« »
SGHSK NEW POSTS
« »

Thursday, January 12, 2012

പൊതു വിജ്ഞാനം -68 ( G K )

1. പ്രപഞ്ചത്തില്‍ ഏറ്റവുംകൂടിയ അളവില്‍ ദ്രവ്യം കാണപ്പെടുന്ന അവസ്ഥ?
2. ഊര്‍ജ്ജം അളക്കുന്നതിനുള്ള യൂണിറ്റ്?
3. പുനഃസ്ഥാപിക്കാനാവാത്ത ഊര്‍ജ്ജ സ്രോതസ്സുകള്‍?
4.സൂര്യനില്‍ നടക്കുന്ന ഊര്‍ജോല്പാദനത്തെക്കുറിച്ച് ശാസ്ത്രീയവും ആധികാരികവുമായ വിശദീകരണം ആദ്യമായി നല്‍കിയ ശാസ്ത്രജ്ഞന്‍?
5.  സ്ഥാനംകൊണ്ട് ഒരു വസ്തുവിന് ലഭ്യമാകുന്ന ഊര്‍ജ്ജം?
6. ഉയര്‍ന്ന ഒരു ടാങ്കില്‍ സ്ഥിതിചെയ്യുന്ന ഊര്‍ജ്ജത്തിന്റെ അവസ്ഥ?
7. ഊര്‍ജ്ജത്തെ പുതുതായി സൃഷ്ടിക്കാനോ നശിപ്പിക്കാനോ കഴിയില്ല എന്ന് അനുശാസിക്കുന്ന നിയമം?
8. വൈദ്യുതോര്‍ജ്ജത്തിന്റെ സഹായത്താല്‍ യാന്ത്രികോര്‍ജ്ജം ഉല്പാദിപ്പിക്കുന്ന ഉപകരണമേത്?
9. ഒരു വസ്തുവില്‍ ബലം പ്രയോഗിച്ചാല്‍ അതിന് സ്ഥാനാന്തരം ഉണ്ടാകുന്നില്ലെങ്കില്‍ പ്രവൃത്തിയുടെ അളവ്?
10. ഒരു കുതിരശക്തിക്ക് തുല്യമായ പവര്‍?
11. മര്‍ദ്ദത്തിന്റെ യൂണിറ്റുകള്‍?
12.  ഒരു ദ്രാവകം തിളയ്ക്കുന്ന സ്ഥിരോഷ്മാവ്?
13. മനുഷ്യശരീരത്തിന്റെ ഊഷ്മാവ് എത്ര?
14. ഒരു മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി?
15. ശബ്ദത്തിന്റെ തീവ്രത അളക്കുന്ന യൂണിറ്റ്?
16. മനുഷ്യന്റെ ശ്രവണപരിധിയിലും ഉയര്‍ന്ന ശബ്ദം?
17. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ വേഗത സൂചിപ്പിക്കാനുപയോഗിക്കുന്ന പദം?
18. ശബ്ദത്തിന്റെ ശ്രവണ സ്ഥിരത എത്ര?
19. ശബ്ദതരംഗങ്ങള്‍ പ്രകടിപ്പിക്കാത്ത ഒരു പ്രതിഭാസം?
20. പ്രകാശം സഞ്ചരിക്കുന്നത് അനുപ്രസ്ഥ തരംഗരൂപത്തിലാണെന്ന് സ്ഥാപിച്ച ശാസ്ത്രഞ്ജന്‍?
21. തുല്യമൂടല്‍മഞ്ഞുള്ള മേഖലകളെ യോജിപ്പിച്ചുകൊണ്ട് ഭൂപടത്തില്‍ വരയ്ക്കുന്ന രേഖയാണ്?
22.  ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്നതിനാല്‍ ഏറ്റവും വലിയ നദിയെന്ന് അറിയപ്പെടുന്നത്?
23.  ഏഷ്യയിലെ ഏറ്റവും നീളംകൂടിയ നദി?
24. ഐരാവതി ഏത് രാജ്യത്തെ പ്രധാന നദിയാണ്?
25. പാകിസ്ഥാന്റെ ദേശീയ നദി?
26. ലോകത്തിലെ ഉയരം കൂടിയ വെള്ളച്ചാട്ടമായ എയ്ഞ്ചല്‍ ഫാള്‍സ് ഏത് നദിയിലാണ്?
27. ഭൂമധ്യരേഖയെ രണ്ടുതവണ മുറിച്ചുകടന്നൊഴുകുന്ന നദി?
28. മഞ്ഞനദി, ചൈനയുടെ ദുഃഖം എന്നീ പേരുകളില്‍ അറിയപ്പെടുന്ന നദി?
29. പര്‍വ്വതങ്ങള്‍ രൂപം കൊള്ളുന്നതിന്റെ അടിസ്ഥാനത്തില്‍ അവയെ എത്രയായി തരംതിരിച്ചിരിക്കുന്നു?
30. അതിപുരാതന കാലത്ത് രൂപം കൊണ്ട വളരെ പഴക്കം ചെന്ന പര്‍വ്വതനിരകള്‍?
31. ആല്‍പ്സ് പര്‍വ്വതനിരയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയേത്?
32. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പര്‍വ്വതനിര?
33. പാശ്ചാത്യ പര്‍വ്വതങ്ങള്‍ എന്നറിയപ്പെടുന്ന പര്‍വ്വത നിര?
34. മൌണ്ട് കോട്ടോപാക്സി സ്ഥിതിചെയ്യുന്ന പര്‍വ്വതനിര?
35. കേന്ദ്ര മന്ത്രിസഭയില്‍ അംഗമായ ആദ്യ കമ്മ്യൂണിസ്റ്റുകാരന്‍?
36. ഉസ്താദ് ബിസ്മില്ലാഖാന്‍ ഏത് വാദ്യോപകരണ വാദനത്തിലൂടെയാണ് പ്രശസ്തനായത്?
37. സമ്പൂര്‍ണ വിപ്ളവത്തിനും പാര്‍ട്ടി രഹിത ജനാധിപത്യ പ്രക്രിയയ്ക്കും ആഹ്വാനം നല്‍കിയത്?
38. ബാങ്കോക്ക് ഏഷ്യാഡില്‍ 800 മീറ്ററിലും 500 മീറ്ററിലും സ്വര്‍ണം നേടിയ ഇന്ത്യന്‍ കായിക താരം?
39. കാമരാജ് പ്ളാന്‍ എന്ന പദ്ധതി ആവിഷ്കരിച്ചത്?
40.  സതീഷ് ഗുജ്റാള്‍ ഏത് മേഖലയില്‍ ആണ് തന്റെ കഴിവ് തെളിയിച്ചത്?
41. ബംഗാളിന്റെ പഴയപേര് എന്തായിരുന്നു?
42. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?
43. പ്രശസ്ത ഹിന്ദി സാഹിത്യകാരന്‍ പ്രേംചന്ദിന്റെ യഥാര്‍ത്ഥ നാമം?
44. സ്വപ്ന വാസവദത്തം, പ്രതിജ്ഞാ യൌഗന്ധാരായന, ചാരുദത്തന്‍ എന്നീ പ്രസിദ്ധ കൃതികള്‍ രചിച്ചത്?
45. ഇന്ത്യയ്ക്ക് സ്വാതന്ത്യ്രം ലഭിച്ച സമയത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആരായിരുന്നു?


  ഉത്തരങ്ങള്‍
1) പ്ളാസ്മ, 2) ജൂള്‍, 3) കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം, 4) ഹാന്‍സ് ബേത്, 5) സ്ഥിതികോര്‍ജം, 6) സ്ഥിതികോര്‍ജം, 7) ഊര്‍ജ്ജസംരക്ഷണ നിയമം, 8) മോട്ടോര്‍, 9) പൂജ്യം, 10) 746 വാട്ട്, 11) പാസ്കല്‍, ടോര്‍, 12) തിളനില, 13) 37 ഡിഗ്രി സെല്‍ഷ്യസ്, 14) വികിരണം, 15) ഡെസിബെല്‍, 16) അള്‍ട്രാസോണിക് സൌണ്ട്, 17) സൂപ്പര്‍ സോണിക്, 18) പത്തിലൊന്ന്, 19) പോളറൈസേഷന്‍, 20) അഗസ്റ്റസ് ഫ്രെണല്‍, 21) ഐസോറൈമുകള്‍, 22) ആമസോണ്‍, 23) യാങ്ടിസീ, 24) ശ്രീലങ്ക, 25) സിന്ധു, 26) കരോണി നദി, 27) സയര്‍ നദി, 28) ഹ്വയാങ്ഹോ നദി, 29) നാല്, 30) ഓള്‍ഡ് ഫോള്‍ഡ് മൌണ്ടന്‍സ്, 31) മൌണ്ട് ബ്ളാന്‍ക്, 32) ആരവല്ലി, 33) ആന്‍ഡീസ്, 34) ആന്‍ഡീസ്, 35) ഇന്ദ്രജിത് ഗുപ്ത, 36) ഷഹനായ്, 37) ജയപ്രകാശ് നാരായണ്‍, 38) ജ്യോതിര്‍മയി സിക്ദര്‍, 39) കുമാരസ്വാമി കാമരാജ്, 40) ചിത്രകല, 41) വംഗദേശം, 42) ബേബി ദുര്‍ഗ, 43) ധന്‍പത് റായ്, 44)ഭാസന്‍, 45) ജെ.ബി. കൃപലാനി.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites