« »
SGHSK NEW POSTS
« »

Sunday, April 08, 2012

പൊതു വിജ്ഞാനം-134-കേരളത്തില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?

1. കേരളത്തിലെ ഏറ്റവും വലിയ കായല്‍?
2. കേരളത്തിലെ ഏറ്റവും വലിയ ചുവര്‍ചിത്രം?
3. കുട്ടനാടിന്റെ കഥാകാരന്‍ എന്നറിയപ്പെടുന്നത്?
4. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത്?
5. കേരളത്തിലെ പഴനി എന്നറിയപ്പെടുന്നത്?
6. മയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്?
7. നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്?
8. ഉദയ സ്റ്റുഡിയോ സ്ഥാപിച്ചത്?
9. കേരളത്തിലെ ആദ്യ റവന്യൂ മന്ത്രി?
10. തിരക്കഥാരചനയ്ക്ക് ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാളി?
11. വേല കളിയുമായി ബന്ധപ്പെട്ട ക്ഷേത്രം?
12. കയര്‍ബോര്‍ഡിന്റെ ആസ്ഥാനം?
13. ഇന്ത്യയില്‍ സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും താഴെയായി സ്ഥിതി ചെയ്യുന്ന സ്ഥലം?
14. കേരളത്തിലെ ആദ്യത്തെ കയര്‍ ഗ്രാമം?
15. പശ്ചിമതീരത്തെ ആദ്യത്തെ ലൈറ്റ്ഹൌസ്?
16. മലയാളത്തിലെ ആദ്യ യാത്രാവിവരണഗ്രന്ഥം രചിച്ചത്?
17. അക്ഷരനഗരം എന്നറിയപ്പെടുന്നത്?
18. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം?
19. ഏത് നദിയുടെ തീരത്താണ് കോട്ടയം?
20. കോട്ടയത്തെ തിരുവിതാംകൂറിന്റെ ഭാഗമാക്കിയ രാജാവ്?
21. വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന സംഘാടകന്‍?
22. ലക്ഷംവീട് പദ്ധതി ആവിഷ്കരിച്ചത്?
23. കെ.ആര്‍. നാരായണന്‍ ജനിച്ച സ്ഥലം?
24. കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ ആസ്ഥാനം?
25. റബര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
26. പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ ഒഫ് കേരളയുടെ ആസ്ഥാനം?
27. കേരളത്തിലെ ആദ്യത്തെ വന്യജീവിസങ്കേതം?
28. കേരളത്തില്‍ ആദ്യമായി വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിച്ച വ്യവസായ സംരംഭം?
29. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി?
30. കേരളത്തില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
31. ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്നസ്ഥലം?
32 തേക്കടി വന്യജീവി സങ്കേതം 1934 ല്‍ സ്ഥാപിച്ച തിരുവിതാംകൂര്‍ രാജാവ്?
33. മുനിയറകള്‍ക്ക് പ്രസിദ്ധമായസ്ഥലം?
34. തേക്കടി വന്യജീവി സങ്കേതത്തിന്റെ പഴയപേര്?
35. ഇടുക്കിയുടെ വാണിജ്യ ആസ്ഥാനം?
36. റെയില്‍വേ ലൈന്‍ ഇല്ലാത്ത കേരളത്തിലെ ജില്ലകള്‍?
37. ഏത് മലകള്‍ക്കിടയിലാണ് ഇടുക്കി അണക്കെട്ട്?
38. കേരളത്തില്‍ ചന്ദന ഡിസ്റ്റിലറിയുള്ള ഏകസ്ഥലം?
39. പള്ളിവാസല്‍ പദ്ധതി ഏതുനദിയിലാണ്?
40. ചെങ്കുളം പദ്ധതി ഏതു നദിയില്‍?
41. കേരളത്തില്‍ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന ഏക ജില്ല?
42. കേരളത്തിലെ ആദ്യത്തെ ഡീസല്‍ വൈദ്യുത നിലയം?
43. കേരളത്തിലെ ആദ്യത്തെ ടൂറിസം ഗ്രാമം?
44. കേരളത്തിലെ ആദ്യത്തെ മള്‍ട്ടിപ്ളക്സ് സ്ഥാപിതമായ സ്ഥലം?
45. കേരളത്തിലെ ആദ്യത്തെ സ്പീഡ്പോസ്റ്റ് സെന്റര്‍?

  ഉത്തരങ്ങള്‍
1) വേമ്പനാട്, 2) ഗജേന്ദ്രമോക്ഷം (കൃഷ്ണപുരം കൊട്ടാരത്തില്‍), 3) തകഴി ശിവശങ്കരപ്പിള്ള, 4) ആലപ്പുഴ, 5) ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രം, 6) ഹരിപ്പാട്, 7) പുന്നമടക്കായലില്‍, 8) എം. കുഞ്ചാക്കോ, 9) കെ.ആര്‍. ഗൌരി, 10) എസ്.എല്‍. പുരം സദാനന്ദന്‍, 11) അമ്പലപ്പുഴ, 12) ആലപ്പുഴ, 13) കുട്ടനാട്, 14) വയലാര്‍, 15) ആലപ്പുഴ, 16) പാറേമ്മാക്കല്‍ തോമാക്കത്തനാര്‍, 17) കോട്ടയം, 18) കുമരകം, 19) മീനച്ചില്‍, 20) മാര്‍ത്താണ്ഡവര്‍മ്മ, 21) ടി.കെ. മാധവന്‍, 22) എം.എന്‍. ഗോവിന്ദന്‍ നായര്‍, 23) ഉഴവൂര്‍, 24) കോട്ടയം, 25) കോട്ടയം, 26) കോട്ടയം, 27) തേക്കടി, 28) കണ്ണന്‍ദേവന്‍ കമ്പനി, 29) ആനമുടി (8842 മീറ്റര്‍), 30) കുത്തുങ്കല്‍ (രാജാക്കാട് പഞ്ചായത്ത്), 31) മറയൂര്‍, 32) ചിത്തിര തിരുനാള്‍, 33) മറയൂര്‍, 34) നെല്ലിക്കാംപട്ടി, 35) കട്ടപ്പന, 36) ഇടുക്കി, വയനാട്, 37) കുറവന്‍ - കുറത്തി മലകള്‍, 38) മറയൂര്‍, 39) മുതിരപ്പുഴ, 40) മുതിരപ്പുഴ, 41) ഇടുക്കി, 42)ബ്രഹ്മപുരം, 43) കുമ്പളങ്ങി, 44) കൊച്ചി, 45) എറണാകുളം.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites