« »
SGHSK NEW POSTS
« »

Friday, September 23, 2011

ഏഷ്യാനെറ്റിലെ വോഡഫോണ്‍ കോമഡി-ശ്രുതിമേനോന്‍

ഏഷ്യാനെറ്റിലെ വോഡഫോണ്‍ കോമഡി ഷോയിലെ ചിരിമുഴക്കങ്ങള്‍ക്കിടയില്‍ പൂവിടരുന്ന ചിരിയുമായി ശ്രുതിമേനോന്‍ നില്‍ക്കും. ചിരിക്കിടയില്‍ ശ്രീ പകര്‍ന്നാണ് ശ്രുതിയുടെ നില്‍പ്. പ്രോഗ്രാമിന്റെ ശ്രീ കൂടിയാണ് ശ്രുതി.

ചിരിയുണ്ടാക്കാന്‍ ടീമംഗങ്ങള്‍ പാടുപെടുന്നതും ശ്വാസം വിടാതെ മേക്കപ്പ് ചേഞ്ചുമായി ഓടിവരുന്നതും, ചിലപ്പോള്‍ സ്റേജില്‍ തപ്പിത്തടയുന്നതും ചിലപ്പോള്‍ ചിരി 'ശൂ.....' ആയിപ്പോകുന്നതും ഏറ്റവും അടുത്തുനിന്നു കാണുന്ന ഒരാളാണ് ശ്രുതി.

പ്രേക്ഷകരെപ്പോലെ ഞാനും വളരെ ആസ്വദിച്ചാണ് കോമഡി ഷോ അവതരിപ്പിക്കുന്നത്. വളരെയേറെ രസകരമായ അനുഭങ്ങള്‍ ഈ ഷോയിലൂടെ ലഭിക്കുന്നു. ചില സംഭവങ്ങളോര്‍ ത്താല്‍ത്തന്നെ ചിരിവരും.
പരിപാടിക്കിടയില്‍ അടി,ഇടി
പരിപാടിക്കിടയില്‍ ടീമംഗങ്ങള്‍ തമ്മില്‍ അടിയുണ്ടായതിനാല്‍ ഷോ നിര്‍ത്തിവെയ്ക്കേണ്ടിവന്നതില്‍ ഖേദിക്കുന്നു. ഇങ്ങനെയൊരു അനൌണ്‍ സ്മെന്റ് നടത്തേണ്ടി വരുമോ എന്നു പേടിച്ചുപോയൊരു ഷോയുണ്ട്. കോമഡിഷോയിലെ മറക്കാനാവാത്ത അനുഭവം കൂടിയാണത്. ഒരു എപ്പിസോഡില്‍ ഷോയിലെ വിഐപി ടീമിന്റെ മത്സരം നടക്കുകയാണ്. പതിവുപോലെ തമാശകളുടെ മാലപ്പടക്കം പൊട്ടുകയാണ്. പെട്ടന്ന് ടീം അവതരണം നിര്‍ത്തി. റിയാലിറ്റി ഷോ ആണ്, മത്സര ഇനവുമാണ്. ഒരിക്കലും ഇത്തരമോരു പരിപാടിക്കിടെ ഇങ്ങനെ സംഭവിക്കാന്‍ പാടുള്ളതല്ല.

അവതാരക എന്ന നിലയില്‍ ഞാനുടനെ ഇടപെട്ട് പരിപാടി തുടങ്ങണമെന്ന് ടീമംഗങ്ങളെ അറിയിച്ചു. അവരാകട്ടെ പരസ്പരം പഴിചാരാന്‍ തുടങ്ങി. സ്ക്രിപ്റ്റിലെ പിഴവിനെച്ചോല്ലി തര്‍ക്കമായി. മുന്നിലിരിക്കുന്ന വിധികര്‍ത്താക്കള്‍ കൂടെ ഇടപെട്ടതോടെ രംഗം കൂടുതല്‍ സംഘര്‍ഷഭരിതമായി. പരിപാടി പെട്ടന്ന് നിര്‍ത്തി വയ്ക്കേണ്ടി വരുമെന്ന അവസ്ഥയില്‍ വരെ കാര്യങ്ങളെത്തി. റിയാലിറ്റിഷോ നന്നായി മുന്നോട്ടു കൊണ്ടുപോവുക എന്ന ദൌത്യവുമായി നല്‍ക്കുന്ന ഞാന്‍ ആ സമയത്ത് അനുഭവിച്ച വിഷമം എങ്ങനെയാ പറഞ്ഞറിയിക്കേണ്ടത് എന്ന് എനിക്കുതന്നെ അറിയില്ല.

ടീമംഗങ്ങളെയും വിധി കര്‍ത്താക്കളെയും അനുനയിപ്പിക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രമിച്ചുകൊണ്ടിരുന്നു.

സമയമങ്ങിനെ നീണ്ടു പോവുകയാണ്. അപ്പോഴാണ് ഒരു ചിരിയോടെ ടീമംഗങ്ങള്‍ പറയുന്നത് ഇതും ഷോയുടെ ഭാഗമാണെന്ന്. ഒരു റിയല്‍ തിരികിട.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ചിരി വരുമെങ്കിലും അന്ന് ഞങ്ങള്‍ വല്ലാതെ വിഷമിച്ചുപോയി. വിഐപി ടീമിന്റെ വഴക്ക് അത്രയ്ക്ക് ഒറിജിനലായിരുന്നു. വിധികര്‍ത്താക്കളും ഞാനും അത് സത്യമാണെന്നു വിചാരിച്ചാണ് ഇടപെട്ടത്. അതും കൂടെയായപ്പോള്‍ ഒറിജിനാലിറ്റി കൂടി.

അവതാരകയ്ക്കും വിജയത്തില്‍ പങ്ക്

ഏതുപരിപാടിയായലും അത് വിജയിപ്പിക്കുന്നതില്‍ നല്ലൊരു പങ്ക് അവതാരകയ്ക്കുണ്ട്. എത്ര മികച്ച പ്രകടനമാണെങ്കിലും അവതരണം നന്നായില്ലെങ്കില്‍ പരിപാടിയും വിജയിക്കില്ല. പരിപാടി ഏതായാലും അവതാരക ഇന്‍വോള്‍വ്ഡ് ആയിരിക്കണം. പരിപാടിയുടേതായ എല്ലാ ചിട്ടവട്ടങ്ങളിലും നിയമങ്ങളിലും നിന്നുകൊണ്ടുള്ള അവതരണമാണ് നല്ലത്.

ഹൃദയസ്പര്‍ശിയായ ഒരു സംഭവം അവതരിപ്പിക്കുമ്പോള്‍ നമ്മുടെ മനസ്സിനെയും അത് സ്വാധീക്കുക സ്വാഭാവികമാണ്. എന്നാല്‍ അവതരണത്തിലും വിലയിരുത്തലിലും വൈകാരികത വരാന്‍ പാടില്ല. നമ്മുടെ നിലപാടിനെക്കുറിച്ചുള്ള കൃത്യമായ ബോധം അവകരണത്തില്‍ ആവശ്യമാണ്. ഓരോ എപ്പിസോഡിനും മുമ്പ് ടീമംഗങ്ങളെ ക്കുറിച്ചും അവരുടെ പശ്ചാത്തലത്തെക്കുറിച്ചും അറിയാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.

പൈലറ്റാകാന്‍ ആഗ്രഹിച്ചു; എപ്പിസോഡിന്റെ പൈലറ്റായി

ഒരു പൈലറ്റ് ആകാനായിരുന്നു എനിക്ക് ആഗ്രഹം. യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. അവിടെ നിന്ന് മിനിസ്ക്രീനിലെ അവതാരകയായി. അന്താരാഷ്ട്ര റിലീസായ സഞ്ചാരം, കൃത്യം എന്നീ ചിത്രങ്ങളിലും അഭിനയിച്ച ശേഷമാണ് മുല്ലയില്‍ അഭിനയിക്കുന്നത്.

ഏവിയേഷന്‍ കോഴ്സ് ചെയ്യാനുള്ള തയ്യാറെടുപ്പിനിടെയാണ് കരിയറിന്റെ ഗതി മാറുന്നത്. ഏഷ്യാനെറ്റ് പ്ളസ്സിലെ സ്റാര്‍ ഓഫ് സ്റാര്‍സ് ആയിരുന്നു ആദ്യ പ്രോഗ്രാം. പിന്നീട് അമൃത ടിവിയിലെ സൂപ്പര്‍ഡാന്‍സര്‍2. അതും കഴിഞ്ഞാണ് കോമഡി സ്റാര്‍സ് ചെയ്യാന്‍ അവസരം ലഭിക്കുന്നത്.

മീഡിയയില്‍ എത്തിയപ്പോള്‍ ഇതാണ് എന്റെ ലോകമെന്ന് തോന്നി. ബിരുദപഠനത്തിന് മാസ് മീഡിയയാരുന്നു ഐച്ഛികവിഷയം. മീഡിയയില്‍ പ്രവര്‍ത്തിക്കുക എന്നത് എന്റെ അഭിലാഷമാണ്.

മലയാളത്തെ കൈവിടാതെ

മുംബൈയില്‍ ജനിച്ചു വളര്‍ന്ന ഞാന്‍ എങ്ങനെ നന്നായി മലയാളം സംസാരിക്കുന്നുവെന്ന് പലരും ചോദിക്കും. മാതൃഭാഷ പഠിക്കണമെന്ന് അച്ഛനും അമ്മയ്ക്കും നിര്‍ബന്ധമുണ്ടായിരുന്നു. കുട്ടിക്കാലം മുതലേ അങ്ങിനെയാണ് ശീലിപ്പിച്ചിരിക്കുന്നത്. എന്റെ സ്വദേ ശം പാലക്കാടാണ്. എന്നെ ബാല്യത്തില്‍തന്നെ മലയാളം പഠിപ്പിച്ചിന് ഇപ്പോള്‍ ഞാന്‍ അച്ഛനേയും അമ്മയേയും കൂടുതല്‍ സ്നേഹിക്കുന്നു. അതുകൊണ്ടല്ലേ എനിക്ക് ടിവി അവതാരക ആവാന്‍ സാധിച്ചതും ആളുകളുടെ സ്നേഹം ലഭിക്കുന്നതും.
കടപ്പാട് :സ്ത്രീധനം വാരിക  www.deepika.com

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites