ചില എഴുത്തുകാര്‍ കൃതിയോടൊപ്പം സ്വന്തം പേരിനുപകരം ചേര്‍ക്കുന്ന പേര്. ഈ പേരിലാകും എഴുത്തുകാരന്‍ അനുവാചകര്‍ക്കു പരിചിതന്‍. പ്രത്യേക കാരണത്താല്‍ സ്വന്തം പേര് താത്ക്കാലികമായി മറച്ചുവച്ച് കൃതി പ്രസിദ്ധീകരിക്കുവാനുദ്ദേശിച്ചാണ് പലരും തൂലികാനാമം സ്വീകരിക്കുന്നത്. ഇതിന് രാഷ്ട്രീയ-സാമുദായിക - സാമൂഹിക കാരണങ്ങളുണ്ടാകാം.
ഇംഗ്ലണ്ടിലും പാശ്ചാത്യ രാജ്യങ്ങളിലും ഒരു കാലത്ത് സ്ത്രീകള്‍ സാഹിത്യരചന നടത്തുന്നത് അത്രതന്നെ സാമൂഹികമായി അനുവദിക്കപ്പെട്ടിരുന്നില്ല. അന്ന് പലരും പുരുഷനാമധേയം തൂലികാനാമമായി സ്വീകരിച്ച് എഴുതി വന്നിരുന്നു. ഇംഗ്ളീഷ് നോവലിസ്റ്റായ മേരി ആന്‍ ഇവാന്‍സാണ് ജോര്‍ജ് എലിയട്ട് എന്ന പേരില്‍ പ്രസിദ്ധയായത്. ഇംഗ്ളീഷില്‍ പെന്‍നെയിം, സ്യൂഡോ നെയിം (കപടനാമം) എന്നീ പേരുകളിലിത് അറിയപ്പെടുന്നു.
പുരുഷന്മാര്‍ സ്ത്രീനാമം സ്വീകരിച്ച് കൃതി പ്രസിദ്ധീകരിക്കുന്ന രീതിയും വിരളമല്ല. മലയാളത്തില്‍ വിലാസിനി എന്ന പേര് എം.കെ. മേനോനും ആഷാ മേനോന്‍ എന്ന പേര് കെ. ശ്രീകുമാറും സ്വീകരിച്ചിട്ടുള്ളത് ഉദാഹരണമാണ്. ഒ.എന്‍.വി. കുറുപ്പ് ആദ്യകാലത്ത് 'ബാലമുരളി' എന്ന പേരില്‍ കൃതികള്‍ പ്രസിദ്ധീകരിച്ചിരുന്നത് സര്‍ക്കാര്‍ ഉദ്യോഗത്തിന്റെ പരാധീനതയാലായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നയത്തിനനുകൂലമല്ലാത്ത ചിന്താഗതി കൃതികളില്‍ കണ്ടേക്കാം, സാഹിത്യ രചന ഔദ്യോഗിക പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം എന്നീ കാരണങ്ങളാല്‍ പലപ്പോഴും മിക്ക രാജ്യങ്ങളിലും ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം കാരണമൊന്നുമില്ലാതെയും തൂലികാനാമം സ്വീകരിക്കാറുണ്ട്. ഹിന്ദിയിലെ പ്രശസ്ത സാഹിത്യകാരനായ എസ്.എച്ച്. വാത്സ്യായന്‍ 'അറിയപ്പെടാത്തവന്‍' എന്ന് അര്‍ഥം വരുന്ന 'അജ്ഞേയ്' എന്ന പേര് സ്വീകരിച്ചിരിക്കുന്നതു ശ്രദ്ധേയമാണ്.
യഥാര്‍ഥനാമവുമായി ബന്ധപ്പെടുന്ന ഒരു പേര് തൂലികാനാമമായി സ്വീകരിക്കുന്ന രീതി ചുരുക്കമായുണ്ട്. സച്ചിദാനന്ദന്‍ 'ആനന്ദ്' എന്നും മണിശങ്കര്‍ മുഖോപാധ്യായ 'ശങ്കര്‍' എന്നും പേര് സ്വീകരിച്ചതിങ്ങനെയാണ്. മി.പ. സോമസുന്ദരം 'സോമു' എന്നും സുബ്രഹ്മണ്യശിവ 'ശിവ' എന്നും പേര് സ്വീകരിച്ചിരിക്കുന്നു. പേരിനോടൊപ്പം ചേര്‍ക്കുന്ന വീട്ടുപേര് സ്ഥലപ്പേര് ഇന്‍ഷ്യലുകള്‍ തുടങ്ങിയവ ചിലപ്പോള്‍ തൂലികാനാമത്തെപ്പോലെ പ്രശസ്തമാകുകയും ലേഖകര്‍ ആ പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. ഉള്ളൂര്‍, വള്ളത്തോള്‍, ആശാന്‍, മൂലൂര്‍ തുടങ്ങിയവര്‍ ഈ പേരുകളില്‍ പരാമര്‍ശിക്കപ്പെടാറുണ്ടെങ്കിലും സ്വന്തമായി പേര് വയ്ക്കുമ്പോള്‍ പൂര്‍ണനാമധേയം ഉപയോഗിക്കുന്നതിനാല്‍ ഇവ തൂലികാനാമമെന്നു പരിഗണിക്കപ്പെടുന്നില്ല.
എല്ലാ വികസിത ഭാഷകളിലും തൂലികാനാമം പ്രചാരത്തിലുണ്ട്. പ്രാചീനകാലത്തും ഈ രീതി ഉണ്ടായിരുന്നതായി അനുമാനിക്കാം. കാളിദാസന്‍, ഭാസന്‍ തുടങ്ങിയ പേരുകളും തൂലികാനാമമായിരുന്നിരിക്കാം. പുരാണങ്ങളിലെ പേരുകള്‍ ആധുനികകാലത്ത് തൂലികാനാമമായി സ്വീകരിക്കുന്ന പതിവുണ്ട്. ജരാസന്ധന്‍ (ചാരുചന്ദ്രചക്രവര്‍ത്തി), സഞ്ജയന്‍ (എം.ആര്‍.നായര്‍), ഏകലവ്യന്‍ (കെ.എം. മാത്യൂസ്), കല്‍ക്കി (ആര്‍. കൃഷ്ണമൂര്‍ത്തി), കോവിലന്‍ (വി.വി. അയ്യപ്പന്‍) തുടങ്ങിയവ ഇത്തരത്തില്‍പ്പെടുന്നു. പ്രതിപാദ്യ വിഷയത്തിന്റെ സ്വഭാവമനുസരിച്ച് തൂലികാനാമം സ്വീകരിച്ചിട്ടുള്ളതിനുദാഹരണമാണ് 'ചാണക്യന്‍', 'ശാകല്യന്‍' തുടങ്ങിയവ. തമിഴില്‍ ഷാഹുല്‍ഹമീദ് സ്വീകരിച്ചിരിക്കുന്ന പേര് 'ഇന്‍ക്വിലാബ്' എന്നാണ്. ഈ രീതിയില്‍ ആകര്‍ഷകമായ പേരുകള്‍ തിരഞ്ഞെടുക്കുന്നവരുമുണ്ട്. ചലച്ചിത്രവിഷയം പ്രതിപാദിക്കുന്ന സിനിക്ക് (എം. വാസുദേവന്‍ നായര്‍), പദനിഷ്പത്തി പ്രതിപാദിക്കുന്ന വാങ്മയി (പി.പി. സൗഹൃദന്‍) തുടങ്ങിയവരും പ്രതിപാദ്യവിഷയത്തിനനുസൃതമായ പേരാണ് സ്വീകരിച്ചിരിക്കുന്നത്.
പ്രശസ്ത എഴുത്തുകാരില്‍ തൂലികാനാമത്തിലൂടെ അറിയപ്പെടുന്ന പലരുമുണ്ട്. ഇംഗ്ളീഷ് നോവലിസ്റ്റും ഉപന്യാസകാരനുമായ എറിക് ആര്‍ക്കര്‍ ബ്ളെയര്‍, ജോര്‍ജ് ഓര്‍വല്‍ ആയും വില്യംസിഡ്നിപോര്‍ട്ടര്‍, ഒ. ഹെന്റി എന്ന പേരിലുമാണു പ്രസിദ്ധര്‍. ഹിന്ദി സാഹിത്യത്തിലെ ചിരസ്മരണീയനായ, 'പ്രേം ചന്ദി'ന്റെ യഥാര്‍ഥനാമം ധനപത് റായ് എന്നാണ്. ബലൈചന്ദ് മുഖോപാധ്യായയാണ് 'വനഫൂല്‍'. തമിഴണ്ണന്‍ (പെരിയകറുപ്പന്‍), തമിഴടിയന്‍ (ഷറീഫ്, കവി. കാ.മു), പുതുമൈപിത്തന്‍ (ഡി. വൃദ്ധാചലം) തുടങ്ങിയവര്‍ തമിഴിലെ പ്രശസ്ത എഴുത്തുകാരാണ്. ഇന്ദുചൂഡന്‍ (കെ.കെ. നീലകണ്ഠന്‍), ഉറൂബ് (പി.സി. കുട്ടികൃഷ്ണന്‍), കേസരി (വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍), കൃഷ്ണചൈതന്യ (കെ.കെ.നായര്‍), തിക്കോടിയന്‍ (പി.കുഞ്ഞനന്തന്‍ നായര്‍), നന്തനാര്‍ (പി.സി. ഗോപാലന്‍), പാറപ്പുറത്ത് (കെ.ഇ.മത്തായി), മാധവിക്കുട്ടി (കമലാദാസ്), സീതാരാമന്‍ (പി. ശ്രീധരന്‍പിള്ള) തുടങ്ങിയ പേരുകള്‍ മലയാളസാഹിത്യത്തിലും പ്രസിദ്ധമാണ്.
കേരളകാളിദാസന്‍ - കേരളവര്‍മ വലിയകോയിത്തമ്പുരാന്‍
· കേരളപാണിനി - ഏ.ആര്‍.രാജരാജവര്‍മ
· കേരളവ്യാസന്‍ - കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
· കേരളവാല്മീകി - വള്ളത്തോള്‍
· കേരള തുളസീദാസന്‍ - വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
· ക്രൈസ്തവ കാളിദാസന്‍ - കട്ടക്കയം ചെറിയാന്‍ മാപ്പിള
· അനന്തു - വി.കെ.ബാലചന്ദ്രന്‍
· അക്കിത്തം - അച്യുതന്‍ നമ്പൂതിരി
· അയ്യനേത്ത് ഓ - ഉമ്മന്‍ അയ്യനേത്ത്
· അഭിമന്യു - എന്‍.പി.രാജശേഖരന്‍
· അരുണന്‍ - എസ്.കെ.പൊറ്റെക്കാട്
· അയ്യനേത്ത്.പി - എ.പി.പത്രോസ്
· ആശാന്‍ - കുമാരനാശാന്‍
· ആഷാമേനോന്‍ - ശ്രീകുമാര്‍
· ആനന്ദ് - സച്ചിദാനന്ദന്‍
· ആനന്ദ് - തിക്കോടിയന്‍
· അഭയദേവ് - അയ്യപ്പന്‍ പിള്ള
· ആമിനാബീവി - വി.ടി.ഇന്ദുചൂഡന്‍
· അമ്പി - എം.വി.നാരായണന്‍ നായര്‍
· അറിസ്‌റ്റെഡ്‌സ് - എ.പി.ഉദയഭാനു
· അര്‍പുതസാമി - അമ്പാടി രാമപ്പൊതുവാള്‍
· അവലോകി - സി.നാരായണന്‍
· ആസംഗന്‍ - പി.എം.കുമാരന്‍ നായര്‍
· ആചാര്യന്‍ - ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
· ആനന്ദവല്ലി - കെ.എന്‍.എം.ചെട്ടിയാര്‍
· ആര്‍ടിസ്റ്റ് - രാഘവന്‍ നായര്‍
· ആര്യാരാമം - എം.കൃഷ്ണന്‍ നമ്പൂതിരിപ്പാട്
· ആലുവ പി.വി - വേലായുധന്‍ പിള്ള
· ആസാദ് - ചെറുകാട്
· അപ്പന്‍ തച്ചേത്ത് - നീലകണ്‌ഠമേനോന്‍
· ആമ്പല്ലൂര്‍ ജെ.ടി - ജോണ്‍ ടി.എല്‍
· ഇന്ദുചൂഡന്‍ - കെ.കെ.നീലകണ്ഠന്‍
· ഇറാന്‍ - ഇ.ആര്‍.നായനാര്‍
· ഇ.എം.കോവൂര്‍ - കെ മാത്യു ഐപ്പ്
· ഇളംകുളം - പി.എന്‍.കുഞ്ഞന്‍പിള്ള
· ഇടമറുക് - ടി.സി.ജോസഫ്
· ഇ.വി - കൃഷ്ണപിള്ള ഇ.വി
· എസ്.കെ.പൊറ്റെക്കാട് - ശങ്കരന്‍കുട്ടി പൊറ്റെക്കാട്
· എം.ആര്‍.കെ.സി - ചെങ്കുളത്ത് കുഞ്ഞിരാമാമേനോന്‍
· എം.ആര്‍.ബി - മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാട്
· എം..എസ്.മേനോന്‍ - എം.ശ്രീധരമേനോന്‍
· എ.കെ.വി - അപ്പുകുട്ടന്‍ വള്ളിക്കുന്ന്
· ഒളപ്പമണ്ണ - സുബ്രഹ്മണ്യന്‍ നമ്പൂതിരി
· ഓംചേരി - എന്‍.നാരായണപ്പിള്ള
· ഒ.എന്‍.വി - ഒ.എന്‍.വേലുക്കുറുപ്പ്
· കടവനാട് - കടവനാട്ടു കുട്ടികൃഷ്ണന്‍
· കുഞ്ഞന്‍ തമ്പുരാന്‍ - കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
· കപിലന്‍ - കെ.പത്മനാഭന്‍ നായര്‍
· കടമ്മനിട്ട - രാമകൃഷ്ണന്‍
· കണ്ണന്‍ ജനാര്‍ദ്ദനന്‍ - കുന്നത്ത് ജനാര്‍ദ്ദനമേനോന്‍
· കുട്ടേട്ടന്‍ - വി.പുരുഷോത്തമന്‍ നായര്‍
· കുറ്റിപ്പുഴ - കുറ്റിപ്പുഴ കൃഷ്ണപിള്ള
· കൃഷ്ണചൈതന്യ - കെ.കെ.നായര്‍
· കെ.പ്യാര്‍ - കെ.പി.രാഘവന്‍
· കല്‍ക്കി - കാമ്പിശ്ശേരി കരുണാകരന്‍
· കുസുമം - ആന്റണി.വി.വി
· കോഴിക്കോടന്‍ - അപ്പുക്കുട്ടന്‍ നായര്‍
· കൊടുപുന്ന - ഗോവിന്ദ ഗണകന്‍
· കട്ടയ്ക്കല്‍ കെ - ഫാദര്‍ പി.തോമസ്
· കേസരി - വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍
· കേസരി - ഏ.ബാലകൃഷ്ണപിള്ള
· കാനം ഇ.ജെ - ഇ.ജെ.ഫിലിപ്പ്
· കെ.സരള - എം.ടി.വാസുദേവന്‍ നായര്‍
· കാശ്യപ് - എച്ച്.കാസിംപിള്ള
· കാക്കനാടന്‍ - ജോര്‍ജ് വര്‍ഗീസ്
· കെ.എസ്.കെ.തളിക്കുളം - കെ.എസ്.കൃഷ്ണന്‍ തളിക്കുളം
· കാവാലം _ നാരായണപണിക്കര്‍
· കുറ്റിപ്പുറം _ കുറ്റിപ്പുറത്ത് കേശവന്‍ നായര്‍
· കെ.തായാട്ട് _ കുഞ്ഞനന്തന്‍ തായാട്ട്
· കെ.സി _ കെ.സി കേശവപിള്ള
· കോവിലന്‍ _ വി.വി.അയ്യപ്പന്‍
· കെ.എം പണിക്കര്‍ _ കാവാലത്ത് ചാലയില്‍മാധവപണിക്കര്‍
· കെ.വി.എം. _ കയ്പിള്ളി വാസുദേവന്‍മൂസ്സത്
· കുഴിതടത്തില്‍ _ ഗോപാലകൃഷ്ണന്‍ നായര്‍
· കബീര്‍ദാസ് _ കെ.ടി.മുഹമ്മദ്
· കര്‍മ്മസാക്ഷി _ എ.പി ഉദയഭാനു
· ഗോകുല നാരായണന്‍ _ വി.കെ.എന്‍
· ഗലീലിയോ _ എം. സത്യപ്രകാശം
· ഗ്രാമീണന്‍ _ വി.സ് നമ്പീശന്‍
· ചിത്രന്‍ _ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി
· ചെറുകാട് _ ഗോവിന്ദപിഷാരടി
· ജെ.എം _ ജോസഫ് മുണ്ടശ്ശേരി
· ജനകീയന്‍ _ എം.എസ് ചന്ദ്രശേഖരവാര്യര്‍
· ജയശ്രീ _ വി.എസ്.വാര്യര്‍
· ജയ്‌ഹിന്ദ് _ എ.പി.നമ്പിയാര്‍
· ജൂലിയന്‍ _ പി.ദാമോദരപിള്ള
· ജി. _ ജി.ശങ്കരകുറുപ്പ്
· ടി.ന്‍ _ ടി.എന്‍ ഗോപിനാഥന്‍നായര്‍
· ടി.കെ.സി വടുതല _ ടി.കെ ചാത്തന്‍ വടുതല
· ടി.ഉബൈദ് _ അബ്ദുല്‍ഖാദര്‍
· ടി.ആര്‍ _ ടി.രാമചന്ദ്രന്‍
· ടി.കെ.സി മുഴപ്പിലങ്ങാട് _ ടി.കെ ദാമോദരന്‍
ഡി.സി. _ ഡൊമിനിക് ചാക്കോ കിഴക്കേമുറി
· ഡി.പി _ പി.ദാമോദരന്‍പിള്ള
· തുളസീവനം _ ആര്‍.രാമചന്ദ്രന്‍ നായര്‍
· തോപ്പില്‍ഭാസി _ ഭാസ്ക്കരന്‍ പിള്ള
· തിക്കോടിയന്‍ _ കുഞ്ഞനന്തന്‍ നായര്‍
· തിരുമുമ്പ് _ സുബ്രഹ്മണ്യന്‍ തിരുമുമ്പ്
· തിരുനയിനാര്‍ കുറിച്ചി _ മാധവന്‍ നായര്‍
· ദേശബന്ധു _ കേസരി കുഞ്ഞുരാമന്‍ നായര്‍
· നന്തനാര്‍ _ പി.സി ഗോപാലന്‍
· നാലാങ്കല്‍ _ നാലാങ്കല്‍ കൃഷ്ണപിള്ള
· നകുലന്‍ _ ടി.കെ ദൊരൈസ്വാമി
· നാലപ്പാട്ട് _ നാരായണമേനോന്‍
· പോഞ്ഞിക്കര റാഫി _ ജോസഫ് റാഫി
· പാക്കനാര്‍ _ ഉണ്ണികൃഷ്ണന്‍ പുതൂര്‍
· പ്രേംജി _ എം.പി ഭട്ടതിരിപ്പാട്
· പാറപ്പുറത്ത് _ കെ.ഇ.മത്തായി
· പി.എം.മനേഴി _ എന്‍.പരമേശ്വരന്‍മൂസത്
· പി. _ പി.കുഞ്ഞിരാമന്‍ നായര്‍
· പ്രശാന്തന്‍ _ കെ.എം റോയ്
· പാല _ നാരായണന്‍ നായര്‍
· പടിയത്ത് _ മെയ്തു പടിയത്ത്
· പി.സി എറിക്കാട് _ പി.സി.ചാക്കോ
· പത്രപാരായണ്‍ _ വേലൂര്‍ കൃഷ്ണന്‍കുട്ടി
· പുളിമാന _ പരമേശ്വരന്‍പിള്ള
· പവനന്‍ _ പി.വി.നാരായണന്‍നായര്‍
· പി.കെ _ പി.കെ.നാരായണന്‍ പിള്ള
· പരശുരാമന്‍ _ മൂര്‍ക്കോത്ത് കുഞ്ഞപ്പ
· പത്മന്‍ _ കെ.പത്മനാഭന്‍നായര്‍
· പമ്മന്‍ _ ആ.പി പരമേശ്വരന്‍ നായര്‍
· പരമു _ ജി.പി.ശങ്കരന്‍മംഗലം
· പ്രഹ്ലാദന്‍ _ എന്‍.ആര്‍ നായര്‍
· ബോധേശ്വരന്‍ _ നാരായണന്‍നായര്‍
· ബാഹുലേയന്‍ _ ഇ,കെ നായനാര്‍
· മാധവികുട്ടി _ കമലാദാസ്,കമലസുരയ്യ
· മാലി _ മാധവന്‍ നായര്‍
· മീശാന്‍ _ കെ.എസ് കൃഷ്ണപിള്ള
· മഹാകവി കുട്ടമ്മത്ത് _ കുഞ്ഞികൃഷ്ണകുറുപ്പ്
· മുലൂര്‍ _ എസ്. പരമേശ്വരപ്പണിക്കര്‍
· മുഷ്താഖ് _ പി.എ.മുഹമ്മദ്കോയ
· മാഡവ്യന്‍ _ എം.പി.ഭട്ടതിരിപ്പാട്
· മൃടാനന്ദസ്വാമി _ കുഞ്ഞുപിള്ള
· മാടമ്പ് കുഞ്ഞിക്കുട്ടന്‍ _ പി.ശങ്കരന്‍ നമ്പൂതിരി
· മലയാറ്റൂര്‍ _ കെ.വി രാമകൃഷ്ണന്‍
· മാര്‍ഷല്‍ _ കെ.ആര്‍ മണി
· യവനന്‍ _ സി.ടി.ഗോപിനാഥ്
· യേശുദാസന്‍ _ ജോസഫ് മംഗലം
· രേവതി _ ടി.ആര്‍ ശങ്കുണ്ണി
· രാജന്‍ _ ഒറവങ്കര
· വത്സല എം.എ _ വൈക്കം ചന്ദ്രശേഖരന്‍നായര്‍
· വാനമ്പാടി _ കൂത്താട്ടുകുളം മേരിജോണ്‍
· വെണ്ണിക്കുളം _ വെണ്ണിക്കുളം ഗോപാലകുറുപ്പ്
· വിനയന്‍ _ വി.എം.എന്‍.പണിക്കര്‍
· വി.കെ.എന്‍ _ വി.കെ നാരായണന്‍നായര്‍
· വിലാസിനി _ എം.കെ മേനോന്‍
· വിനോദ് _ വേലൂര്‍ കൃഷ്ണന്‍കുട്ടി
0 comments:
Post a Comment