1. വാതകാവസ്ഥയിലുള്ള ഏക സസ്യ ഹോര്‍മോണേത്?
2. ചോളത്തിന്റെയും വാനിലയുടെയും ജന്മനാടേത്?
3. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമേത്?
4. ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എവിടെയാണ്?
5. മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ ബഹിരാകാശ വാഹനമേത്?
6. ദേശീയ അന്വേഷണ ഏജന്‍സി നിലവില്‍ വന്നതെന്ന്?
7. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചതെവിടെ നിന്നാണ്?
8. ഒന്നാം കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നതെന്ന്?
9. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ആരായിരുന്നു?
10. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രിയാര്?
11. കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക അംഗമാര്?
12. ചെടികളില്‍ പ്രകാശസംശ്ളേഷണം നടക്കുമ്പോള്‍ പുറത്തുവിടുന്ന വാതകമേത്?
13. ഒപൈക്ക് സംഘടനയുടെ ആസ്ഥാനം എവിടെയാണ്?
14. ഹരിതവിപ്ളവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
15. വിഷവസ്തുക്കളുടെ വിസര്‍ജനം നിര്‍വഹിക്കുന്ന അവയവമേത്?
16. കണരോഗം ഉണ്ടാവുന്നത് ഏതു വൈറ്റമിന്റെ കുറവുകൊണ്ടാണ്?
17. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്?
18. കേരള ഗവര്‍ണറായ ആദ്യത്തെ വനിതയാര്?
19. മലയാളത്തിലെ ഏറ്റവും വലിയ നോവലേത്?
20. മലയാളത്തിലെ ഏറ്റവും പ്രധാന നിഘണ്ടുവായ 'ശബ്ദതാരാവലി'യുടെ കര്‍ത്താവാര്?
21. പ്രൊജക്ട് ടൈഗര്‍ പദ്ധതി ആരംഭിച്ച വര്‍ഷമേത്?
22. ഏതു നദിയിലാണ് നാഗാര്‍ജുനാ സാഗര്‍ അണക്കെട്ട്?
23. ആനകളുടെ എണ്ണത്തില്‍ ഒന്നാമതുള്ള സംസ്ഥാനമേത്?
24. ഏറ്റവും നീളം കൂടിയ സംസ്ഥാന പാതയേത്?
25. ഏറ്റവും കൂടുതല്‍ നദികളൊഴുകുന്ന ജില്ലയേത്?
26. കോമണ്‍വീല്‍, ന്യൂ ഇന്ത്യ എന്നീ പത്രങ്ങള്‍ ആരംഭിച്ചത്?
27. ക്ളോണിംഗിലൂടെ പിറന്ന ആദ്യത്തെ എരുമക്കുട്ടിയേത്?
28. മനുഷ്യന്റെ അസ്ഥികളുടെ എണ്ണമെത്ര?
29. തിരുവിതാംകൂറില്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച വര്‍ഷമേത്?
30. 1972 ജൂലായിലെ സിംലാക്കാരാറില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി?
31. ലോക ഭൂവിസ്തൃതിയുടെ എത്രശതമാനമാണ് ഇന്ത്യ?
32. ഇന്ത്യയുടെ അതേ പ്രാദേശിക സമയമുള്ള രാജ്യമേത്?
33. ലോക്സഭയുടെ ആദ്യത്തെ വനിതാ സ്പീക്കറാര്?
34. രാജീവ്ഗാന്ധി അക്ഷയ ഊര്‍ജദിനമായി ആചരിക്കുന്നതേത്?
35. ഇന്ത്യയില്‍ ആദ്യമായി ക്ളാസിക്കല്‍ പദവി ലഭിച്ച ഭാഷയേത്?
36. ഭാഷാടിസ്ഥാനത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിച്ച വര്‍ഷമേത്?
37. കേരളത്തിലെ ഏറ്റവും ചെറിയ നദിയേത്?
38. ഇന്ത്യയിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി ആരായിരുന്നു?
39. കേരളത്തില്‍ ആദ്യമായി വൈദ്യുതീകരിക്കപ്പെട്ട പട്ടണമേത്?
40. ലക്ഷദ്വീപസമൂഹത്തില്‍ ആകെ എത്ര ദ്വീപുകളുണ്ട്?
41. കുരുക്ഷേത്രം ഏതു സംസ്ഥാനത്താണ്?
42. നക്ഷത്രങ്ങളുടെ പ്രധാന ഉള്ളടക്കം ഏതു വാതകമാണ്?
43. റഷ്യയെയും അമേരിക്കയെയും വേര്‍തിരിക്കുന്ന കടലിടുക്കേത്?
44. അമേരിക്കയില്‍ എത്ര സ്റ്റേറ്റുകളുണ്ട്?
45. ഇന്ത്യയിലെ ഏറ്റവും വലിയ തടാകമായ ചില്‍ക്ക ഏതു സംസ്ഥാനത്താണ്?
ഉത്തരങ്ങള്‍
1) എഥിലിന്‍, 2) മെക്സിക്കോ, 3) സുപ്പീരിയര്‍, 4) ദമാം, 5) അപ്പോളോ - 11, 6) 2009 ജനുവരി 1, 7) റഷ്യയിലെ വോള്‍ഗോഗ്രാഡില്‍, 8) 1957ല്‍, 9) ഇ. എം. എസ്. നമ്പൂതിരിപ്പാട്, 10) കെ.ആര്‍. ഗൌരിയമ്മ, 11) എം. ഉമേഷ് റാവു, 12) ഓക്സിജന്‍, 13) വിയന്ന, 14)നോര്‍മന്‍ ബോര്‍ലാഗ്, 15) വൃക്ക, 16) വൈറ്റമിന്‍ ഡി, 17) ആഗ്നേയഗ്രന്ഥി, 18) ജ്യോതി വെങ്കിടാചലം, 19) അവകാശികള്‍, 20) ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള, 21) 1973, 22) കൃഷ്ണ, 23) കര്‍ണാടകം, 24) എസ്.എച്ച് - 1, 25) കാസര്‍കോട്, 26) ആനിബസന്റ്, 27) സംരൂപ, 28) 206, 29) 1936 നവംബര്‍ 12, 30) ഇന്ദിരാഗാന്ധി, 31) 2.42, 32) ശ്രീലങ്ക, 33) മീരാകുമാര്‍, 34) ആഗസ്റ്റ് 20, 35) തമിഴ്, 36) 1956 നവംബര്‍ 1, 37) മഞ്ചേശ്വരം പുഴ, 38) സര്‍ദാര്‍ വല്ലഭായി പട്ടേല്‍, 39) തിരുവനന്തപുരം, 40) 36, 41) ഹരിയാന, 42) ഹൈഡ്രജന്‍, 43) ബെറിങ് കടലിടുക്ക്, 44) അന്‍പത്, 45) ഒഡീഷ.
0 comments:
Post a Comment