« »
SGHSK NEW POSTS
« »

Tuesday, April 03, 2012

പൊതു വിജ്ഞാനം 126-വിത്തുണ്ടെങ്കിലും കായ്കളില്ലാത്ത ഒരു സസ്യം?

Pinus
1. പമ്പയുടെ ദാനം എന്നറിയപ്പെടുന്നത്?
2. നന്ദവംശത്തിന്റെ ഭരണം അവസാനിപ്പിച്ചത് ആര്?
3. നര്‍മദയ്ക്കും താപ്തിയ്ക്കും ഇടയിലുള്ള പര്‍വതനിര?
4. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്നു വിശേഷിപ്പിച്ചത്?
5. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ആന്തരാവയവം?
6. അഗ്നിച്ചിറകുകള്‍ ആരുടെ ആത്മകഥ?
7. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപവും ഭദ്രദീപവും ആരംഭിച്ച രാജാവ്?
8. ക്ളമന്റ് ആറ്റ്ലി ഇന്ത്യയുടെ സ്വാതന്ത്യ്രം സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ച തീയതി?
9. അന്യജീവിയുടെ കൂട്ടില്‍ മുട്ടയിടുന്ന പക്ഷി?
10.  അഞ്ചാമത്തെ സിക്ക് ഗുരുവിനെ വധിച്ച മുഗള്‍ ചക്രവര്‍ത്തി?
11. ട്രിപ്പിള്‍ ആന്റിജന്‍ വഴി പ്രതിരോധിക്കപ്പെടുന്ന രോഗങ്ങള്‍?
12. അരവിന്ദാശ്രമത്തിലെ അമ്മയുടെ യഥാര്‍ത്ഥ പേര്?
13. അരവിടുവംശം സ്ഥാപിച്ചത്?
14. ' അഭിധര്‍മപിടകം' എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു?
15. ക്ളാസിക്കല്‍ ഭാഷാപദവി നല്‍കപ്പെട്ട ആദ്യ ഇന്ത്യന്‍ ഭാഷ?
16. 1936ല്‍ സ്ഥാനത്യാഗം ചെയ്ത ബ്രിട്ടീഷ് രാജാവ്?
17. മനുഷ്യന് ആകെ എത്ര പേശികളുണ്ട്?
18. 'ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍' ആരുടെ ആത്മകഥയാണ്?
19. മീരാദേവിയുടെ ക്ഷേത്രം എവിടെയാണ്?
20. മുളയിലകള്‍ മാത്രം തിന്നുജീവിക്കുന്ന ജീവി?
21. മണ്ഡരിരോഗത്തിന് കാരണമായ ജീവി?
22. അതിര്‍ത്തിഗാന്ധി എന്നറിയപ്പെട്ടത്?
23. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം?
24. ആന്റിസെപ്റ്റിക് സര്‍ജറിയുടെ ഉപജ്ഞാതാവ്?
25. ആന്റിജന്‍ അടങ്ങിയിട്ടില്ലാത്ത രക്തഗ്രൂപ്പ്?
26. ' ആമുക്തമാല്യദ' എന്ന സാഹിത്യകൃതി തെലുങ്കില്‍ രചിച്ചത്?
27. ഇസ്രായേലിന്റെ ജനനത്തിനു കാരണമായ പ്രസ്ഥാനം?
28. ഏതു വേദത്തിന്റെ ഉപവേദമാണ് ഗന്ധര്‍വവേദം?
29. ഇത്തിഹാദ് എയര്‍ലൈന്‍സ് ഏതു രാജ്യത്താണ്?
30. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവശ്യമായ കുറഞ്ഞ പ്രായം?
31. വിസ്തീര്‍ണം ഏറ്റവും കുറഞ്ഞ അമേരിക്കന്‍ സംസ്ഥാനം?
32. വിജയനഗര രാജാക്കന്മാര്‍ പ്രോത്സാഹിപ്പിച്ചിരുന്ന ഭാഷ?
33. രണ്ടാം ജൈനമതസമ്മേളനം നടന്ന സ്ഥലം?
34. വജ്രഖനിയായ പന്ന ഏതു സംസ്ഥാനത്താണ്?
35. ഉഡ്വാഡ ഏതു മതക്കാരുടെ ആരാധനാലയങ്ങള്‍ക്കു പ്രസിദ്ധം?
36. ഇംഗ്ളീഷ് അക്ഷരമാലയിലെ സ്വരാക്ഷരങ്ങളുടെ എണ്ണം?
37. എവിടെവച്ചാണ് അക്ബറുടെ കിരീടധാരണം നടന്നത്?
38. ലീഗ് ഒഫ് അറബ് സ്റ്റേറ്റ്സിന്റെ ആസ്ഥാനം?
39. 'എ ലൈഫ് ഇന്‍ മ്യൂസിക്' ആരുടെ ജീവചരിത്രമാണ്?
40. വിത്തുണ്ടെങ്കിലും കായ്കളില്ലാത്ത ഒരു സസ്യം?
41. എഫ്.എ. കപ്പ് ഏതു കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
42. ഏറ്റവും ചെറിയ സപുഷ്ടി?
43. ശബരിമല ഏതു ജില്ലയില്‍?
44. വിപ്ളവങ്ങളുടെ മാതാവ് എന്നറിയപ്പെട്ടത്?
45. ശബരിഗിരി പദ്ധതി ഏതു നദിയില്‍?

  ഉത്തരങ്ങള്‍
1) കുട്ടനാട്, 2) ചന്ദ്രഗുപ്തമൌര്യന്‍,3) സാത്പുര,4) ജോസഫ് മുണ്ടശ്ശേരി,5) കരള്‍,6) എ.പി.ജെ. അബ്ദുള്‍ കലാം,7) മാര്‍ത്താണ്ഡവര്‍മ്മ,8) 1947 ഫെബ്രുവരി 20,9) കുയില്‍,10) ജഹാംഗീര്‍,11) ഡിഫ്തീരിയ, വില്ലന്‍ചുമ, ടെറ്റനസ്,12) മീരാ റിച്ചാഡ്,13) തിരുമല നായക്,14) ബുദ്ധമതതത്വങ്ങളുടെ വിശകലനം,15) തമിഴ്,16) എഡ്വേഡ് എട്ടാമന്‍,17) 639,18) ഈച്ചരവാര്യര്‍,19) ചിത്തോര്‍ഗഢ്,20) പാണ്ട,21) വൈറസ്,22) ഖാന്‍ അബ്ദുല്‍ ഗഫാര്‍ ഖാന്‍,23) കൊല്‍ക്കത്ത,24) ജോസഫ്ലിസ്റ്റര്‍,25) ഒ,26) കൃഷ്ണദേവരായര്‍,27) സിയോണിസ്റ്റ് പ്രസ്ഥാനം,28) സാമവേദം,29) യു.എ.ഇ.,30) 30,31) റോഡ് ഐലന്‍ഡ്,32) തെലുങ്ക്,33) വളഭി,34) മദ്ധ്യപ്രദേശ്,35) പാഴ്സി,36) 5,37) കലനാവൂര്‍,38) ട്യൂണിസ്,39) എം.എസ്. സുബലക്ഷ്മി,40) പൈനസ്,41) ഫുട്ബോള്‍,42) വുള്‍ഫിയ,43) പത്തനംതിട്ട,44) ഫ്രഞ്ച് വിപ്ളവം,45) പമ്പ.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites