« »
SGHSK NEW POSTS
« »

Wednesday, January 18, 2012

പൊതു വിജ്ഞാനം -72 ( G K )

1. ഇന്ത്യയുടെ ഏറ്റവും പ്രധാന ഇറക്കുമതിയിനം?
2. പ്രത്യേക സാമ്പത്തികമേഖല ആക്ട് നിയമമായ വര്‍ഷം?
3. പ്രത്യേക സാമ്പത്തികമേഖലയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വ്യാപകമായി പ്രതിഷേധവും അതിനെത്തുടര്‍ന്ന് അക്രമവും ഉണ്ടായ സംസ്ഥാനം?
4. ഇന്ത്യ - ആസിയാന്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്?
5. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ നേരിട്ടുള്ള വിദേശനിക്ഷേപമെത്തുന്നത് ഏത് രാജ്യത്തുനിന്നാണ്?
6. ഇന്‍വെസ്റ്റ്മെന്റ് കമ്മിഷന്‍ സ്ഥാപിതമായത്?
7. സര്‍വരാജ്യ സഖ്യം നിലവില്‍ വന്നതെന്ന്?
8. സര്‍വരാജ്യ സഖ്യത്തിന്റെ ആസ്ഥാനം?
9. സര്‍വരാജ്യ സഖ്യം പിരിച്ചുവിടപ്പെട്ടതെന്ന്?
10. ഐക്യരാഷ്ട്ര സംഘടന നിലവില്‍ വന്നതെന്ന്?
11. യു.എന്‍.ഒയുടെ ആസ്ഥാനം?
12. ദൈനംദിന നടപടികള്‍ക്കായി ഐക്യരാഷ്ട്രസഭയില്‍ ഉപയോഗിക്കുന്ന ഭാഷ?
13. യു.എന്‍.ഒയുടെ യൂറോപ്യന്‍ ആസ്ഥാനം?
14. ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ സെക്രട്ടറി ജനറല്‍?
15. ഏഷ്യക്കാരനായ രണ്ടാമത്തെ സെക്രട്ടറി ജനറല്‍?
16. യു.എന്നിന്റെ ആദ്യത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍?
17. സുരക്ഷാ സമിതി എടുക്കുന്ന തീരുമാനങ്ങള്‍ പാസാകാന്‍ വേണ്ട കുറഞ്ഞ ഭൂരിപക്ഷം?
18. യു.എന്‍ പൊതുസഭയില്‍ ഒരുരാജ്യത്തിന് എത്രവോട്ടുചെയ്യാം?
19. സുരക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ പ്രത്യേക അധികാരം?
20. വിവിധ രാഷ്ട്രങ്ങളിലേക്ക് സമാധാന സേനയെ അയയ്ക്കുന്നത്?
21. യു.എന്‍ ട്രസ്റ്റീഷിപ്പ് സമിതി സമ്മേളിക്കുന്നത്?
22. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
23. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയില്‍ അംഗമായത്?
24. ഐക്യരാഷ്ട്ര സംഘടനയില്‍ ആദ്യമായി മലയാളത്തില്‍ പ്രസംഗിച്ചത്?
25. ലോകാരോഗ്യസംഘടനയുടെ പ്രസിഡന്റായ ഏക ഭാരതീയ വനിത?
26. ലോകബാങ്ക് രൂപീകൃതമായത് എവിടെവച്ച്?
27. ബ്രട്ടണ്‍വുഡ് സഹോദരിമാര്‍ എന്ന് അറിയപ്പെടുന്നത്?
28. അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ആസ്ഥാനം?
29. ലോകാരോഗ്യസംഘടനയുടെ നിലവിലുള്ള പ്രസിഡന്റ്?
30. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രഥമ പ്രസിഡന്റ്!
31. യുനിസെഫ് എന്ന സംഘടനയ്ക്ക് നോബല്‍ സമാധാന സമ്മാനം ലഭിച്ച വര്‍ഷം?
32. യുനിസെഫ് ഇപ്പോള്‍ അറിയപ്പെടുന്ന പേര്?
33. അന്തര്‍ദ്ദേശീയ മനുഷ്യാവകാശ ദിനം?
34. 35-ാമത് ഇഒചഏഘ ഉച്ചകോടിയുടെ വര്‍ഷം, വേദി?
35. ആഫ്രിക്ക ഫണ്ട് കമ്മിറ്റിയുടെ ആദ്യ ചെയര്‍മാന്‍?
36. സാര്‍ക്ക് രൂപീകൃതമായത് എവിടെ?
37. 14-ാമത് സാര്‍ക്ക് സമ്മേളനത്തിന്റെ വേദി, വര്‍ഷം?
38. യൂറോപ്യന്‍ യൂണിയന്‍ എന്ന് പേര് സ്വീകരിച്ച ഉടമ്പടി?
39. യൂറോ നിലവില്‍ വന്നത്?
40. ആസിയന്‍ രൂപീകരണത്തിന് വഴി തെളിച്ച പ്രഖ്യാപനം നടന്നത്?
41. 1992 ല്‍ ഒപ്പെക് അംഗത്വം ഉപേക്ഷിച്ച അംഗരാജ്യം?
42. ഇന്റര്‍പോളിന്റെ പൂര്‍ണരൂപം?
43. ഇന്ത്യയില്‍ ഇന്റര്‍പോളിനെ പ്രതിനിധീകരിക്കുന്നത് ആരാണ്?
44. ജി 8 ല്‍ അംഗമായ ഏക ഏഷ്യന്‍ രാജ്യം?
45. ജി 8 ന്റെ 35-ാമത് സമ്മേളനവേദി, വര്‍ഷം?

  ഉത്തരങ്ങള്‍
1) പെട്രോളിയം ഉത്പന്നങ്ങള്‍,  2) 2005 ജൂണ്‍ , 3) ഒറീസ, 4) 2010 ജനുവരി 1 ,  5) ഹോങ്കോംഗ്, ചൈന,  6) 2004 ഡിസംബര്‍, 7) 1920 ഏപ്രില്‍ 10, 8) ജനീവ, 9) 1946 ഏപ്രില്‍, 10) 1945, ഒക്ടോബര്‍ 24, 11) ന്യൂയോര്‍ക്ക്, 12) ഇംഗ്ളീഷ്, ഫ്രഞ്ച്, 13) ജനീവ, 14) ട്രിഗ്വേ ലീ (നോര്‍വെ, യൂറോപ്പ് 1946 - 52), 15) ബാന്‍കി മൂണ്‍, 16) ലൂയി ഫെക്കറ്റ്, 17) 9 (ആകെ 15 അംഗങ്ങള്‍), 18)  അഞ്ച്, 19) വീറ്റോപവര്‍, 20) സുരക്ഷാസമിതി, 21) 2 വര്‍ഷം കൂടുമ്പോള്‍, 22) ഹേഗ് (നെതര്‍ലാന്റ്സ്), 23) 1945 ഒക്ടോബര്‍ 30, 24) മാതാ അമൃതാനന്ദമയി, 25) രാജ്കുമാരി അമൃത്കൌര്‍, 26) ബ്രട്ടണ്‍വൂഡ്, 27) ലോകബാങ്കും ഐ.എം.എഫും, 28) ജനീവ, 29) ഡോ. മാര്‍ഗരറ്റ് ചാന്‍, 30) ഫിലിപ്പ് കിര്‍ഷ്, 31) 1965, 32) യുണൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ട്, 33) ഡിസംബര്‍ 10, 34) 2009, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, 35) രാജീവ്ഗാന്ധി, 36) ഡാക്കയില്‍ (ബംഗ്ളാദേശ്), 37)കൊളംബോ, 2008, 38) 1991 ലെ മാസ്ട്രിച്ച് ഉടമ്പടി 39) 1999 ജനുവരി 1, 40) ബാങ്കോക്ക്, തായ്ലന്റ്, 41) ഇക്വഡോര്‍ , 42)ഇന്റര്‍നാഷണല്‍ ക്രിമിനല്‍ പൊലീസ്  ഓര്‍ഗനൈസേഷന്‍, 43) സി.ബി.ഐ, 44) ജപ്പാന്‍, 45) ഇറ്റലി, 2009.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites