നമുക്കേവര്‍ക്കും ഏറെ പ്രിയങ്കരമായ മധുരാഹാരമാണല്ലോ തേന്‍. ശരീരത്തിനാവശ്യമായ മിക്ക മൂലകങ്ങളും അടങ്ങിയിട്ടുള്ള തേന്‍ വര്‍ധിച്ച തോതില്‍ ഊര്‍ജവും പ്രദാനം ചെയ്യുന്നു. നേരിട്ട് രക്തത്തില്‍ ലയിക്കുമെന്നതിനാല്‍ ഈ ഊര്‍ജം അതിവേഗം ശരീരത്തിന് ലഭിക്കുകയും ക്ഷീണം എളുപ്പത്തില്‍ മാറുകയും ചെയ്യുന്നു. അതിനാല്‍ കനത്ത മത്സരങ്ങള്‍ക്കുശേഷം നഷ്ടപ്പെട്ട ശക്തി വീണ്ടെടുക്കാന്‍ കായികാഭ്യാസികളും മറ്റും തേന്‍ കഴിക്കാറുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വൃദ്ധര്‍ക്കുമെല്ലാം തന്നെ ഏതു സമയത്തും രോഗാവസ്ഥയില്‍പ്പോലും തേന്‍ കഴിക്കാം. അമൃതതുല്യമായ തേനിന്റെ ഔഷധഗുണങ്ങളെക്കുറച്ച് പ്രാചീന വൈദ്യഗ്രന്ഥങ്ങളായ ചരകസംഹിത, ശുശ്രുതസംഹിത, അഷ്ടാംഗഹൃദയം തുടങ്ങിയവയിലൊക്കെ പരാമര്‍ശിച്ചിട്ടുണ്ട്.
തേന്‍ സേവിക്കുന്നതുവഴി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിക്കുകയും രക്തം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. ഹൃദയപേശികള്‍ക്ക് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തപ്രവാഹവും സുഗമമാക്കുന്നു. ദഹനേന്ദ്രിയത്തിന്റെ ചലനങ്ങള്‍ ഉത്തേജിപ്പിച്ച് ദഹനം എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിനു സഹായകമാണ് തേനിലെ ഘടകങ്ങളായ സ്നേഹാങ്ങള്‍. വിവിധ ആന്തരിക ഗ്രന്ഥികളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതിനുതകുന്നു ഇതിലടങ്ങിയിരിക്കുന്ന കാല്‍സ്യം.
നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ള ഒട്ടേറെ ആയുര്‍വേദ-ഹോമിയോ-യുനാനി-നാടന്‍ മരുന്നുകളിലെ അവശ്യചേരുവയാണ് തേന്‍. കൃത്രിമമായി നിര്‍മിക്കപ്പെടുന്ന പഞ്ചസാരയുടെ യാതൊരു ദൂഷ്യവശവും ഈ പ്രകൃതിദത്ത മധുരവസ്തുവിനില്ല. ഉറങ്ങുന്നതിനു മുമ്പ് ഒരു ഗ്ലാസ് തണുത്തവെള്ളത്തില്‍ രണ്ടു ടീസ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് സുഖനിദ്ര പ്രദാനം ചെയ്യുന്നു. മാത്രമല്ല, രാത്രിയില്‍ അമിതമായി മൂത്രം ഉണ്ടാകുന്നതിനെ തടയുകയും പ്രത്യേകിച്ച്, കുട്ടികള്‍ രാത്രിയില്‍ കിടക്കയില്‍ മൂത്രമൊഴിക്കുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ചുമ, ജലദോഷം, തൊണ്ടയിലെ കഫക്കെട്ട് തുടങ്ങിയ അസ്വസ്ഥകളകറ്റുന്നതിനു തുളസിയിലനീരില്‍ തേന്‍ ചേര്‍ത്തു സേവിക്കുന്നത് ഗുണകരമാണ്. നല്ല ചൂടുള്ള വെള്ളത്തില്‍ തേന്‍ ചേര്‍ത്ത ശേഷം ആവി പിടിക്കുന്നത് ശ്വാസതടസ്സം മാറാന്‍ സഹായിക്കുന്നു. ദേഹത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനാല്‍ തേന്‍ സേവിക്കുന്നത് ആസ്ത്മ പോലുള്ള രോഗമുള്ളവര്‍ക്കും ഏറെ പ്രയോജനകരമാണ്.
ദീര്‍ഘായുസ്സ് നല്കുന്ന ഒരു ദിവ്യൗഷധമായാണ് തേന്‍ കണക്കാക്കപ്പെടുന്നത്. കാന്‍സര്‍, ആര്‍ത്രൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍പോലും അകറ്റിനിര്‍ത്താന്‍ തേന്‍ സേവിക്കുന്നതുവഴി കഴിയുമത്രെ! കാല്‍സ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന ഓസ്റ്റിയോ പൊറോസിസ് എന്ന അസ്ഥിരോഗത്തെ ചെറുക്കുന്നതിനു തേന്‍ സഹായകമാണ്.
മുറിവും ചതവും മറ്റും വേഗം ഭേദമാക്കുന്നതിനു തേന്‍ പുരട്ടിയാല്‍ മതി. പൊള്ളിയ ഭാഗത്ത് ഉടന്‍ തേന്‍ പുരട്ടുന്നത് ആ ഭാഗത്തെ വേദനയകറ്റുന്നതിനും അതിവേഗം സുഖപ്പെടുന്നതിനും ഉതകുന്നു. ഒരു പ്രകൃതിദത്ത അണുനാശകമാണ് തേന്‍. അര്‍ബുദത്തെ ചെറുക്കുന്നതിനു സഹായകമായ ഒട്ടേറെ ആന്‍റി ഓക്‌സിഡന്‍റുകള്‍ അടങ്ങിയിട്ടുണ്ട് ഇതില്‍. ഒരു മള്‍ട്ടി വിറ്റാമിന്‍ ടോണിക് ആയ തേന്‍ നിത്യേന സേവിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും രോഗങ്ങളെ ചെറുക്കുന്നതിനും ഒപ്പം മാനസികസമ്മര്‍ദം കുറയ്ക്കുന്നതിനും ഗുണപ്രദമാണ്.

0 comments:
Post a Comment