മത്സ്യവിഭവങ്ങള്‍ കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന് ഏറെക്കാലം മുമ്പുതന്നെ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. ചിലയിനം മത്സ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ഹൃദയത്തിന് ഗുണകരമായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍, എല്ലാത്തരം മത്സ്യവിഭവങ്ങളും കഴിച്ചാല്‍ ഈ ഗുണഫലം ലഭിക്കുമെന്ന് കരുതേണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കുന്നു. മാത്രമല്ല, ചില വിഭവങ്ങള്‍ ഗുണത്തേക്കാളേറെ ഹൃദയത്തിന് ദോഷമാണ് സമ്മാനിക്കുകയെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംഘടനയ്ക്ക് വേണ്ടി ഹവായ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥി ലിക്‌സിന്‍ മെങ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. കഴിഞ്ഞയാഴ്ച ഒര്‍ലാന്‍ഡോയില്‍ നടന്ന സംഘടനാ വാര്‍ഷിക യോഗത്തില്‍ ഈ പഠനറിപ്പോര്‍ട്ട് ചര്‍ച്ചയ്‌ക്കെടുത്തിരുന്നു.
എണ്ണയില്‍ പൊരിച്ചെടുക്കുന്ന മത്സ്യം, ഉപ്പിട്ട് ഉണക്കിയെടുത്ത മത്സ്യം എന്നിവയിലൊന്നും ഒമേഗ-3 ഫാറ്റി ആസിഡിന്റെ അംശമില്ലെന്ന് പഠനത്തില്‍ വ്യക്തമായി. വേവിച്ചതോ മൈക്രോവേവ് ഓവനില്‍വെച്ച് ബേക്ക് ചെയ്തതോ ആയ മത്സ്യവിഭവങ്ങളില്‍ മാത്രമേ ഒമേഗ-3 കണ്ടെത്തിയിട്ടുള്ളൂ. ഹൃദയത്തിന് നന്നെന്ന് കരുതി എത്രയെങ്കിലൂം വറുത്ത മത്സ്യങ്ങള്‍ കഴിച്ചിട്ട് യാതൊരു പ്രയോജനവുമുണ്ടാകില്ലെന്നര്‍ഥം.
'പൊരിച്ച മീനും പാകംചെയ്ത മീനും തമ്മിലുള്ള താരതമ്യമല്ല പഠനത്തിന്റെ ലക്ഷ്യം. പക്ഷേ, രണ്ടിന്റെയും ഗുണവശങ്ങള്‍ പരിശോധിക്കുമ്പോള്‍ പാകംചെയ്ത മീനാണ് ഹൃദയത്തിന് ഏറെ നല്ലതെന്ന് തെളിയുന്നു. പൊരിച്ച മീനാകട്ടെ ദോഷകരവും' -ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലിക്‌സിന്‍ മെങ് പറയുന്നു. ഉണക്കമത്സ്യം കഴിക്കുന്നതും ഹൃദയത്തിന് ദോഷം സൃഷ്ടിക്കുമെന്ന് ലിക്‌സിന്‍ മെങ് കൂട്ടിച്ചേര്‍ക്കുന്നു.
ഒമേഗ-3 ഫാറ്റി ആസിഡ് ഉള്‍പ്പെടുന്ന മീന്‍ കഴിക്കുന്നയാളുകള്‍ക്ക് ഹൃദ്രോഗസാധ്യത കുറയുന്നുണ്ടെന്ന് പഠനത്തില്‍ ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിട്ടുണ്ട്. 82,243 പുരുഷന്‍മാരിലും 1,03,884 സ്ത്രീകളിലുമായി അതിവിപുലമായ പഠനമാണ് നടത്തിയത്. ഇവരില്‍ മീന്‍ കഴിക്കാത്തവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് 23 ശതമാനം ഹൃദ്രോഗസാധ്യത അധികമാണെന്ന് പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

0 comments:
Post a Comment