« »
SGHSK NEW POSTS
« »

കല്ലാനിക്കല് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില് കാരിക്കോട് വില്ലേജില് ഇടവെട്ടി പഞ്ചായത്തിലെ ഏഴാം വാര്ഡിലെ പ്രക്രുതി രമണീയമായ കൊച്ചു ഗ്രാമത്തിലാണ് സെന്റ് ജോര്ജ്ജസ് ഹൈസ്കൂള്‍

Friday, July 29, 2011

മള്‍ട്ടി മീഡിയ പ്രസന്റേഷന്‍(Multimedia Presetation)

ഐ.സി.ടി. സാധ്യത ഉപയോഗിച്ചുള്ള ഒരു പ്രസന്റേഷന് ഉണ്ടായിരിക്കേണ്ട നല്ല ഗുണങ്ങള്‍ എന്തൊക്കെയാണ് ? മുഖ്യമായും പ്രാധാന്യം നല്കേണ്ട അടിസ്ഥാന വസ്തുതകളെ നമുക്ക് മൂന്നായി തിരിക്കാം. ഉള്ളടക്കം ദൃശ്യങ്ങള്‍ /ശബ്ദം പിന്നണി സംഗീതം ഇവ ഓരോന്നിലും ശ്രദ്ധിക്കേണ്ട അടിസ്ഥാന വസ്തുതകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഉള്ളടക്കം: ഒരു പ്രസന്റേഷന്റെ മര്‍മ പ്രധാനമായ ഘടകമാണ് അതിന്റെ ഉള്ളടക്കം. എങ്കിലും ഇത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് അതിന്റെ വിജയം. അതുകൊണ്ട് തന്നെ പ്രസന്റേഷനില്‍ എന്ത് അവതരിപ്പിക്കുന്നു എന്നതിലുപരി എങ്ങനെ അവതരിപ്പിക്കുന്നു എന്നതിലാണ് പ്രാധാന്യം. ആവശ്യമുള്ളിടങ്ങളില്‍ സാങ്കേതീക വിദ്യ പരമാവധി പ്രയോജനപ്പെടുത്തി ( ഹൈപ്പര്‍ ലിങ്ക്, ഇന്റര്‍ ആക് ഷനുകള്‍, കസ്റ്റംആനിമേഷനുകള്‍,……)...

Friday, July 29, 2011

Complete Chart of DA Orders

The Complete Chart of DA Orders Download DA Chart PDF version കടപ്പാട് ;keralaservice....

Thursday, July 28, 2011

Fix Your Pay:2011 - Final Version

Fix Your Pay -  Final Version Released Fix Your Pay -The All in One Software for Pay Fixation revised final version, after incorporating the changes as per G. O. (P) No.143/2011/Fin. dated 30/03/2011, is released. Now you can do all work related to Pay fixation with this Software. That is you can Compare fixation Find best option date Fix your pay as on date Take print out of Option, Undertaking and Statement as you desired Print Filled and Blank option /Undertaking form. It is an excel programmed file, hence there is no additional software required to run this file. This software is developed by Sri. A.Chandrasekharan, Bhadra, Mannalur, Palakkad. To download the software  Click here . Kindly make your feedback and Support to bhadra@keralaservice.orgFOR MORE DETAILS ...

Thursday, July 28, 2011

പൊതു വിജ്ഞാനം ( General Knowledge)

പൊതു വിജ്ഞാനം .1  GK General Category DOWNLOADപൊതു വിജ്ഞാനം .2  GK of mixed category   DOWNLOADപൊതു വിജ്ഞാനം .3  Biggest in the World   DOWNLOAD പൊതു വിജ്ഞാനം .4  Countries and their capitals   DOWNLOAD...

Thursday, July 28, 2011

പെന്‍ഷന്‍ സോഫ്റ്റ്‌വെയര്‍( Pension Calculator)

പുതുക്കിയ പെന്‍ഷന്‍  കണക്കാക്കാന്‍  ഒരു സോഫ്റ്റ്‌വെയര്‍ - Pension  Calculator‍-  ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ഡൌണ്‍ലോഡ്  ലിങ്കില്‍ ക്ലിക്ക്  ചെയ്യുക DOWNLOAD ...

Monday, July 25, 2011

ചെവിയുടെ ആരോഗ്യം

കേള്‍വി സാധ്യമാക്കുന്ന അവയവം എന്നതു മാത്രമല്ല ചെവിയുടെ പ്രാധാന്യം. മനുഷ്യശരീരത്തില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയെന്ന ധര്‍മ വും ചെവി വഹിക്കുന്നുണ്ട്. ജന്മനാ കേള്‍വിക്കു തകരാറില്ലെന്നതു കൊണ്ടു ചെവിയുടെ ആരോഗ്യത്തിലുള്ള ശ്രദ്ധയില്ലായ്മ, ക്രമേണ കേള്‍വിശക്തി ഇല്ലാതാകുന്നതിലേക്കാണു നയിക്കുക. ഇതോടൊപ്പം ശരീരത്തിന്‍റെ സന്തുലിതാവസ്ഥയും നഷ്ടപ്പെടും. ശബ്ദമലിനീകരണമാണ് ഇന്ന് ചെവിയുടെ ആരോഗ്യത്തെ പ്രതികൂലമാ യി ബാധിക്കുന്ന വില്ലന്‍. കാതടപ്പിക്കു ന്ന തരത്തിലുള്ള ശബ്ദങ്ങള്‍ നിരന്തരം കേള്‍ക്കുന്നതിലൂടെ ക്രമേണ ചെവിയുടെ ആരോഗ്യം തകരുകയും കേള്‍വിക്കുറവുണ്ടാവുകയും ചെയ്യും. ചെവിയുടെ ഘടനയനുസരിച്ചു ബാഹ്യകര്‍ണം, മധ്യകര്‍ണം, ആന്തരകര്‍ണം എന്നീ മൂന്നു ഭാഗങ്ങളാണുള്ളത്. പുറമേയുള്ള ചെവിക്കുടയും അകത്തുള്ള ദ്വാരവുമാണു ബാഹ്യകര്‍ണം. ആന്തരകര്‍ണത്തിലെ സൂക്ഷ്മസംവേദന ക്ഷമതയുള്ള കോശങ്ങളാണു ശബ്ദോര്‍ജത്തെ വൈദ്യുത ...

Monday, July 25, 2011

കുഞ്ഞിന്‍റെ സംരക്ഷണത്തിന്

അമ്മയ്ക്കു ടാറ്റാ കൊട്, ഡെ കെയറിലെ ആയ പറയുന്നത് കേള്‍ക്കാറുണ്ട്. എന്നാല്‍ ഞാന്‍ തിരിഞ്ഞു നോക്കാറില്ല. അവന്‍റെ മുഖം കാണുമ്പോള്‍ സങ്കടം തോന്നും, കരച്ചില്‍ വന്നിട്ടുണ്ട് ചിലപ്പോള്‍...ഒന്നര വയസുള്ള കുഞ്ഞിനെ ഡെ കെയറില്‍ വിട്ട് ജോലിക്കു പോകുന്നതിന്‍റെ വേദന പങ്കു വയ്ക്കുന്ന ഈ അമ്മയുടെ പേര് എന്തെന്നു പ്രസക്തമല്ല, കാരണം നിരവധി പേരുകള്‍ എഴുതേണ്ടി വരും. ഒരു കുഞ്ഞിനെ ജീവിതത്തിലേക്കു ക്ഷണിക്കുമ്പോള്‍ പല സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നം കുഞ്ഞിനെ നോക്കലും ജോലിയും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുമെന്നതാണ്. കുഞ്ഞിന്‍റെ സംരക്ഷണത്തിന് അത്രയേറെ ശ്രദ്ധ വേണമെന്ന് ആഗ്രഹിക്കുന്നതും അമ്മമാരാണ്. കുഞ്ഞു പിറന്നാല്‍ സ്ത്രീകള്‍ ജോലി ഉപേക്ഷിച്ചു വീട്ടമ്മയാവുന്ന പ്രവണതയാണ് കേരളത്തില്‍ മുമ്പു കണ്ടിരുന്നത്. പക്ഷേ, കാലം മാറി, ഇന്നത്തെ സാഹചര്യത്തില്‍ രണ്ടുപേരും ജോലിക്കു പോയാല്‍ മാത്രമേ നന്നായി ജീവിതം...

Monday, July 25, 2011

പഞ്ചാബി ചിക്കന്‍

പഞ്ചാബി ചിക്കന്‍ ചേരുവകള്‍ ചിക്കന്‍ - ഒരു കിലോ, സവാള - നൂറ്റി ഇരുപത്തഞ്ചു ഗ്രാം, വെളുത്തുള്ളി - രണ്ട് ഡസര്‍ട്ട് സ്പൂണ്‍, മല്ലിപ്പൊടി - രണ്ട് ഡസര്‍ട്ട് സ്പൂണ്‍, പെരും ജീരകം - ഒരു ടീ സ്പൂണ്‍, ജീരകം - ഒരു ടീ സ്പൂണ്‍, മുളകുപൊടി - നാല് ടീ സ്പൂണ്‍, ഇഞ്ചി - ഒരിഞ്ചു വലുപ്പമുള്ള കഷണം, മഞ്ഞള്‍ - ചെറിയ കഷണം, കറുവപ്പട്ട - അഞ്ചെണ്ണം, കശുവണ്ടി - ഇരുപതെണ്ണം, തേങ്ങ ചുരണ്ടിയത് - അരക്കപ്പ്, പുളി കുറഞ്ഞ തൈര് - കാല്‍ക്കപ്പ്, തക്കാളിക്കഷണം - ഒരു കപ്പ്, ഏലയ്ക്ക - അഞ്ചെണ്ണം, നെയ്യ് - അരക്കപ്പ്, പഞ്ചസാര - മൂന്ന് ടീ സ്പൂണ്‍ തയാറാക്കുന്ന വിധം വെളുത്തുള്ളി അരച്ച് തൈരില്‍ കലക്കുക. ഇഞ്ചി അരയ്ക്കുക. കശുവണ്ടിയും ചുരണ്ടിയ തേങ്ങയും ഒന്നിച്ചരയ്ക്കു ക. മല്ലി, പെരും ജീരകം, മുളകുപൊടി ഇവ മൂന്നും കൂടി അരയ്ക്കുക. ഒരു വിധം വലുപ്പമുള്ള കഷണങ്ങളായി ചിക്കന്‍ മുറിക്കുക. സവാള കനം കുറച്ച് അരിയുക. പഞ്ചസാര നെയ്യിലിട്ടു കരിയ്ക്കുക....

Monday, July 25, 2011

കഷണ്ടിക്കു മരുന്നില്ലെന്ന ചൊല്ല് ഉപേക്ഷിക്കാം

മുഖസൗന്ദര്യവും മുടിയഴകും തമ്മില്‍ വലിയ ബന്ധമുണ്ട്. തലമുടിയുടെ ഭംഗിക്കൊത്ത് മുഖകാന്തിയും വര്‍ധിക്കും. മുടി ചീകിയൊതുക്കി മുഖത്തു ക്രീം പുരട്ടിയാല്‍ പ്രായത്തെ മറികടക്കാനാകും, സൗന്ദര്യം വര്‍ധിപ്പിക്കാനും കഴിയും. തലയില്‍ മുടിയില്ലെങ്കിലോ? കഷണ്ടിക്കു മരുന്നില്ലെന്ന പഴകിയ ചൊല്ല് ഉപേക്ഷിക്കാം. തൊട്ടു നോക്കിയാല്‍പ്പോലും തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള ഹെയര്‍ ഫിക്സിങ് രീതികള്‍ ലോകത്തിന്‍റെ വിവിധ ഭാഗത്തു വിജയകരമായി സാധ്യമാക്കുന്നു. പുരുഷനും സ്ത്രീക്കും തലമുടിയില്ലെന്ന പരാതി അവസാനിപ്പിക്കാം. ഹെയര്‍ ഫിക്സിങ് മേഖല ഉറപ്പു തരുന്നു, നാച്ചുറല്‍ ഭംഗി. നിലവിലുള്ള ഹെയര്‍ ഫിക്സിങ് സമ്പ്രദായങ്ങളുടെ പരിമിതികള്‍ മറികടന്നുകൊണ്ട് ഹെയര്‍ ഫിക്സിങ് സാധ്യമാക്കുന്നു കോഴിക്കോട് പൊറ്റമ്മലില്‍ മിത്രാസ് ഹെയര്‍ ഫിക്സിങ്. കേരളത്തില്‍ ഹെയര്‍ ഫിക്സിങ് മേഖലയെ പരിപോഷിപ്പിക്കുകയും അതിന്‍റെ പ്രവര്‍ത്തനങ്ങളില്‍...

Monday, July 25, 2011

സാറ ഹുസൈന്‍.

 ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ചേര്‍ത്തലയ്ക്കടുത്ത് അരൂക്കുറ്റിയില്‍ നിന്നു തലയില്‍ തട്ടവുമിട്ട് ഒരു പെണ്‍കുട്ടി ദിവസവും എറണാകുളത്തേക്കുള്ള ബസ് കയറുമായിരുന്നു. എവിടെ പോകുന്നുവെന്നു ചോദിച്ചവരോട് അവള്‍ ഭവ്യതയോടെ മറുപടി പറഞ്ഞു. ചിത്രകല പഠിക്കാന്‍ പോകുകയാണ്. കേട്ടവര്‍ മൂക്കത്തു വിരല്‍ വെച്ചു. ഈ പെണ്‍കുട്ടിയിതെന്തു ഭാവിച്ചാ? ചിത്രകല പഠിച്ചിട്ടെന്തു കിട്ടാനാ? ആ ചോദ്യങ്ങളുടെ പടി കടന്ന് ആ പെണ്‍കുട്ടി പിന്നെയും തന്‍റെ ആഗ്രഹത്തിലേക്കു യാത്ര ചെയ്തു. കാലത്തിന്‍റെ കാന്‍വാസില്‍ നിറങ്ങള്‍ മാറിമറിഞ്ഞു. ഇന്ന് ആ പെണ്‍കുട്ടിയുടെ ചിത്രങ്ങളുടെ പ്രശസ്തി കടല്‍ കടക്കുന്നു. ഇത് സാറ ഹുസൈന്‍. കേരളത്തിലേതു മാത്രമല്ല വത്തിക്കാന്‍, ഒമാന്‍ തുടങ്ങിയ...

Monday, July 25, 2011

സമുദ്രത്തില്‍ നീന്തുന്ന ലോകത്തിലെ അവസാനത്തെ ആന

 ആന്‍ഡമാന്‍ ദ്വീപിന്‍റെ അത്ഭുതവും ആവേശവുമായി രാജന്‍ എന്ന ആന. സമുദ്രത്തില്‍ നീന്തുന്ന ലോകത്തിലെ അവസാനത്തെ ആന, അവശേഷിക്കുന്ന തും. രാജന്‍ ദ്വീപിന്‍റെ തീരത്തെത്തിയതിനു പിന്നിലൊരു കഥയുണ്ട്, ഒരിക്കലും ആ ദ്വീപില്‍ നിന്നു പോകാതിരിക്കുന്നതിനു പിന്നിലും ഒരു സ്നേഹത്തിന്‍റെ കഥയുണ്ട്. അങ്ങനെ ഒരുപാടു കഥകളുള്ള ഒരു ആനയായതുകൊണ്ടു തന്നെ ആന്‍ഡമാന്‍ ദ്വീപിലെ ഹാവ്ലോക്ക് ഐലന്‍ഡുകാരുടേയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ടവനാണ് അറുപത്തൊന്നുകാരനായ രാജന്‍. ഒരുപാടു പേരെ വിസ്മയിപ്പിച്ചിട്ടുണ്ട് രാജനും പാപ്പാന്‍ നസ്റൂലും സമുദ്രത്തിലെ നീന്തലിനിടയില്‍ ചെയ്യുന്ന അഭ്യാസങ്ങള്‍... നാല്‍പ്പതു വര്‍ഷം മുമ്പാണു രാജന്‍ ദ്വീപില്‍ എത്തുന്നത് ലോഗിങ് കമ്പനിയിലെ...

Monday, July 25, 2011

ഇരട്ടക്കുട്ടികള്‍

ഇരട്ടിമധുരം തന്നെയാണ് ഇരട്ടക്കുട്ടികളുടെ ജനനം  സമ്മാനിക്കുന്നത്. എന്നാല്‍ അവരെ ഒന്നിച്ചു വളര്‍ത്തി വലുതാക്കുന്നതു കുറച്ചു സങ്കീര്‍ണമാണ്. ഇരട്ടി സന്തോഷം എപ്പോഴും ഇരട്ടി ജോലിഭാരവും വരുത്തുന്നുണ്ട്. ഇരട്ടക്കുട്ടികള്‍ പൊതുവെ മാസം തികയുന്നതിനു മുമ്പു ജനിക്കും. അവരുടെ ഭാരം സാധാരണ കുഞ്ഞുങ്ങളുടേതിലും കുറവുമായിരിക്കും. അതിനാല്‍ ഗര്‍ഭകാലത്തു സാധാരണ ഗര്‍ഭിണികളിലും കൂടുതല്‍ തവണ ഇരട്ടക്കുട്ടികളുടെ അമ്മമാര്‍ ഡോക്റ്ററെ സന്ദര്‍ശിക്കേണ്ടി വരുന്നു. കൂടാതെ കുഞ്ഞിനു മുലപ്പാലും കുപ്പിപ്പാലും കൂടുതല്‍ വേണ്ടിവരികയും ചെയ്യും. ഇതിനു വേണ്ട നിര്‍ദേശങ്ങളെല്ലാം ഒരു പീഡിയാട്രിഷ്യന്‍റെ സഹായത്താല്‍ മനസിലാക്കണം. രണ്ടു കുട്ടികളായി കാണണം ഇരട്ടക്കുട്ടികളെ രണ്ടു വ്യത്യസ്ത കുഞ്ഞുങ്ങളായി ആദ്യം മുതല്‍ തന്നെ കാണാന്‍ ശ്രമിക്കണം. ഇരട്ടകളാണെങ്കിലും ഓരോ കുഞ്ഞിനും മറ്റുള്ളവരില്‍ നിന്നു മാറി, സ്വന്തമായ വ്യക്തിത്വം...

Monday, July 25, 2011

കഥകളി വിശേഷങ്ങള്‍

കഥകളിയുടെ അവതരണത്തിനായി ചിട്ടപ്പെടുത്തുന്ന സാഹിത്യമാണ് ആട്ടക്കഥ. ആടുവാനുള്ള കഥ എന്നര്‍ഥം. കൊട്ടാരക്കരത്തമ്പുരാന്‍റെ രാമനാട്ടത്തെ(രാമായണ കഥ)യാണു മലയാളത്തിലെ ആദ്യത്തെ ആട്ടക്കഥയായി കണക്കാക്കുന്നത്. കഥാവിവരണത്തിലുള്ള ശ്ലോകങ്ങളും സംഭാഷണരൂപത്തിലുള്ള ഗാനങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ആട്ടക്കഥയുടെ രൂപശില്‍പ്പം. ശ്ലോകം, പദം എന്നിങ്ങനെ രണ്ടു ഘടകങ്ങളാണ് ഈ രൂപശില്‍പ്പത്തിലുള്ളത്. ശ്ലോകം കവിവാക്യവും പദം പാത്രവാക്യവും(കഥാപാത്രങ്ങളുടെ സംഭാഷണം, ആത്മഗതം തുടങ്ങിയവ). കഥകളിയിലെ അഷ്ടാംഗങ്ങള്‍ കേളി, അരങ്ങു കേളി, തോടയം, വന്ദന ശ്ലോകം, പുറപ്പാട്, മേളപ്പദം, കഥാഭിനയം, ധനാശി. കേളി, അരങ്ങു കേളി ഏതെങ്കിലും സ്ഥലത്ത് കഥകളി നടത്താന്‍ പോകുന്നു എന്ന് എല്ലാവരേയും അറിയിക്കുന്ന...

Monday, July 25, 2011

മൊബൈല്‍ ഫോണിന്‍റെ റിങ്

കുറേ നേരം മൊബൈല്‍ ഫോണിന്‍റെ റിങ് കേട്ടിട്ടില്ലെങ്കില്‍ വെറുതെ ഫോണിന്‍റെ സ്ക്രീനിലേക്കു നോക്കാറുണ്ടോ? രാത്രി ഉറങ്ങുന്നതിനു മുമ്പും സൂര്യോദയത്തിലും കൂട്ടുകാര്‍ക്ക് ഒരു എസ്എംഎസ് അയയ്ക്കാറുണ്ടോ? ഊണിലും ഉറക്കത്തിലും ഫോണ്‍ കൂടെ വേണമെന്നു തോന്നാറുണ്ടോ?... ഉണ്ട് എന്നാണ് മറുപടിയെങ്കില്‍ ഉറക്കമില്ലായ്മയെ പഴിചാരുന്ന സ്ഥിരം പരിപാടി അവസാനിപ്പിക്കുക. തലവേദനയ്ക്കു ഗുളിക കഴിക്കല്‍ നിര്‍ത്തുക. ഇതു രണ്ടും രോഗമല്ല. അമിതമായി ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ടുള്ള ദൂഷ്യ ഫലങ്ങളാണ്. അസോച്ചം (The Associated Chambers of Commerce and Industry of India) സംഘടിപ്പിച്ച ഒരു പഠനപ്രകാരം ഇന്ത്യയിലെ ചെറുപ്പക്കാരില്‍ അറുപതു ശതമാനവും ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്നു. ടെക്സ്റ്റ്...

Monday, July 25, 2011

അമ്മയും കുഞ്ഞും

അമ്മയുടെ സംരക്ഷണത്തില്‍ ഒരു കുഞ്ഞ് വളരുമ്പോള്‍ അവന്‍റെ വൈകാരികമായ വളര്‍ച്ച മാത്രമല്ല സംഭവിക്കുക, ജൈവികമായ വളര്‍ച്ച കൂടിയാണ്. അതായത് കുഞ്ഞിന്‍റെ തലച്ചോറ്, നാഡീവ്യവസ്ഥകള്‍ എന്നിവയിലെല്ലാം വികാസം സംഭവിക്കുന്നു. ന്യൂറോളജി, സൈക്കോളജി, ബയോളജി, ഇത്തോളജി, ആന്ത്രപ്പോളജി, ന്യൂറോകാര്‍ഡിയോളജി തുടങ്ങിയ ശാഖകളിലൂടെയെല്ലാം ഇതേക്കുറിച്ചു പഠിക്കുന്നു. അമ്മയുടെ സ്നേഹത്തെ മൈക്രോസ്കോപ്പിന്‍റെ ലെന്‍സിലൂടെ നോക്കിയാല്‍ കാണുന്നത്, ഒരു കുഞ്ഞ് സ്വന്തം ജീവിതത്തില്‍ പാലിക്കാന്‍ പോകുന്ന സ്നേഹത്തിന്‍റെ ആഴം കൂടിയാണ്. ഹോര്‍മോണുകള്‍, സ്നേഹത്തിന്‍റെ ഭാഷ ഫ്രഞ്ച് ഒബ്സ്റ്റെറിഷ്യന്‍ മൈക്കിള്‍ ഒഡെന്‍റിന്‍റെ ദ സയന്‍റിഫിക്കേഷന്‍ ഒഫ് ലവ് എന്ന പുസ്തകത്തില്‍ ഹൃദയത്തിലേക്ക്...

Monday, July 25, 2011

ഇന്‍ഫന്‍റ് മസാജ്

ഒരു കുഞ്ഞിക്കാല്‍ കാണാന്‍ കാത്തിരിക്കുന്നവര്‍ എത്രയോ പേരുണ്ട്. കുഞ്ഞു ജനിക്കുന്ന നിമിഷം ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ട മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. അതിന്‍റെ ആവേശം എത്ര പറഞ്ഞാലും തീരില്ല. അമ്മയാവാന്‍ പോകുന്നു എന്നറിയുമ്പോഴുള്ള സന്തോഷം, പിന്നെ പ്രസവത്തോടടുക്കുമ്പോള്‍ ടെന്‍ഷന്‍. അതു കഴിഞ്ഞാലോ, കുഞ്ഞിനെക്കുറിച്ചുള്ള ഓരോ കാര്യങ്ങളിലും അതിലേറെ ടെന്‍ഷന്‍. തന്നെക്കൊണ്ട് ആകാവുന്ന ഏറ്റവും മികച്ച പരിചരണം കുഞ്ഞിനു നല്‍കാനാണ് ഓരോ അച്ഛന്‍റേയും അമ്മയുടേയും ശ്രമം. അതേക്കുറിച്ച് എങ്ങനെ മനസിലാക്കാം എന്നാണ് ആലോചന. ഓരോ അമ്മയും അവരുടെ കുഞ്ഞ് ഏറ്റവും നന്നായി വളര്‍ന്നു വരണമെന്നാണ് ആഗ്രഹിക്കുക. കൃത്യമായി ഭക്ഷണം നല്‍കി, ശ്രദ്ധയോടെ പരിപാലിച്ചു...

Monday, July 25, 2011

നിദ്രയുടെ തലോടല്‍

അര്‍ധരാത്രി കഴിഞ്ഞിട്ടും ഉറക്കം വരുന്നതും കാത്തിരിക്കുന്നവര്‍ നിരവധിയുണ്ട്. നിദ്രയുടെ തലോടല്‍ മിഴികളിലെത്തുമ്പോഴേയ്ക്കും നേരം പുലര്‍ന്നിട്ടുണ്ടാകും. മസ്തിഷ്കത്തിന്‍റേയും മനസിന്‍റേയും ശരീരത്തിന്‍റേയും പ്രവര്‍ത്തനങ്ങളെല്ലാം ഉറക്കക്കുറവുമൂലം തടസപ്പെടുന്നു. പലതരം രോഗങ്ങളും കിടക്കുന്നതിലെ പിഴവുകളുമാണ് ഉറക്കക്കുറവിനുള്ള പ്രധാന കാരണങ്ങള്‍. രാത്രിയാകുമ്പോള്‍ കിടക്കയിലേക്ക് പേടിയോടെ പോകുന്നവര്‍ക്ക് ശാശ്വതമായ പരിഹാരവുമായി ഇതാ ഒരു തലയിണ. പന്ത്രണ്ടിലേറെ ആയുര്‍വേദ ഒറ്റമൂലികള്‍ ചേര്‍ത്തുണ്ടാക്കിയ ലീലജ് ഹെര്‍ബല്‍ തലയിണ സുഖമായ ഉറക്കം നല്‍കും. ഹെര്‍ബല്‍ തലയിണ ഉപയോഗിക്കുന്നതിലൂടെ പലതരം രോഗങ്ങളേയും അകറ്റി നിര്‍ത്താന്‍ കഴിയും. സുഖനിദ്രയിലൂടെ നിരവധി...

Monday, July 25, 2011

ബ്രെഡ് ആന്‍ഡ് ബട്ടര്‍ പുഡ്ഡിങ്

ബ്രെഡ് ആന്‍ഡ് ബട്ടര്‍ പുഡ്ഡിങ് ചേരുവകള്‍ വെണ്ണ പുരട്ടിയ റൊട്ടിക്കഷണങ്ങള്‍ - എട്ടെണ്ണം, മുട്ട - ഒരെണ്ണം, പഞ്ചസാര - ഒരു കപ്പ്, പാല്‍ - രണ്ട് കപ്പ്, കിസ്മിസ് - പത്തെണ്ണം, വാനില എസന്‍സ് - അഞ്ച് തുള്ളി, അണ്ടിപ്പരിപ്പ്, ബദാം എന്നിവ നുറുക്കിയത് - ഒരു ടേബിള്‍ സ്പൂണ്‍, നെയ്യ് - അല്‍പ്പം തയാറാക്കുന്ന വിധം ബേക്കിങ് ട്രേയില്‍ നെയ്മയം പുരട്ടി, റൊട്ടിക്കഷണങ്ങള്‍ നിരത്തുക. കിസ്മിസും അണ്ടിപ്പരിപ്പും ബദാം പരിപ്പും മീതെ വിതറുക. റൊട്ടിക്കഷണങ്ങള്‍ വീണ്ടും നിരത്തി ഇതാവര്‍ത്തിക്കുക. ഏറ്റവും മീതെ വീണ്ടും റൊട്ടിക്കഷണങ്ങള്‍ നിരത്തുക. മുട്ട നന്നായി പതയ്ക്കുക. ഇതില്‍ പഞ്ചസാര ചേര്‍ത്ത് അടിക്കുക. പാലും എസന്‍സും ചേര്‍ത്തു വീണ്ടും അടിക്കുക. ഇതു റൊട്ടിക്കഷണങ്ങള്‍ക്കു...

Monday, July 25, 2011

ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍

ഗര്‍ഭധാരണം മുതല്‍ സ്ത്രീകള്‍ ആകെ സന്തോഷത്തിലായിരിക്കും. അത് ആദ്യ കുട്ടിയായാലും മൂന്നാമത്തെ കുഞ്ഞാണെങ്കിലും ഒരുപോലെ തന്നെ. എന്നാല്‍ അത്രയേറെ സന്തോഷിക്കുമ്പോഴും പല കാര്യങ്ങളിലും മുന്‍കരുതലും ശ്രദ്ധയും അത്യാവശ്യമാണ്. അതില്‍ പ്രധാനമാണു കുടുംബത്തില്‍ ആര്‍ക്കെങ്കിലും ജനിതക വൈകല്യം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതാണ്. ജനിതക വൈകല്യങ്ങള്‍ തലമുറകളോളം നിലനില്‍ക്കും. അതിനു പ്രത്യേകിച്ചു പാറ്റേണുകളുണ്ടാവില്ല. അതുകൊണ്ടു തന്നെ അത്തരം പ്രശ്നങ്ങളുള്ള കുഞ്ഞാണോ ഗര്‍ഭത്തിലുള്ളതെന്ന് അത്ര പെട്ടെന്നു തിരിച്ചറിയാന്‍ കഴിയാതെ പോകുന്നു. കുടുംബത്തില്‍ ഇത്തരം ജനിതക രോഗങ്ങള്‍ അലട്ടിയിരുന്നു എന്നു വ്യക്തമായി അറിയുന്നവര്‍ തീര്‍ച്ചയായും...

Monday, July 25, 2011

ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍

ഈഭൂമിയില്‍ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ എണ്ണം ഏകദേശം 6.93 ബില്ല്യന്‍. 693 കോടി. യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്‍സസ് ബ്യൂറോയുടേതാണ് ഈ കണക്ക്. ഇങ്ങനെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാ വര്‍ഷവും ഓര്‍മിപ്പിക്കുന്ന ഒരു ദിനമുണ്ട്, വേള്‍ഡ് പോപ്പുലേഷന്‍ ഡേ, ലോക ജനസംഖ്യാ ദിനം. ജൂലൈ 11. വര്‍ധിച്ചു വരുന്ന ലോക ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ചു ലോകം മുഴുവന്‍ ബോധവത്കരണം നടത്താനാണു ജൂലൈ പതിനൊന്നു വേള്‍ഡ് പോപ്പുലേഷന്‍ ഡേ ആയി ആചരിക്കുന്നത്. 1989മുതലാണു യുണൈറ്റഡ് നേഷന്‍സ് ഡവലപ്മെന്‍റ് കൗണ്‍സിലിന്‍റെ ഗവേണിങ് ബോഡി ജൂലൈ പതിനൊന്നു ജനസംഖ്യ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ആ ദിവസം തന്നെ ജനസംഖ്യാ ദിനമാക്കിയതിന്‍റെ പിന്നിലും...

Monday, July 25, 2011

കംപ്യൂട്ടറും കണ്ണുകളും

ശാരിക ശങ്കര്‍ ബ്രിട്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഒക്യുപേഷണല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് ഈയിടെ കണ്ണുകളെക്കുറിച്ചു നടത്തിയ പഠനത്തിന്‍റെ റിപ്പോര്‍ട്ട് കേട്ടാല്‍ ആരുടേയും കണ്ണുതള്ളും. കുറച്ചു കൂടി കഴിഞ്ഞാല്‍ കണ്ണ് അടിച്ചു പോകാനും മതി. ഇനി കാര്യം, മൂന്നു മണിക്കൂറില്‍ കൂടുതല്‍ കംപ്യൂട്ടറില്‍ നോക്കിയിരിക്കുന്ന തൊണ്ണൂറു ശതമാനം ആളുകളുടേയും കണ്ണുകള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടായിരിക്കും. സോഫ്റ്റ് വെയര്‍ പ്രൊഫഷണലുകള്‍ക്കു മാത്രമല്ല തുടര്‍ച്ചയായി കംപ്യൂട്ടറില്‍ സിനിമ കാണുന്ന കുട്ടികള്‍ക്കു വരെ ഇതു ബാധകമാണ്. കൂടുതല്‍ സമയം കംപ്യൂട്ടറിനു മുന്നില്‍ ചെലവഴിക്കുന്നത് കുഴപ്പം തന്നെയാണ് എന്നു തിരിച്ചറിഞ്ഞിട്ടും പ്രതിവിധി...

Monday, July 25, 2011

എച്ച്1എന്‍1 പനി

ഡോ. ആര്‍. സുധാകരന്‍ മഴക്കാലമായതോടെ കേരളം വീണ്ടും പനിപ്പിടിയിലമര്‍ന്നുകഴിഞ്ഞു. എലിപ്പനി, ഡെംഗിപ്പനി എന്നിവയ്ക്കൊപ്പം എച്ച്1എന്‍1 പനിയും ഈ സീസണില്‍ വ്യാപകമായി കണ്ടുവരുന്നു. ഇതുമൂലമുണ്ടാകുന്ന ജീവഹാനിയും കുറവല്ല. ഇതുവരെ ഇരുപതിലേറെ പേര്‍ എച്ച്1എന്‍1 ബാധിച്ചു മരിച്ചതായാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. ആരോഗ്യവകുപ്പിന്‍റെ ക്രിയാത്മകമായ ഇടപെടലുകള്‍ മൂലം രോഗവ്യാപനം ഒരു പരിധിവരെ നിയന്ത്രിക്കാനായിട്ടുണ്ടെങ്കിലും, കാലാവസ്ഥാ വ്യതിയാനംമൂലം അടുത്തകാലത്തായി രോഗബാധിതരുടെ സാന്ദ്രത ഏറിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ എച്ച്1എന്‍1 വിതച്ച നാശത്തിന്‍റെ ഓര്‍മ ജനങ്ങളില്‍ വിതയ്ക്കുന്ന ഭീതിയും ചെറുതല്ല. അത്ര ഗുരുതരമല്ലെങ്കിലും, ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണമാകുന്ന...

Page 1 of 1461234567Next

Blog Team

Varghese T J ( H M )
Varghese T J ( H M )
.... Ancy V I (SITC)
ANCY V I ( SITC )
......... Ivan Sebastian ( Joint SITC )
Ivan Sebastian ( Joint SITC )
...... Lizy Joseph ( H S A )
Lizy Joseph ( H S A )
........ Sanju Jose (HSA)
Sanju ( H S A )

Share

Delicious Facebook Digg Stumbleupon Favorites