« »
SGHSK NEW POSTS
« »

Tuesday, April 03, 2012

പൊതു വിജ്ഞാനം 132 -ലോകത്തിലെ ഏറ്റവും നീളംകൂടിയ പാലം?

1. റുപിയ എന്ന നാണയം ആദ്യമായി പുറത്തുവന്നത് ആരുടെ കാലത്താണ്?
2. സെക്യൂരിറ്റി പ്രമാണങ്ങള്‍, ചെക്കുകള്‍, കടപ്പത്രങ്ങള്‍, പോസ്റ്റല്‍ സ്റ്റാമ്പുകള്‍ എന്നിവ അച്ചടിക്കുന്നത് എവിടെയാണ്?
3. 10, 50, 100 എന്നീ കറന്‍സികള്‍ അച്ചടിക്കുന്നത്?
4. ഇന്ത്യന്‍ കറന്‍സിക്ക് മൂല്യശോഷണം സംഭവിച്ചത് എത്ര പ്രാവശ്യമാണ്?
5. മഹാത്മാഗാന്ധി സീരീസിലുള്ള ബാങ്ക് നോട്ടുകള്‍ പുറത്തിറക്കിത്തുടങ്ങിയത്?
6. ഗവണ്‍മെന്റിന്റെ മുഖ്യവരുമാനമാര്‍ഗം?
7. നികുതികളെക്കുറിച്ച് പഠിക്കാന്‍ സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി കമ്മിഷനെ നിയമിച്ചത്?
8. കേന്ദ്രസര്‍ക്കാരിന്റെ പ്രധാന നികുതികള്‍?
9. തദ്ദേശസ്ഥാപനങ്ങളുടെ  പ്രധാന നികുതികള്‍ ഏവ?
10. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗം?
11, നികുതി ചുമത്തപ്പെടുന്നയാള്‍ നേരിട്ട് നല്‍കുന്ന നികുതി?
12. ഒരാളുടെ മേല്‍ ചുമത്തുന്ന നികുതി ഭാഗികമായോ പൂര്‍ണമായോ മറ്റൊരാള്‍ നല്‍കേണ്ടിവരുന്നത്?
13. വാറ്റ് നടപ്പിലാക്കിയ രണ്ടാമത്തെ രാജ്യം?
14. പാലം, റോഡ് എന്നിവയിലൂടെയുള്ള വാഹന ഗതാഗതത്തിന് നല്‍കേണ്ടിവരുന്ന നികുതി?
15. ബില്ല് ചോദിച്ചുവാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനായി 2006 ആഗസ്റ്റില്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച നികുതി?
16. ഒരു നിശ്ചിത പരിധിയില്‍ കവിഞ്ഞ വരുമാനത്തിന് ചുമത്തുന്നത്?
17. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണി സ്ഥിതി ചെയ്യുന്നത്?
18. ലോകത്തിലെ ഏറ്റവും വലിയ സൈക്കിള്‍ നിര്‍മ്മാണ കേന്ദ്രം?
19. ലോകത്തിലെ ഏറ്റവും വലിയ പുസ്തക പ്രസിദ്ധീകരണശാല?
20. ലോകത്തിലെ ഏറ്റവും വലിയ തുറമുഖം?
21. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യം?
22. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നഗരം?
23. ലോകത്ത് കാണപ്പെട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ ചിറകുള്ള പക്ഷി?
24. ലോകത്ത് കണ്ടെടുക്കപ്പെട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വലിയ വജ്രം?
25.  ഏറ്റവും വലിയ നക്ഷത്രം?
26. ലോകത്തിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ പ്ളാറ്റ്ഫോം?
27. ലോകത്തിലെ ഏറ്റവും നീളംകൂടിയ വിമാനത്താവളം?
28. ലോകത്തിലെ ഏറ്റവും വലിയ ജലസേചന ടണല്‍?
29. ലോകത്തിലെ ഏറ്റവും നീളംകൂടിയ പ്രതിമ?
30. സൂയസ് കനാല്‍ നിര്‍മ്മിക്കപ്പെട്ട വര്‍ഷം?
31. സൂയസ് കനാല്‍ വീണ്ടും തുറന്ന വര്‍ഷം?
32. ലോകത്തിലെ ഏറ്റവും നീളംകൂടിയ പാലം?
33. ലോകത്തിലെ ഏറ്റവും നീളംകൂടിയ തൂക്കുപാലം?
34. ലോകത്തിലെ ഏറ്റവും നീളമുള്ള റോഡ്?
35. ലോകത്തിലെ ഏറ്റവും നീളംകൂടിയ പാമ്പ്?
36. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ളിക്?
37. രാജ്ഘട്ട് ആരുടെ സമാധിസ്ഥലമാണ്?
38. ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം?
39. യു. എസ്. എയുടെ നാണയം?
40. ബംഗ്ളാദേശിന്റെ നാണയം?
41. സ്വീഡന്റെ നാണയം?
42. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ അന്ത്യവിശ്രമസ്ഥലം?
43. ഇറാന്റെ നാണയം?
44. സെഡി ഏത് രാജ്യത്തിന്റെ നാണയം?
45. സൌദി അറേബ്യയുടെ നാണയം?

  ഉത്തരങ്ങള്‍
1) ഷെര്‍ഷാ സൂരി, 2) ഇന്ത്യാ സെക്യൂരിറ്റി പ്രസ്, നാസിക്, 3) കറന്‍സി നോട്ട് പ്രസ്, നാസിക്, 4) നാലുപ്രാവശ്യം, 5) 1996 മുതല്‍, 6) നികുതികള്‍, 7) 1954 ല്‍,  8) എക്സൈസ് തീരുവ, ആദായനികുതി, സേവനനികുതി, 9) കെട്ടിടനികുതി, തൊഴില്‍ നികുതി, വിനോദനികുതി, 10) വില്പന നികുതി, 11) പ്രത്യക്ഷ നികുതി, 12) പരോക്ഷ നികുതി, 13) ബ്രസീല്‍, 14) ടോള്‍, 15) ലക്കി വാറ്റ്, 16) സൂപ്പര്‍ ടാക്സ്, 17) മുംബയ്, 18) ഗെയിന്റ് ബൈസിക്കിള്‍സ്, 19) മക്ഗ്രോ ഹില്‍, 20) ന്യൂജേഴ്സി തുറമുഖം, 21) ഇന്ത്യ, 22) ടോക്കിയോ, 23) ആല്‍ബട്രോസ്, 24) കള്ളിനന്‍, 25) ബെറ്റല്‍ഗീസ്, 26) ഖരക്പൂര്‍, 27) ഡള്ളാസ്, 28) ഓറന്‍ജ്-ഫിഷ് നദി ടണല്‍, 29) സ്ളീപ്പിംഗ് ബുദ്ധ, 30) 1859, 31) 1975, 32) ഹംമ്പര്‍ എസ്റ്റ്യൂറി പാലം, 33) മാകിനാക് സ്ട്രെയിറ്റ്, 34) പാന്‍ അമേരിക്കന്‍ റോഡ്, 35) പൈതോണ്‍, 36) നൌറു, 37) മഹാത്മാഗാന്ധി, 38) ശക്തിസ്ഥല്‍, 39) ഡോളര്‍, 40) ടാക്ക, 41) ക്രോണ, 42)  അഭയ്ഘട്ട്, 43) റിയാല്‍, 44) ഘാന, 45) റിയാല്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites