« »
SGHSK NEW POSTS
« »

Wednesday, January 18, 2012

പൊതു വിജ്ഞാനം -71 ( G K )

 1. ഇന്ത്യന്‍ നാവികസേനയുടെ കീഴിലുള്ള ഏറ്റവും വേഗതയേറിയ ടാങ്കര്‍?
2. നാവിക മ്യൂസിയമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നാവികസേനയുടെ കീഴിലുള്ള കപ്പല്‍ ഏത്?
3. അത്യന്താധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുള്ള ഇന്ത്യന്‍ നാവികസേനയുടെ അതിവേഗ ആക്രമണ കപ്പല്‍?
4. ആദ്യത്തെ ഇന്ത്യക്കാരനായ ചീഫ് ഒഫ് നേവല്‍ സ്റ്റാഫ്?
5. നേവിയില്‍ കമ്മിഷന്‍ഡ് റാങ്ക് ലഭിച്ച ആദ്യത്തെ ഇന്ത്യക്കാരന്‍?
6. ആണവ അന്തര്‍വാഹിനി സ്വന്തമായി നിര്‍മ്മിച്ച എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
7. തദ്ദേശീയമായി നിര്‍മ്മിച്ച ഏറ്റവും വേഗതയേറിയ മിസൈല്‍ ബോട്ട്?
8. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ അന്തര്‍വാഹിനി?
9. ആണവോര്‍ജ്ജംകൊണ്ട് പ്രവര്‍ത്തിക്കുന്ന ആദ്യ സബ്മറൈന്‍?
10. 1997ല്‍ നാവികസേനയുടെ ഭാഗമായിത്തീര്‍ന്ന തദ്ദേശീയ നിര്‍മ്മിത യുദ്ധക്കപ്പല്‍?
11. 2005 ഏപ്രിലില്‍ കേരളത്തില്‍ കമ്മിഷന്‍ ചെയ്ത നാവിക അക്കാഡമി സ്ഥിതിചെയ്യുന്നത്?
12. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഇന്ത്യന്‍ നേവി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനം?
13. പ്രോജക്ട് 17-എ യുടെ ഭാഗമായി 2009ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഇന്ത്യയുടെ യുദ്ധക്കപ്പല്‍?
14. ഇന്ത്യന്‍ നാവികസേനയുടെ പ്രോജക്ട് 15 എ പദ്ധതിപ്രകാരം നിര്‍മ്മിച്ച യുദ്ധക്കപ്പല്‍?
15. ഇന്ത്യന്‍ വ്യോമസേനയ്ക്ക് ലോകത്തില്‍ വലിപ്പത്തില്‍ എത്രാം സ്ഥാനമാണ്?
16. വ്യോമസേനയുടെ ഇന്ത്യക്കാരനായ ആദ്യ എയര്‍ മാര്‍ഷല്‍?
17. ഇന്ത്യ വികസിപ്പിച്ചെടുത്ത ഏറ്റവും ചെറിയ യുദ്ധ വിമാനം?
18. ഇപ്പോഴത്തെ പാകിസ്ഥാന്‍ പ്രധാനമന്ത്രി?
19. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ആദ്യത്തെ യാത്രാവിമാനം?
20. വ്യോമസേനാ ദിനം?
21. ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ കാലത്തെ പേര്?
22. ഇന്ത്യന്‍ വ്യോമസേന രൂപീകൃതമാക്കാന്‍ ശുപാര്‍ശ ചെയ്ത കമ്മിറ്റി?
23. റാംജെറ്റ് തത്വം ആദ്യമായി ഉപയോഗിച്ച ഇന്ത്യന്‍ മിസൈല്‍?
24. ഇന്ത്യന്‍ വ്യോമസേന സുവര്‍ണ്ണ ജൂബിലി ആഘോഷിച്ച വര്‍ഷം?
25. ബാംഗ്ളൂരിലെ ഹിന്ദുസ്ഥാന്‍ എയ്റോനാട്ടിക്സില്‍ നിര്‍മ്മിച്ച് ഇസ്രായേലിന് നല്‍കിയ ഹെലികോപ്ടര്‍?
26. ഇന്ത്യയുടെ ആദ്യത്തെ വിദേശ വായുസേനാ താവളം?
27. 'ഷംഷേര്‍' എന്ന പേരില്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ അറിയപ്പെടുന്ന യുദ്ധവിമാനം?
28. അഭ്യാസ പ്രകടനങ്ങള്‍ക്കായി ഇന്ത്യന്‍ എയര്‍ഫോഴ്സിലുള്ള പ്രത്യേക വിഭാഗം?
29. എയര്‍ഫോഴ്സ് ടെക്നിക്കല്‍ കോളേജ് സ്ഥിതിചെയ്യുന്നത്?
30. എയര്‍ഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് സ്ഥിതിചെയ്യുന്നത്?
31. ഇന്ത്യ ഇസ്രായേലില്‍നിന്ന് വാങ്ങിയ വ്യോമപ്രതിരോധ റഡാര്‍?
32. സി.ആര്‍.പി.എഫിന്റെ ആസ്ഥാനം?
33. സി. ആര്‍.പി.എഫ് എന്ന പേര് സ്വീകരിച്ചത് എന്ന്?
34. ആദ്യത്തെ മഹിളാ ബറ്റാലിയന്‍ രൂപീകൃതമായ വര്‍ഷം?
35. ബി.എസ്.എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്) രൂപീകൃതമായതെന്ന്?
36. എന്‍.എസ്.ജിയുടെ ആപ്തവാക്യം?
37. ഇന്ത്യയുടെ അണു പരീക്ഷണത്തിന്റെ തലവന്‍?
38. രണ്ടാം അണുപരീക്ഷണത്തിന്റെ രഹസ്യ കോഡ്?
39. ഇന്ത്യയില്‍ ആദ്യമായി വിദൂരവിദ്യാഭ്യാസം ആരംഭിച്ചത്?
40. ആദ്യത്തെ ആദിവാസി സര്‍വകലാശാല?
41. ഗ്രാമീണമേഖലയിലെ സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കാനായി ആരംഭിച്ച പദ്ധതി?
42. ടെലിവിഷന്‍ ഉടഒ സേവനം നിലവില്‍ വന്നത്?
43. 'ബംഗാള്‍ ഗസറ്റ്' പ്രസിദ്ധീകരിച്ച വ്യക്തി?
44. ഇന്ത്യയിലെ ആദ്യത്തെ ഇ-ന്യൂസ് പേപ്പര്‍?
45. 'യുണൈറ്റഡ് ന്യൂസ് ഒഫ് ഇന്ത്യ' നിലവില്‍ വന്നത്?

  ഉത്തരങ്ങള്‍
1) ഐ.എന്‍.എസ്. ആദിത്യ, 2) ഐ. എന്‍. എസ്. വിക്രാന്ത്, 3) ഐ. എന്‍. എസ് ബംഗാരം, 4) വൈസ് അഡ്മിറല്‍ ആര്‍.ഡി കത്താരി, 5) ഡി.എന്‍. മുഖര്‍ജി, 6) ആറ് (യു. എസ്, റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവ). 7) ഐ. എന്‍. എസ്. പ്രഹാര്‍, 8) ഐ. എന്‍. എസ്. ശല്‍ക്കി, 9)  ഐ. എന്‍. എസ്. ചക്ര, 10) ഐ. എന്‍. എസ്. ഗറിയാല്‍, 11) കണ്ണൂര്‍ ജില്ലയിലെ ഏഴിമലയില്‍, 12) ഓപ്പറേഷന്‍ സീ വേവ്സ്, 13) ഐ.എന്‍.എസ്. ശിവാലിക് , 14) ഐ. എന്‍. എസ്. ചെന്നൈ 15) മൂന്ന്, 16) എസ്. മുഖര്‍ജി, 17) ലൈറ്റ് കോംബാറ്റ് എയര്‍ ക്രാഫ്റ്റ്  ലക്ഷ്യ, 18) യൂസഫ് റാസ ഗിലാനി, 19) സരസ്, 20) ഒക്ടോബര്‍ 8, 21) വെസ്റ്റ്ലാന്‍ഡ് വ്യാപിതി എയര്‍ക്രാഫ്റ്റ്, 22) സാന്‍സ് ഹര്‍ട്ട് കമ്മിറ്റി, 23) ആകാശ്, 23) 2006 (ഒക്ടോബര്‍ 8), 25) ധ്രുവ്, 26) ഫാര്‍ക്കോരില്‍, 27) ജഗ്വാര്‍, 28) സൂര്യ കിരണ്‍ ടീം, 29) ബാംഗ്ളൂര്‍, 30) കോയമ്പത്തൂര്‍, 31) ഗ്രീന്‍പൈന്‍ റഡാറുകള്‍, 32) ന്യൂഡല്‍ഹി, 33) 1949 ഡിസംബറില്‍, 34) 1986, 35) 1965, 36) സര്‍വത്ര സര്‍വോതം സുരക്ഷ, 37) ഡോ. രാജാ രാമണ്ണ, 38) ബുദ്ധന്‍ വീണ്ടും ചിരിക്കുന്നു, 39) ഡല്‍ഹി യൂണിവേഴ്സിറ്റി, 40) ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി, 41) മഹിളാ സമാഖ്യ പദ്ധതി, 42) 2004 ഡിസംബര്‍ 16, 43) ജെയിംസ് എ. ഹിക്കി, 44) ദിന്യൂസ് പേപ്പര്‍ ടുഡേ, 45) 1959, ഡിസംബര്‍ 11

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites