« »
SGHSK NEW POSTS
« »

Saturday, April 28, 2012

പൊതു വിജ്ഞാനം150- ചെകുത്താന്റെ സംഗീതം എന്നറിയപ്പെട്ടിരുന്നത്?

1. പൈറോലുസൈറ്റ് ഏതിന്റെ അയിരാണ്?
2. ജെറ്റ് എന്‍ജിനുകളില്‍ പ്രധാന ഇന്ധനമായി ഉപയോഗിക്കുന്ന മണ്ണെണ്ണയുടെ വകഭേദം?
3. അസാധാരണമായ ഓര്‍മ്മക്കുറവ് ഉണ്ടാവുന്ന രോഗം?
4. ഇന്ത്യയിലെ ആദ്യത്തെ കണ്ടല്‍ ഗവേഷണകേന്ദ്രം?
5. കളികളുടെ രാജാവ്?
6. ചെങ്കിസ്ഖാന്റെ യഥാര്‍ത്ഥപേര്?
7. ടാല്‍ക്കം പൌഡറിലടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു?
8. കൊണാര്‍ക്കിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്?
9. സെറിഫെഡ് ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
10. കൊതുക് മനുഷ്യസാമീപ്യം തിരിച്ചറിയുന്നതെങ്ങനെ?
11. സെന്റ് ഹെലീന ഏത് സമുദ്രത്തിലാണ്?
12. ചെമ്മീന്‍ എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയത്?
13. ചെകുത്താന്റെ സംഗീതം എന്നറിയപ്പെട്ടിരുന്നത്?
14. ചെടികളെ ആകര്‍ഷകമായ രീതിയില്‍ വെട്ടിയൊരുക്കുന്ന രീതി?
15. നൈല്‍യുദ്ധത്തില്‍ ഏറ്റുമുട്ടിയ രാജ്യങ്ങള്‍?
16. ഹെപ്പറ്റൈറ്റിസ് ബാധിക്കുന്ന ശരീരഭാഗം?
17. ജെ.സി. ഡാനിയേല്‍ പുരസ്കാരത്തിനര്‍ഹയായ ആദ്യ വനിത?
18. ടാഗൂര്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഗീതാഞ്ജലിക്ക് അവതാരിക എഴുതിയത്?
19. ആദാമിന്റെ പാലം ഏതൊക്കെ രാജ്യങ്ങള്‍ക്കിടയിലാണ്?
20. നൈട്രജന്‍ ഫിക്സേഷന്‍ നടത്തുന്ന സസ്യം?
21. ജെറ്റ് വിമാനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ ഉത്തമമായ അന്തരീക്ഷപാളി?
22. ഹെര്‍ക്കുലിസിന്റെ സ്തൂപങ്ങള്‍ എന്നറിയപ്പെടുന്നത്?
23. സെര്‍വന്റ്സ് ഒഫ് ഇന്ത്യ എന്ന സംഘടന സ്ഥാപിച്ചത്?
24. വൈനുകളെക്കുറിച്ചുള്ള പഠനം?
25. ഡെസ്ഡിമോണ എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്?
26. ഭരണഘടനാ ഭേദഗതിയെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം?
27. ഇന്റര്‍സ്റ്റേറ്റ് കൌണ്‍സിലിന്റെ എക്സ്  ഒഫീഷ്യോ അദ്ധ്യക്ഷന്‍?
28. ഭരണഘടനയുടെ താക്കോല്‍ എന്നറിയപ്പെടുന്നത്?
29. തുല്യരില്‍ ഒന്നാമന്‍ എന്നറിയപ്പെടുന്നത്!
30. ഏകപൌരത്വം എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് എവിടെനിന്നാണ്?
31. ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറേഷന്‍ എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തുനിന്നാണ്?
32. ജുഡിഷ്യല്‍ റിവ്യൂ എന്ന ആശയം ഇന്ത്യ സ്വീകരിച്ചിരിക്കുന്നത് ഏത് രാജ്യത്തുനിന്നുമാണ്?
33. ഭരണഘടനാ നിര്‍മ്മാണസഭയില്‍ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത്?
34. ഭരണഘടനയില്‍ മൌലികകര്‍ത്തവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നഭാഗം?
35. ഒന്നാമത്തെ ഭരണഘടനാഭേദഗതി ഏതുവര്‍ഷമായിരുന്നു?
36. ഭൂമിയിലെ ഏറ്റവും അപൂര്‍വമായ മൂലകമേത്?
37. ഭൌമോപരിതലത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹമേത്?
38. എത്ര പോസ്റ്റല്‍ സോണുകളാണ് ഇന്ത്യയിലുള്ളത്?
39. മൊബൈല്‍ ഫോണിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
40. ഇന്ത്യയില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ സര്‍വീസ് തുടങ്ങിയ നഗരമേത്?
41. പഞ്ചതന്ത്രം കഥകളുടെ കര്‍ത്താവാര്?
42. ഈസ്റ്റര്‍ കലാപം നടന്നതെവിടെ?
43. ശാന്തസമുദ്രം ആര്‍ട്ടിക് സമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്കേത്?
44. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജലസേചനസൌകര്യമുള്ള  കൃഷിയിടങ്ങളുള്ള രാജ്യമേത്?
45. ഇന്ത്യയിലെ ഏറ്റവും പ്രധാനമായ കാര്‍ഷികജലസേചന മാര്‍ഗ്ഗമേത്?


  ഉത്തരങ്ങള്‍
1) മാംഗനീസ്, 2) പാരഫിന്‍, 3) അല്‍ഷിമേഴ്സ്, 4) ആയിരം തെങ്ങ്, 5) കുതിരപ്പന്തയം, 6) തെമുജിന്‍, 7) ഹൈഡ്രേറ്റഡ് മഗ്നീഷ്യം സിലിക്കേറ്റ്, 8) പൂര്‍വഗംഗാവംശത്തിലെ നരസിംഹദേവന്‍, 9) പട്ടുനൂല്‍വ്യവസായം, 10) വിയര്‍പ്പിലെ ലാക്ടിക് അമ്ളം മണത്തറിഞ്ഞ്, 11) ദക്ഷിണ അത്ലാന്റിക്, 12) എസ്.എല്‍ പുരം സദാനന്ദന്‍, 13) പോപ്പ്സംഗീതം, 14) ടോപ്പിയറി, 15) ഇംഗ്ളണ്ടും ഫ്രാന്‍സും, 16) കരള്‍, 17) ആറന്മുള പൊന്നമ്മ, 18) ഡബ്ളിയു.ബി. യേറ്റ്സ്, 19) ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും, 20) പയര്‍, 21) സ്ട്രാറ്റോസ്ഫിയര്‍, 22) ജിബ്രാള്‍ട്ടര്‍, 23) ഗോപാലകൃഷ്ണഗോഖലെ, 24) ഈനോളജി, 25) ഷേക്സ്പിയര്‍, 26) 368, 27) പ്രധാനമന്ത്രി, 28) ആമുഖം, 29) പ്രധാനമന്ത്രി, 30) ബ്രിട്ടന്‍, 31) കാനഡ, 32) യു.എസ്.എ, 33) ജവഹര്‍ലാല്‍ നെഹ്രു, 34) നാല് എ, 35) 1951, 36) അസ്റ്റാറ്റിന്‍, 37) അലുമിനിയം, 38) എട്ട്, 39) മാര്‍ട്ടിന്‍ കൂപ്പര്‍, 40) ന്യൂഡല്‍ഹി, 41) വിഷ്ണുശര്‍മ്മ, 42) അയര്‍ലന്‍ഡില്‍, 43) ബെറിംഗ് കടലിടുക്ക്, 44)ഇന്ത്യ, 45) കിണറുകള്‍.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites