ചെറിയൊരു
ശതമാനം പേരില്‍ വൃക്കയുടെ പ്രശ്‌നം, ഹോര്‍മോണ്‍തകരാര്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് അമിതരക്തസമ്മര്‍ദം അനുഭവപ്പെടുന്നത്.
ഗര്‍ഭിണികളിലും അമിതരക്തസമ്മര്‍ദം വരാം. എന്നാല്‍ ഭൂരിഭാഗം പേരിലും പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെയാണ്
രക്തസമ്മര്‍ദം കൂടുന്നത്. പാരമ്പര്യത്തിനും
ഇതിലൊരു പങ്കുണ്ട്. അമിതവണ്ണമു ള്ളവരില്‍ രക്താതിമര്‍ദത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്തിലും ഏതിലും ടെന്‍ഷന്‍ അടിച്ചു ശീലിച്ചവര്‍ സ്ഥിരം അമിത രക്തസമ്മര്‍ദമുള്ളവരായി മാറാം.
: രക്താതിമര്‍ദത്തിന് ലക്ഷണങ്ങള്‍ സാധാരണ കാണാറില്ല. എങ്കിലും ചിലര്‍ക്ക് തലവേദന, നെഞ്ചുവേദന, കിതപ്പ് തുടങ്ങിയവ കണ്ടെന്നുവരാം.
സ്‌ട്രോക്കും അന്ധതയും മുതല്‍ കിഡ്‌നി തകരാര്‍വരെ രക്തസമ്മര്‍ദം കൊണ്ട് വരാം. അതിനാല്‍ മധ്യവയസു കഴിഞ്ഞവര്‍ കൃത്യമായ ഇടവേളകളില്‍ രക്തസമ്മര്‍ദം പരിശോധി ക്കുന്നത് നല്ലതാണ്. അമിതവണ്ണമുള്ളവരും
പാരമ്പര്യമായി
രക്തസമ്മര്‍ദത്തിന്റെ പ്രശ്‌നങ്ങള്‍ വരാന്‍ സാധ്യതയുള്ളവരും
ഇത് ചെയ്‌തേ മതിയാകൂ. കുറഞ്ഞ തോതിലുള്ള രക്തസമ്മര്‍ദത്തിനു പൊതുവേ കാര്യമായ ചികിത്സയൊന്നും
നല്‍കാതെ ജീവിതചര്യാമാറ്റങ്ങള്‍
നിര്‍ദേശിക്കുകയാണ് പതിവ്. ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് മരുന്നുകഴിക്കണം.
രക്തത്തില്‍
സോഡിയത്തിന്റെ
അളവ് കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക, വ്യായാമം, റിലാക്‌സേഷന്‍ തന്ത്രങ്ങള്‍ തുടങ്ങിയ മാര്‍ഗങ്ങളും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
ആഹാരത്തിന്
അമിത രക്തസമ്മര്‍ദത്തിന്റെ കാര്യത്തില്‍ പ്രാധാന്യമേറെയാണ്.
കൊഴുപ്പു
കൂടിയ ആഹാരം അമിതവണ്ണത്തിനും
അമിത രക്തസമ്മര്‍ദത്തിനും കാരണമാകും. ആഹാരത്തിലൂടെ ഉള്ളിലെത്തുന്ന
സോഡിയവും
രക്തസമ്മര്‍ദം കൂട്ടുന്ന വില്ലനാണ്. അതിനാല്‍ ഭക്ഷണപദാര്‍ഥത്തിലടങ്ങിയ ഉപ്പിന്റെ അളവ് നിയന്ത്രിക്കുന്നത്
രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പൊട്ടാസ്യം, കാല്‍സ്യം തുടങ്ങിയവ കൂടുതലടങ്ങിയ ആഹാരം കഴിക്കുന്നതും അമിതരക്തസമ്മര്‍ദം കുറയ്ക്കും.
പഴങ്ങളിലും
പച്ചക്കറികളിലും
ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന പൊട്ടാസ്യം, കാല്‍സ്യം എന്നിവ കൂടുതലുണ്ട്. സോഡിയത്തിന്റെ അളവ് കുറവും. അതിനാല്‍ അവ ധാരാളമായി കഴിക്കുന്നത് ബിപിയെ അകറ്റും. സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് മാംസാഹാരികളെ അപേക്ഷിച്ച് അമിത രക്തസമ്മര്‍ദപ്രശ്‌നം കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്.അത്തിപ്പഴം, ഏത്തപ്പഴം, മുന്തിരി, ചെറുമധുരനാരങ്ങ,
അപ്രികോട്ട്
തുടങ്ങിയ
പഴങ്ങളിലെല്ലാം
ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.
ഇത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായകരമാണ്. അതുപോലെ ഉരുളക്കിഴങ്ങ്,
ബ്രോക്കോളി,
വിവിധതരം
പയറുകള്‍,
തക്കാളി,
കൂണ്‍ തുടങ്ങിയവയും അമിത രക്തസമ്മര്‍ദമുള്ളവര്‍ക്ക് നല്ലതാണ്
നാരങ്ങയും
ഓറഞ്ചും പോലെ പുളിപ്പുള്ള സിട്രസ് പഴങ്ങള്‍, നെല്ലിക്ക, സ്ട്രാബെറി, പച്ചിലക്കറികള്‍
എന്നിവ രക്തസമ്മര്‍ദം കൂടുതലുള്ളവര്‍
ധാരാളം കഴിക്കണം. ഇവയില്‍ വിറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്.
ബിപി കുറയ്ക്കാന്‍ ഇതു സഹായിക്കും.അയല, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ അമിത രക്തസമ്മര്‍ദമുള്ളവര്‍ക്കും ഗുണം ചെയ്യും. ഈ മത്സ്യങ്ങളിലെ ഒമേഗാ ഫാറ്റി ആസിഡിന് രക്തസമ്മര്‍ദം കുറയ്്ക്കാന്‍ കഴിയും. മത്സ്യം കറി വച്ച് കഴിക്കുന്നതാണ്
ഉത്തമം. കൊഴുപ്പുനീക്കിയ
പാലില്‍ കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ട്.
അതും രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും.
അമിതരക്തസമ്മര്‍ദമുള്ളവരുടെ തീന്‍മേശയില്‍ നിന്ന് ആദ്യം ഒഴിവാക്കേണ്ടത്
ഉപ്പിന്റെ
പാത്രമാണ്.
പാചകം ചെയ്യുമ്പോള്‍ ആഹാരത്തിലേക്ക്
നേരിട്ട്
ഉപ്പു ചേര്‍ക്കുന്നതിനേക്കാള്‍
അപകടകരമാണത്.
ഉപ്പിന്റെ
അളവ് കൂടും. സോസേജ്, ടിന്നിലടച്ച സൂക്ഷിച്ച മാംസോത്പന്നങ്ങള്‍,
ബര്‍ഗറുകള്‍ തുടങ്ങിയവ ഒഴിവാക്കണം. കാരണം, ഇവയിലെല്ലാം കൂടിയ അളവില്‍ സോഡിയമുണ്ട്. അത് രക്തസമ്മര്‍ദം കൂട്ടും.
ഉപ്പിലിട്ടതും
അച്ചാറിലിട്ടതുമായ
പച്ചക്കറികളും
പഴങ്ങളും
അമിത രക്തസമ്മര്‍ദമുള്ള രോഗി ഉപേക്ഷിക്കണം. ഉപ്പിലിട്ടു സൂക്ഷിച്ച് മത്സ്യവും മാംസവും ഒഴിവാക്കേണ്ടതാണ്.
സോസ്, സൂപ്പ്, സോഡ എന്നിവയും രക്തസമ്മര്‍ദം കൂട്ടുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
മതിയായതോതില്‍
വെള്ളം കുടിക്കാത്തതു വൃക്കകളുടെ സുഗമമായ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും.
ആവശ്യത്തിന്
വെള്ളം കുടിക്കേണ്ടതാണ്.
ചുരുങ്ങിയത്
ദിവസം എട്ടുഗ്ലാസ് വെള്ളം രോഗമില്ലാത്തവര്‍ക്കും നിര്‍ബന്ധമാണ്.മദ്യവും രക്തസമ്മര്‍ദവും നേരനുപാതത്തിലാണ്.
അതിനാല്‍
അമിതരക്തസമ്മര്‍ദമുള്ളവര്‍ മദ്യപിക്കരുത്.
പുകവലിശീലവും
ഉപേക്ഷിക്കണം.
ശ്രദ്ധിക്കാന്‍:
ഉയര്‍ന്ന ബിപിയുള്ളവര്‍ അമിതഭാരം കുറയ്ക്കണം. ആഹാരനിയന്ത്രണത്തോടൊപ്പം
വ്യായാമവും
ഇതിന് അത്യാവശ്യമാണ്.
മാനസിക സമ്മര്‍ദവും കുറയ്ക്കണം.
അമിതരക്തസമ്മര്‍ദമുള്ളവര്‍ ആഹാരത്തിന്റെ ഭാഗമാക്കേണ്ട വിഭവമാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍
അടങ്ങിയ അഡിനോസിന്‍ എന്ന പദാര്ഥമാണ് രക്തസമ്മര്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.സവാളയ്ക്കും രക്തസമ്മര്ദം കുറയ്ക്കാന്‍ കഴിവുണ്ട്. വെളുത്തുള്ളിയും സവാളയും പാകം ചെയ്തോ അല്ലാതെയോ ഉപയോഗിക്കാം. എങ്കിലും പാകം ചെയ്യാതെ സാലഡായി കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്.
0 comments:
Post a Comment