« »
SGHSK NEW POSTS
« »

Saturday, April 28, 2012

പൊതു വിജ്ഞാനം-147-കേരളത്തിന്റെ ഔദ്യോഗിക പക്ഷി

1. കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പട്ടണം?
2. റൌലറ്റ് നിയമം ഏതുവര്‍ഷമാണ് നിലവില്‍ വന്നത്?
3. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
4. പൊട്ടാസ്യം എന്ന മൂലകീകം ലഭിച്ചത് ഏതു ലാറ്റിന്‍ വാക്കില്‍ നിന്നാണ്?
5. ഇന്ത്യന്‍ വംശജര്‍ ഏറ്റവും കൂടുതലുള്ള ദ്വീപുരാഷ്ട്രങ്ങള്‍?
6. ലഘുഭാസ്കരീയത്തിന്റെ കര്‍ത്താവ്?
7. പെട്രോളിയത്തിന്റെ അസംസ്കൃത രൂപം അറിയപ്പെടുന്നത്?
8. കബ്രാളിന്റെ കൊച്ചി സന്ദര്‍ശനം ഏത് വര്‍ഷത്തിലാണ്?
9. മെഡിറ്ററേനിയന്റെ താക്കോല്‍ എന്നറിയപ്പെടുന്നത്?
10. കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം?
11. ഇന്ത്യന്‍ സംസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം മുഖ്യമന്ത്രിയായ വനിത?
12.കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?
13. ഐ.എസ്.ആര്‍.ഒ സ്ഥാപിതമായ വര്‍ഷം?
14. ഐക്യരാഷ്ട്രസഭ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തവരില്‍ പ്രമുഖനായ അമേരിക്കന്‍ പ്രസിഡന്റ്?
15. ഐക്യരാഷ്ട്രസഭയുടെ സര്‍വകലാശാലയുടെ ആസ്ഥാനം?
16. ലിയോപോള്‍ഡ് ബ്ളും ആരു സൃഷ്ടിച്ച കഥാപാത്രമാണ്?
17. ലീലാവതി എന്ന കൃതി പേര്‍ഷ്യനിലേക്ക് തര്‍ജ്ജമ ചെയ്തത്?
18. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ളബ്?
19. ടെലിവിഷന്‍ കണ്ടുപിടിച്ചത്?
20. ലൂണാര്‍ കാസ്റ്റിക് എന്നറിയപ്പെടുന്നത്?
21. ലുക്കോസൈറ്റ്സ് എന്നറിയപ്പെടുന്നത്?
22. ചാലൂക്യന്‍മാരുടെ തലസ്ഥാനം?
23. ചാലൂക്യ രാജാവ് പുലികേശി രണ്ടാമനെ തോല്‍പ്പിച്ച പല്ലവ രാജാവ്?
24. ഹൈപ്പര്‍ മെട്രോപ്പിയ ഏതവയവത്തെ ബാധിക്കുന്ന ന്യൂനതയാണ്?
25. കേരളത്തിന്റെ ഔദ്യോഗിക പക്ഷി?
26. മയ്യഴി ഏത് വിദേശക്കമ്പനിയുടെ അധിനിവേശ പ്രദേശമായിരുന്നു?
27. ടൈഗര്‍ സ്റ്റേറ്റ് ഒഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം?
28. കേരളത്തിലെ ആദ്യ നൃത്ത-നാട്യ പുരസ്കാരത്തിന് അര്‍ഹയായത്?
29. കേരളത്തിലെ ആദ്യത്തെ ക്രൈസ്തവ പുരോഹിത?
30. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ജനസംഖ്യ കൂടിയത്?
31. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ വനഭൂമിയുള്ളത്?
32. ഓസ്ട്രേലിയ കണ്ടെത്തിയത് ?
33. എ പാസേജ് ടു ചൈന രചിച്ചത്?
34. നോര്‍ത്ത് ഈസ്റ്റേണ്‍ ഹില്‍ യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം എവിടെയാണ്?
35. ഗോല്‍ക്കൊണ്ടയെ മുഗള്‍ സാമ്രാജ്യത്തോട് ചേര്‍ത്തത്?
36. ഫോട്ടോ കോപ്പിയറില്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം?
37. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത്?
38. ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ച ആദ്യ ഇന്ത്യന്‍ ഭാഷ?
39. 'എനിക്ക് നല്ല അമ്മമാരെ തരൂ. ഞാന്‍ നിങ്ങള്‍ക്ക് നല്ല രാജ്യം തരാം' എന്നു പറഞ്ഞത്?
40. കേരളത്തിലെ ആദ്യത്തെ റെയില്‍വേ ലൈന്‍?
41. ലോക പ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരന്‍?
42. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വതനിര?
43. ഹണിമൂണ്‍ ദ്വീപും ബ്രേക്ക് ഫാസ്റ്റ് ദ്വീപും ഏതു തടാകത്തിലാണ്?
44. തേനീച്ചക്കൂട്ടില്‍ മുട്ടയിടുന്ന പക്ഷി?
45. ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം?

ഉത്തരങ്ങള്‍
1) മൂന്നാര്‍, 2) 1919, 3) കേണല്‍ ഗോദവര്‍മ്മരാജ, 4) കാലിയം, 5) മൌറീഷ്യസ്, ഫിജി, 6) ശങ്കരനാരായണന്‍, 7) ക്രൂഡ് ഓയില്‍, 8) എ.ഡി 1500, 9) ജിബ്രാള്‍ട്ടര്‍, 10) പ്ളേഗ്, 11) മായാവതി, 12)തൃശ്ശൂര്‍, 13) 1969, 14) ഫ്രാങ്ക്ളിന്‍ ഡി റൂസ്വെല്‍റ്റ്, 15) ടോക്കിയോ, 16) ജെയിംസ് ജോയ്സ്, 17) ഫെയ്സി, 18) എഫ്.സി. കൊച്ചിന്‍, 19) ജോണ്‍ ബേര്‍ഡ്, 20) സില്‍വര്‍ നൈട്രേറ്റ്, 21) വെളുത്ത രക്താണുക്കള്‍, 22) വാതാപി, 23) നരസിംഹ വര്‍മ്മന്‍, 24) കണ്ണ്, 25) വേഴാമ്പല്‍, 26) ഫ്രഞ്ച്, 27) മദ്ധ്യപ്രദേശ്, 28) കലാമണ്ഡലം സത്യഭാമ, 29) മരതകവല്ലി ഡേവിഡ്, 30) ഉത്തര്‍പ്രദേശ്, 31) മിസോറം, 32) ക്യാപ്റ്റന്‍ കുക്ക്, 33) ജെ.കെ. ഗാല്‍ബ്രെയ്ക്ക്, 34) ഷില്ലോങ്, 35) ഔറംഗസീബ് (1687), 36) സെലീനിയം, 37) പൊതുകല്‍ (മലപ്പുറം), 38) തമിഴ്, 39) നെപ്പോളിയന്‍, 40) തിരൂര്‍-ബേപ്പൂര്‍, 41) രാജാ രവിവര്‍മ്മ, 42) ഹിമാലയം, 43) ചില്‍ക്ക, 44) പൊന്‍മാന്‍, 45) വത്തിക്കാന്‍.

1 comments:

ACTUALLY THE AUTHOR OF LAGHUBHASKARIYA IS BHASKARA I
Bhaskara I was a mathematician of the 7th century. He was born in Kerala as a Nambudari Brahmin. He and Brahmagupta are the most renowned Indian Mathematicians. His works constitute the commentary on Aryabhatiya called Aryabhatiyabhashya, Mahabhaskariya, Laghubhaskariya. Bhaskara stressed the importance of proving mathematical rules rather than just relying on tradition or expediency.
SOURCE
http://scientistsofindia.wordpress.com/tag/laghubhaskariya/

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites