« »
SGHSK NEW POSTS
« »

Thursday, January 12, 2012

പൊതു വിജ്ഞാനം - 65 ( G K )

1. ദേശീയ പതാകയിലെ അശോക ചക്രത്തില്‍ എത്ര ആരക്കാലുകള്‍ ഉണ്ട്?
2. ഗാന്ധിപീസ് ഫൌണ്ടേഷന്‍ സ്ഥാപിച്ചത് എന്ന്?
3.  ശ്രീകൃഷ്ണനെപ്പറ്റി ആദ്യമായി പരാമര്‍ശിച്ച ഗ്രന്ഥം?
4. ഉജ്ജയിനി നഗരത്തിന്റെയും പാടലീപുത്രത്തിന്റെയും പ്രഭു എന്ന് വിശേഷിപ്പിക്കപ്പെട്ടത് ആരെ?
5. പാറ തുരന്ന് നിര്‍മ്മിച്ച എല്ലോറയിലെ ക്ഷേത്രം?
6. തിമൂര്‍ ഇന്ത്യ ആക്രമിച്ചത്?
7. രാമചരിതമാനസം, കവിതാവലി, ഗീതാവലി എന്നിവ എഴുതിയത്?
8. 1739-ല്‍ നാദിര്‍ഷാ ഇന്ത്യ ആക്രമിച്ചത് ആരുടെ ഭരണകാലത്ത്?
9. ദേശസ്നേഹം മതവും മതം എന്നാല്‍ ഇന്ത്യയോടുള്ള സ്നേഹവും ആണ് എന്ന് പറഞ്ഞത്?
10.  ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് രൂപീകരിച്ചത്?
11. ഹിന്ദുസ്ഥാന്‍ റിപ്പബ്ളിക്കന്‍ അസോസിയേഷന്‍ സ്ഥാപിച്ചത്?
12. മഹാത്മാഗാന്ധി സബര്‍മതി ആശ്രമം സ്ഥാപിച്ചത് എവിടെ?
13. ദക്ഷിണഭോജന്‍ എന്നറിയപ്പെട്ടിരുന്ന വേണാട്ടിലെ ഭരണാധികാരി?
14. ജൈനരുടെ ആരാധനാ കേന്ദ്രങ്ങള്‍ അറിയപ്പെട്ടിരുന്നത്?
15. ജൈനബസതികളോടനുബന്ധിച്ച് നിലനിന്നിരുന്ന വിദ്യാലയങ്ങള്‍?
16. ജൂതന്മാര്‍ കൊടുങ്ങല്ലൂരിനെ വിളിച്ചിരുന്നത്?
17. കൂനന്‍ കുരിശ് സത്യം നടന്ന വര്‍ഷം?
18. 1292 ല്‍ കൊല്ലം സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരി?
19. 1409 ല്‍ കേരളത്തിലെത്തിയ ചൈനീസ് സഞ്ചാരി?
20. കേരളത്തെപ്പറ്റി ആദ്യം എഴുതിയ അറബി സഞ്ചാരി?
21. മൂന്നാംതവണ വാസ്കോഡഗാമ കേരളത്തില്‍ വന്നത്എന്ന്?
22. 1503 ല്‍ പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ പണിത കോട്ട?
23. ഡച്ചുകാരുടെ ഏറ്റവും വലിയ സംഭാവന എന്നറിയപ്പെടുന്ന ഗ്രന്ഥം?
24. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിന്റെ രചനയില്‍ സഹായിച്ച മലയാളി?
25. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി തിരുവിതാംകൂര്‍ മഹാരാജാവുമായി ആദ്യ ഔപചാരിക ഉടമ്പടി ഒപ്പുവച്ചത്?
26. സൌരയൂഥം ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹം?
27. ക്ഷീരപഥത്തോട് ഏറ്റവുമടുത്തുള്ള ഗ്യാലക്സി?
28. സൂപ്പര്‍നോവാ സ്ഫോടനഫലമായി രൂപം കൊള്ളുന്നത്?
29. സൌരയൂഥത്തിന്റെ 99 ശതമാനത്തോളം പിണ്ഡത്തെയും ഉള്‍ക്കൊള്ളുന്നത്?
30. സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില?
31. സൂര്യനില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന രണ്ടാമത്തെ മൂലകം?
32. സൂര്യന്‍ കഴിഞ്ഞാല്‍ ആകാശത്ത് കാണാന്‍ കഴിയുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം?
33. സൂര്യന് ക്ഷീരപഥത്തിന്റെ കേന്ദ്രത്തെ ഒരുതവണ വലംവയ്ക്കാന്‍ വേണ്ട സമയം?
34. ചന്ദ്രനെക്കുറിച്ചുള്ള പഠനം?
35. ഭൂമിയോട് ഏറ്റവുമടുത്തുള്ള ഗ്രഹം?
36. ഏറ്റവും വലിയ ഗ്രഹം?
37. പലായന പ്രവേഗം ഏറ്റവും കൂടിയ ഗ്രഹം?
38. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം?
39. ഏറ്റവും തണുത്ത ഗ്രഹം?
40. നീലഗ്രഹം എന്നറിയപ്പെടുന്നത്?
41. ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങള്‍?
42. വര്‍ഷത്തേക്കാളും ദിവസത്തിന് ദൈര്‍ഘ്യം കൂടിയ ഗ്രഹം?
43. രണ്ട് ഉപഗ്രഹങ്ങളുള്ള ഗ്രഹം?
44. ഏറ്റവും വേഗതയുള്ള ഗ്രഹം?
45. സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം?

  ഉത്തരങ്ങള്‍
1) 24, 2) മാര്‍ച്ച് 5, 1929, 3) ചന്ദോഗ്യ ഉപനിഷത്ത്, 4) ചന്ദ്രഗുപ്തന്‍ രണ്ടാമന്‍, 5) കൈലാസനാഥക്ഷേത്രം, 6) എ.ഡി. 1398, 7) തുളസീദാസ്, 8) മുഹമ്മദ് ഷാ, 9) ബങ്കിംചന്ദ്ര ചാറ്റര്‍ജി, 10) എന്‍. എം. ജോഷി, 11) 1924 ല്‍ ചന്ദ്രശേഖര്‍ ആസാദ്, 12) അഹമ്മദാബാദില്‍, 13) രവിവര്‍മ്മ കുലശേഖരന്‍, 14) ബസതികള്‍, 15) ഘടികകള്‍, 16) ഷിങ്ളി, 17) 1653, 18) മാര്‍ക്കോപോളോ, 19) മഹ്വാന്‍, 20) സുലൈമാന്‍, 21) 1524, 22) ഫോര്‍ട്ട് മാനുവല്‍, 23) ഹോര്‍ത്തൂസ് മലബാറിക്കസ്, 24) ഇട്ടി അച്ചുതന്‍, 25) 1723, 26) ക്ഷീരപഥം, 27) ആന്‍ഡ്രോമീഡ, 28)ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍, 29) സൂര്യന്‍, 30) 5500 ഡിഗ്രി സെല്‍ഷ്യസ്, 31) ഹീലിയം, 32) സിറിയസ്, 33) 226 ദശലക്ഷത്തോളം വര്‍ഷം, 34) സെലനോളജി, 35) ശുക്രന്‍, 36) വ്യാഴം, 37) വ്യാഴം, 38) വ്യാഴം, 39) നെപ്ട്യൂണ്‍, 40) ഭൂമി, 41) ബുധന്‍, ശുക്രന്‍, 42) ശുക്രന്‍, 43) ചൊവ്വ, 44) ബുധന്‍, 45) ബുധന്‍

0 comments:

Post a Comment

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites