« »
SGHSK NEW POSTS
« »

Tuesday, April 03, 2012

പൊതു വിജ്ഞാനം125 -മരത്തില്‍ ഏറ്റവും വലിയ കൂടുകെട്ടുന്ന പക്ഷി?

Bald Eagle
1. നന്ദന്‍ കാനന്‍ ബയോളജിക്കല്‍ പാര്‍ക്ക് ഏത് സംസ്ഥാനത്താണ്?
2. നന്ദാദേവി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
3. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?
4. പൂര്‍വദിക്കിലെ ഏലത്തോട്ടം എന്നറിയപ്പെടുന്നത്?
5. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം?
6. മത്സ്യത്തിന്റെ ഹൃദയത്തിലെ അറകളുടെ എണ്ണം?
7. അമാല്‍ഗത്തിലെ പ്രധാന ലോഹം?
8. അമിത്രഘാത (ശത്രുക്കളുടെ ഘാതകന്‍) എന്നറിയപ്പെട്ട മൌര്യഭരണാധികാരി?
9. അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?
10. ഭരണഘടനയുടെ എത്രാമത്തെ ഭേദഗതിയിലൂടെയാണ് ഭാഷാടിസ്ഥാനത്തിലുള്ള പുനസംഘടന നടന്നത്?
11. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിലുള്ള ഭാഷകളുടെ എണ്ണം?
12. ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറി എവിടെയാണ്?
13. മന:ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
14. മയ്യഴിയുടെ മോചനത്തിനായി പ്രവര്‍ത്തിച്ച സംഘടന?
15. മട്ടാഞ്ചേരിയില്‍ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വര്‍ഷം?
16. അക്ഷര്‍ധാം ക്ഷേത്രം ഏത് സംസ്ഥാനത്തിലാണ്?
17. മരത്തില്‍ ഏറ്റവും വലിയ കൂടുകെട്ടുന്ന പക്ഷി?
18. മഹാഭാരതത്തിലെ ഭീമന്റെ വിചാരങ്ങള്‍ അവതരിപ്പിക്കുന്ന എം.ടിയുടെ കൃതി?
19. മറക്കുടയ്ക്കുള്ളിലെ മഹാനരകം രചിച്ചതാര്?
20. മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്ന സിന്ധുസംസ്കാരകേന്ദ്രം?
21. മഴവില്ലില്‍ ഏറ്റവും അകത്തായി കാണപ്പെടുന്ന നിറം?
22. ക്ളാസിക്കല്‍ ഭാഷാപദവി നല്കപ്പെട്ട ആദ്യ ഇന്ത്യന്‍ ഭാഷ?
23. ക്ളിയോപാട്ര ഏത് രാജ്യത്തെ മഹാറാണി ആയിരുന്നു?
24. മധുര ഏത് നദിയുടെ തീരത്താണ്?
25. അജ്മീര്‍ സ്ഥാപിച്ചത്?
26. മനുഷ്യന് എത്ര അസ്ഥികളുണ്ട്?
27. മിസോറമിന്റെ പഴയ പേര്?
28. മീനച്ചിലാര്‍ ഏത് ജില്ലയിലെ പ്രധാന നദിയാണ്?
29. മിന്റാനെറ്റ് എന്നറിയപ്പെട്ടിരുന്ന കായികവിനോദം?
30. അയോദ്ധ്യ ഏത് നദിയുടെ തീരത്ത്?
31. അസ്ഥികളുടെ എത്ര ശതമാനമാണ് ജലം?
32. അതാര്യവസ്തുവിനെച്ചുറ്റി പ്രകാശം വളഞ്ഞുസഞ്ചരിക്കുന്ന പ്രതിഭാസം?
33. ആല്‍ഫ്രഡ് നൊബേലിന്റെ പ്രധാന കണ്ടുപിടിത്തം?
34. ആര്‍ക്കിയോളജിയുടെ പിതാവ്?
35. ആള്‍ക്കഹോളിലെ ഘടകങ്ങള്‍?
36. ആമാശയത്തിന്റെ അടിയില്‍ സ്ഥിതി ചെയ്യുന്ന ഗ്രന്ഥി?
37. ആന്റിലസ്റ്റിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?
38. ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്ന രക്തകോശം?
39. ആമസോണ്‍ നദി പതിക്കുന്ന സമുദ്രം?
40. ഏത് ലോഹത്തിന്റെ അയിരാണ് ഹേമറ്റൈറ്റ്?
41. ഏത് സേനയുടെ തലവനാണ് അഡ്മിറല്‍?
42. ഇന്തുപ്പിന്റെ രാസസൂത്രം?
43. രാജതരംഗിണി രചിച്ചത്?
44. ഇന്ത്യ ഭരിക്കാന്‍ ബ്രിട്ടീഷുകാര്‍ സ്വീകരിച്ച തന്ത്രം?
45. വിസ്തീര്‍ണത്തില്‍ ഒന്നാംസ്ഥാനമുള്ള അമേരിക്കന്‍ സ്റ്റേറ്റ്?

ഉത്തരങ്ങള്‍
1) ഒറീസ, 2) ഉത്തരാഖണ്ഡ്, 3) എം. എഫ്. ഹുസൈന്‍, 4) കേരളം, 5) കരള്‍, 6) 2, 7) മെര്‍ക്കുറി, 8) ബിന്ദുസാരന്‍, 9) മഹാഭാരതം, 10) 7, 11) 22, 12) തിരുവനന്തപുരം, 13) സിഗ്മണ്ട് ഫ്രോയിഡ്, 14) മാഹി മഹാജനസഭ, 15) 1567, 16) ഗുജറാത്ത്, 17) ബാള്‍ഡ് ഈഗിള്‍, 18) രണ്ടാമൂഴം, 19) എം. ആര്‍.ബി, 20) മൊഹന്‍ജൊദാരോ, 21) വയലറ്റ്, 22) തമിഴ്, 23) ഈജിപ്ത്, 24) വൈഗ, 25) അജയരാജന്‍, 26) 206, 27) ലുഷായ് ഹില്‍ ഡിസ്ട്രിക്ട്, 28) കോട്ടയം, 29) വോളിബാള്‍, 30) സരയൂ, 31) 20, 32) ഡിഫ്രാക്ഷന്‍, 33) നൈട്രോഗ്ളിസറിന്‍, 34) തോമസ് ജെഫേഴ്സണ്‍, 35) കാര്‍ബണ്‍, ഹൈഡ്രജന്‍, ഓക്സിജന്‍, 36) പാന്‍ക്രിയാസ്, 37) ക്യൂബ, 38) ശ്വേതരക്താണുക്കള്‍, 39) അത്ലാന്റിക്, 40) ഇരുമ്പ്, 41) നാവികസേന, 42) പൊട്ടാസ്യം ക്ളോറൈഡ്, 43) കല്‍ഹണന്‍, 44) ഭിന്നിപ്പിച്ചു ഭരിക്കല്‍, 45) അലാസ്ക.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites