« »
SGHSK NEW POSTS
« »

Monday, April 09, 2012

പൊതു വിജ്ഞാനം -135-ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളിസ്ഥാപിച്ച സ്ഥലം?

1. അറബിക്കടലിന്റെ റാണിയെന്ന് അറിയപ്പെടുന്നത്?
2. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?
3. കൊച്ചിയിലെ ഡച്ചുകൊട്ടാരം നിര്‍മ്മിച്ചത്?
4. വല്ലാര്‍പാടം ടെര്‍മിനല്‍, ഗോശ്രീ പാലം എന്നിവ ഏത് ജില്ലയിലാണ്?
5. കൊച്ചി രാജാക്കന്‍മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം?
6. രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്?
7. മട്ടാഞ്ചേരി ജൂതപ്പള്ളി നിര്‍മ്മിക്കപ്പെട്ടവര്‍ഷം?
8. പാലിയം സത്യാഗ്രഹം നടന്ന വര്‍ഷം?
9. കേരള ഹൈക്കോടതിയുടെ ആസ്ഥാനം?
10. കൊച്ചിതുറമുഖത്തിന്റെ ശില്പി?
11. കൊച്ചിയില്‍ പ്രജാമണ്ഡലം സ്ഥാപിച്ചത്?
12. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത്?
13. കേരള സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്റെ ആസ്ഥാനം?
14. കേരള ബാംബു കോര്‍പ്പറേഷന്റെ ആസ്ഥാനം?
15. സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
16. കേരളത്തിലെ ഏക കയറ്റുമതി സംസ്കരണമേഖല?
17. കേരളത്തിലെ ഏറ്റവും വിസ്തീര്‍ണം കുറഞ്ഞ മുനിസിപ്പാലിറ്റി?
18. കേരള വ്യാസന്‍ എന്നറിയപ്പെട്ടിരുന്നത്?
19. പ്രാചീനകാലത്ത് മുസിരിസ് എന്നറിയപ്പെട്ടിരുന്ന തുറമുഖം?
20. അതിരപ്പള്ളി വെള്ളച്ചാട്ടം ഏത് നദിയില്‍?
21. പൂരം കൊണ്ട് പ്രസിദ്ധമായ ക്ഷേത്രം?
22. സെന്റ് തോമസ് കപ്പലിറങ്ങിയ സ്ഥലം?
23. ഗുരുവായൂര്‍ സത്യാഗ്രഹം നടന്ന വര്‍ഷം?
24. പീച്ചി-വാഴാനി വന്യജീവിസങ്കേതം സ്ഥാപിതമായ വര്‍ഷം?
25. കേരള സാഹിത്യ അക്കാഡമിയുടെ ആസ്ഥാനം?
26. കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?
27. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എവിടെയാണ്?
28. കേരള പൊലീസ് അക്കാഡമി എവിടെ?
29. ഇന്ത്യയിലെ ആദ്യ ക്രിസ്ത്യന്‍ പള്ളിസ്ഥാപിച്ച സ്ഥലം?
30. കേരള സാഹിത്യ അക്കാഡമിയുടെ ആദ്യ ഉപാദ്ധ്യക്ഷന്‍?
31. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത വില്ലേജ്?
32. കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ സര്‍വകലാശാലയുടെ ആസ്ഥാനം?
33. കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കേരളത്തിലെവിടെയാണ് ആദ്യമായി സ്ഥാപിച്ചത്?
34. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍വത്കൃത താലൂക്കോഫീസ്?
35. കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?
36. ഏറ്റവും കൂടുതല്‍ കാട്ടുപോത്തുകള്‍ കാണപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
37. പാവങ്ങളുടെ ഊട്ടി?
38. കേരളത്തിലെ റെയില്‍വേ സിറ്റി എന്നറിയപ്പെടുന്നത്?
39. പാലക്കാട് കോട്ട നിര്‍മ്മിച്ചത്?
40. പറമ്പിക്കുളം വന്യജീവി സങ്കേതം സ്ഥാപിതമായ വര്‍ഷം?
41. ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് പാലക്കാട് ജില്ലയില്‍ എവിടെയാണ്?
42. കുഞ്ചന്‍നമ്പ്യാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്?
43. ഓറഞ്ചുതോട്ടങ്ങള്‍ക്ക് പ്രസിദ്ധമായ സ്ഥലം?
44. കോയമ്പത്തൂരിലേക്ക് ജലവിതരണത്തിന് കേരളത്തില്‍ പണിത അണക്കെട്ട്?
45. പാലക്കാട് ജില്ലയിലെ അനുഷ്ഠാനകല?

ഉത്തരങ്ങള്‍
1) കൊച്ചി, 2) കൊച്ചിരാജ്യം, 3) പോര്‍ച്ചുഗീസുകാര്‍, 4) എറണാകുളം, 5) ചിത്രകൂടം, 6) കടവന്ത്ര, 7) 1568, 8) 1948, 9) എറണാകുളം, 10) റോബര്‍ട്ട് ബ്രിസ്റ്റോ, 11) വി. ആര്‍. കൃഷ്ണനെഴുത്തച്ഛന്‍, 12) ഡോ. സലിം അലി, 13) എറണാകുളം, 14) അങ്കമാലി, 15) കൊച്ചി, 16) കൊച്ചി, 17) ഗുരുവായൂര്‍, 18) കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, 19) കൊടുങ്ങല്ലൂര്‍, 20) ചാലക്കുടിപ്പുഴ, 21) പാറമേക്കാവ്, 22) മാല്യങ്കര, 23) 1931, 24) 1958, 25) തൃശൂര്‍, 26) ചെറുതുരുത്തി, 27) പീച്ചി, 28) രാമവര്‍മ്മപുരം, 29) കൊടുങ്ങല്ലൂര്‍, 30) വള്ളത്തോള്‍ നാരായണമേനോന്‍, 31) വരവൂര്‍, 32) തൃശൂര്‍, 33) കഞ്ചിക്കോട്, 34) ഒറ്റപ്പാലം, 35) മലമ്പുഴ, 36) പറമ്പിക്കുളം, 37) നെല്ലിയാമ്പതി, 38) ഷൊര്‍ണൂര്‍, 39) ഹൈദരാലി, 40) 1973, 41) കഞ്ചിക്കോട്, 42) കിള്ളിക്കുറിശ്ശിമംഗലം, 43) നെല്ലിയാമ്പതി, 44) ശിരുവാണി, 45) കണ്യാര്‍കളി.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites