« »
SGHSK NEW POSTS
« »

Thursday, July 14, 2011

1000പഴഞ്ചൊല്ലുകള്‍ (ഭാഗം- 3)


അകത്തുള്ളത് മുഖത്ത് വിളങ്ങും - മനസ്സിലുള്ളത് മുഖത്ത് പ്രകാശിക്കും
അകലത്തെ ബന്ധുവിനേക്കാള്‍ അരികത്തെ ശത്രു നല്ലു - പെട്ടെന്നുള്ള വിഷമ ഘട്ടത്തില്‍ സഹായിക്കാന്‍ അകലത്തെ ബന്ധുവിനാവില്ല . അതിനുതകുന്നത് ശത്രുവായാല്‍ പോലും അടുത്തുള്ളവനാണ് .
അക്കരെനിന്നാല്‍ ഇക്കരെപ്പച്ച ഇക്കരെ നിന്നാല്‍ അക്കരെപ്പച്ച – ഒരു സ്ഥിതിയിലായിരിക്കുമ്പോള്‍ മറ്റൊന്നാണ് നല്ലതെന്ന് തോന്നും . അത് കൈ വരിക്കുമ്പോഴാകട്ടെ ആദ്യത്തേതാണ് മെച്ചമെന്ന് തോന്നും .
അങ്ങാടിയില്‍ തോറ്റതിനമ്മയോട് - വേണ്ടിടത്ത് വേണ്ടവണ്ണം പ്രവര്‍ത്തിക്കാതെ അനവസരത്തില്‍ ആസ്ഥാനത്തുള്ള പ്രയോഗം
അച്ഛന്‍ ആനക്കാരനായാല്‍ മകന് തഴമ്പ് വരുമോ - പരിശീലനം കൊണ്ട് ഉണ്ടാകുന്ന സ്വഭാവം പിന്‍ഗാമികളെ ബാധിക്കുമോ ?
അടിസ്ഥാനമുറച്ചേ ആരൂഡമുരക്കൂ - ഗൃഹത്തില്‍ അടിത്തരക്കുറപ്പുണ്ടെങ്കിലെ മേല്‍പ്പുരയിലെ ഉത്തരം ഉറയ്ക്കൂ
അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കുമോ ? - ശീലിച്ചു വന്ന സ്വഭാവം പ്രായം ചെന്നാലും മാറില്ല
അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി - നീര്‍ക്കോലിക്ക് വിഷമില്ലെങ്കിലും അത് കടിച്ചാല്‍ അത്താഴം മുടങ്ങും നിസ്സാരന്മാര്‍ക്കും ചെറിയ തടസ്സങ്ങള്‍ വരുത്തി വെക്കാന്‍ സാധിക്കും
ആകെ മുങ്ങിയാല്‍ കുളിരില്ല – പ്രവൃത്തിക്ക് മുന്പ് വരും വരായികളോര്‍ത്ത് സംശയിച്ചാല്‍ അത് ചെയ്തു തീര്‍ക്കാനാവില്ല .കര്‍മ്മ സന്നിദ്ധനായി ഇറങ്ങുന്നവന് മാര്‍ഗ്ഗവിഘ്നങ്ങള്‍ നിഷ്പ്രയാസം നേരിടാം
ആടറിയുമോ അങ്ങാടി വാണിഭം - നിസ്സാരന്മാര്‍ക്ക് മഹല്‍ക്കാര്യങ്ങളെക്കുറിച്ച് എന്തറിയാം ?
ആധിയോളം വലിയ വ്യാധിയില്ല – മനോവിഷമം ദേഹാസ്വാസ്ഥ്യമുണ്ടാക്കും
ആനകൊടുത്താലും ആശ കൊടുക്കരുത് - മനസ്സില്‍ ആശ ജനിപ്പിച്ചാല്‍ അത് സാധിച്ചു കൊടുക്കണം .അതിനു കഴിവില്ലെങ്കില്‍ ആശിപ്പിക്കരുത്
ഇടി വെട്ടിയവനെ പാമ്പു കടിച്ചു - ആപത്തിന് മേല്‍ ആപത്ത്
ഇഷ്ടടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം - കുറ്റാരോപണം നിസ്സാര കുറ്റവും വലുതാക്കി കാണിക്കും .
ഇറക്കമുണ്ടെങ്കില്‍ ഏറ്റവുമുണ്ട് - ദു:ഖമുണ്ടെങ്കില്‍ സൌഖ്യവുമുണ്ട് .
ഉണ്ട അച്ചിക്കേ ഉണ്മാദമുള്ളു - ആഹാരം കഴിച്ചവര്‍ക്ക് അതിന്റെ ഫലമനുഭവപ്പെടും.
ഉണ്ട ചോറ്റില്‍ കല്ലിടരുത് - ഉപകരിച്ചവനെ ദ്രോഹിക്കരുത് .
ഉണ്ണിയുണ്ടായിട്ടുവേണ്ടേ ഉപനയിക്കുവാന്‍ - വസ്തുവുണ്ടായിട്ടുവേണ്ടേ അതിന്റെ വിവിധാംശങ്ങളെ കുറിച്ച് ചിന്തിക്കാന്‍ .ഇല്ലാത്ത വസ്തുക്കളെക്കുറിച്ച് ചിന്തിച്ച് സമയം കളയുന്നതിന്റെ വ്യര്‍ത്ഥത .
ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും - പരമാര്‍ത്ഥം പറഞ്ഞാല്‍ ആരും ആദ്യം ഗൌനിക്കുകയില്ല
എടുത്തു ചാടിയ പൂച്ച എലിയെ ഗൗനിക്കില്ല – ധൃതിയുണ്ടായാല്‍ കാര്യം നടക്കില്ല .
ഏഴയെക്കണ്ടാല്‍ മൊഴ തുപ്പും - തന്നില്‍ നിസ്സാരന്മാരോട് ആരും അവജ്ഞാപൂര്‍വ്വം പെരുമാറും .
കൊക്കിലൊതുങ്ങുന്നതേ കൊത്താവൂ - ആകാത്ത കാര്യം ചെയ്യാന്‍ തുനിയരുത് .
കാക്കാന്‍ പഠിച്ചവന്‍ നിക്കാനും പഠിക്കണം - കര്‍മ്മം ചെയ്യാന്‍ തുനിഞ്ഞിറങ്ങുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകള്‍ നേരിടുവാനും അറിഞ്ഞിരിക്കണം .
കണ്ടറിയാത്തവന്‍ കൊണ്ടറിയും - കാണുമ്പോഴറിയാഞ്ഞാല്‍ അനുഭവിക്കുമ്പോഴറിയാം .
കള്ളന് ചൂട്ടു പിടിക്കരുത് - ദുഷ്ടന്മാരെ സഹായിക്കരുത്, അവര്‍ക്ക് മാര്‍ഗ്ഗ ദര്‍ശനം നല്‍കരുത് .
കാക്ക കുളിച്ചാല്‍ കൊക്കാകുമോ ? - നികൃഷ്ടന്മാര്‍ നന്നാകാന്‍ ശ്രമിച്ചാലും ശ്രേഷ്ഠന്‍മാരാകുമോ ? ദുഷ്ടന്മാര്‍ സല്‍കര്‍മ്മം ചെയ്താലും നിഷ്പ്രയോജനമായിരിക്കുമെന്ന് സാരം.
കുനിയന്‍ മദിച്ചാല്‍ മുട്ടോളം - നിസ്സാരന്മാരുടെ മുന്നേറ്റത്തിനോരതിരുണ്ട്
കോലമോത്തിലെങ്കിലും ശീലമാക്കണം - ആകാരം നന്നായിലെങ്കിലും സ്വഭാവം നന്നാവണം. ബാഹ്യ സൗന്ദര്യത്തെക്കാള്‍ സ്വഭാവത്തിന്റെ മഹത്വം ധ്വനീ .
ചക്കിന് വച്ചത് കൊക്കിനു കൊണ്ടു - ഒരാളെ കരുതി പ്രവര്‍ത്തിച്ചു മറ്റൊരാള്‍ക്കേറ്റു .
തനിക്കുന്ണ്ടെങ്കിലെ തനിക്കുതകു - സ്വന്തം ആളുകളുന്ടെങ്കിലെ തനിക്കുപകരിക്കൂ .
തന്റെ ഒരു മുറം വച്ചിട്ട് ആരാന്റെ അര മുറം പറയരുത് - തന്റെ വലിയ രോഷം മറച്ചുവച്ചിട്ട് അന്യന്റെ നിസ്സാര ദോഷമെടുത്ത് പറയരുത് .
തലയിലെഴുത്ത് തലോടിയാല്‍ പോകുമോ - വിധിച്ചത് അതേ പടി നടക്കും .അതിനു പ്രതിവിധികളോന്നുമില്ല .
താനിരിക്കേണ്ടിടത്ത് താനിരിക്കാഞ്ഞാല്‍ താനിരിക്കേണ്ടിടത്ത് നായിരിക്കും .തന്റെ സ്ഥാനത്ത് താനിരുന്നില്ലെങ്കില്‍ അവിടെ അനര്‍ഹാന്മാര്‍ കയറിയിരിക്കും .സ്വന്തം നില വിട്ടു പ്രവര്‍ത്തിക്കരുതെന്ന് സാരം.
ദുഷ്ടുള്ളിടത്തെ അട്ട കടിക്കൂ - നികൃഷ്ട സ്ഥാനങ്ങളെ ദുഷ്ടന്മാരെ ആകര്‍ഷിക്കൂ .
പശു ചത്തു , മോരിലെ പുളിയും പോയി - ആള്‍ നശിച്ചു , ആളെ പറ്റിയുള്ള സ്മരണയും നശിച്ചു .
പുഴ കഴിഞ്ഞാല്‍ തുഴ കളയാം - ആവശ്യം കഴിഞ്ഞാല്‍ സഹായികളെ വിസ്മരിക്കുന്ന പ്രകൃതം.
മിന്നുന്നതെല്ലാം പൊന്നല്ല – പൊന്നല്ലാത്തതും മിന്നും .
നനഞ്ഞിറങ്ങിയാല്‍ കുളിച്ചു കയറണം - പ്രവര്‍ത്തിയാരംഭിച്ചാല്‍ മുഴുമിക്കണം .
നാടോടുമ്പോള്‍ നടുവേ - കാലത്തിനും ദേശത്തിനും അനുസരിച്ച് ജീവിക്കണം .
മുള്ളിനു നേരെ ഉരക്കരുത് - ബലവാന്മരോടെതിര്‍ക്കുമ്പോള്‍ സൂക്ഷിക്കണം .അത് സ്വന്തം നാശത്തിനെ വഴി തെളിയൂ .
വണ്ടിക്കാളയ്ക്ക് പുല്ലില്ല ; പിന്നെയാണ് തെണ്ടിക്കാളയ്ക്ക് - ഉപകരിക്കുന്നവര്‍ക്ക് നല്‍കാന്‍ വസ്തുവില്ല .പിന്നെയാണ് ഒരുപകാരവുമില്ലാതെ ഉപദ്രവിക്കാന്‍ വരുന്നവര്‍ക്ക് .
വമ്പനോട് പഴുത് നല്ലൂ - വമ്പന്മാരോട് പെരുമാറുന്നത് തക്കം പോലെയും സന്ദര്‍ഭാനുസൃതമായും വേണം .ഇല്ലെങ്കില്‍ അവരോളം ശക്തിയില്ലാത്ത നാം കുഴപ്പത്തിലാകും .
വല്ലഭനു പുല്ലുമായുധം - സമര്‍ത്ഥന്‍മാര്‍ക്ക് നിസ്സാര ഉപാധികളും വന്‍കാര്യ സാധ്യത്തിനുതകും.
വിരല്‍ കൊടുത്താല്‍ കൈ വിഴുങ്ങും - അല്പം സൗജന്യമനുവദിച്ചാല്‍ ആകെ ആക്രമിച്ചെടുക്കും.
വിളഞ്ഞ കണ്ടത്തിലേക്ക് വെള്ളം തിരിക്കണ്ട – അറിവുള്ളവരെ പറഞ്ഞു മനസ്സിലാക്കണ്ട .
വീഴുന്ന ചുവരിന് ഒരു കൈ താങ്ങ് - ചുവരു വീഴുമ്പോള്‍ കൈ കൊണ്ട് താങ്ങുക സാധ്യമല്ല. ഘോരമായ ആപത്ത് വരുമ്പോള്‍ നിസ്സാര പ്രതിവിധി കൊണ്ട് തടുക്കാനാവില്ലെന്ന് സാരം
സൂചികൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ടെടുക്കരുത് - ആരംഭത്തില്‍ നിസ്സാരമായ പ്രതിവിധി കൊണ്ട് പരിഹരിക്കപ്പെടാവുന്ന ദോഷങ്ങള്‍ പിന്നീട് വന്‍ ശ്രമം നടത്തിയാലും പരിഹരിക്കപ്പെടുകയില്ല .അത്തരം സ്ഥിതി വരുത്തി വയ്ക്കരുത് .
ഉള്ളം കൈയ്യില്‍ നിന്ന് രോമം പറിക്കാമോ ? - അസാധ്യവും വ്യര്‍ത്ഥവുമായ കാര്യം .
ഒന്നു ചീയുന്നത് മറ്റൊന്നിന് വളം - ഒരു വസ്തുവിനുണ്ടാകുന്ന ദോഷം മറ്റൊന്നിന് ഗുണമായിത്തീരും .
ഒരു നാഴിക വഴി ഒച്ചിന് ഒമ്പതുകാതം - നിസ്സാരന്മാര്‍ക്കു ലഘു കാര്യങ്ങളും ദുഷ്ക്കരമായി തോന്നാം
ജീവികളുമായി ബന്ധപ്പെട്ടവ
അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല.
അച്ഛൻ ആനപ്പുറത്ത് കയറിയാൽ മകന് തഴമ്പുണ്ടാകുമോ
അടിതെറ്റിയാൽ ആനയും വീഴും
അട്ടയെപ്പിടിച്ച് മെത്തയിൽ കിടത്തിയാൽ ആത് കിടക്കുമോ?
അണ്ണാൻ കുഞ്ഞും തന്നാലായത്
അണ്ണാ മൂത്താലും മരം കേറ്റം മറക്കുമോ
അണ്ണാനെ മരം കയറ്റം പഠിപ്പിക്കണൊ?
അരിയും തിന്നു ആശാരിച്ചിയേം കടിച്ചിട്ട് പിന്നേം നായക്ക് മുറുമുറുപ്പ്
അരിയെറിഞ്ഞാൽ ആയിരം കാക്ക
ആടറിയുമോ അങ്ങാടിവാണിഭം
ആടു കിടന്നിടത്ത് പൂട പോലുമില്ല
ആന കൊടുത്താലും ആശ കൊടുക്കരുത്
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാമോ
ആന വലിച്ചാൽ ഇളാകാത്തൊരുതടി ശ്വാവിനെക്കൊണ്ട് ഗമിക്കായി വരുമൊ?
ആന വാ പൊളിക്കുന്നത് കണ്ടിട്ട് അണ്ണാൻ വാ പൊളിച്ചാൽ കാര്യമില്ല
ആന വായിൽ അമ്പഴങ്ങ
ആലിൻപഴം പഴുത്തപ്പോൾ കാക്കയ്ക്ക് വായപ്പുണ്ണ്
ആശാനക്ഷരമൊന്നു പിഴച്ചാൽ അമ്പത്തൊന്നു പിഴക്കും ശിഷ്യന്
ആളുകൂടിയാൽ പാമ്പ് ചാവില്ല
ഇരിക്കേണ്ടവൻ ഇരിക്കേണ്ടിടത്തിരുന്നില്ലെകിൽ അവിടെ പട്ടി കയറി ഇരിക്കും
ഇള നാ കടി അറിയുമോ ഇളംപോത്ത് വെട്ടറിയുമോ?
എലിയെ പേടിച്ച് ഇല്ലം ചുടുക
ഒരു വെടിക്കു രണ്ടു പക്ഷി
ഓടുന്ന പട്ടിയ്ക്കു ഒരു മുഴം മുൻപേ
കുടൽ കാഞ്ഞാൽ കുതിരവയ്ക്കോലും തിന്നും
കുരക്കുന്ന പട്ടി കടിക്കില്ല
കരിമ്പുകൊണ്ടടിച്ച കഴുത കരിമ്പിൻ രുചിയറിയുമോ
കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൌതുകം
കാക്ക കുളിച്ചാൽ കൊക്കാകുമോ
കാക്കയ്ക്കും തൻകുഞ്ഞ് പൊൻകുഞ്ഞ്
കാക്കയുടെ വിശപ്പും മാറും ,പശുവിന്റെ കടിയും മാറും .
കൊക്കെത്ര കുളം കണ്ടതാ
ഗതികെട്ടാൽ പുലി പുല്ലും തിന്നും
ഗരുഡൻ ആകാശത്തിൽ പറക്കും, ഈച്ച അങ്കണത്തിൽ പറക്കും
ചൂടുവെള്ളത്തിൽ വീണ പൂച്ചക്ക് പച്ചവെള്ളം കണ്ടാലും പേടി
ചെമ്മീൻ തുള്ളിയാൽ മുട്ടോളം പിന്നെയും തുള്ളിയാൽ ചട്ടീല്
താൻ കുഴിച്ച്കുഴിയിൽ താൻ തന്നെ വീഴും
തന്നോളം പോന്നാൽ മകനേയും താനെന്നു വിളിക്കണം
താനിരിക്കേണ്ടിടത്ത് താനിരുന്നില്ലെങ്കിൽ നായ ഇരിക്കും
ദാരിദ്ര്യമെന്തെന്നതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ
നടുക്കടലിലും നായ നക്കിയേ കുടിക്കൂ
നാ(നായ)നാ ആയിരുന്നാൽ പുലി കാട്ടം (കാഷ്ടം)ഇടും
നിത്യഭ്യാസി ആനയെ എടുക്കും
നീർക്കോലിക്ക് നീന്തൽ പഠിപ്പിക്കണ്ട
പട്ടി കുരച്ചാൽ പടിപ്പുര തുറക്കുമൊ?
പട്ടിക്കു രോമം കിളിർത്തിട്ട് അമ്പട്ടനെന്ത് കാര്യം
പട്ടിയുടെ വാല് കുഴലിലിട്ടാൽ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
പശു കിഴടായാലും പാലിൻറെ രുചിയറിയുമോ
പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല.
പാണനു് ആന മൂധേവി
പാമ്പിനു പാലു കൊടുത്താലും ഛർദ്ദിക്കുന്നതു വിഷം
പൂച്ചയ്ക്കെന്ത് പൊന്നുരുക്കുന്നിടത്ത് കാര്യം
പണത്തിനു മീതെ പരുന്തും പറക്കില്ല
പൂച്ചയ്ക്കാര് മണികെട്ടും
പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
പെട്ടാൽ പിന്നെ പെടയ്ക്കാനല്ലേ പറ്റൂ.
പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലരുത്
മിണ്ടാപ്പൂച്ച കലമുടക്കും
മുതലക്കുഞ്ഞിനെ നീന്തൽ പഠിപ്പിക്കേണ്ട
മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങവീണു
വെട്ടാൻ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
വെട്ടാൻ വരുന്ന പോത്തിനോട് വേദമോതാൻ നിൽക്കരുത്
വെടിക്കെട്ടുകാരൻറെ പട്ടിയെ ഉടുക്ക് കാട്ടി പേടിപ്പിക്കരുത്
വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം
തിരിഞ്ഞു കളിയും മാടിക്കെട്ടും
സ്ത്രീ-പഴഞ്ചൊല്ലുകളിൽ
അച്ചിക്ക്‌ ഇഞ്ചി പക്ഷം ,നായർക്ക്‌ കൊഞ്ച്‌ പക്ഷം
അടുക്കള പിണക്കം അടക്കി വയ്ക്കണം
അടുക്കളപ്പെണ്ണിനു അഴകു വേണമോ?
അന്നു പെറ്റു അന്നു ചത്താലും ആണിനെപ്പെറണം
അമ്മ വേലി ചാടിയാൽ മകൾ മതിൽ ചാടും
അമ്മയും മകളും പെണ്ണു തന്നെ
അമ്മയ്ക്കു പ്രസവവേദന മകൾക്കു വീണവായന
അമ്മയുടെ ശാപം അമ്മ ചത്താലും തീരുകില്ല
അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്
അമ്മായി ഉടച്ചത്‌ മൺച്ചട്ടി ,മരുമകൾ ഉടച്ചത്‌ പൊൻച്ചട്ടി
അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല
അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട്‌ കില്ലുക്കാൻ മോഹം
അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
ഇല്ലത്തു പെൺപെറ്റപോലെ
നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
നാരി നനിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
നാരി പിറന്നേടത്തും നാരകം നട്ടേടത്തും കൂവളം കെട്ടേടത്തും സൂക്ഷിച്ചു പോണം
നാരീശാപം ഇളക്കിക്കൂട
നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
പുത്തനച്ചി പുരപ്പുറം തൂക്കും
പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്‌
പെൺകാര്യം വൻകാര്യം
പെൺചിത്തിര പൊൻചിത്തിര
പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി
പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി
പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു
പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
പെണ്ണിനു പെൺ തന്നെ സ്ത്രീധനം
പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല
പെൺപട പടയല്ല്ല,മൺചിറ ചിറയല്ല
പെൺപിറന്ന വീടു പോലെ
പെൺബുദ്ധി പിൻബുദ്ധി
പെറ്റവൾക്കറിയാം പിള്ളവരുത്തം
മകം പിറന്ന മങ്ക
മുടിയാൻകാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
വേലക്കള്ളിക്കു പിള്ളസാക്ഷി
വീക്ക് ഭർത്താവിന്‌ പോക്ക് ഭാര്യ
സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
മലബാർ പഴഞ്ചൊല്ലുകൾ
അടുപ്പെത്ര ചെറുതായാലും കല്ല് മൂന്നെണ്ണം വേണം
അനിയത്തിയെ കാണിച്ചു കൊടുത്ത് ഏട്ടത്തിയെ കെട്ടിച്ചെന്നു പറഞ്ഞ പോലെ
ഇതിലും വലിയ വെള്ളിയാഴ്ച വന്നിട്ട് വാപ്പ പള്ളീ പോയിട്ടില്ല
ഇരുന്നീട്ട് വേണം കാൽ നീട്ടാൻ
ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പെ
ഓതാൻ പോയിട്ട് ഒള്ളപുത്തീം പോയി

1 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites