ബാറ്ററി ചാര്‍ജ് ലോ എന്ന മുന്നറിയിപ്പിനു വിട. ചാര്‍ജ് ചെയ്യാന്‍ മണിക്കൂറുകളോളമുള്ള കാത്തിരിപ്പും അവസാനിപ്പിക്കാം. സെക്കന്‍ഡുകള്‍കൊണ്ടു മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സൂപ്പര്‍ ബാറ്ററി നിര്‍മിച്ചിരിക്കുന്നു. ഐ ഫോണും മൊബൈല്‍ ഫോണുമൊക്കെ നിമിഷ നേരം കൊണ്ടു ചാര്‍ജ് ചെയ്യാനുള്ള ബാറ്ററി കണ്ടെത്തിയത് ഓസ്ട്രേലിയയിലെ മെല്‍ബണിലുള്ള മൊണാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്.
സെക്കന്‍ഡുകള്‍ക്കുള്ളില്‍ ചാര്‍ജാകുന്ന ബാറ്ററി ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ കേടുവരുമെന്നു പേടിക്കണ്ട. സാധാരണ മൊബൈല്‍ ഫോണ്‍ ബാറ്ററിയേക്കാള്‍ കൂടുതല്‍ കാലം നിലനില്‍ക്കുമെന്നു പറയുന്നു ഗവേഷക സംഘത്തിന്‍റെ മേധാവി ഡാന്‍ ലീ. ഇത്രയും കപ്പാസിറ്റിയുള്ള ബാറ്ററികള്‍ നിര്‍മിച്ചത് അത്യാധുനിക രാസവസ്തുക്കള്‍ ഉപയോഗിച്ചല്ല. പച്ചവെള്ളവും ഗ്രാഫൈറ്റും ചേര്‍ത്താണ് സൂപ്പര്‍ബാറ്ററിയുടെ നിര്‍മാണം. ഗ്രാഫൈന്‍ എന്നു പേരുള്ള ഒരു മെറ്റീരിയല്‍ ഉപയോഗിച്ച് ന്യൂ ജനറേഷന്‍ എനര്‍ജി സ്റ്റോറേജ് കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചു കഴിഞ്ഞു ഗവേഷകര്‍. പെന്‍സിലുകളുടെ ഉള്ളിലുള്ള വസ്തുവാണു ഗ്രാഫൈറ്റ്. അതും പച്ചവെള്ളവും ഉപയോഗിച്ച് ബാറ്ററി നിര്‍മിച്ചതിനെക്കുറിച്ചു വിശദീകരിച്ചിട്ടുള്ളത് അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ് എന്ന ജേണലിലാണ്. വൈദ്യുതി സ്റ്റോര്‍ ചെയ്തുവയ്ക്കാനുള്ള ശേഷിയുണ്ട് ഗ്രാഫൈറ്റിന്. ഹൈ സര്‍ഫേസ് ഏരിയയുമുണ്ട്. അതുതന്നെയാണ് ഗ്രഫൈെനിന്‍റെ ഗുണം. സെക്കന്‍ഡുകള്‍കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്ന് ഉറപ്പു പറയുന്നു ഡാന്‍ ലീ. ഗ്രാഫൈറ്റിനെ ജെല്‍ രൂപത്തിലാക്കിയ ശേഷം വെള്ളം ചേര്‍ത്താണ് ഗ്രാഫൈന്‍ ഉണ്ടാക്കിയെടുത്തത്. മൊബൈല്‍ ഫോണുകളില്‍ ഉപയോഗിച്ച് പൂര്‍ണമായും വിജയകരമെന്നു വ്യക്തമായാല്‍ ഇപ്പോഴത്തെ കാര്‍ബണ്‍ ബാറ്ററികള്‍ ഫോണുകളില്‍ നിന്ന് ഔട്ടാവും. ബാറ്ററിയുടെ വില ഇപ്പോഴത്തേതില്‍ നിന്നു പകുതിയായി കുറയും.
വൈദ്യുതിക്കു മൂല്യം കൂടുന്ന സമയത്ത് എനര്‍ജി സ്റ്റോര്‍ ചെയ്യാനുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള ശ്രമമാണ് സൂപ്പര്‍ ബാറ്ററിയുടെ കണ്ടെത്തലില്‍ എത്തിയത്. ഫോണുകളില്‍ അനുയോജ്യമെന്നു തെളിഞ്ഞാല്‍ വാഹനങ്ങളിലാണ് ഗ്രാഫൈന്‍ ഉപയോഗിച്ചുള്ള ബാറ്ററികള്‍ പരീക്ഷിക്കുക..
കടപ്പാട് : മെട്രോ വാര്‍ത്ത .ജൂലൈ ൧൯,2011
0 comments:
Post a Comment