« »
SGHSK NEW POSTS
« »

Thursday, July 07, 2011

കുഞ്ഞുണ്ണിക്കവിതകള്‍


കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍……………….

കുഞ്ഞുണ്ണിക്കവിതകള്‍ക്ക് വിശേഷണം ആവശ്യമില്ല, മുഖവുരയും. എന്താണ് തന്റെ കവിതയെന്നും താനെന്നും അദ്ദേഹം തന്നെ കുറിച്ചിട്ടിരിക്കുന്നു. ജീവിതചിന്തകളെയും തത്വങ്ങളെയും വളരെ ലളിതമായി ചുരുങ്ങിയ വാക്കുകളില്‍ സംവദിക്കാനുള്ള കഴിവാണ്
അദ്ദേഹത്തിന്റെ കവിതയുടെ കാമ്പ്.
ഓരോ വാക്കും ഓരോ ആകാശമാണെന്ന് എഴുതിയ കവിയുടെ ഓരോ കവിതയും അതിനെ സാധൂകരിക്കുന്നു. ജീവിതം തന്നെ കവിതയാക്കി മാറ്റിയ കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെയും പ്രിയപ്പെട്ട കുഞ്ഞുണ്ണിമാഷിന്റെ കവിതകള്‍ വായിക്കാം.
1
വാക്കിനോളം തൂക്കമില്ലീ
യൂക്കന്‍ ഭൂമിക്കുപോലുമേ
2……………………………………………..
ഇത്തിരിയേയുള്ളൂ ഞാന്‍
എനിക്കു പറയാ
നിത്തിരിയേ വിഷയമുള്ളു
അതു പറയാ
നിത്തിരിയേ വാക്കും വേണ്ടൂ
3……………………………………………………
ആറു മലയാളിക്കു നൂറു മലയാളം
അര മലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല
4……………………………………………………
അമ്മ മമ്മിയായന്നേ മരിച്ചൂ മലയാളം
ഇന്നുളളതതിന്‍ ഡാഡീജഡമാം മലയാലം!
……………………………………………………………………………
കാമുകന്‍ ഭര്‍ത്താവാകും ഗതികേടാലോചിച്ചാല്‍
കല്യാണം വേണ്ടേവേണ്ടയെന്നുവെയ്ക്കുക നല്ലൂ
5…………………………………………………………………………….
എല്ലാരും പെണ്ണായിട്ടേ പിറക്കൂ
ഭാഗ്യം മൂലം
പിന്നീടു ചിലരതിലാണായി മാറീടുന്നു
6…………………………………………………………………….
ഒന്നും രണ്ടുമുള്ളപ്പോള്‍
മൂന്നെന്തിനു മനുഷ്യരേ
…………………………………………
ആണാകണമെങ്കില്‍
ആണിയാകണം
ഏണിയാകണം
പെണ്ണിന്നുള്ളിലിരിക്കുകയും വേണം
7………………………………………………………………
ഏബീസിഡിയിലുണ്ടൊരു തത്ത്വം
കാലത്തിന്‍ തത്ത്വം
ഏഡിക്കുള്ളില്‍ക്കിടപ്പു ബീസി
എന്നാണത്തത്ത്വം
…………………………………………………………….
ഇന്ത്യക്കാരില്ലാത്തൊരു രാജ്യമുണ്ടുലകത്തില്‍
ഇന്ത്യയെന്നൊരു രാജ്യം
8…………………………………………………………………………………..
ഞാന്‍ പോയേ ജ്ഞാനം വരൂ
ജ്ഞാനം വന്നേ ഞാന്‍ പോകൂ
9………………………………………………………..
എത്രമേലകലാം
ഇനിയടുക്കാനിടമില്ലെന്നതുവരെ
എത്രമേലടുക്കാം
ഇനിയകലാനിടമില്ലെന്നതുവരെ
10…………………………………………………………
എനിക്കുണ്ടൊരു ലോകം
നിനക്കുണ്ടൊരു ലോകം
നമുക്കില്ലൊരു ലോകം
………………………………………….
പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയൂന്നു ഞാന്‍
11………………………………………………..
പൂച്ച നല്ല പൂച്ച
വൃത്തിയുളള പൂച്ച
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു
12……………………………………..
കു്ട്ടിക്കു മോഹം മുതിര്‍ന്നവനാകുവാന്‍
കുട്ടിയായ്ത്തീരുവാന്‍ മുതിര്‍ന്നവനും
താനായിത്തന്നെയിരിക്കുവാനാര്‍ക്കുമൊ
രാഗ്രഹം കാണുന്നില്ലിജ്ജഗത്തില്‍
13……………………………………………………………………
തടി വലുതായാലെന്തു വരും
തടി വലുതായാല്‍ താടി വരും
………………………………………………………
മുഖം കാട്ടുന്ന കണ്ണാടി
യെത്രനന്നെന്നിരിക്കിലു
മകം കാട്ടില്ല നിശ്ചയം
14……………………………………………..
കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെന്‍ പരാജയം
15……………………………………………………………………
എന്നിലെയെന്നെ മുഴുവനും കാണിപ്പ
തിന്നു ഞാന്‍ നൂറുജന്‍മം ജനിച്ചീടണം

PART-2
പിന്നോട്ടു മാത്രം മടങ്ങുന്ന കാലുകൊ-
ണ്ടല്ലയോ മുന്നോട്ടു പായുന്നിതാളുകള്‍...

2
കവിതയെഴുത്ത് കണ്ടുകിട്ടലാണ് ;
കവിതവായന കണ്ടുപിടിത്തവും...

3
വരുന്നകാലത്തിനെ വിരുന്നൂട്ടുവാനായി-
റ്റൊരുക്കുകൂട്ടുന്നു നാ,മിന്നിനെപ്പഷ്ണിക്കിട്ടും...

4
ആകാശമിടയ്ക്കലറും
കടലിടയ്ക്കലറാതെ കിടക്കും...

5
എനിക്കു തലയില്‍ കൊമ്പില്ല;
എനിക്കു പിന്നില്‍ വാലില്ല;
എങ്കിലുമില്ലൊരു വിഷമം-വായയി-
ലെല്ലില്ലാത്തൊരു നാവില്ലേ?

6
കലപിലകൂട്ടും പത്രങ്ങള്‍
കലഹിക്കില്ല കുസുമങ്ങള്‍...

7
കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണ്മതാണെന്‍ പരാജയം.

8
ഏബീസീഡിയിലുണ്ടൊരു തത്ത്വം;
കാലത്തിന്‍ തത്ത്വം...
'ഏഡിയ്ക്കുള്ളില്‍ ബീസി'
എന്നാണത്തത്ത്വം.

9
പഴവങ്ങാടി വടക്ക്
തെക്കതു പഴയങ്ങാടി

തെക്കുവടക്കുകള്‍ തമ്മില്‍
വായില്‍ വ്യത്യാസം
വായയില്‍ വ്യത്യാസം.

10
അനുകൂലിയാകാം ഞാന്‍;
പ്രതികൂലിയാകാം ഞാന്‍;
രണ്ടും വെറും കൂലിയാകയാലേ...

11
എനിക്കു നാക്കുണ്ടെന്നതുകൊണ്ടോ
തനിക്കു കാതുണ്ടെന്നതുകൊണ്ടോ
സംസാരത്തിലെനിക്കു രസം...

12
വലിയൊരീ ലോകം മുഴുവന്‍ നന്നാകാന്‍
ചെറിയൊരു സൂത്രം ചെവിയിലോതാം ഞാന്‍:
'സ്വയം നന്നാവുക.'

13
സ്വര്‍ഗമുള്ളതുകൊണ്ടല്ലോ
നരകിക്കുന്നു മാനുഷര്‍...

14
പൂച്ച നല്ല പൂച്ച,
വൃത്തിയുള്ള പൂച്ച,
പാലു വെച്ച പാത്രം
വൃത്തിയാക്കി വെച്ചു.

15
കാക്ക പാറിവന്നു
പാറമേലിരുന്നു
കാക്ക പാറിപ്പോയി
പാറ ബാക്കിയായി.

16
നല്ല വാക്കുള്ളപ്പോള്‍
ചീത്ത വാക്കോതുന്നോന്‍
നല്ലൊരു വിഡ്ഢിയാണല്ലോ...

17
വിരിഞ്ഞ പൂവേ കണ്ടിട്ടുള്ളു
പൂവിരിയുന്നതു കണ്ടിട്ടില്ലാ ഞാന്‍
എന്നിട്ടും ഞാന്‍ ഞെളിയുന്നു
ഞാനൊരു കവിയെന്ന്.

18
മഴയേക്കാള്‍ മഹത്തായി
മാനമെന്തൊന്നു നല്കിടാന്‍!

19
ഭാഷയല്ലാതെ മറ്റൊന്നും
പറയാന്‍ വയ്യ മര്‍ത്യന്.

20
സ്പര്‍ശനസുഖത്തേക്കാള്‍
ദര്‍ശനസുഖം നല്ലൂ...
ദര്‍ശനസുഖത്തേക്കാള്‍
സ്മരണസുഖം നല്ലൂ...
സ്മരണസുഖത്തേക്കാള്‍
സങ്കല്പസുഖം നല്ലൂ...

21
കുരുത്തമില്ലാത്തോന്
കരുത്തുണ്ടെന്നാലയാള്‍
കരുതിക്കൂട്ടിത്തന്നെ
വരുത്തും വിനയേറെ.

22
അറിയാതെ ചെയ്തോരു തെറ്റു പൊറുക്കുവാ-
നര്‍ത്ഥിക്കാമാരോടുമാര്‍ക്കും
അറിവോടെ ചെയ്തൊരു തെറ്റു പൊറുക്കുവാ-
നര്‍ത്ഥിപ്പതുമൊരു കുറ്റം.

23
എന്‍തല എനിക്കൊരു തണലായ്‌ തീരും വരെ
എന്‍നില മറ്റുള്ളോര്‍ തന്‍ കാലിന്റെ ചോട്ടില്‍ത്തന്നെ.

24
ഇനി ഞാനുറങ്ങട്ടെയെന്നല്ലാതൊരാളുമേ
ഇനി ഞാനുണരട്ടെയെന്നു ചോല്ലാറില്ലല്ലോ;
എന്തുകൊണ്ടാവാം?
ഉണര്‍വെന്നതിനേക്കാള്‍ സുഖ-
മുറക്കമാണെന്നതുകൊണ്ടാണെന്നാകില്‍ കഷ്ടം!

25
ഏബീസീഡീ അടിപിടികൂടി
ഈഎഫ് ജീയെച്ചതിനൊടു കൂടി
ഐജേക്കെയെല്ലതു കണ്ടെത്തി
എമ്മെന്നോപ്പീയമ്മയൊടോതീ
ക്യൂവാറെസ്റ്റീ അച്ഛനറിഞ്ഞു
യൂവീഡബ്ല്യൂ വടിയുമെടുത്തു
എക്സ് വൈസെഡ്ഡങ്ങടിയോടടിയായ്

കുഞ്ഞുണ്ണി മാഷിന്റെ ചില ഫലിത പ്രയോഗങ്ങള്‍

പൊക്കമില്ലായ്മയാണ് എന്റെ പൊക്കം
മുട്ടായിക്ക് ബുദ്ധിവച്ചാല്‍ ബുദ്ധിമുട്ടായി
മത്തായിക്ക് ശക്തിവച്ചാല്‍ ശക്തിമത്തായി

1 comments:

Thank you for a big help....This is my nesesary thing which I search for a long time

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites