« »
SGHSK NEW POSTS
« »

Wednesday, January 25, 2012

പൊതു വിജ്ഞാനം -77 ( G K )

1. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ്?
2. ഇ. ഇ.ജി കണ്ടുപിടിച്ചത്?
3. രോഗാണുവിമുക്ത ശസ്ത്രക്രിയയുടെ പിതാവ്?
4. വെള്ളത്തില്‍ മഷി കലക്കി ശത്രുക്കളില്‍നിന്ന് രക്ഷനേടുന്ന ജീവി?
5. മണ്ണിര, അട്ട എന്നിവ ഉള്‍പ്പെടുന്ന ജന്തുവിഭാഗം?
6. വംശനാശം സംഭവിക്കാനിടയുള്ള ജീവികളുടെ വിവരങ്ങളടങ്ങിയ പുസ്തകം?
7. ന്യൂക്ളിയസോടുകൂടിയ ചുവന്ന രക്താണുക്കള്‍ ഉള്ള ഒരേ ഒരു സസ്തനി?
8. 'ഡെവിള്‍ ഫിഷ്' എന്നറിയപ്പെടുന്ന ജീവി?
9. പശുവിന്റെ ശരീരത്തിലെ ക്രോമസോമുകളുടെ എണ്ണം?
10. 'പറക്കുന്ന സസ്തനി' എന്നറിയപ്പെടുന്നത്?
11. ഗ്രഹങ്ങള്‍ സൂര്യനെ വൃത്താകൃതിയിലുള്ള പഥത്തിലൂടെ ചുറ്റിസഞ്ചരിക്കുന്നു  എന്ന് പറഞ്ഞത്?
12. 'സൂര്യന്റെ ഇഷ്ടഭാജനം' എന്നറിയപ്പെടുന്നത്?
13. ഭൂമി സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്യുന്നുവെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍?
14. വ്യാഴഗ്രഹത്തെപ്പറ്റി പഠിക്കാനായി യു.എസ് വിക്ഷേപിച്ച പേടകം?
15. ഒരു ഭൂസ്ഥിര ഉപഗ്രഹത്തിന്റെ പരിക്രമണകാലം?
16. 'നൂറ്റാണ്ടിന്റെ വാല്‍നക്ഷത്രം' എന്നറിയപ്പെടുന്നത്?
17. ലോകത്തിലെ ആദ്യത്തെ ബഹിരാകാശ ദൂരദര്‍ശിനി?
18. ലോകത്തിലെ ആദ്യത്തെ കാലാവസ്ഥ ഉപഗ്രഹം?
19. ട്രിറ്റോണ്‍ ഏതു ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
20. ചന്ദ്രന്റെ ഉപരിതലത്തില്‍ ധാരാളമായി കാണപ്പെടുന്ന മൂലകം?
21. സൌരയുഥത്തിന് വെളിയില്‍ പുതിയ ഗ്രഹങ്ങളെ കണ്ടെത്താന്‍ അയച്ച പേടകം?
22. 'പ്രപഞ്ചം മുഴുവന്‍ എന്റെ നാടാണ്' എന്നത് ആരുടെ കാഴ്ചപ്പാടാണ്?
23. തമോഗര്‍ത്തം എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
24. ഏറ്റവും വലിയ ക്ഷുദ്രഗ്രഹം?
25. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങള്‍?
26. ടൈറ്റന്‍ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹമാണ്?
27. ഗ്രഹങ്ങളുടെ ചലനനിയമങ്ങള്‍ ആവിഷ്കരിച്ചത് ആര്?
28. ഭൂമിയെ ചുറ്റിയ ആദ്യ അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി?
29. സെഡ്ന, ക്വോ ഓവാര്‍ എന്നിവ എന്താണ്?
30. 'നാസ' സ്ഥാപിതമായ വര്‍ഷമേത്?
31. ഹബിള്‍ ടെലസ്കോപ്പ് സ്ഥാപിച്ചിരിക്കുന്നതെവിടെ?
32. സൌരധൂളികള്‍ ശേഖരിച്ച ബഹിരാകാശ ദൌത്യമേത്?
33. ബഹിരാകാശ വാഹനങ്ങളില്‍ വളര്‍ത്തുന്ന സസ്യമേത്?
34. 'ലക്ഷ്മീപ്ളാനം' എന്നറിയപ്പെടുന്ന വിശാല പീഠഭൂമി ഏതു ഗ്രഹത്തിലാണ്?
35. ഭൂമിക്കുപുറമേ, ഹരിതഗൃഹപ്രഭാവമുള്ള ഗ്രഹമേത്?
36. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം?
37. ഇന്ത്യ റിപ്പബ്ളിക് ആയ ദിവസം?
38. ലോകത്തില്‍ എഴുതപ്പെട്ടിട്ടുള്ളവയില്‍ വച്ച് ഏറ്റവും വലിയ ഭരണഘടനയുള്ള രാജ്യം?
39. ഭരണഘടനാ നിയമനിര്‍മ്മാണ സഭയുടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്ഥിര അദ്ധ്യക്ഷന്‍?
40. ഭരണഘടനാ നിര്‍മ്മാണസഭ രൂപംകൊണ്ടത്?
41. ഭരണഘടനയുടെ കരട് നിര്‍മ്മാണസമിതി നിലവില്‍ വന്നത്?
42. ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷ്യന്‍?
43. അലിഖിത ഭരണഘടനയുള്ള രാജ്യങ്ങള്‍?
44. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്?
45. ഭരണഘടയുടെ ആമുഖം എത്ര പ്രവാശ്യം ഭേദഗതി ചെയ്തിട്ടുണ്ട്?

  ഉത്തരങ്ങള്‍
1) എഡ്വോര്‍ഡ് ജന്നര്‍, 2) ഹാന്‍സ്ബെര്‍ജര്‍,3) ജോസഫ് ലിസ്റ്റര്‍, 4) കണവ, 5) അനലിഡ, 6) റെഡ് ഡേറ്റാ ബുക്ക്, 7) ഒട്ടകം, 8) ഒക്ടോപ്പസ്, 9) 60, 10) വവ്വാല്‍, 11) കോപ്പര്‍നിക്കസ്,
12) ശുക്രന്‍, 13) കോപ്പര്‍നിക്കസ്, 14) ഗലീലിയോ, 15) 24 മണിക്കൂര്‍, 16) ഹേല്‍ബോപ്പ്, 17) ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി, 18) ടൈറോസ്, 19) നെപ്ട്യൂണ്‍, 20) അലുമിനിയം, 21) കോറോത്ത്, 22) കല്‍പ്പനാ ചൌള, 23) ജോണ്‍ വീലര്‍, 24) സിറസ്, 25) ബുധനും ശുക്രനും, 26) ശനി, 27) കെപ്ളര്‍, 28) ജോണ്‍ എച്ച്. ഗ്ളെന്‍,29) ചെറുഗ്രഹങ്ങള്‍, 30) 1958, 31) ബഹിരാകാശത്ത്, 32) ജെനസിസ്, 33) ക്ളോറെല്ല,34) ശുക്രന്‍, 35) ശുക്രന്‍, 36) ഹൈഡ്രജന്‍,37) 1950, ജനുവരി 26, 38) ഇന്ത്യ, 39) ഡോ. രാജേന്ദ്രപ്രസാദ്, 40) 1946 ഡിസംബര്‍ 6, 41) 1947 ആഗസ്റ്റ് 29, 42) ഡോ. ബി. ആര്‍. അംബേദ്കര്‍, 43) ബ്രിട്ടണ്‍, ഇസ്രയേല്‍, 44) ജവഹര്‍ലാല്‍ നെഹ്റു, 45) ഒരു തവണ.

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites