ദിവസം പതിനഞ്ചു മിനിട്ട് വ്യായാമം ചെയ്‌താല്‍ ആയുസ് മൂന്നുവര്‍ഷം
കൂടുമെന്നു പഠനം. തായ്‌വാന്‍ ഗവേഷകര്‍ പന്ത്രണ്ടുവര്‍ഷം നടത്തിയ
പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ നിഗമനത്തിലെത്തിയത്.
ദിവസവും വ്യായാമം ചെയ്യുന്ന നാലുലക്ഷത്തോളം ആളുകളെ അഞ്ചു ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. വ്യായാമം ഒട്ടും ചെയ്യാത്തവര്‍ മുതല്‍ കഠിനവ്യായാമത്തില്‍ ഏര്‍പ്പെടുന്നവര്‍വരെ ഇവരിലുണ്ടായിരുന്നു.
ദിവസവും പതിനഞ്ചു മിനിട്ടു വ്യായാമം ചെയ്യുന്നവരില്‍ കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ മൂലമുള്ള മരണത്തിനുള്ള സാധ്യത ഒട്ടും വ്യായാമം ചെയ്യാത്തവരേക്കാള്‍ പത്തുശതമാനം കുറവാണെന്നു ഗവേഷകര്‍ കണ്ടെത്തി. ഇവരുടെ ആയുര്‍ദൈര്‍ഘ്യം മൂന്നുവര്‍ഷത്തോളം കൂടുതലാണെന്നും പഠനത്തില്‍ തെളിഞ്ഞു. ഈ സമയപരിധി പതിനഞ്ചുമിനിട്ടു വര്‍ധിപ്പിക്കുന്നപക്ഷം കാന്‍സറിനുള്ള സാധ്യത ഒരുശതമാനം വീതം കുറയുകയും ചെയ്യും.
ആഴ്‌ചയില്‍ അഞ്ചുദിവസം അരമണിക്കൂര്‍ വ്യായാമമായിരുന്നു ആയുസു വര്‍ധിപ്പിക്കാന്‍ പതിനഞ്ചു വര്‍ഷം മുമ്പുവരെ നിഷ്‌കര്‍ഷിക്കപ്പെട്ടിരുന്നത്.

0 comments:
Post a Comment