« »
SGHSK NEW POSTS
« »

Tuesday, April 03, 2012

പൊതു വിജ്ഞാനം-129-- ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?

indonesa
1. ചലഞ്ചര്‍ ഗര്‍ത്തത്തിന്റെ ആഴം?
2. അമേരിക്കയുടെ അമ്പതാമത്തെ സംസ്ഥാനമായ 'ഹവായ്' സ്ഥിതിചെയ്യുന്നത് ഏത് സമുദ്രത്തിലാണ്?
3. പസഫിക് സമുദ്രത്തിലെ ഉത്തരമധ്യരേഖാ പ്രവാഹം ഫിലിപ്പിന്‍ ദ്വീപില്‍ നിന്ന് വടക്കോട്ടൊഴുകുമ്പോള്‍ അറിയപ്പെടുന്ന പേര്?
4. കാലിഫോര്‍ണിയ പ്രവാഹം ലയിക്കുന്നത്......
5. ഒയാഷിയോ ശീതജലപ്രവാഹവും കുറേഷിയോ ഉഷ്ണജലപ്രവാഹവും തമ്മില്‍ സന്ധിക്കുന്ന രാജ്യം?
6. ഓസ്ട്രേലിയയുടെ തെക്കുഭാഗത്തുകൂടി ഒഴുകുന്ന സമുദ്രജലപ്രവാഹം?
7. ദക്ഷിണപസഫിക് പ്രവാഹം ചിലിയുടെ തീരത്തുനിന്ന് വടക്കോട്ടൊഴുകുമ്പോള്‍ അറിയപ്പെടുന്ന പേര്?
8. ലോകത്തിലെ രണ്ടാമത്തെ വിസ്തൃതമായ സമുദ്രം?
9. ഇംഗ്ളീഷ് അക്ഷരമാലയിലെ എസ് ആകൃതിയില്‍ കാണപ്പെടുന്ന സമുദ്രം?
10. കപ്പലുകളുടെ ശ്മശാനം, ജൈവമരുഭൂമി എന്നിങ്ങനെ അറിയപ്പെടുന്ന സമുദ്രഭാഗം?
11. അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ഉത്തരമദ്ധ്യരേഖാ പ്രവാഹം ആരംഭിക്കുന്നതെവിടെ നിന്നാണ്?
12. അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ദക്ഷിണ മധ്യരേഖാ പ്രവാഹം ആരംഭിക്കുന്നത്?
13. അറ്റ്ലാന്റിക് മഹാസമുദ്രത്തിലെ ഉത്തരമധ്യരേഖാ പ്രവാഹം രണ്ടായി പിരിയുന്നത് എവിടെവച്ച്?
14. ന്യൂഫൌണ്ട് ലാന്റിനപ്പുറം ഗള്‍ഫ് സ്ട്രീം സമുദ്രജല പ്രവാഹത്തെ സ്വാധീനിക്കുന്ന കാറ്റ്?
15. ഉത്തര അറ്റ്ലാന്റിക് മന്ദോഷ്ണ പ്രവാഹം രണ്ടായി പിരിയുന്നതെവിടെവച്ചാണ്?
16. ലാബ്രഡോര്‍ ശീതജലപ്രവാഹവും ഗള്‍ഫ്സ്ട്രീം ഉഷ്ണജല പ്രവാഹവും തമ്മില്‍ സന്ധിക്കുന്നതെവിടെവച്ച്?
17. ബ്രസീല്‍ പ്രവാഹം രണ്ടായി പിരിയുന്നത് എവിടെവച്ചാണ്?
18. പ്രാചീനകാലത്ത് 'രത്നാകര' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സമുദ്രം?
19. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വിസ്തൃതി എത്രയാണ്?
20. മൊസാംബിക് ഉഷ്ണജല പ്രവാഹം ഏതു സമുദ്രത്തില്‍?
21. ജലത്തിലടങ്ങിയിരിക്കുന്ന ലവണാംശത്തിന്റെ സാന്ദ്രീകരണം?
22. ജലത്തിലെ ലവണത്വത്തിന്റെ കാഠിന്യംമൂലം ജീവികള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാത്ത കടല്‍?
23. വന്‍കരയോട് ചേര്‍ന്നുകിടക്കുന്ന ദ്വീപുകള്‍?
24. അസ്ന്‍ഷന്‍, ട്രിസ്റ്റന്‍ ഡാ കുന്‍ഹാ എന്നിവ ഏതുതരം ദ്വീപിന് ഉദാഹരണമാണ്?
25. സബ്മറൈന്‍ അഗ്നിപര്‍വ്വതങ്ങള്‍മൂലം രൂപംകൊണ്ട ദ്വീപ്?
26. ശ്രീലങ്ക ഏതുതരം ദ്വീപിന് ഉദാഹരണമാണ്?
27. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ സമൂഹം?
28. ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ദ്വീപ്?
29. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്
30. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്റ് നിയന്ത്രിക്കുന്ന രാജ്യം?
31. പസഫിക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
32. ഓസ്ട്രേലിയയുടെ കിഴക്കുഭാഗത്തിന് ചുറ്റുമുള്ള പസഫിക്കിലെ ദ്വീപുകള്‍ അറിയപ്പെടുന്ന പേര്?
33. അറ്റ്ലാന്റിക്ക് സമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
34. നെപ്പോളിയനെ നാടുകടത്തിയ സെന്റ് ഹെലീന ദ്വീപ്, സാന്റ് വിച്ച് ദീപുകള്‍ എന്നിവ സ്ഥിതിചെയ്യുന്ന സമുദ്രം?
35. അര്‍ജന്റീനയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന തെക്കേ അറ്റ്ലാന്റിക്കിലെ ദ്വീപ്?
36. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മുത്ത് എന്നറിയപ്പെടുന്ന ദ്വീപ്?
37. സുമാത്ര, ജാവ എന്നീ ഇന്തോനേഷ്യന്‍ ദ്വീപുകള്‍ സ്ഥിതിചെയ്യുന്ന സമുദ്രം?
38. ഓസ്ട്രേലിയയ്ക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ്?
39. കോമോറോസ്, റീയൂണിയന്‍, സീഷെല്‍സ് എന്നീ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകള്‍ ഏതു ഭൂഖണ്ഡത്തിന് സമീപമാണ് സ്ഥിതിചെയ്യുന്നത്?
40. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കന്‍ സൈനികകേന്ദ്രം എവിടെയാണ്?

  ഉത്തരങ്ങള്‍
1) 11033 മീറ്റര്‍, 2) ഉത്തരപസഫിക്, 3) കുറേഷിയോ, 4) ഉത്തരമദ്ധ്യരേഖാ പ്രവാഹത്തില്‍, 5) ജപ്പാന്‍, 6) ദക്ഷിണ പസഫിക് പ്രവാഹം, 7) പെറുവിയന്‍ (ഹംബോള്‍ട്ട്) പ്രവാഹം, 8) അറ്റ്ലാന്റിക്, 9) അറ്റ്ലാന്റിക്, 10) സര്‍ഗാസോ കടല്‍, 11) മധ്യാഫ്രിക്ക, 12) ആഫ്രിക്ക, 13) കരീബിയന്‍ കടല്‍, 14) പശ്ചിമവാതങ്ങള്‍, 15) അറ്റ്ലാന്റിക്കിന്റെ പൂര്‍വതീരം, 16) ന്യൂഫൌണ്ട്ലാന്റ്, 17) ആഫ്രിക്കയുടെ പശ്ചിമതീരം 18) ഇന്ത്യന്‍ മഹാസമുദ്രം, 19) 73 ദശലക്ഷം ച.കി.മീ., 20) ഇന്ത്യന്‍ മഹാസമുദ്രം, 21) ലവണത്വം, 22) ചാവുകടല്‍, 23) കോണ്ടിനന്റല്‍, 24) ഓഷ്യാനിക് ദ്വീപുകള്‍, 25) സെന്റ് ഹെലേന, 26) കോറല്‍ ദ്വീപ്, 27) ഇന്‍ഡോനേഷ്യ, 28) ബോര്‍ണിയ, 29) മാജുലി, 30) ഡെന്മാര്‍ക്ക്, 31) ന്യൂഗിനിയ, 32) ഓഷ്യാനിയ, 33) ഗ്രേറ്റ് ബ്രിട്ടണ്‍, 34) അന്റ്ലാന്റിക് സമുദ്രം, 35) ഫാള്‍ക്ലാന്‍ഡ്, 36) മൌറീഷ്യസ് ദ്വീപ്, 37) ഇന്ത്യന്‍ മഹാസമുദ്രം, 38) ക്രിസ്മസ് ദ്വീപ്, 39) ആഫ്രിക്ക, 40) ഡീഗോഗാര്‍ഷ്യ ദ്വീപ്

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites