു. മാത്രമല്ല, അനുബന്ധമായ അസ്വസ്ഥതളേയും കുറയ്ക്കും.മധ്യവയസു പിന്നിട്ട ചിലരില്‍ ചിലപ്പോള്‍ പൊടുന്നനെ പ്രമേഹരോഗലക്ഷണങ്ങള്‍ കാണാറുണ്ട്. പ്രാരംഭത്തില്‍, അതായത് ആന്റി ഡയബറ്റിക് മരുന്നുകള്‍ കഴിച്ചു തുടങ്ങുന്നതിനു മുമ്പുള്ള ഇടവേളകളില്‍ ആഹാരനിയന്ത്രണം, വിശ്രമം, വേണ്ടത്ര വ്യായാമം, ശരിയായ ഉറക്കം എന്നിവയോടൊപ്പം കാട്ടു ജീരകം കഷായ രൂപത്തില്‍ കഴിക്കുന്നത് അവിശ്വസനീയമായ ഫലം ഉണ്ടാക്കുന്നതായി അനുഭവത്തില്‍ തെളിഞ്ഞിട്ടുണ്ട്. 60 ഗ്രാം കാട്ടുജീരകം ഇടങ്ങഴി വെള്ളത്തില്‍ കഷായം വെച്ച് ഒരു നാഴിയാക്കി ഉരി വീതം രാവിലേയും വൈകിട്ടും കഴിക്കുകയാണു വേണ്ടത്. പ്രമേഹം ആരംഭിക്കുന്നതിനു മുമ്പുള്ള അവസ്ഥയിലും പ്രമേഹപ്രതിരോധത്തിനും കാട്ടുജീരകമിട്ടു തിളപ്പിച്ച വെള്ളം ദാഹം മാറ്റാന്‍ കുടിച്ചാല്‍ മതിയാകും. ആസ്മ, വിരശല്യം മുതലായവയ്ക്കും ഇതു നല്ല ഫലം നല്‍കാറുണ്ട്.

തുടക്കത്തില്‍
പ്രമേഹമാണെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ഇടയ്ക്കിടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എത്രയെന്നു മനസിലാക്കേണ്ടത് ആവശ്യമാണ്. പഞ്ചസാരയുടെ അളവ് ഉയര്‍ന്നു നില്‍ക്കുന്നതായി കണ്ടാല്‍ ഒരു സ്പൂണ്‍ നെല്ലിക്കനീരില്‍ (വെള്ളം ചേര്‍ക്കാതെ) ഒരു നുള്ളു മഞ്ഞള്‍പ്പൊടിയും ഒരു ചെറിയ സ്പൂണ്‍ തേനും ചേര്‍ത്തു ഉള്ളില്‍ കഴിക്കുന്നതു മിക്കവരിലും ഗുണകരമാണ്. രാവിലെ വെറും വയറ്റിലാണു കഴിക്കേണ്ടത്. ഭക്ഷണനിയന്ത്രണവും ഉചിതമായ വ്യായാമവും അനിവാര്യമാണ്.തേന്‍ മധുര വസ്തുവായതിനാല്‍ പ്രമേഹം കൂട്ടാന്‍ അതുകാരണമാകുമെന്നു സംശയിക്കുന്നവരുണ്ട്. എന്നാല്‍, അതു മറ്റു മരുന്നുകളോടൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍ അത്തരത്തിലൊരു സംശയം തന്നെ വേണ്ടെന്നാണു ചികിത്സാനുഭവം വ്യക്തമാക്കുന്നത്.നെല്ലിക്കാ നീരും പച്ചമഞ്ഞളിന്റെ നീരും തുല്യ അളവില്‍ എടുത്തു രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതും നല്ലതാണ്.ഷുഗറിന്റെ അളവു കൂടുന്നതനുസരിച്ചു രണ്ട് സ്പൂണ്‍ വരെ കഴിക്കാം.

വെളുത്തുള്ളി
വെളുത്തുള്ളിയുടെ രസായനവിധി പ്രകാരമുള്ള ഉപയോഗം ശരീരത്തിന്റെ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കാനും രോഗം പിടിപെടാതെ സംരക്ഷിക്കാനും ഫലപ്രദമത്രെ. പ്രമേഹരോഗികളുടെ മുറിവ്, വ്രണം എന്നിവ പെട്ടെന്നു കരിയാനും സഹായകമാണു വെളുത്തുള്ളി. ആദ്യദിവസം ഒരു അല്ലി കഴിച്ച് അടുത്തദിവസം രണ്ടാക്കി അങ്ങനെ ഓരോ ദിവസവും ഓരോന്നു വീതം കൂട്ടി 21 ആക്കണം. തുടര്‍ന്ന് ഓരോ ദിവസവും കുറച്ച് അവരോഹണക്രമത്തില്‍ കൊണ്ടു വന്ന് അവസാനിപ്പിക്കുകയാണു വേണ്ടത്. തീക്ഷ്ണസ്വഭാ വവും ഉഷ്ണാധിക്യവുമുള്ളതായതിനാല്‍ വെളുത്തുള്ളി നേരിട്ടു കഴിക്കുന്നതും ദീര്‍ഘകാല ഉപയോഗവും നല്ലതല്ല. ഭക്ഷണത്തില്‍ പതിവായി ഉള്‍പ്പെടുത്തുന്നതു ഗുണകര മാണ്. മരുന്നായി ഉപയോഗിക്കുമ്പോള്‍ വെളുത്തുള്ളി അല്ലി പാലില്‍ തിളപ്പിച്ചു കഴിക്കാം. രാവിലെ ആഹാരത്തിനു മുമ്പും രാത്രിയിലാണു കഴിക്കുന്നതെങ്കില്‍ അത്താഴം കഴിഞ്ഞ് അരമണിക്കൂറിനു ശേഷവും കഴിക്കുന്നതാണു നല്ലത്.പല പ്രമേഹരോഗികളിലും കണ്ടുവരുന്ന കാല്‍വണ്ണയിലെ കഴപ്പ്, പാദങ്ങളിലെ തരിപ്പ് എന്നിവയ്ക്കു രാത്രി കഴിക്കുന്നതാണ് ഉത്തമം. പ്രമേഹരോഗികളിലെ ഹൃദ്രോഗബാധ നിയന്ത്രിക്കാനും അതുപോലെ മറ്റു വിവിധ രോഗാവസ്ഥകള്‍ക്കും വെളുത്തുള്ളി ഫലപ്രദമാണ്.

ഉള്ളിയും നല്ലത്
രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാന്‍ ഉള്ളി (സവോള) സഹായിക്കുമെന്നു ഗവേഷണങ്ങള്‍. ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലിസിന്‍ ഉള്‍പ്പെടെയുള്ള (ക്കllത്ന ണ്മത്സഗ്നണ്മത്നl ദ്ധ്രന്ഥഗ്മണ്മhദ്ധനPadma_chandrakkala്ര, ക്കllദ്ധ്യദ്ധn) രാസവസ്തുക്കളാണ് അതിനു സഹായിക്കുന്നത്. കരളില്‍ നടക്കുന്ന ഗൂക്കോസിന്റെ ചയാപചയപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഈ ഘടകങ്ങള്‍ക്കു കഴിയുന്നതിലൂടെയാണ് ഉള്ളി പ്രമേഹത്തിനു ഗുണം ചെയ്യുന്നത്.ഉള്ളിയുടെ അളവ് കൂടുന്തോറും ഷുഗര്‍ നിലയില്‍ കുറവു കാണുന്നതായാണു ഗവേഷകര്‍ രേഖപ്പെടുത്തിയത്. ഉള്ളി പച്ചയായി നേരിട്ട് ഉപയോഗിച്ചപ്പോഴും പാചകം ചെയ്ത് ഉപയോഗിച്ചപ്പോഴും ഒരേ ഫലം തന്നെയായിരുന്നുവെന്നാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.

കറുവപ്പട്ട, മഞ്ഞള്‍, ഗ്രാമ്പൂ
ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കറുവപ്പട്ട, മഞ്ഞള്‍, ഗ്രാമ്പൂ മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍ക്കു കഴിയുമെന്ന് ആധുനിക പഠനങ്ങളും പറയുന്നു. പ്രമേഹമരുന്നുകള്‍ക്കു സമാനമായ ചില രാസഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷ്യവസ്തുക്കളിലെ ചില രാസവസ്തുക്കള്‍ ശരീരത്തിലെ ഇന്‍സുലിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതായും അതിലൂടെ ശരീരത്തിനു ഗൂക്കോസിനെ വേണ്ടവിധം സ്വാംശീകരിക്കാന്‍ കഴിയുന്നതായും അമേരിക്കയിലെ ള്ളS.ക്ക യിലെ ശാസ്ത്രജ്ഞനായ ഡോ.ആന്‍ഡേഴ്സണ്‍ തെളിയിട്ടിട്ടുണ്ട്. ഭക്ഷണത്തില്‍ ഇവയുടെ സാന്നിധ്യം ഉറപ്പാക്കിയാല്‍ പ്രമേഹത്തിന് ഇന്‍സുലിന്‍ എടുക്കുന്നവര്‍ക്കു പോലും കൂടുതല്‍ പ്രയോജനം ലഭിക്കും. മഞ്ഞള്‍, ഏലത്തരി, ചുക്ക് എന്നിവയുടെ കഷായരൂപത്തിലുള്ള ഉപയോഗവും പ്രമേഹത്തിനു പ്രയോജനകരമാണ്. അയമോദകം, ചുക്ക്, ഇഞ്ചി, ചിറ്റരത്ത, അയമോദകം മുതലായവയും പ്രമേഹപ്രതിരോധ ഔഷധങ്ങളാണ്.

കൂവളവും ആര്യവേപ്പും
കൂവളത്തിലയുടെ നീരും ആര്യവേപ്പിലയുടെ നീരും ചിലരില്‍ പ്രമേഹം കുറയ്ക്കാന്‍ ഏറെ സഹായിക്കാറുണ്ട്. കൂവളത്തിന്റെ ഇലയുടെ ചാറ് രാവിലെ വെറും വയറ്റില്‍ 10. മി.ലി കഴിക്കുന്നതാണു നല്ലത്. പ്രമേഹരോഗികളില്‍ പലരിലും ഉള്ളംകാലില്‍ ചുട്ടുനീറ്റലും പാദങ്ങളില്‍ തരിപ്പും കാണാറുണ്ട്. അതിന് കൂവളത്തിന്റെ കായ് ഗുണം ചെയ്യും. പച്ചക്കായുടെ കാമ്പ് വേര്‍തിരിച്ചെടുത്ത് എള്ളെണ്ണയില്‍ ഒരാഴ്ചയോളം ഇട്ടിരുന്ന ശേഷം ആ എണ്ണ ശരീരത്തിലും പ്രത്യേകിച്ചു പാദത്തിലും ഉള്ളങ്കാലിലും തിരുമ്മിപ്പിടിപ്പിക്കുന്നതു ഫലം ചെയ്യും. അരമണിക്കൂറിനു ശേഷം കുളിക്കാം. ആര്യവേപ്പിലയുടെ നീരും രാവിലെ വെറും വയറ്റില്‍ കഴിക്കണം. വേപ്പിലയിട്ടു തിളപ്പിച്ച് ആറിയ വെള്ളത്തില്‍ തല കഴുകയും കുളിക്കുകും ചെയ്യുന്നതു നല്ലതാണ്.

അമിതവണ്ണം മാറാന്‍ കറിവേപ്പില
കറിവേപ്പിലയുടെ നീരും പച്ച കസ്തൂരിമഞ്ഞളിന്റെ ചാറും രണ്ടുംകൂടി തുല്യാനുപാതത്തില്‍ ചേര്‍ത്ത് ഒരു സ്പൂണ്‍ രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ അമിതവണ്ണം കുറയും. അമിതവണ്ണമുള്ള പ്രമേഹരോഗികളില്‍ വണ്ണം കുറയുന്നതു ഫലപ്രദമായ പ്രമേഹ പരിഹാരമാണ്. കറിവേപ്പില നീര് അരസ്പൂണ്‍വീതം ഭക്ഷണത്തിനു മുമ്പ് ആഹാരത്തിനു മുമ്പു മൂന്നു നേരവും കഴിക്കുന്നതു കൊളസ്ട്രോള്‍ കുറയാനും സഹായിക്കും.

ഇന്‍സുലിന്‍ ചെടിക്ക് ഫലമുണ്ടോ?
പ്രമേഹത്തിനുള്ള മരുന്നെന്ന നിലയില്‍ നമ്മുടെ നാട്ടില്‍ പെട്ടെന്നു പ്രചാരം നേടിയ സസ്യമാണ് ഇന്‍സുലിന്‍ ചെടി. ഇതിന്റെ ഇലച്ചാറോ, സമൂലം ഇടിച്ചുപിഴിഞ്ഞ നീരോ കഴിക്കാം. കൂടുതല്‍ പേരിലും കാര്യമായ ഫലം കാണാറില്ലെങ്കിലും ചില രോഗികളില്‍ വളരെ നല്ല ഫലം കണ്ടതായും അനുഭവമുണ്ട്. ഓരോ മരുന്നിന്റേയും ഗുണം നിരീക്ഷിച്ചറിഞ്ഞുവേണം മരുന്നെന്നനിലയില്‍ ശീലമാക്കാന്‍.

ലൈംഗികശേഷി കൂട്ടാന്‍
പ്രമേഗരോഗം വേണ്ടവിധം നിയന്ത്രിക്കാതെ നീണ്ടുനിന്നാല്‍ ഉണ്ടാകുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണു ലൈംഗികശേഷിയിലുണ്ടാകുന്ന കുറവ്. പ്രത്യേകിച്ചും പുരുഷന്മാരില്‍. തുളസിച്ചെടിയുടെ കതിരിലുള്ള അരി നല്ല ഫലം ചെയ്യുന്നമരുന്നാണ്.തുളസിയുടെ അരി രാത്രിയില്‍ ഒരു കപ്പു വെള്ളത്തില്‍ ഇട്ടുവെച്ച ശേഷം രാവിലെ ആ വെള്ളം കുടിക്കുക. രാത്രിയില്‍ കിടക്കുന്നതിനു മുമ്പ് കൂടി കുടിക്കുന്നതു കൂടുതല്‍ നല്ലത്. പുരുഷന്മാര്‍ക്കാണു കൂടുതല്‍ ഗുണകരമെങ്കിലും ഈ ഔഷധം സ്ത്രീളുടെ ലൈംഗിക താല്‍പര്യവും മെച്ചപ്പെടാന്‍ സഹായിക്കും.

പ്രമേഹത്തിനും കൊളസ്ട്രോളിനും ഉലുവ
ഉലുവ, കാഴ്ചയില്‍ ചെറുതെങ്കിലും അതിന്റെ അത്ഭുതശക്തി പ്രമേഹരോഗികളില്‍ പ്രകടമായി കാണാം. പലവട്ടം വീട്ടമ്മമാരുടെ കരസ്പര്‍ശമേറ്റ്, ആഹാരവിഭവങ്ങളിലൂടെ ഉള്ളിലെത്തി പ്രവര്‍ത്തിക്കുന്ന ഈ ഔഷധം എത്രയോ വിലപ്പെട്ടതാണ്.പ്രമേഹവും അതുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങള്‍ക്കും ഉലുവ ഗുണം ചെയ്യുന്നുണ്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷനിലെ ഗവേഷകര്‍ പ്രമേഹം കുറയ്ക്കാനുള്ള ഉലുവയുടെ ശേഷി ശാസ്ത്രീയമായി തെളിയിക്കുകയും ചെയ്തു. ടൈപ് 1 പ്രമേഹരോഗികള്‍ക്ക് ഉലുവയുടെ പൊടി നല്‍കി നടത്തിയ നിരീക്ഷണത്തില്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവു വ്യക്തമായ അളവില്‍ കുറയുകയും ഗൂക്കോസ് ട്രോളറന്‍സ് മെച്ചപ്പെടുന്നതും വിലയിരുത്തി.ജറുസലേമിലെ ഹീബ്രൂ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പ്രമേഹരോഗികളിലും രോഗമില്ലാത്തവരിലും ഉലുവ ഒരു പോലെ ഷുഗര്‍നില കുറയ്ക്കുന്നതായി കണ്ടെത്തി. ഉലുവയില്‍ അടങ്ങിയിരിക്കുന്ന ജെല്‍ പോലുള്ള ഒരു സോളുബിള്‍ ഫൈബര്‍ (ട്ടന്റlന്റ്യന്ധഗ്നണ്ഡന്റnnന്റn) ആണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.രക്തത്തിലെ ഹീമോഗോബിന്റെ അളവു നിലനിര്‍ത്തുന്നതിനുള്ള കഴിവ് ഉലുവയുടെ പ്രത്യേകതയാണ്. വാതരോഗികളിലും പ്രമേഹരോഗികളില്‍ വാതാധിക്യമുള്ളവര്‍ക്കും കൂടുതല്‍ ഗുണകരമാണ്. മൂത്രത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും ആന്തരികാവയവങ്ങളിലുണ്ടാകുന്ന ക്ഷതത്തിനും ഉലുവ പ്രയോജനപ്പെടുന്നു. ശരീരകാന്തി വര്‍ധിപ്പിക്കാനും ഉലുവ നല്ലതാണ്.പ്രമേഹരോഗികള്‍ കഴിക്കുന്ന ചില മരുന്നുകളുടെ അനന്തരഫലമായി കണ്ടുവരുന്ന മുഖത്തെ കറുത്ത പാടുകള്‍ മാറ്റാന്‍ ഉലുവാ പാലിലരച്ചു മുഖത്തു ലേപനം ചെയ്താല്‍ മതി.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites